3/1000 Streets too old | Carl Sandburg | Malayalam Translation
ഞാൻ പഴയൊരു നഗരത്തിലെ വഴികളിലൂടെ നടന്നു. അതിന്റെ വഴികൾ നേരിയതായിരുന്നു വർഷങ്ങളോളം ഭരണികളിൽ ഉപ്പിലിട്ട ഉറപ്പുള്ള കടൽമീനുകളുടെ ചങ്ക് പോലെ എത്ര വയസ്സായി, എത്ര വയസ്സായി, എത്ര വയസ്സായി ഞങ്ങൾക്ക്:- ആ ചുമരുകൾ പറഞ്ഞുകൊണ്ടേയിരുന്നു. പരസ്പരം ചാഞ്ഞു നിൽക്കുന്ന വഴിയോര മതിലുകൾ; വയസ്സായ സ്ത്രീകളെ പോലെ; ക്ഷീണിച്ച വയസ്സായ വയറ്റാട്ടികളെ പോലെ, ചെയ്തിരിക്കെണ്ടത് മാത്രം ചെയ്തു കൊണ്ട്.. എന്നെ പോലൊരു അപരിചിതന് ഏറ്റവും വിലപ്പെട്ടതായി ഈ നഗരത്തിന് നൽകാനുള്ളത് ഈ രാജാക്കന്മാരുടെ പ്രതിമകൾ തന്നെ; എല്ലാ മുക്കിലും മൂലയിലും രാജാക്കന്മാരുടെ വെങ്കല പ്രതിമകൾ; താടി വച്ച പുരാതന രാജാക്കന്മാർ; പുസ്തകങ്ങൾ എഴുതിയ; … Continue reading 3/1000 Streets too old | Carl Sandburg | Malayalam Translation
2/1000 A Father to his Son | Carl SandburgMalayalam Translation
ഒരച്ഛൻ മകൻ പ്രായപൂർത്തി ആവുന്നത് കണ്ടാൽ എന്താണവനോട് പറയേണ്ടത് ?ജീവിതം കഠിനമാണെന്ന്; ഉരുക്കായി മാറാൻ; പാറയാവാൻ പറയണം.അത് ചിലപ്പോൾ അവനെ വരും കൊടുംകാറ്റുകൾക്ക് പ്രാപ്തനാക്കും.അവനെ മുഷിപ്പിക്കുന്ന വിരസതകളിൽ നിന്ന് രക്ഷിക്കും.അപ്രതീക്ഷിതമായ വഞ്ചനകളിൽ വഴികാട്ടിയാകും.തളർന്ന നിമിഷങ്ങളിൽ ഉറപ്പ് കൊടുക്കും.ജീവിതം ഒരു മൃദുവായ നെയ്‌ത്തുയന്ത്രമാണെന്നും പറയുക. സൌമ്യമാകുക; വിനീതനാകുകഇതും അവന് ഗുണം ചെയ്യും…ചാട്ടവാർ തോൽക്കുന്നിടത്ത് ദുഷ്ടന്മാരും ശാന്തമാകുംമുകളിലേക്ക് വളരുന്ന ദുര്‍ബലമായ ഒരു പൂവ് പോലുംചിലപ്പോൾ പാറകളെ ഉടച്ച് രണ്ടാക്കുംദൃഢമായ തിരുമാനങ്ങൾ എന്നും ഗണ്യമാണ്;അതു പോലെ ആഗ്രഹങ്ങളുംശ്രേഷ്ടമായ മൃദുലമായ ആവശ്യങ്ങൾശ്രേഷ്ടമായ ആവശ്യങ്ങളില്ലാതെ ഒന്നും കൈവരില്ല അവനോട് പറയണംകൂടുതൽ പണം മനുഷ്യരെ കൊന്നിട്ടുണ്ടെന്ന്.അവരെ ശവമടക്കുന്നതിന് വർഷങ്ങൾ മുൻപ് തന്നെ … Continue reading 2/1000 A Father to his Son | Carl SandburgMalayalam Translation
1/1000 – ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – Malayalam Translation
