12/1000 An Old Man | Konstantine P Kavafy | Malayalam Translation
ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ആൻ ഓൾഡ് മാൻ (An Old Man ) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു. ആൻ ഓൾഡ് മാൻ – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ———————————————- കഫെയുടെ ഒച്ചപ്പാടുള്ള ഒരറ്റത്ത്, മേശയിന്മേൽ തല താഴ്ത്തി ഒരു വയസ്സൻ ഒറ്റക്കിരിക്കുന്നു അയാളുടെ മുൻപിൽ ഒരു ദിന പത്രവുമുണ്ട് അയാളുടെ ശോചനീയവും വിരസവുമായ വയസ്സു കാലത്ത് ഒരു നേർത്ത ചിന്ത അയാളിലേക്ക് വന്നു ചേരുന്നു… “ശക്തിയും … Continue reading 12/1000 An Old Man | Konstantine P Kavafy | Malayalam Translation
എ റൊമാൻസ് റ്റു ദി നൈറ്റ് – ഗിയോർക് ഥാർക്ൽ
ഓസ്ട്രിയൻ കവി ഗിയോർക് ഥാർക്ൽ ഓസ്ട്രിയൻ എക്സ്പ്രഷണിസ്റുകളിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. അദ്ധേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കവിത ഒന്നാം ലോക മഹയുദ്ധത്തിനെ ആസ്പതമാക്കിയുള്ള ‘ഗ്രോഡെക്ക്’ എന്ന കവിതയാണെന്ന് പറയപ്പെടുന്നു. അദ്ധേഹത്തിന്റെ അവസാനത്തെ കവിതയും അതാണ് എന്നും കേൾക്കുന്നു. ഥാർക്‌ലിന്റെ ‘എ റൊമാൻസ് റ്റു ദി നൈറ്റ്’ എന്ന കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. റൊമാൻസ് ഇൻ ദി നൈറ്റ് – ഗിയോർക് ഥാർക്ൽ ————————————– എകാകിയായോരാൾ നിശ്ചലമായൊരു അർദ്ധരാത്രിയിൽ നക്ഷത്ര കൂടാരത്തിനു കീഴെ നടന്നു നീങ്ങുന്നു. ഒരു കുട്ടി സ്വപ്നത്തിൽ നിന്നും തലചുറ്റി ഉണരുന്നു അവന്റെ പെരുമാറ്റം നിലാവിൽ … Continue reading എ റൊമാൻസ് റ്റു ദി നൈറ്റ് – ഗിയോർക് ഥാർക്ൽ
11/1000 Nothing | Jorge Carrera Andrade | Malayalam Translation
ശൂന്യത (Nothing) ഒർഹെ കരേര അന്ദ്രാഡെ ———————————— പുസ്തക ശാലകളിൽ പുസ്തകങ്ങളില്ല പുസ്തകങ്ങളിൽ വാക്കുകളില്ല വാക്കുകളിൽ അർത്ഥങ്ങളില്ല പുറംതോടുകൾ മാത്രം അവശേഷിക്കുന്നു മ്യൂസിയമുകളിലും കാത്തിരിപ്പു മുറികളിലും പെയിന്റ് ചെയ്ത കാൻവാസുകളും അഭിനിവേശങ്ങളും കാണാം അക്കാദമിയിൽ കിരാത നൃത്തങ്ങളുടെ റെക്കോർഡിങ്ങുകൾ മാത്രം വായകളിൽ പുകകൾ മാത്രം കണ്ണുകളിൽ ദൂരം മാത്രം രണ്ടു ചെവികളിലും രണഭേരി മനസ്സിൽ ഒരു മരുഭൂമി കോട്ടു വായയിടുന്നു നമ്മെ മരുഭൂമികളിൽ നിന്നും ഒന്നും മുക്തമാക്കുന്നില്ല ഒന്നും നമ്മെ രണഭേരികളിൽ നിന്നും രക്ഷിക്കുന്നില്ല നിറം ചാലിച്ച പുസ്തകങ്ങളുടെ ഏടുകൾ കൊഴിയുന്നു എല്ലാം ശൂന്യതയുടെ പുറം തോടുകളാകുന്നു Continue reading 11/1000 Nothing | Jorge Carrera Andrade | Malayalam Translation
10/1000 Dawn outside the City Walls | Juan Ramon Jimenez | Malayalam Translation
