41/365 മടക്കിയ വസ്ത്രങ്ങളും അലക്കിയ മനുഷ്യനും

വായിക്കണം എന്നുണ്ടെങ്കിലും വായിച്ചു തീർക്കാൻ കഴിയാത്തത്ര പുസ്തകങ്ങൾ… കാണണം എന്നാഗ്രഹം ഉണ്ടെങ്കിലും കാണാൻ കഴിയാത്തത്ര സിനിമകളും ദൃശ്യങ്ങളും സ്ഥലങ്ങളും…. പരിചയപ്പെടാനും കൂടെയിരുന്നു സൊറ പറയാനുമൊക്കെ എവിടെ നിന്ന് സമയമുണ്ടാക്കും എന്ന് വിഷമിച്ച് മനസ്സിൽ മിന്നിമാറി പോകുന്ന എത്രയെത്ര മുഖങ്ങൾ… സമയം… അതൊരു വല്ലാത്ത സംഭവം തന്നെയാണ്… കൈയ്യിൽ എത്രയുണ്ട് എന്നൊരു ഉറപ്പുമില്ലാതിരുന്നിട്ടും എന്തൊക്കെ കാര്യങ്ങളാണ് പ്ലാൻ ചെയ്തുണ്ടാക്കുന്നത്.. ഇന്നിങ്ങനെ തോന്നാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല… അല്ലെങ്കിലും ഒന്നിനും പ്രത്യേകിച്ച് കാരണങ്ങൾ ഉണ്ടായിട്ടല്ലല്ലോ ഓരോന്ന് തോന്നുന്നതും എഴുതുന്നതും… ആഗ്രഹമുള്ളത് മുഴുവൻ ചെയ്യാൻ കഴിയുന്നില്ല എന്ന് മനസ്സിലാവുമ്പോഴും ആഗ്രഹമുള്ളത് കുറെയൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്ന … Continue reading 41/365 മടക്കിയ വസ്ത്രങ്ങളും അലക്കിയ മനുഷ്യനും

40/365 ബഹള ലോകം

നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതം ഒരു ബഹളമായി തോന്നാറുണ്ടോ..? എനിക്ക് പതിവുണ്ട്. ഇടയ്ക്ക് ഞാനാണ് ആ ബഹളം മുഴുവൻ ഉണ്ടാക്കുന്നത്. ഇടയ്ക്ക് ഞാൻ ഒരു ശബ്ദം പോലുമുണ്ടാക്കുന്നില്ല. ഇടയ്ക്ക് ബഹളം വയ്ക്കാൻ ശ്രമിച്ചിട്ട് പറ്റാതെ പോകുന്നതാണ്… മറ്റു ചില സമയത്ത് ഞാൻ മനപ്പൂർവ്വം ഒരു നിശബ്ദത അനുഭവിക്കുകയാണ്. എന്റെ ചുറ്റും ആളുകൾ ബഹളം വച്ച് കൊണ്ടിരിക്കുന്നു. അതിന്റെ ഇടയ്ക്ക് ചില നിശ്ശബ്ദതകൾ എനിക്കും വീണ് കിട്ടുന്നുണ്ട്. ഇല്ലെന്നല്ല… ബഹളത്തിൽ നിന്നും ശ്വാസം വലിക്കാൻ ചെറിയൊരു സമയം എല്ലാവരും ഒരുമിച്ച് പ്ലാൻ ചെയ്ത് എടുക്കുന്ന പോലെ. ബഹളങ്ങളുടെ തിരമാലകൾ പോലെ. ബഹളത്തിന്റെ ഒരു വലിയ … Continue reading 40/365 ബഹള ലോകം