ഞാന്‍ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട് എല്ലാവരെയും പോലെ എനിക്കും ഒരമ്മയുണ്ട് കുറെ ജനാലകളുള്ള ഒരു വീടുണ്ട് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട് പിന്നെ… തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട് എന്റേതായ കാഴ്ചകളുണ്ട്… എനിക്ക്… കടൽകാക്കകളാൽ തട്ടിപ്പറച്ച തിരമാല പോലെ ഒന്നധികം പുൽക്കൊടിയുണ്ട് ഞാന്‍… വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ് പക്ഷികളുടെ ഉദാര സംഭാവനയാണ് ഒരു അനശ്വരമായ ഒലീവ് മരമാണ് ഞാന്‍ വാളുകൾക്ക് മുൻപേ ഈ ഭൂമിയിൽ നടന്നിട്ടുണ്ട്… അതിന്റെ ജീവനുള്ള ശരീരം ഒരു ഭാരമുള്ള മേശയാക്കി മാറ്റിയെടുത്തിട്ടുണ്ട് ഞാൻ അവിടുന്ന് വരുന്നു; ആകാശം അതിന്റെ അമ്മക്കായി കരയുമ്പോള്‍.. ആകാശത്തിനെ ഞാനതിന്റെ അമ്മക്ക് മടക്കിക്കൊടുക്കുന്നു.. … Continue reading 1/1000 – ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – Malayalam Translation
ബാലിബൊ – 2009 ഓസ്ട്രേലിയൻ സിനിമ – ഈസ്റ്റ് തിമോറിൽ വച്ചെടുത്ത ആദ്യത്തെ സിനിമ
2009ൽ ഇറങ്ങിയ ഓസ്ട്രേലിയൻ യുദ്ധകാല സിനിമ… ഈസ്റ്റ് തിമോർ ഇണ്ടോനേഷ്യൻ സേന ആക്രമിച്ച് പിടിച്ചടക്കുന്നതാണ് പ്രിമൈസ്… യുദ്ധവും അവിടുത്തെ പ്രശ്നങ്ങളും മനുഷ്യാവകാശലന്ഘനവും റിപ്പോർട്ട് ചെയ്യാൻ എത്തിയ ബാലിബൊ ഫൈവ് എന്നറിയപ്പെടുന്ന അഞ്ച് യുവ ഓസ്ട്രേലിയൻ ടീ.വീ റിപ്പോര്ടർമാരുടെ തിരോധാനം…. അത് അന്വേഷിച്ചിറങ്ങിയ റോജർ ഈസ്റ്റ് എന്ന പരിചയ സംപന്നനായ ജർണലിസ്റ്റിന്റെ കണ്ണുകളിലൂടെയാണ് സിനിമ നീങ്ങുന്നത്… നടന്ന സംഭവങ്ങളെ ആസ്പതമാക്കിയുള്ള ഈ സിനിമയിൽ പ്രധാനം സിനിമയുടെ ചിത്രീകരണ ശൈലിയാണെന്ന് തോന്നി…. ഒരേ ഷോട്ടിൽ രണ്ട് ടൈം കമ്മിറ്റ് ചെയ്യുന്നു….. ബലിബോ ഫൈവിന്റെ യാത്രയും… അവരെ അന്വേഷിച്ചുള്ള റോജറിന്റെയും ഹോർട്ടെയുടെയും യാത്രയും… ഇരുപത്തി നാല് വർഷം നീണ്ടു നിന്ന ഇണ്ടോനേഷ്യൻ ഈസ്റ്റ് തിമോർ കയ്യടക്കലിൽ നഷ്ടമായത് … Continue reading ബാലിബൊ – 2009 ഓസ്ട്രേലിയൻ സിനിമ – ഈസ്റ്റ് തിമോറിൽ വച്ചെടുത്ത ആദ്യത്തെ സിനിമ
‘എ വെനെസ്ഡെ’യുടെ ഇംഗ്ലീഷ് റീ മേക്ക് – നസീറുദ്ദിൻ ഷായുടെ റോൾ ചെയ്തത് ബെൻ കിന്സ്ലി
ടൈറ്റിൽ വായിച്ചാൽ മതി ആരും സിനിമ കാണും… സിനിമ കാണുന്നതിനു മുൻപേ സിനിമയെ പലപ്രാവശ്യം ഉത്സാഹത്തോടെ മനസ്സിൽ കണ്ടിട്ടും കാണും പലരും…. ഞാൻ അതൊക്കെ ചെയ്തു… സീ.ഡി വാടകയ്ക്ക് കിട്ടാത്തത് കാരണം അമേസോണിൽ ഓർഡർ ചെയ്തു… റ്റൂ ഡേ പ്രൈം ഡെലിവറി… കാത്തിരുന്നു… വന്നു…. ഉടൻ ഇട്ടു സീഡീ പ്ലെയറിൽ… തുടങ്ങി…. നീങ്ങി…. നീങ്ങി കൊണ്ടേയിരുന്നു…. കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇങ്ങനെയും അറുബോറനായി ഒരു സിനിമയെടുക്കാൻ കഴിയുമോ സമ്മദിക്കണം….. ചന്ദ്രൻ രുത്നം എന്ന ശ്രീലങ്കൻ കക്ഷിയാണ് ഡയറക്റ്റർ…. അയാൾക്ക് ആരോടാണ് ദേഷ്യം എന്ന് മനസ്സിലായില്ല…. കിന്സ്ലെ ഒഴിച്ച് ആര്ക്കും അഭിനയിക്കാൻ അറിയില്ല…അനുപം ഖേറും ലാലേട്ടനും … Continue reading ‘എ വെനെസ്ഡെ’യുടെ ഇംഗ്ലീഷ് റീ മേക്ക് – നസീറുദ്ദിൻ ഷായുടെ റോൾ ചെയ്തത് ബെൻ കിന്സ്ലി
