ഉറക്ക പിരാന്തൻ

കഴിഞ്ഞയാഴ്ച്ച എത്ര ഉറക്കം കിട്ടിയിട്ടുണ്ടാവും..? എത്ര ദിവസങ്ങൾ രാവിലെ ക്ഷീണം തോന്നാതെ ഉണർന്നിട്ടുണ്ടാവും ഫിറ്റബിറ്റ് എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ട്… പക്ഷെ സത്യം എനിക്കെ അറിയൂ ഇന്നലെ എട്ട് മണിക്കൂറുറങ്ങി എഴുന്നേറ്റപ്പോൾ ഇങ്ങനെ വേണം എന്നും തോന്നി ചില ദിവസങ്ങളിൽ നാല് മണിക്കൂർ കഷ്ടിച്ച് കിട്ടും ആരെയും കുറ്റപ്പെടുത്താനും പറ്റില്ല, എല്ലാം എന്റെ തെറ്റാണ് സമയത്തിന് ഉറങ്ങാൻ പോവില്ല… മദ്യപിച്ചിരിക്കും, റീൽസ് തൊണ്ടിയിരിക്കുംസാമൂഹ്യ മാധ്യമത്തിൽ അപരിചിതരുമായി പോരടിച്ചു ചാവുംഅനാവശ്യങ്ങളിൽ ജീവിതത്തെ കുത്തി നിറയ്ക്കും ഉറക്കം മതിയാവാതെ അടുത്ത ദിവസം വീണ്ടും ഉണരുംഫിറ്റബിറ്റ് കൈയ്യിൽ ചുറ്റി കിടന്ന് ചീറ്റും വീണ്ടും സ്വയം കുറ്റപ്പെടുത്തും…ഇന്നലെ അധികമായി.. … Continue reading ഉറക്ക പിരാന്തൻ

ഡംബലുകളുടെ ലോകം

അവൻ വാതിൽ തുറന്ന് ഉള്ളിൽ കയറിയപ്പോൾ ആകെ ഒരു മസിൽ മണം. ജിമ്മിൽ വിയർപ്പിന്റെ മണമായിരിക്കണം എന്ന് കരുതിയ അവന് ആ മസിൽ മണം ഇഷ്ടപ്പെട്ടു. അങ്ങനൊരു മണം അവന് പരിചിതമല്ലെങ്കിലും. ഒന്ന് കണ്ണോടിച്ചതിന് ശേഷം നേരെ ഡംബലുകളുടെ അടുത്തേക്ക് തന്നെ നീങ്ങി. ജിമ്മിൽ ആളുകൾ കുറവായിരുന്നു. ഡംബലുകളുടെ അടുത്തേക്ക് നീങ്ങുമ്പോൾ ചുറ്റുമുള്ള കണ്ണാടികളിൽ ഒക്കെ അവൻ അവന്റെ രൂപം കണ്ടു. ഓരോ കണ്ണാടിക്ക് മുൻപിലും അവന്റെ കുടവയർ കുറേശ്ശേ കുറയുന്നതായി അവന് ബോധപ്പെട്ടു. ഡംബലുകളുടെ അടുത്തെത്തുമ്പോഴേക്കും ഒരു രണ്ട് പൗണ്ട് കുറയും തീർച്ച. അവൻ ഡംബലുകളുടെ റാക്കിന്റെ മുന്നിൽ നിന്നു. … Continue reading ഡംബലുകളുടെ ലോകം