1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ് ദി സിറ്റി വാൾസ് (Dawn Outside The City Walls) ഡോൺ ഔട്ട്.സൈഡ് ദി സിറ്റി വാൾസ് – ഹ്വാൻ റമോൺ ഹിമെനേസ്————————————————– നിങ്ങൾക്ക് എല്ലാത്തിന്റെയും രൂപം കാണാംഎല്ലാം വെള്ളയാണ്..പ്ലാസ്റ്റർ, പേടിസ്വപ്നം, ഇഷ്ടിക, വിളർച്ച…കിഴക്കോട്ട് തിരിഞ്ഞൊഴുകുന്ന തണുപ്പ്.ജീവിതത്തിലേക്കുള്ള അടുപ്പം!ജീവിതത്തിന്റെ കഠിനത! ഒരു മൃഗത്തിനെ പോലെ എന്തോ ഒന്ന് ശരീരത്തിലുള്ള പോലെവേരുറയ്ക്കാതെ എന്തൊക്കെയോ ലോഹ മാലിന്യങ്ങൾ പൊന്തിക്കിടക്കുന്ന പോലെഅത്ഥാമാവ് തന്നെ കൃത്യമായി അങ്ങ് ഉറച്ചു … Continue reading 10/1000 Dawn outside the City Walls | Juan Ramon Jimenez | Malayalam Translation
9/1000 Night Street Lamp Drugstore | Alexander Blok | Malayalam Translation
റഷ്യൻ കവി അലെക്സാണ്ടർ ബ്ലോക്കാണ് നമ്മുടെ ഇന്നത്തെ കവി രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക് ———————————————– രാത്രി, തെരുവ്, വിളക്ക്, മരുന്നുകട ഈ അർത്ഥമില്ലാത്ത ഇരുണ്ട വെളിച്ചം ഒരു കാൽ നൂറ്റാണ്ടു കൂടി കടന്നു പോകട്ടെ എല്ലാം ഇതേ രൂപത്തിൽ നിങ്ങളുടെ കാഴ്ച്ചയിൽ പെടും നിങ്ങൾ മരിച്ചു – മുന്പത്തേത് പോലെ നിങ്ങൾക്ക് വീണ്ടും തുടങ്ങാൻ ആ ആദ്യത്തെ വഴി ഇപ്പോഴുമുണ്ട് രാത്രി, തെരുവ്, വിളക്ക്, മരുന്നുകട, പിന്നെ രാത്രിയിൽ നിറഞ്ഞോഴുകുന്ന തോട് (വിവർത്തനം-മർത്ത്യൻ) Continue reading 9/1000 Night Street Lamp Drugstore | Alexander Blok | Malayalam Translation
8/1000 The Wind – A Brilliant Day | Antonio Machado | Malayalam Translation
സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ (Antonio Machado 26 July 1875 – 22 February 1939) ‘ജെനെറേഷൻ ഓഫ് 98’ എന്ന സ്പാനിഷ് ലിറ്റററി മൂവ്മെന്റിന്റെ ഒരു മുഖ്യ കണ്ണിയായിരുന്നു. ‘ജെനെറേഷൻ ഓഫ് 98’ 1898ലെ സ്പാനിഷ് അമേരിക്കൻ യുദ്ധകാലത്ത് നോവലിസ്റ്റുകളുടെയും, തത്ത്വചിന്തകരുടേയും കവികളുടെയും മറ്റെഴുത്തുകാരുടെയും സംഗമമായിരുന്നു. ഇന്ന് മച്ചാഡോവിന്റെ ‘ദി വിൻഡ് – എ ബ്രില്ലിയന്റ് ഡേ’ (The Wind-A Brilliant Day) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു ദി വിൻഡ് – എ ബ്രില്ലിയന്റ് ഡേ – അന്റോണിയോ മച്ചാഡോ ————————————————- “ഒരത്യുജ്ജ്വലമായ ദിവസം കാറ്റ് … Continue reading 8/1000 The Wind – A Brilliant Day | Antonio Machado | Malayalam Translation
7/1000 The City \ konstantinos P Kavafis
ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ദി സിറ്റിയാണ് (The City) ഇന്ന് National Poetry Month നാലാം ദിവസം വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ദി സിറ്റി – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ————————————– നിങ്ങൾ പറഞ്ഞു “ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകും മറ്റൊരു തീരം തേടിപ്പോകും ഇതിനേക്കാൾ നല്ല മറ്റൊരു നഗരം കണ്ടെത്തും” പക്ഷെ ഞാൻ എന്ത് ചെയ്യാൻ ശ്രമിച്ചാലും അതെല്ലാം തെറ്റാവാൻ വിധിച്ചിരിക്കുന്നു. എന്റെ ഹൃദയം മരിച്ചു പോയ … Continue reading 7/1000 The City \ konstantinos P Kavafis