ജാപ്പാനീസ് യാക്കൂസ സിനിമകൾ – ഔട്ട്റേജും ബിയോണ്ട് ഔട്ട്റേജും
യാകൂസ സിനിമകൾ ജാപ്പാനീസ് സിനിമകളിൽ വളരെ പോപ്പുലറായ ഒരു ഇനമാണ്… ഞാൻ ചിലത് കണ്ടിട്ടുണ്ട്. ഒർഗനൈസ്ഡ് ക്രൈം ആണ് തീം… എതിർ ഗ്രൂപ്പുകൾ തമ്മിലുള്ള നീണ്ട യുദ്ധങ്ങൾ… കുത്തും, വെട്ടും, വെടിവെപ്പും, ഇടിയും, ചോരചീറ്റലും, ചതിയും, വഞ്ചനയും, നല്ല പോലീസും, ചീത്ത പോലീസും, ഗാങ്ങ്സ്റ്റർസും നിറഞ്ഞു നിൽകുന്ന ആക്ഷൻ പടങ്ങൾ ഏത് ഗ്രൂപ്പിലാണെന്ന് മനസ്സിലാകാതെ ചത്തും പിന്നെ വീണ്ടും പ്രത്യക്ഷപ്പെട്ടും വീണ്ടും വെടിയുണ്ടക്കോ കത്തിക്കോ ഇരയാവുന്ന നൂറു കണക്കിന് പേര് കാണും സിനിമയിൽ… പിന്നെ ചില കേന്ത്രകഥാപാത്രങ്ങൾ, വയസ്സനായ സംഘ തലവൻ അവന്റെ മുടിയനായ പുത്രൻ… പിന്നെ നമ്മളുടെ ഹീറോ അഥവാ ആൻറി ഹീറോ…. … Continue reading ജാപ്പാനീസ് യാക്കൂസ സിനിമകൾ – ഔട്ട്റേജും ബിയോണ്ട് ഔട്ട്റേജും
ദി ബിഗ് കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ
വളരെ വർഷങ്ങൾ മുന്പ് കണ്ടൊരു സിനിമയാണ്…. കെവിൻ സ്പേസി എന്ന നടനെ ശരിക്കും അറിയുന്നതിന് മുൻപ്… ഡാനി ഡെവിറ്റോവിനെ മാത്രം കണ്ട് വീഡിയോ കാസറ്റ് (സീടിയല്ല) എടുത്ത് കണ്ട പടം. അതിനു ശേഷം പലതവണ കണ്ട പടം… പലരെയും നിർബന്ധിച്ചു കാണിച്ച പടം… എന്താണ് ആ പടം അത്ര ഇഷ്ടപ്പെടാൻ കാരണം… പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ഒരു സെയിൽസുകാരനായിരുന്ന കാലത്ത് കണ്ട സിനിമയായത് കൊണ്ടാകണം അത് അത്ര മനസ്സിൽ തട്ടിയത്….. സിനിമയിൽ മൂന്ന് പ്രധാന കഥാ പാത്രങ്ങളെ ഉള്ളു… ഹോസ്പിറ്റാലിറ്റി സ്വീറ്റ് എന്ന പേരിലുള്ള ഒരു സ്റ്റേജ് പ്ലേയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇതെന്ന് പിന്നീടാണ് മനസ്സിലായത്… ഒരു സേൽസ് … Continue reading ദി ബിഗ് കഹൂന (The Big Kahuna) – 1999 ഹോളിവുഡ് സിനിമ
നിർമ്മാല്യവും മർത്ത്യനും രാമചന്ദ്ര ബാബുവും
