ഉറുദു ഷായിറി | ഡെയിലി ജേർണൽ | #7
എല്ലാ വർഷവും അമേരിക്കയിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ അലുമിനി ഒരുക്കുന്ന സർ സയ്യദ് ഡേ പ്രമാണിച്ചുള്ള മുഷൈറക്ക് പോകാറുണ്ട്… ഇന്ത്യയിൽ നിന്നും ലോകത്തിന്റെ മാറ്റ് ഭാഗങ്ങളിൽ നിന്നും ഇവിടെ ബേ ഏരിയയിൽ നിന്നുമുള്ള ഉറുദു കവികൾ (ഷായർ) അവരുടെ ഷായിരി (കവിതകൾ) ജനങ്ങളുടെ മുൻപാകെ വായിക്കും…. പേരു കേട്ട പലരും വന്നിട്ടുണ്ട്… വസീം ബറേൽവി, നിദാ ഫസ്‌ലി, നുസ്രത് മെഹ്‌ദി, പോപ്പുലർ മീറൂട്ടി അങ്ങനെ പലരും… ഇത്തവണ വരുന്നത് ജാവേദ് അക്തറാണെന്ന് ഇന്നലെയാണ് അറിഞ്ഞത്… മ്മക്കും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിക്കും തമ്മിൽ എന്ത് ബന്ധം എന്നായിരിക്കും ചിന്ത…. അത് ന്റെ കണക്ഷനല്ല.. … Continue reading ഉറുദു ഷായിറി | ഡെയിലി ജേർണൽ | #7
തമാശയുടെ രണ്ടു വശങ്ങൾ | ഡെയിലി ജേർണൽ | #6
ദിവസവും എഴുതും എന്ന് തിരുമാനിക്കുന്പോൾ എഴുതാൻ പലതുമുണ്ടായിട്ടല്ല…. എഴുത്ത് മറന്ന് പോകാതിരിക്കാനാണ്…. അന്നന്ന് തോന്നുന്നത് എഴുതുക എന്നാണ് ജേർണലിന്റെ സ്വഭാവവും…. എന്ത് എന്നതിലല്ല എന്തെങ്കിലും എന്നതാണ് പ്രധാനം…. ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ എന്താണ് എഴുതേണ്ടത് എന്നാലോചിച്ചു… മനസ്സിൽ ഒന്നും വരുന്നില്ല.. പറയത്തക്കതായി ഒന്നുമില്ല… പക്ഷെ എഴുതണമല്ലോ…. പക്ഷെ എഴുതാൻ എന്തെങ്കിലും കിട്ടാനൊരു വിദ്യയുണ്ട്…. ‘ഇന്നലെ ജീവിതത്തിൽ ഒന്നും ഉണ്ടായില്ലേ’ എന്ന ചോദ്യമാണ് മനസ്സിൽ ആദ്യം കൊണ്ട് വരുന്നത്… ഒരു ഫ്ലാഷ് ബാക്ക് പോലെ മനസ്സിൽ കൂടി കഴിഞ്ഞ ദിവസം മിന്നി മറയും…. അപ്പോൾ എവിടെയെങ്കിലും മനസ്സ് ഉടക്കി കിടക്കും…. എന്റെ മനസ്സ് … Continue reading തമാശയുടെ രണ്ടു വശങ്ങൾ | ഡെയിലി ജേർണൽ | #6
സൂര്യ കൃഷ്ണമൂർത്തി സാറുമായി ഒരു അഭിമുഖം | ഡെയിലി ജേർണൽ | #5
കഴിഞ്ഞ ഞായറാഴ്ച്ച സൂര്യ കൃഷ്ണമൂർത്തി സാറിനെ പരിചയപ്പെട്ടു…. അദ്ദേഹവും മായി ഒരു നാൽപ്പത് മിനുട്ട് സംസാരിച്ചു…. അതിന്റെ വീഡിയോ എടുക്കുകയും ചെയ്തു…. ഇംഗ്ലീഷിലാണ് വീഡിയോ…. എന്റെ ഇംഗ്ലീഷ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്… Interview Link: https://youtu.be/B6Gnbk5Bpdo സാറുമായി സംസാരിക്കുന്പോൾ സാറ് പറഞ്ഞൊരു കാര്യം വളരെയേറെ മനസ്സിൽ തട്ടി… “സമൂഹത്തിന് ഉപകാരപ്രദമാവുന്പോൾ മാത്രമേ ഏതൊരു കലാകാരനും എല്ലാ അർത്ഥത്തിലും ഒരു കലാകാരനാവുകയുള്ളൂ…” അത് വളരെ profound ആയൊരു കാര്യമായി തോന്നി… കല ആസ്വദിക്കാനുള്ളതാണ് പക്ഷെ ആസ്വാദനത്തിന് ഉപരി സമൂഹത്തിൽ കലയുടെ പ്രസക്തി എന്താണ്… കഥ കവിത ഡാൻസ് സിനിമ നാടകം… ഇതിലെല്ലാം ആ … Continue reading സൂര്യ കൃഷ്ണമൂർത്തി സാറുമായി ഒരു അഭിമുഖം | ഡെയിലി ജേർണൽ | #5
ഫിറ്റ്നസ്സ് | ഫിറ്റ് ഇന്ത്യ മൂവ്മെന്റ് | ഡെയിലി ജേർണൽ | #4
ഇന്ന് രാവിലെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പറ്റി വായിച്ചാണ് ദിവസം തുടങ്ങിയത്… ‘Prevention is better than cure” എന്ന പ്രയോഗം ചെറുതാവുന്പോൾ കേട്ടതാണ്… തടയാവുന്ന രോഗങ്ങൾ വന്നിട്ട് ഭേതമാക്കുന്നതിനേക്കാൾ നല്ലത് തടയുന്നതല്ലേ… ഇതൊക്കെ കേട്ടിരുന്നു എന്നെ ഉള്ളു വലുതായി പഠിച്ചൊന്നുമില്ല… പ്രായോഗികമാക്കാൻ ശ്രമവും നടത്തിയിരുന്നില്ല… ഒരു ആറാം ക്ലാസ് തൊട്ട് തടിച്ച് തുടങ്ങിയതാണ്… ഒരു തടിയനായിട്ടാണ് വളർന്നതും…. ഇപ്പോഴും ഓർമ്മയുണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് കോളേജ് Gym ഇൻചാർജ് ആയിരുന്ന സുഹൃത്ത് എന്നെ കൊണ്ട് ഒരു പുഷ്അപ്പ്… ഒരേയൊരു പുഷ്അപ്പ് എടുപ്പിക്കാൻ ശ്രമിച്ച് വിയർത്ത് കുളിച്ചത്…. അത് 18 വയസ്സുള്ളപ്പോൾ…. ഓട്ടത്തിന്റെ … Continue reading ഫിറ്റ്നസ്സ് | ഫിറ്റ് ഇന്ത്യ മൂവ്മെന്റ് | ഡെയിലി ജേർണൽ | #4
ഒരു പുതിയ അധ്യയന വർഷം | ഡെയിലി ജേർണൽ | #3
പുതിയ അധ്യയന വർഷം തുടങ്ങുന്പോൾ ഒരു ഉഷാറാണ്….. എനിക്കൊക്കെ ചെറുതാവുന്പോൾ അത് പഠിക്കാനല്ല മറിച്ച് പുത്തൻ ഉടുപ്പിനും പുസ്തകങ്ങൾക്കും സുഹൃത്തുക്കളെ വീണ്ടും കാണുന്നതിനും ഒക്കെയാണ്… ഇന്നലെ ചെക്കന് പുതിയ അധ്യയന വർഷം തുടങ്ങി… മാത്രമല്ല പുതിയ സ്‌കൂളും…. ഇവിടുത്തെ മിഡിൽ സ്‌കൂളിലേക്ക് (മ്മടെ UP സ്കൂള് പോലെ) ഏഴാം ക്ലാസ്സിലേക്ക് പോകുന്നു…. ഇനി രണ്ടു വർഷം അവിടെ നിന്നും.. പിന്നെ അഞ്ച് വർഷത്തേക്ക് ഹൈസ്കൂളിലേക്ക്….. ചെക്കൻ കിന്റർഗാർഡനിൽ ചേർന്നത് ഇപ്പോഴും ഓർമ്മയുണ്ട്…. അന്ന് അവനെ സ്‌കൂളിൽ കൊണ്ടു ചെന്നാക്കുന്പോൾ പറഞ്ഞു കൊടുത്തത് 84 ആം വയസ്സിൽ ഒന്നാം ക്‌ളാസ്സിൽ ചേർന്ന കെനിയയിലെ കിമാനി … Continue reading ഒരു പുതിയ അധ്യയന വർഷം | ഡെയിലി ജേർണൽ | #3
യാത്രകളിലെ വായന | ഡെയിലി ജേർണൽ | #2
