വായിക്കണം എന്നുണ്ടെങ്കിലും വായിച്ചു തീർക്കാൻ കഴിയാത്തത്ര പുസ്തകങ്ങൾ… കാണണം എന്നാഗ്രഹം ഉണ്ടെങ്കിലും കാണാൻ കഴിയാത്തത്ര സിനിമകളും ദൃശ്യങ്ങളും സ്ഥലങ്ങളും…. പരിചയപ്പെടാനും കൂടെയിരുന്നു സൊറ പറയാനുമൊക്കെ എവിടെ നിന്ന് സമയമുണ്ടാക്കും എന്ന് വിഷമിച്ച് മനസ്സിൽ മിന്നിമാറി പോകുന്ന എത്രയെത്ര മുഖങ്ങൾ…
സമയം… അതൊരു വല്ലാത്ത സംഭവം തന്നെയാണ്… കൈയ്യിൽ എത്രയുണ്ട് എന്നൊരു ഉറപ്പുമില്ലാതിരുന്നിട്ടും എന്തൊക്കെ കാര്യങ്ങളാണ് പ്ലാൻ ചെയ്തുണ്ടാക്കുന്നത്..
ഇന്നിങ്ങനെ തോന്നാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല… അല്ലെങ്കിലും ഒന്നിനും പ്രത്യേകിച്ച് കാരണങ്ങൾ ഉണ്ടായിട്ടല്ലല്ലോ ഓരോന്ന് തോന്നുന്നതും എഴുതുന്നതും…
ആഗ്രഹമുള്ളത് മുഴുവൻ ചെയ്യാൻ കഴിയുന്നില്ല എന്ന് മനസ്സിലാവുമ്പോഴും ആഗ്രഹമുള്ളത് കുറെയൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്ന സംതൃപ്തിയാണ്…
Every point of life can be a fullstop from where no story will continue.
ജീവിതത്തിലെ ഓരോ നിമിഷവും ഒരു വിരാമചിഹ്നമാവാൻ സാധ്യതയുള്ളപ്പോഴും… കഥകളുടെ അനന്തസാധ്യതകൾ നമ്മുടെ കൈവെള്ളയിലല്ല എന്ന് മനസ്സിലാക്കുമ്പോഴും എല്ലാം എത്തിപ്പിടിക്കാൻ നോക്കുന്നതിനെ തന്നെയല്ലേ ഈ മനുഷ്യൻ എന്ന് വിളിക്കുന്നത്..
അതാണ് പറയുന്നത്.. ഞായറാഴ്ച്ച ഇങ്ങനെ ഇരുന്ന് ഓരോന്ന് ചിന്തിക്കും കുത്തിക്കുറിക്കും ചെയ്യുന്നതിന് മുന്നേ അലക്കിയ വസ്ത്രങ്ങൾ മടക്കി വയ്ക്കാൻ നോക്കണം എന്ന്…. എന്നിട്ട് അതിന്റെ സെൽഫി എടുക്കണം എന്ന്..
മുണ്ട് മടക്കി കുത്താൻ മാത്രമല്ല അലക്കിയ വസ്ത്രങ്ങൾ മടക്കി വയ്ക്കാനും അറിയാം ഈ സാക്കിർ ഭായിക്ക് 😁
സ്നേഹം 🥰
പഹയൻ