നാല്പത്തി മൂന്ന് വർഷം മുന്പ് ഞാനൊരു സിനിമയിൽ അഭിനയിച്ചു… അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നിലവിളിച്ചു എന്ന് പറയുന്നതായിരിക്കും ശരി… 🙂 1973.യിലെ എം.ടി യുടെ നിർമ്മാല്ല്യം… വളരെ തിരഞ്ഞിട്ടാണ് ഈ ക്ലിപ്പ് കിട്ടിയത്.. സാക്ഷാൽ വെളിച്ചപ്പാട് പീ.ജെ ആന്റണി പേടിസ്വപ്നം കാണുന്ന എന്നെ ഊതി ഭേതമക്കുന്ന സീൻ… സംഭവം അതല്ല… ഞാനീ വീഡിയോ ഇട്ടപ്പോൾ രാമചന്ദ്ര ബാബു സർ എനിക്ക് ഒരു മെസ്സേജ് ഇട്ടു… ഈ സിനിമ അദ്ധേഹത്തിന് വളരെ വേണ്ടപ്പെട്ടതാണെന്നും ഈ പോസ്റ്റ് ഇട്ടതിൽ സന്തൊഷമെന്നും അറിയിച്ചു ഫേസ് ബുക്കിൽ കണക്ട്ടും ചെയ്തു… ടെക്കനോളജിയുടെ ഒരു കാര്യം അല്ലെ…? . എന്റെ കരച്ചിൽ നാല്പ്പതു … Continue reading നിർമ്മാല്യവും മർത്ത്യനും രാമചന്ദ്ര ബാബുവും
ഒക്ടോബർ ഒന്ന് (october 1) 2014 നൈജീര്യൻ സൈക്കോളോജിക്കൽ ത്രില്ലർ
വളരെ യാദൃശ്ചികമായാണ് ‘ഒക്ടോബർ ഒന്ന്’ കാണാനിടയായത്… ‘തുണ്ടെ ബാബാലോല’ നിർമ്മിച്ച ‘കുൻലെ അഫൊലായൻ’ സംവിധാനം ചെയ്ത സിനിമ… 1983.ലെ ‘ഡീ നിറോ’ പടമായ ടാക്സി ഡ്രൈവറിൽ അഭിനയിച്ച ‘ആദെയെമി അഫോലയ’ന്റെ മകനാണ് കുൻലെ…സാദിഖ് സാബ എന്ന നടന്റെ പോസ്ടറിൽ കണ്ട മുഖമാണ് സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത്… സിനിമയിൽ നിന്നും വളരെ ദൂരെനിന്ന് പ്രേക്ഷകനായ എന്നെ നോക്കുന്നു എന്ന് തോന്നിക്കുന്ന ആ മുഖം… കൊളോണിയൽ നൈജീരിയയിൽ നടക്കുന്ന ഒരു സീരിയൽ മർഡർ ആണ് പ്രമേയം. വളരെ വ്യത്യസ്തം… കേസ് അന്വേഷിക്കുന്ന സാദിഖിന്റെ ‘ഡണ്‍ലാടി വസീരി’ എന്ന പോലീസുകാരനാണ് മുഖ്യ കഥാപാത്രം. ഒക്ടോബർ ഒന്നാണ് നൈജീരിയൻ സ്വാതന്ത്ര്യ ദിനം.. അതിന് മുന്പുള്ള ഏതാനും ദിവസങ്ങളാണ് … Continue reading ഒക്ടോബർ ഒന്ന് (october 1) 2014 നൈജീര്യൻ സൈക്കോളോജിക്കൽ ത്രില്ലർ
എം.എം ബഷീറിനെതിരെ വാലും പൊക്കി വന്ന ഹനുമാൻ സേന വാനരർക്ക് വായിക്കാൻ….
കോഴിക്കോട്ട് ഹനുമാൻ സേന എന്ന അധികം അറിയപ്പെടാത്ത ഹിന്ദു വാദികളുടെ ഇടപെടൽ കാരണം ഡോക്ടർ എം.എം ബഷീറിന്റെ രാമായണം കോളം നിർത്തലാക്കി… ഈ ഹനുമാൻ സേനയിൽ കോഴിക്കോട്ടെ ഏതൊക്കെ കുരങ്ങന്മാരാണെന്ന് പോലും പലർക്കും അറിയില്ല… ഇപ്പോൾ കുരങ്ങന്മാരും കിഴങ്ങന്മാരും ഉണ്ടെന്ന് ഏതായാലും മനസ്സിലായി.. എഴുത്തും വായനയും രാമായണം പോയിട്ട് ഒരു പൈങ്കിളി പോലും വായിക്കാത്തവന്റെ കൈയ്യിൽ കൊടി കൊടുത്താൽ തിരിച്ചു കിട്ടുന്ന വിവരക്കേടിന് കയ്യും കണക്കും കാണൂല… ഇവനൊക്കെ ഏത് ഡാഷിൽ നിന്നാണ് വരുന്നത് എന്ന് ചോദിക്കാൻ ഒരു കോഴിക്കോട്ടുകാരനെന്ന നിലയിൽ എനിക്കവകാശമുണ്ട്… “ഇങ്ങൊക്കെ ഏത് ഡാഷ്ന്നാണ്ടാ ഹമുക്കെ വര്ന്നത് എന്നന്നെ, ഇംബള കോയിക്കോട്ടിന്റെ … Continue reading എം.എം ബഷീറിനെതിരെ വാലും പൊക്കി വന്ന ഹനുമാൻ സേന വാനരർക്ക് വായിക്കാൻ….