39/365 ഫേസ്ബുക്കും സമയവും പുസ്തകവും

ഫെസ്ബുക്ക് ഫീഡിൽ നെഗറ്റീവ് വാർത്തകൾ കാണുമ്പോൾ ആ പ്രൊഫൈൽ തന്നെ അൺഫോളോ ചെയ്യുകയും അല്ലെങ്കിൽ ആ പോസ്റ്റ്‌ ഹൈഡ് ചെയ്യുകയും ചെയ്താണ് കഴിഞ്ഞ ദിവസങ്ങൾ നടന്നു വന്നത്..  അത് പോലെ എനിക്ക് പോസ്റ്റ്‌ ചെയ്യാൻ തോന്നിയ ചില പോസ്റ്റുകൾക്ക് ഞാൻ സ്വയം ഏർപ്പെടുത്തിയ ഒരു ‘negative check’ നടത്തിയപ്പോൾ ആ പോസ്റ്റുകൾ ഒന്നും ‌ ചെയ്യരുത് എന്ന തീരുമാനത്തിലും എത്തി..  അങ്ങനെ ഫെസ്ബുക്ക് നോട്ടിഫിക്കേഷനിൽ സ്വാതവേ ഉണ്ടാവാറുള്ള ഉത്സവ പ്രതീതി അങ്ങ് പോയി കിട്ടി… ഫെസ്ബുക്ക് ഉപയോഗിക്കുന്നത് വഴി എനിക്ക് നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതുന്ന പരസ്പര ബഹുമാനം എന്ന കഴിവ് … Continue reading 39/365 ഫേസ്ബുക്കും സമയവും പുസ്തകവും

38/365 ഒരു നെഗറ്റിവിറ്റി ചെക്ക്

സാമൂഹ്യ മാധ്യമങ്ങളിൽ ചെയ്യുന്ന എല്ലാ പോസ്റ്റുകൾക്കും ഒരു ‘Negativity Check’ നടത്തണം എന്ന് തീരുമാനിച്ചു… ഇന്ന്… ഇപ്പോൾ തീരുമാനിച്ചതാണ്… അത് എന്റെ ജീവിതത്തിൽ ഗുണങ്ങൾ ഉണ്ടാവും… സമൂഹത്തിൽ ഞാനായിട്ട് ഉണ്ടാക്കുന്ന ദോഷങ്ങൾ കുറയും എന്നുമുള്ള വിശ്വാസത്തിലാണ്.. എനിക്ക് ഗുണം കൂടുക എന്നാൽ ലൈക്ക് കൂടുക എന്നതല്ല… മാനസികമായി സംതൃപ്തി നൽകുക… സമയം ലാഭിക്കുക എന്നൊക്കെയാണ്.. ഇന്ന് 6:15AM ഓഫീസിലെത്തി… വരും വഴി ഒരു പോഡ്കാസറ്റ് കേട്ടു… അതിൽ പ്രഫസർ Jay Van Bavel പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ തീരുമാനിച്ചതാണ്.. നമ്മളെ മാനസികമായി മുതലെടുക്കുന്ന നാല് കാര്യങ്ങളുണ്ട്.. അതാണ് പലപ്പോഴും നമ്മുടെ സാമൂഹ്യ … Continue reading 38/365 ഒരു നെഗറ്റിവിറ്റി ചെക്ക്

37/365 2025 ഏപ്രിലിൽ എന്താവും

ഇന്നലെ തൊട്ട് ആളുകൾ മമ്മുക്കയുടെ പടവും ഇട്ട് മനുഷ്യന് ഇല്ലാത്ത കോംപ്ലക്സ് ഉണ്ടാക്കി രസിക്കുകയാണ്… അപ്പോഴാണ് ഉഷ എന്റെ 21 വർഷം മുൻപത്തെ ഒരു പടം അയച്ചു തരുന്നത്…   ഞാൻ അതേ പോസിൽ ഒരു ഫോട്ടം പിടിച്ചു… പിന്നെ അതിനപ്പുറം 2025 എന്നെഴുതി ഒരു ചോദ്യചിഹ്നവും വച്ചു.. 21 വർഷം ഒരു മനുഷ്യനെ എന്തൊക്കെ വഴിയിൽ കൂടി നടത്തുന്നു… എന്തൊക്കെ നേടുന്നു നഷ്ടപ്പെടുന്നു.. മറക്കുന്നു… കാലം ഒരു മനുഷ്യന്റെ മുഖത്ത് വയസൻ വരകൾ അനായാസം വരച്ചിടുമ്പോഴും ആ ചിരിയുടെ വലിപ്പം കൂടിയിട്ടേ ഉള്ളു എന്നതാണ് മ്മളെ ഹൈലൈറ്റ് 😜 ഒരു … Continue reading 37/365 2025 ഏപ്രിലിൽ എന്താവും