ചിദംബര സ്മരണകളും പോക്കുവെയിലും

2024ലാണ് ചിദംബര സ്മരണകൾ കൈയ്യിൽ കിട്ടിയത്. സിയാറ്റലിൽ ചുള്ളിക്കാട് പങ്കെടുത്ത അലയുടെ സാഹിത്യോത്സവത്തിൽ കൈയ്യൊപ്പിട്ട ഒരു കോപ്പി കരസ്ഥമാക്കിയതാണ്. പുസ്തകം ബെഡ്‌സൈഡിൽ തന്നെ വച്ചു ഇടയ്ക്കിടയ്ക്ക് എടുത്ത് ഓരോ അധ്യായങ്ങൾ വായിക്കും. എല്ലാ ദിവസവും ഇല്ല ഇടയ്ക്കൊക്കെ. അങ്ങനെ സമയമെടുത്ത് വായിക്കുന്നതിലും ഒരു രസമുണ്ട്. ഇന്നലെ അവസാനത്തെ അധ്യായവും വായിച്ചു തീർത്തു. അപ്പോൾ എന്തോ ചുള്ളിക്കാട് അഭിനയിച്ച അരവിന്ദന്റെ പോക്കുവെയിൽ കാണണമെന്ന് തോന്നി. യൂട്യൂബിൽ പരതി… കിട്ടി.. കണ്ടു… ഇന്നത്തെ റീൽ സംസ്കാരത്തിൽ വളരെ മെല്ലെ പോകുന്ന സിനിമയാണ്. എങ്കിലും കണ്ടു. നമ്മൾ മനുഷ്യർ ഈ ലോകവുമായി ബന്ധപ്പെട്ട് കിടക്കുന്നത് മറ്റു … Continue reading ചിദംബര സ്മരണകളും പോക്കുവെയിലും

സൈബർ ഗുണ്ട…

പേര്..? ഗുണ്ട..ങേ..? അതെ സൈബർ ഗുണ്ട..ജോലി..? രാഷ്ട്രീ… അല്ല ഗുണ്ടായിസം…കഴിവ്..? സ്ത്രീകൾക്കെതിരെയാണെങ്കിൽ ഗുണ്ടായിസത്തിന് ഉശിര് കൂടും… പാർട്ടി…?അതേതായാലും പ്രശ്നമില്ല ഗുണ്ടായിസമാണ് മുഖ്യം…പിന്നെ സ്ത്രീ വിരുദ്ധത..അതൊരു വീക്നെസ്സാണ്..ലേശം ഫെമിനിസവുമുണ്ട്..ങേ..? അതെങ്ങനെ..?ഈ പാട്രിയാർക്കി ശരിയല്ല.. ഓ അങ്ങനെ.. ?അതെ… പ്രത്യേകിച്ചും ഈ സൈബറിടങ്ങളിൽ.. Continue reading സൈബർ ഗുണ്ട…

യുദ്ധം

യുദ്ധങ്ങളോട് സംഭവിക്കരുത്എന്ന് പറയാൻ പറ്റില്ല.. എങ്കിലുംയുദ്ധ കൊതിയന്മാരുടെ ലോകത്ത്യുദ്ധങ്ങളോട് പറയുന്നതാവും ഭേദം.. ലോകത്തിൽ പലയിടത്തും യുദ്ധത്തിനെതിരെ സംസാരിച്ചാൽ ഉറ്റവർക്ക് പോലും നമ്മൾ ശത്രുക്കളായി മാറുംസമാധാനം എന്നതൊരു ബലഹീനതയാണെന്ന പോലെആരാണിവിടെ ശത്രു…? യുദ്ധം ചെയ്യുന്നവർ ചീത്ത മനുഷ്യരല്ലഇരു ഭാഗത്തും…യുദ്ധം തുടങ്ങി വയ്ക്കുന്നവർ നീചരാണ്ഇരുവശത്തും… ഞാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലഞാൻ യുദ്ധമുഖത്ത് ജീവിച്ചിട്ടില്ല എന്റെ അവിവേകമാവാം..എനിക്ക് യുദ്ധങ്ങൾ മനസ്സിലാവുന്നില്ല… ഇംഗ്ലീഷിൽ Collateral Damage എന്നൊരു പ്രയോഗമുണ്ട്യുദ്ധത്തിൽ ജീവൻ നഷ്ടപ്പെടുന്ന നിരപരാധികളിൽ നമ്മുടെ വേണ്ടപ്പെട്ടവർ ഇല്ലെങ്കിൽ ഉപയോഗിക്കുന്ന വാക്കാണ് വേണ്ടപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെടുമ്പോൾ അതിനെ ആരും Collateral Damage എന്ന് വിളിക്കാറില്ലഎന്തൊരു ഇരട്ടത്താപ്പാണ് നമ്മൾക്ക്… ഒരു രാജ്യത്തെ … Continue reading യുദ്ധം

യാത്ര.. നടത്തം…

ആ നോക്കെത്താത്ത വഴികളിൽ ഒരുമിച്ച് നടക്കുമ്പോൾ അവർക്ക് വർഷങ്ങളായി അറിയാം എന്ന് തോന്നും. അവർ ആ വഴികളിൽ ഒരുമിച്ച് ജനിച്ചു കളിച്ച് വളർന്നവരാണെന്ന്. ജനിച്ചത് തൊട്ട് ആ വഴികളിൽ അവർ നടന്നു കൊണ്ടേയിരുന്നെന്ന്. അങ്ങനെയിരിക്കുമ്പോൾ ചില ചോദ്യങ്ങൾ മനസ്സിൽ വരും. ഒരാൾ ഇല്ലാതായാൽ എന്താവും എന്ന്. ആരാണ് ആദ്യം പോകുക എന്ന്. ആ മത്സരത്തിൽ അവർക്കിടയിൽ രണ്ടാൾക്കും ജയിക്കണം. രണ്ടു പേർക്കും ആദ്യം പോകണം. മരണത്തേക്കാൾ ഭയാനകമാണ് അവരിൽ ഒരാൾ അഭിമുകീകരിക്കാൻ പോകുന്ന ആ ഒറ്റപ്പെടൽ. എന്റെ ചിന്തകൾ അവരിലൊരാൾ കേട്ടത് പോലെ. അയാൾ പറഞ്ഞു. ” ഈ യാത്ര തുടർന്നേ … Continue reading യാത്ര.. നടത്തം…

കാപട്യം

ഇടയ്ക്ക് തോന്നും അർത്ഥവത്തായി ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന്. പിന്നെ ചിന്തിക്കും അല്ലെങ്കിലും ഈ ജീവിതത്തിന് എന്തെങ്കിലും പ്രത്യേക ലക്ഷ്യമുണ്ടോ എന്ന്. അല്ല ഈ ജീവിതത്തിൽ നമ്മൾ എന്തെങ്കിലും ഉണ്ടാക്കണം എന്നുണ്ടോ ? ഇല്ല… ജീവിക്കുക എന്നത് മാത്രമല്ലെ ജീവിതം നമ്മളോട് ആവശ്യപ്പെടുന്നുള്ളു..? മനുഷ്യരെന്ന രീതിൽ മരണം എന്ന പ്രക്രിയയെ കുറിച്ച് നമ്മൾ മനസിലാക്കുന്നു. അത് വിദൂരതയിലെവിടെയോ സംഭവിക്കുന്ന ഒന്നാണ് എന്ന് ചിന്തിക്കുമ്പോൾ പോലും. എന്നിട്ടും മരണം എന്നൊന്നില്ലാത്ത പോലെയാണ് പലപ്പോഴും നമ്മൾ പെരുമാറുന്നതും. ശരിയാണ് മറ്റു മൃഗങ്ങളെ പോലെ തന്നെയാണ് നമ്മൾ. പക്ഷെ അവരെക്കാൾ ചില ഉത്തരവാദിത്വങ്ങളുണ്ട് നമ്മൾക്കെന്ന് തോന്നാറുണ്ട്. ഈ … Continue reading കാപട്യം

നീ… ഞാൻ…

ഏപ്രിൽ മാസം അമേരിക്കയിൽ ‘National Poetry Month’ എന്നറിയപ്പെടും. വർഷങ്ങളായി ആ മാസം ചിലതൊക്കെ കുത്തിക്കുറിക്കാൻ നോക്കും… ഇംഗ്ലീഷിലാണ് പതിവ്… ഇത്തവണ ഏപ്രിൽ രണ്ടിനാണ് തുടങ്ങിയത്.. ഏതായാലും.. ഇന്നലെ ഇംഗ്ലീഷിൽ എഴുതിയതിന്റെ മലയാളം പരിഭാഷ ഇവിടെ കൊടുക്കുന്നു.. poem എന്ന് പറയുന്നതിനേക്കാൾ prose എന്നാണ് മലയാളത്തിൽ പറയാൻ തോന്നുന്നത് അത് കൊണ്ട് അങ്ങനെ തന്നെ എഴുതാം… നിന്റെ കണ്ണുകളിൽ ഭരമേറിയൊരു സൂര്യോദയം പ്രകാശിക്കുന്നത് എനിക്ക് കാണാം. നിന്റെ ചുണ്ടുകൾ ഒരിക്കലും ഈ ലോകത്തോട് വ്യക്തമാക്കാത്ത ആ അഭിപ്രായം എനിക്കിന്ന് മനസ്സിലാവും. ഞാൻ ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല എങ്കിലും നീയീ ജീവിതത്തിൽ … Continue reading നീ… ഞാൻ…

