‘പഹയൻ’ എന്ന പേര് പലർക്കും അറിയാം… എന്റെ ശരിക്കുള്ള പേര് അറിയാത്തവരും ഉണ്ട്… ‘പഹയൻ‘ എന്ന പേര് ചിലപ്പോൾ ഒരു ബാധ്യതയായി തോന്നാറുണ്ട്… ഒരു തമാശയിൽ തുടങ്ങി താങ്ങാൻ കഴിയാത്ത ഒരു ജീവിത യഥാർഥ്യമായി മാറിയ പോലെ 😂
ഒരു വ്യക്തി എന്ന രീതിയിൽ നമ്മളെല്ലാം പലതുമാണ്.. ഒരു പേരിലേക്ക് ചുരുങ്ങുക എന്നത് ഒരു വേദനയാണ്.. നമ്മുടെ എല്ലാ വശങ്ങളും ആശയങ്ങളും നമ്മൾക്ക് തന്നെ പൂർണ്ണമായി യോജിക്കാൻ പറ്റാത്തവയാണ്… അപ്പോൾ നമ്മളെ ആദ്യമായി പരിചയപ്പെടുന്നവരുടെ കാര്യം പറയാനുണ്ടോ..?
കവിത… സിനിമ… പുസ്തകം.. രാഷ്ട്രീയം… സാമൂഹിക നിരീക്ഷണം… ചളി… ട്രോൾ… സെക്സ്… പ്രണയം… എഴുത്ത്… കല… പാചകം… ഫാഷൻ… ബിസിനസ്സ്… മാനേജ്‌മെന്റ്… അങ്ങനെ പലതും എനിക്കിഷ്ടമാണ്… അങ്ങനെ അങ്ങനെ ഇനിയും മനസ്സിലാക്കാത്ത പലതും എന്റെ ഇഷ്ടങ്ങളുടെ പട്ടികയിൽ പെടും…
എന്റെ ഒരു വശം മാത്രം കണ്ട് കേട്ട് എന്നെ പരിചയപ്പെടാൻ വരുന്നവർക്ക് എന്നെ പൂർണ്ണമായി ഇഷ്ടപ്പെടാൻ ഒരിക്കലും പറ്റില്ല.. അവർക്ക് ചിലപ്പോൾ അവരെ ഞാൻ പറ്റിച്ചു എന്നും തോന്നാൻ സാധ്യതയുണ്ട്.. അവരുദ്ദേശിച്ച അവരുടെ ഞാനല്ല ഇതെന്ന് മനസ്സിലാവുമ്പോൾ…
എല്ലാവർക്കും ഇഷ്ടപ്പെടാനായി ഒരുങ്ങി നിൽക്കാൻ നമ്മൾക്കും പറ്റില്ലല്ലോ 😁
എന്നെ പൂർണ്ണമായി ഇഷ്ടപ്പെടാൻ കഴിയുന്ന അംഗീകരിക്കുന്ന ഒരേയൊരു വ്യക്തി എന്റെ അമ്മ മാത്രമാവും… അത് അമ്മയാവുക എന്നതിന്റെ ഒരു പ്രത്യേകതയും ആവാം… നമ്മൾക്കെല്ലാം അങ്ങനെ ഒന്നോ രണ്ടോ പേരുണ്ടാവും ജീവിതത്തിൽ.. ചിലർക്ക് രണ്ടിൽ കൂടുതൽ ഉണ്ടാവാം..
നമ്മളെ പൂർണ്ണമായി അംഗീകരിക്കുന്ന വളരെ അപൂർവ്വം ചിലരെ ഈ ലോകത്ത് ഉള്ളു എന്ന് തന്നെ…
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഞാൻ പല തരം കാര്യങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്… അതിനെ കൃത്യമായി categorize ചെയ്തിരിക്കുന്നത് യൂട്യൂബിലാണ്…
ജീവിതം ചെറുതാണ്.. ഓരോ നിമിഷവും സന്തോഷത്തോടെ ജീവിക്കാൻ കഴിയാതെ വരുമ്പോൾ നഷ്ടപ്പെട്ടു എന്ന് പിന്നീട് തോന്നുന്നതിനെ അല്ലെ നമ്മൾ ജീവിതം എന്ന് പറയുന്നത്… 😊
എന്റെ ഓരോ Content Creation യാത്രകളും നിങ്ങളുമായി വീഡിയോ വഴി പങ്കു വയ്ക്കുക എന്നൊരു പ്രൊജക്റ്റ് തുടങ്ങുകയാണ്… I will introduce you to one side of me every week 🙏
ഓരോ വീഡിയോ വഴി ഓരോ ചാനലുകളും മേഖലകളും നിങ്ങളുമായി പരിചയപ്പെടുത്താം… നിങ്ങൾക്ക് താല്പര്യമുള്ള മേഖലകളിൽ നിങ്ങൾക്ക് എന്റെ കൂടെ ചേരാം 🙏🥰
സ്നേഹം 🥰
-പഹയൻ-