36/365 വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ

വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ എന്താണ് ആളുകളുടെ മനസ്സിൽ ഉണ്ടാവുക. മത്സരിക്കുന്നവർ അവർക്ക് വേണ്ടി പ്രവർത്തിക്കുന്നവർ വോട്ടർമാരായി മാത്രം ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വരികളിൽ നിന്ന് അവരവരുടെ ഉത്തരവാദിത്വം നിറവേറ്റിയവർ. എന്താണ് അവരുടെയൊക്കെ മനസ്സുകളിൽ ഇപ്പോൾ. നമ്മൾക്കൊക്കെ പല ആശയങ്ങളാണ് അത് പലപ്പോഴും പരസ്പര വിരുദ്ധവുമാണ്. അത് നമ്മളിൽ ഒരാളെ നല്ലതും മറ്റൊരാളെ മോശവുമാക്കുന്നുണ്ടോ?  ചില സന്ദർഭങ്ങളിൽ നമ്മൾ തമ്മിൽ രൂക്ഷമായി മല്ലിടുമ്പോൾ നല്ലതും ചീത്തയുമായി നമ്മുടെ മനസ്സിലെങ്കിലും നമ്മൾ ഓരോരുത്തരും മാറുമായിരിക്കും. പക്ഷെ അടിസ്ഥാനപരമായി നമ്മളെ ഒക്കെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒന്നല്ലേ….? തമ്മിൽ അറിയാത്ത രണ്ടു പേരെ ഒരു പുതിയ … Continue reading 36/365 വോട്ട് ചെയ്യലൊക്കെ കഴിയുമ്പോൾ

34/365 പഹയൻ എന്ന പേര്

‘പഹയൻ’ എന്ന പേര് പലർക്കും അറിയാം… എന്റെ ശരിക്കുള്ള പേര് അറിയാത്തവരും ഉണ്ട്… ‘പഹയൻ‘ എന്ന പേര് ചിലപ്പോൾ ഒരു ബാധ്യതയായി തോന്നാറുണ്ട്… ഒരു തമാശയിൽ തുടങ്ങി താങ്ങാൻ കഴിയാത്ത ഒരു ജീവിത യഥാർഥ്യമായി മാറിയ പോലെ 😂 ഒരു വ്യക്തി എന്ന രീതിയിൽ നമ്മളെല്ലാം പലതുമാണ്.. ഒരു പേരിലേക്ക് ചുരുങ്ങുക എന്നത് ഒരു വേദനയാണ്.. നമ്മുടെ എല്ലാ വശങ്ങളും ആശയങ്ങളും നമ്മൾക്ക് തന്നെ പൂർണ്ണമായി യോജിക്കാൻ പറ്റാത്തവയാണ്… അപ്പോൾ നമ്മളെ ആദ്യമായി പരിചയപ്പെടുന്നവരുടെ കാര്യം പറയാനുണ്ടോ..? കവിത… സിനിമ… പുസ്തകം.. രാഷ്ട്രീയം… സാമൂഹിക നിരീക്ഷണം… ചളി… ട്രോൾ… സെക്സ്… പ്രണയം… … Continue reading 34/365 പഹയൻ എന്ന പേര്

33/365 ഒന്നിലും വലിയ അർത്ഥമില്ല !