യൂറോപ്പ് യാത്രയിൽ ധാരാളം സമയം പ്ലെയിനിലും ട്രെയിനിലും ഉണ്ടാവും എന്നറിഞ്ഞ് കൊണ്ടാണ് കയ്യിൽ നാലു പുസ്തകം കരുതിയത്… വായനയുടെ പകുതിയിൽ എത്തി നിന്നിരുന്ന ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ… പിന്നെ മാധവിക്കുട്ടിയുടെ ഒറ്റയടിപാത.. കൂടെ ചെക്കോവിന്റെയും ഉണ്ണി ആറിന്റെയും ചെറുകഥകൾ… സിദ്ധാർത്ഥയും മാധവിക്കുട്ടിയും വായിച്ച് തീർത്തു… ചെക്കോവിന്റെയും ഉണ്ണിയുടെയും കഥകൾ ചിലതൊക്കെ വായിച്ചു… പിന്നെ വായന നിർത്തി, മനസ്സിൽ ആ കഥകളിലെ കഥാപാത്രങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ട് കളിച്ചപ്പോൾ പുതിയ കഥകളും അനുഭവങ്ങളും കഥാപാത്ര സ്വഭാവങ്ങളും സങ്കല്പങ്ങളും കണ്ടെത്തി.. അതാണ് ചെറുകഥയുടെ ബ്യൂട്ടി… ചെറുകഥകൾ വായനക്കാരന്റെ മനസ്സിൽ കിടന്ന് വളരും… വായനക്കാരെയും മനസ്സിലെങ്കിലും … Continue reading യാത്രകളിലെ വായന | ഡെയിലി ജേർണൽ | #2
മർത്ത്യലൊകം ഒരു ഡെയിലി ജേർണൽ | സന്തോഷം | #1
ഇന്ന് രാവിലെ ബ്ലോഗിങ് കാലത്തെ ചില ഓർമ്മകളുമായാണ് എഴുന്നേൽക്കുന്നത്…. വളരെയേറെ സന്തോഷം നൽകിയിരുന്ന കാലമായിരുന്നു… ഇന്ന് മുൻപത്തെ പോലെ എഴുതാൻ കഴിയുന്നില്ല… വീഡിയോയുടെ മുന്നിൽ എന്റെ മുഖം തന്നെ കണ്ട് മടുപ്പ് തോന്നുന്നു… അപ്പോൾ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ…. നിരന്തരം വീഡിയോ ഇട്ടിട്ട് മറ്റുള്ളവർക്കും എന്റെ ഛായ തോന്നി തുടങ്ങിയോ എന്നൊരു പേടി…. ഏതായാലുംഏതാനും ദിവസങ്ങളായി ഉള്ളൊരു ചിന്തയാണ്… കൂടുതൽ സമയം എഴുതാൻ ചിലവഴിക്കണം എന്ന്… അക്ഷരത്തെറ്റുകൾ അടങ്ങിയ ചില അന്വേഷണങ്ങൾ എന്ന് പറയാനാണിഷ്ടം… കാരണം ആകെ നാലഞ്ച് വർഷം മാത്രം കൃത്യമായി മലയാളം പഠിച്ചതിന്റെ ബുദ്ധിമുട്ട് ഇന്നും ഉണ്ട്…. ദിവസവും … Continue reading മർത്ത്യലൊകം ഒരു ഡെയിലി ജേർണൽ | സന്തോഷം | #1
27/1000 Apolitical Intellectuals – Otto Rene Castillo | Malayalam Translation
ഗോട്ടോമാലൻ കവിയും വിപ്ലവകാരിയുമായിരുന്ന ഓട്ടോ റെനെ കാസ്ത്തിലോയുടെ ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ എന്ന കവിതയുടെ മലയാളം പരിഭാഷ ശ്രമിക്കുന്നു….. ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ Apolitical Intellectuals—————–ഒരു ദിവസംഎന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികളേഞങ്ങളുടെ ജനങ്ങളിൽ ഏറ്റവും ദരിദ്രരായവർ തന്നെചോദ്യം ചെയ്യും…. തീക്കുഴിയിൽ ചുരുങ്ങിയൊതുങ്ങുന്നതീന്നാളം പോലെരാജ്യം പതിയെ ഇല്ലാതാവുമ്പോൾഅവർ എന്ത് ചെയ്‌തെന്ന് ചോദിക്കും ആരും അവരുടെ വസ്ത്രത്തെ കുറിച്ച് ചോദിക്കില്ലഅവരുടെ ഉച്ചയുറക്കത്തെ കുറിച്ചോ…നിസ്സാര കാര്യങ്ങൾക്കെതിരെയുള്ള അവരുടെനിഷ്ഫലമായ പോരാട്ടങ്ങളെ കുറിച്ചോ..പണമുണ്ടാക്കാനുള്ള അവരുടെതത്ത്വശാസ്‌ത്രപരമായ വഴികളെ കുറിച്ചോ….അവരോടാരും ഒന്നും ചോദിക്കില്ല…ഇല്ല…ഗ്രീക്ക് പുരാണങ്ങളെക്കുറിച്ചും ആരുമവരോട് ചോദിക്കില്ല.. അവരുടെ ഉള്ളിൽ ഒരു ഭീരുവിന്റെ മരണമടയാൻ തുടങ്ങുമ്പോൾഅവരിലുളവാകുന്ന ആത്മ നിന്ദയെ കുറിച്ചും….ആരും ഒന്നും ചോദിക്കില്ല ഒരു … Continue reading 27/1000 Apolitical Intellectuals – Otto Rene Castillo | Malayalam Translation
26/1000 Neither Family Nor Friends | Antjie Krog | Malayalan Translation
സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’ (Neither family nor friends)——————————- ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്…എളുപ്പത്തില്‍ പൊട്ടിപൊടിഞ്ഞു പോകുന്ന എല്ലും കൂട്ടം…ഞാനേറ്റവും കൂടുതൽ കാലം പ്രണയിച്ചവളാണ് നീ ഇന്ന് ഒറ്റക്ക്…. ആർക്കോ വേണ്ടി കാത്തിരുന്ന് എവിടെയോ നഷ്ടപ്പെട്ട് ഇല്ലാതാവുന്നു.. ഞാൻ ഇന്ന് ഒരിക്കലുമില്ലാത്ത പോലെ ഉണർന്നിരിക്കുന്നു..എന്നിട്ടും പൂർണ്ണമായും സ്വയം നഷ്ടപ്പെട്ട് പോയ പോലെനീ മാത്രമേ അന്നും ഇന്നും എന്നും … Continue reading 26/1000 Neither Family Nor Friends | Antjie Krog | Malayalan Translation
25/1000 The Boundary | Bei Dao | Malayalam Translation
ചൈനീസ് കവി ബേയ് ഢോയുടെ (Bei Dao born August 2, 1949) ‘ദി ബൗണ്ടറി’ (The Boundary) എന്ന കവിതയുടെ മലയാളം പരിഭാഷ…. ‘ദി ബൗണ്ടറി’ (The Boundary)————————— എനിക്ക് മറുകരയിലേക്ക് പോകണം പുഴയിലെ വെള്ളം ആകാശത്തിന്റെ നിറം മാറ്റുന്നുണ്ട് എന്നെയും അത് മാറ്റുന്നുഞാനൊരു ഒഴുക്കിലാണ്എന്റെ നിഴൽ മിന്നലേറ്റ ഒരു മരം കണക്കെപുഴയോരത്ത് നിൽപ്പുണ്ട്… എനിക്ക് മറുകരയിലേക്ക് പോകണം മറുവശത്ത് മരങ്ങൾക്കിടയിൽ നിന്നുംഒരു തടി കൊണ്ടുണ്ടാക്കിയ പ്രാവ്ഒറ്റക്കിരുന്ന് പേടിച്ചുവിറച്ച് എന്റെ നേരെ പറന്നു വരുന്നു -ബേയ് ഢോ-പരിഭാഷ മർത്ത്യൻ Continue reading 25/1000 The Boundary | Bei Dao | Malayalam Translation