6/1000 Everyday | Ingeborg Bachmann | Malayalam Translation
ഇങ്ങെബ്ബൊർഖ് ബാഖ്മാൻ (Ingeborg Bachmann- 25 June 1926 – 17 October 1973) എന്ന ഓസ്ട്രിയൻ കവയിത്രിയുടെ ‘എവരി ഡെ’ എന്ന കവിതയാണ് ഇന്ന് National Poetry Month Day#3 പ്രമാണിച്ച് വിവർത്തനത്തിനെടുക്കുന്നത് എവരി ഡെ – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ ——————————- യുദ്ധം പ്രഖ്യാപിക്കപ്പെടാറില്ല അത് ഒരു തുടർച്ചയായി മാറിയിരിക്കുന്നു ഈ രാക്ഷസീയത സാധാരണമായിരിക്കുന്നു വീരന്മാർ യുദ്ധത്തിൽ നിന്ന് മാറി നിൽക്കുന്നു ദുർബ്ബലർ യുദ്ധഭൂമിയിലേക്ക് പറഞ്ഞയക്കപ്പെടുന്നു ഇപ്പോഴത്തെ യൂണിഫോം സഹനശക്തിയാണ് അതിന്റെ മെഡൽ ഹൃദയത്തിനു മുകളിലുള്ള ശുഭാപ്തി വിശ്വാസത്തിന്റെ പരിതാപകരമായ നക്ഷത്രമാണ് എല്ലാം തീരുമ്പോൾ… ഇനി ഒന്നും നടക്കാനില്ലാത്തപ്പോൾ യുദ്ധായുധങ്ങള്‍ … Continue reading 6/1000 Everyday | Ingeborg Bachmann | Malayalam Translation
5/1000 Sketches of a Contemprory Man | Jorge Carrera Andrade | Malayalam Translation
ഇക്വഡോറിയൻ കവി ഒർഹെ കരേര അന്ദ്രാഡെയുടെ കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ബോർജെസും നെരൂദയും ഒക്ടോവിയോ പാസും സെസാർ വലെഹോയും എല്ലാം അന്ദ്രാഡെയെ ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനരായ ലാറ്റിൻ കവിയായി കണക്കാക്കിയിരുന്നു. സ്കെച്ചസ് ഓഫ് എ കോൺറ്റെംപ്രറി മാൻ Sketches Of A Contemporary Man —————————— ഈ ലോകം രാത്രികളിൽ പാടുന്ന ആട്ടു കട്ടിലുകളാൽ മൂടിയിരിക്കുന്നു…. ഇന്നത്തെ മനുഷ്യൻ നാളത്തെ മനുഷ്യന്റെ വീടിനായി കല്ലുകൾ സംഭരിക്കുന്നു കാലാവസ്തയുടെ ഭാരം ചുമന്ന് ഗോപുരങ്ങളുടെയും ചിമ്മിനികളുടെയും ആന്റനകളുടെയുമിടയിൽ അവൻ വഴി കണ്ടെത്തുന്നു.. സ്വന്തം നഗരത്തിൽ ഒരു യാത്രക്കാരനായി അഞ്ചു മണിയോടെ അവൻ പരസ്യങ്ങളുടെ … Continue reading 5/1000 Sketches of a Contemprory Man | Jorge Carrera Andrade | Malayalam Translation
4/1000 A Lower East side Poem | MIguel Pinero – Malayalam Translation
രണ്ടു വർഷം മുൻപ് ന്യൂയോർക്കിൽ പോയി പിനേറോ കവിത വായിച്ചിരുന്ന ന്യുയോറിക്കൻ പോയെറ്റ്സ് കഫെയിൽ പോയിരുന്നു. അന്ന് അദ്ധേഹത്തിന്റെ ‘എ ലോവർ ഈസ്റ്റ് സൈഡ് പോയം’ എന്ന കവിതയിലെ ഏതാനും വരികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ഒരു ശ്രമം നടത്തി. അതിൽ ഒരു രസം തോന്നി, പിന്നെ ഈയടുത്ത് മർത്ത്യലോകത്തിന്റെ ഭാഗമായി മറ്റു ചിലരുടെയും കവിതകൾ മലയാളത്തിലേക്ക് മാറ്റാൻ ശ്രമിച്ചു. ഇന്നലെ ബേ.ഏരിയാ മലയാളി കൂട്ടായ്മയായ സർഗ്ഗവേദിയിൽ വായിക്കാനായി പിനേറോയുടെ ‘എ ലോവർ ഈസ്റ്റ് സൈഡ് പോയം’ മുഴുവനായി തർജ്ജമ ചെയ്തു. അടുത്ത മർത്ത്യലോകം ഏതായാലും പിനേറോക്ക് ഡെഡിക്കേറ്റ് ചെയ്യാം… ഇതാ … Continue reading 4/1000 A Lower East side Poem | MIguel Pinero – Malayalam Translation