ഇതിലൊന്നും വലിയ അർത്ഥമില്ല… ഒക്കെ നമ്മൾക്ക് തോന്നുന്നതാണ്..  അപ്പോൾ ചിലര് ചോദിക്കും എന്തിന്റെ കാര്യമാണ് ഈ പറയുന്നത് എന്ന്. അങ്ങനെ ഒന്നിന്റെ കാര്യമാണെങ്കിൽ പറയാം. ഇത് എല്ലാം അങ്ങനെയല്ലേ.. എന്തൊക്കെ കാര്യങ്ങളിൽ അർത്ഥമില്ല എന്ന് കരുതുമ്പോൾ നമ്മൾ അത്ഭുതപ്പെടും…  “എല്ലാം താരതമ്യങ്ങളുടെ ചിലവിലാണ് നിലനിൽക്കുന്നത് തന്നെ… ഒറ്റക്ക് അതിന് അർത്ഥവുമില്ല അസ്തിത്വവുമില്ല…” “ഇപ്പോഴും എന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് പറയുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല..” “അത് തന്നെയാണ് പറയുന്നത്… എല്ലാം മനസ്സിലാക്കണം.. അല്ലെങ്കിൽ മനസ്സിലാവും എന്ന തെറ്റിദ്ധാരണ… അതല്ലെ ജീവിതം..? അങ്ങനെ മനസ്സിലാക്കാൻ ഒന്നിനും വലിയ അർത്ഥമില്ലെങ്കിൽ ആ തെറ്റിദ്ധാരണക്കല്ലേ നമ്മൾ ജീവിതം … Continue reading 33/365 ഒന്നിലും വലിയ അർത്ഥമില്ല !

25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും

എന്തിനാണ് ആളുകൾ സിനിമാ റിവ്യൂ ചെയ്യുന്നത്…. സിനിമയെ കുറിച്ച് അഗാധമായ അറിവുള്ളത് കൊണ്ടാണോ…? അതോ അറിവുണ്ടെന്ന് കാട്ടാനാണോ..? കൂടുതൽ വ്യൂസ് കിട്ടാനാണോ… സിനിമകളോടുള്ള അതിയായ ഇഷ്ടം കൊണ്ടാണോ… നല്ല സിനിമകൾ ഉണ്ടാവണം എന്നത് കൊണ്ടാണോ… സിനിമകളെ പ്രമോട്ട് ചെയ്യാൻ വേണ്ടിയാണോ… സിനിമാക്കാരുമായി ബന്ധപ്പെടാനും അവരോട് അടുക്കാൻ വേണ്ടിയാണോ… വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ… ഒരു ഫാനായത് കൊണ്ടാണോ… ജനങ്ങൾക്ക് അതാണ് വേണ്ടത് എന്ന് മനസ്സിലാക്കി വെറുമൊരു “Need Fulfillment” മാത്രമാണോ… ? ഇതിൽ പലതും ചിലതും ഒക്കെയാവാം…. ഓരോർക്കും അവരവരുടെ കാരണങ്ങൾ ഉണ്ടാവാം. ചില കാരണങ്ങൾ നമ്മൾക്ക് ഇഷ്ടപ്പെട്ടേക്കാം ചിലത് … Continue reading 25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും

24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം 

എല്ലാ തരം ഭക്ഷണവും പാകം ചെയ്യാൻ അറിയണം എന്നൊന്നുമില്ല.. പക്ഷെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കുക എന്നത് ഒരു നല്ല കാര്യമാണ്. പിന്നെ വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന ചിലതും അത് അത്യാവശ്യം വായിൽ വയ്ക്കാൻ പറ്റുന്ന രുചിയോടെ ഉണ്ടാക്കാനും.. അത് കഴിക്കാനുള്ള മനസ്സും. ഇത്രയുമായാൽ മറ്റുള്ളോരാളെ ആശ്രയിക്കാതെ ഇരിക്കാം. ദാൽ.. .മുട്ടക്കറി… എന്തെങ്കിലും ഒരു ചിക്കൻ കറി… ഉപ്പുമാവ്.. ഒരു മെഴുക്കുപുരട്ടി അങ്ങനെ ചിലതെല്ലാം… ഇടയ്ക്ക് ഇതൊന്നും ഉണ്ടാക്കാൻ തോന്നില്ല… സിമ്പിളായി എന്തെങ്കിലും മതിയെന്ന് തോന്നും. ലേശം ചോറ്… അമൂലിന്റെ സ്‌പൈസ് ഒക്കെയുള്ള മോര്… ഒരു കഷ്ണം … Continue reading 24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം