പട്ടാപ്പകൽ കള്ളത്തരം ചെയ്ത് ഇന്ത്യക്കാരാൽ പിടിക്കപ്പെട്ട വോട്ട് കള്ളൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് GenZയുടെ നേതൃത്തത്തിൽ ജനങ്ങൾ പ്രതിഷേധിക്കുന്നു.
പലരെയും പോലെ എനിക്കും ദൂരെയിരുന്ന് സാമൂഹ്യ മാധ്യമത്തിൽ ഒരു പോസ്റ്റിടാൻ വളരെ എളുപ്പമാണ് എന്ന തിരിച്ചറിവ് വച്ച് തന്നെ ചിലത് പറയണം എന്ന് തോന്നി.
ഈ പ്രതിഷേധം ‘Accountability’ എന്ന ഒരു വാക്കിനെ ചുറ്റിപ്പറ്റിയാണ്. Accountability എന്ന വാക്കിന്റെ മലയാളം നോക്കുകയായിരുന്നു. ഉത്തരവാദിത്വം എന്നതിൽ എല്ലാവരും നിർത്തുന്നു.. പക്ഷെ ഉത്തരവാദിത്വം അല്ല അക്കൗണ്ടബിലിറ്റി.. നമ്മളുടെ ഉത്തരവാദിത്വങ്ങളുടെ കണക്ക് ആത്മാർത്ഥമായി ബോധിപ്പിക്കാനുള്ള ബാധ്യതയാണ് Accountability. ഒരാൾക്ക് ഉത്തരവാദിത്വം ഏല്പിച്ചാലും ആള് അക്കൗണ്ടബിൾ ആകണം എന്നില്ല. അവിടെയാണ് പ്രശ്നം.
ഒരു ഭരണകൂടം ജനങ്ങളോട് Accountable ആവാൻ തയ്യാറാവാതിരിക്കുമ്പോൾ അത് ആ രാജ്യത്തിന് തന്നെ വലിയ ബാധ്യതയാണ്. അത് രാജ്യത്തിന് ദ്രോഹം മാത്രമെ ചെയ്യൂ. അത് GenZ മനസിലാക്കുന്നു എന്നതാണ് ഇവിടെ വാസ്തവം.
ഞാൻ ഈ പറയുന്നത് അന്തഭക്തർക്ക് മനസ്സിലാവണം എന്നില്ല അന്തഭക്തർക്ക് ‘Accountability’യുടെ ആവശ്യമില്ല.. അവർ അന്തഭക്തരാണല്ലോ.. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സമൂഹങ്ങൾക്കും ഗ്രൂപ്പുകൾക്കും ഒരേ പോലെ ബാധകമാണ്.
ജനങ്ങൾ പ്രതിഷേധങ്ങൾക്ക് ഇറങ്ങുന്നു എന്നത് മാത്രമല്ല ഇവിടെ പ്രധാനം.. ധാരാളം അന്തഭക്തരുടെ കണ്ണ് തുറക്കുന്നു എന്നതാണ്. സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങളിലും വിഡിയോകളിലും ചിലപ്പോൾ അത് കാണില്ല.. പക്ഷെ അതാണ് എപ്പോഴും ഭരണത്തിൽ ഉള്ളവരെ ഏറ്റവും ഭയപ്പെടുത്തുന്നത്.
ന്നാപ്പിന്നങ്ങന്യാക്കാം
-പഹയൻ-