ഫേസ്‌ബുക്ക് വ്രണങ്ങൾ

രാവിലെ അലാറം അടിച്ചലറി അടിച്ചു പൂസായി കിടന്നവന്റെ അടഞ്ഞ കണ്ണിൽ മരണപ്പെട്ടവനേക്കാൾ ശാന്തത അലാറം ചത്തപ്പോൾ അവനുണർന്നുവൃണപ്പെടാനായി ഫേസ്‌ബുക്കിൽ പരതി പഹയന്റെ പോസ്റ്റുണ്ട് വൃണപ്പെടാൻ വകയുണ്ടാവും പല്ലു തേയ്ക്കാതെ വായ്നാറ്റം മുഴുവൻ അവൻ കമന്റിൽ മുക്കി പഹയനെ തെറി വിളിച്ചവർക്കൊക്കെ വാരി കോരി ലൈക്ക് വിതറി.. കക്കൂസിലിരുന്ന് വീണ്ടും വ്രണപ്പെട്ടു പല്ലു തേയ്ക്കുന്നതായി അഭിനയിക്കുന്നതിനിടക്കും വ്രണപ്പെട്ടു.കുളിച്ചപ്പോൾ ആ ഉണങ്ങാത്ത പുത്തൻ വ്രണങ്ങൾ നീറി ഈറനുടുത്ത് പഹയന്റെ പേജിൽ പോയി നോക്കി പഹയന്റെ ഫേസ്‌ബുക്ക് പേജ് കാണുന്നില്ല… “പഹയൻ തന്നെ ബ്ലോക്കി..” ഇനി എങ്ങനെ വ്രണപ്പെടും ഒരു കൂട്ടം വ്രണങ്ങളിൽ വെള്ള തുണി … Continue reading ഫേസ്‌ബുക്ക് വ്രണങ്ങൾ

ഹാപ്പി ന്യു ഇയർ – Malayalam Short Story

“എന്താടോ ന്യൂയിയർ പരിപാടി?” അവനോടവർ ചോദിച്ചു“എന്താവാനാ… ഇതൊക്കെ തന്നെ.. കഴിഞ്ഞ വർഷത്തെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഈ വർഷവും കൊടുക്കാൻ ബാക്കിയായി ഉണ്ടാവും..” അവനല്പനേരം മിണ്ടാതിരുന്നു.“അല്ലെങ്കിലും ഡിസംബർ മുപ്പത്തൊന്നിന് അത്ഭുതങ്ങൾ ഒന്നുമുണ്ടാവില്ലല്ലോ..” ”ഒരു ബ്ലഡി പാർട്ടി പൂപ്പർ..”അവൾ അവനെ നോക്കി പറഞ്ഞു“പാർട്ടിക്ക് വരുന്നുണ്ടോ എന്നാണ് ഇഡിയറ്റ് ചോദിച്ചത്..” “ഓ.. പാർട്ടി.. ഇല്ല നിങ്ങൾ പൊയ്ക്കോ.. ഞാനില്ല..”അവൻ തന്റെ ഫോണിൽ കുത്താൻ തുടങ്ങി…“ഇതൊന്ന് മാറ്റി വയ്ക്ക്.. യൂ ആർ സച് എ ബോർ..”അവൾ അവന്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു അവനത് തിരിച്ചു വാങ്ങാൻ ഒരു ശ്രമവും നടത്തിയില്ല. വെറുതെ ചിരിച്ചു കാട്ടി.“ഈയിടെ … Continue reading ഹാപ്പി ന്യു ഇയർ – Malayalam Short Story