കഞ്ഞിയാണ് അവന് കൂടുതൽ ഇഷ്ടം. പക്ഷെ ബർഗർ കഴിച്ച് ഇപ്പോൾ അതും ഓക്കെയാണ്. പക്ഷെ രണ്ടു ലോകങ്ങളിലാണ് തന്റെ സ്വാദ് എന്നത് അവനെ ആശയക്കുഴപ്പത്തിൽ ആകാറുണ്ട്. ബർഗറും കഞ്ഞിയും ഒരുമിച്ച് കഴിക്കാൻ വഴിയുണ്ടോ എന്നൊക്കെ അവൻ അന്വേഷിച്ചിട്ടുണ്ട്.
ഒരു സൂപ്പായി കഞ്ഞിയെ പ്രയോഗിക്കാം എന്നവനറിയാം. ബർഗറിലെ ബീഫ് പാറ്റീസ് എടുത്ത് ഞെരടി കഞ്ഞിയിൽ ഇട്ടിട്ട് ഒരിക്കൽ പയറ്റി നോക്കിയിരുന്നു. പക്ഷെ രണ്ട് രാക്ഷസ കണ്ണുകൾ പോലെ ബണ്ണുകൾ തുറിച്ച് നോക്കും..
നൂഡിൽസ് മാഗിയിൽ നിന്ന് ഇന്നും ആഗോള തലത്തിലേക്ക് പുരോഗമിച്ചിട്ടില്ല. ഒരിക്കൽ ഒരു ഏഷ്യൻ കടയിൽ പോയപ്പോൾ കഴിക്കാൻ എന്ത് വേണം എന്ന് ചോദിച്ചപ്പോൾ മാഗി മതിയെന്നാണ് അവൻ പറഞ്ഞത്..
ഏതായാലും ഇന്ന് കഞ്ഞിയും മാഗിയും ബർഗറുമായുള്ള വിരുന്നാണ് അവൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. വിരുന്ന് എന്നുണ്ടെങ്കിലും വിരുന്ന് കഴിഞ്ഞാൽ ചിലപ്പോൾ അവൾ വീട്ടിൽ തങ്ങിയാലോ എന്നൊരു ആഗ്രഹവും ഉണ്ട്.
പണ്ടൊരു കുട്ടിയുമായി അടുപ്പത്തിലാവാൻ ശ്രമിച്ചപ്പോൾ അവൾ ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ ചൈനീസ് ഭക്ഷണം മതിയോ എന്ന് ചോദിച്ചതിന് അവൾ പറഞ്ഞത് ഓർക്കുന്നു ‘it means you want to get laid’.. രാത്രിയിൽ കിടപ്പറയിലേക്ക് ക്ഷണിക്കുന്നതിന്റെ കോഡ് ഭാഷയാണ് ചൈനീസ് ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് എന്നവർ പറഞ്ഞു. അത് സത്യമാണോ എന്നറിയില്ല. അന്ന് പക്ഷെ ചൈനീസും കഴിച്ചില്ല ഒറ്റക്ക് കിടക്കയിൽ കിടന്നുറങ്ങുകയും ചെയ്തു.
മറ്റൊരാളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ട് മാസം നാലായി. ഒന്നും അങ്ങ് ഒത്ത് വരുന്നില്ല. ഇന്ന് വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്. മാഗി ചൈനീസ് ആണെന്ന് അവർക്ക് തോന്നിയാൽ ഞാൻ രക്ഷപ്പെട്ടു..
കൃത്യം ഏഴ് മണിക്ക് അവൾ വന്നു. കഞ്ഞിയും ബർഗറും മാഗിയും കണ്ട് അവൾ പൊട്ടി ചിരിച്ചു. ആ നുണക്കുഴികളിൽ ഞാൻ മുങ്ങി താണു. വാട്ട് ഡൂ യു ലൈക് എന്ന ചോദ്യത്തിന് ‘യു’ എന്ന് നീട്ടി പറഞ്ഞ് അവൾ എനിക്ക് ഒരു ഉമ്മ തന്നു. അടുത്തത് എന്ത് വേണം എന്നറിയാതെ ഞാൻ അവളുടെ പ്ലേറ്റിലേക്ക് മാഗി വിളമ്പി.. യു സില്ലി ഫെലോ എന്നും പറഞ്ഞ് അവൾ മാഗിക്ക് മുകളിൽ കഞ്ഞിയെടുത്തൊഴിച്ചു.. ഞാൻ നോക്കി നിൽക്കെ അവൾ അത് കൂട്ടി കുഴച്ച് ഒരു പരുവമാക്കി.
ബർഗർ കയ്യിലെടുത്ത് അതിലെ ബണ്ണിന്റെ കഷ്ണം കറി പോലെ കിടന്ന മാഗിഞ്ഞിയിൽ മുക്കി അവൾ ആർത്തിയോടെ കഴിച്ചു. ഞാൻ അവളെ അത്ഭുതത്തോടെ നോക്കി നിന്നപ്പോൾ അവൾ ബർഗറിലെ ബീഫ് പാറ്റിസ് എടുത്ത് എന്റെ നേരെ നീട്ടി. ഐ ആം എ വെജിറ്റേറിയൻ എന്ന് പറഞ്ഞു.
വെജിറ്റേറിയൻ എന്ന് കേട്ടപ്പോൾ വല്ലാത്തൊരു അകൽച്ച തോന്നി എങ്കിലും ഞാനത് കാണിച്ചില്ല. അവൾ ഭക്ഷണം മുഴുവൻ കഴിച്ചു. ഈ വ്യത്യസ്ത വിഭവങ്ങൾ എങ്ങനെ കഴിക്കാം എന്നവൾ കാട്ടി തന്നു.
പിന്നെ അവൾ എന്റെ അടുത്തേക്ക് വന്നു എന്റെ ചുണ്ടിൽ ചുംബിച്ചു. വെജിറ്റേറിയൻ ആണെങ്കിലും ആ കഞ്ഞിയും ബർഗറും മാഗിയും ചേർന്നുള്ള വല്ലാത്തൊരു മണം എന്റെ ഉള്ളിലേക്ക് വന്നടിച്ചു. പല്ല് തേയ്ക്കാൻ പറഞ്ഞാലോ.. അല്ല അത് മോശമാവുമോ ?
അവസരം ഒത്ത് വന്നാൽ കാര്യം നടക്കാതിരിക്കാൻ ചെകുത്താൻ മനസ്സിൽ പലതും തോന്നിപ്പിക്കും. ഞാൻ ലേശം മാഗിയെടുത്ത് തിന്നു… ഐ ലവ് യു എന്നവളോട് പറഞ്ഞു… ഹൂ ഹാസ് ടൈം ഫോർ ലവ്.. ലെറ്റ് അസ് മേക്ക് ലവ് എന്നവൾ… ഞാൻ ആഗ്രഹിക്കുന്നത് എനിക്ക് ഇതിന് മുൻപ് ഒരിക്കലും ഇങ്ങനെ കിട്ടിയിട്ടില്ല. ഞങ്ങൾ രാത്രി ഒരുമിച്ചു ചിലവഴിച്ചു.
രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ അവിടെ മാഗിയും ബർഗറും കഞ്ഞിയും അവളും ഒന്നുമില്ല.. അവൾ ഒരു സ്വപ്നമായിരുന്നില്ല. ദേഹത്ത് പലയിടത്തായി കടിച്ചതിനെ പാടുകൾ ഉണ്ടായിരുന്നു.
ന്നാപ്പിന്നങ്ങന്യാക്കാം
-പഹയൻ –
