പുസ്തകങ്ങൾ എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ് | മർത്ത്യലൊകം #17
30 ദിവസത്തെ പുസ്തക ചലഞ് തുടങ്ങിയതിന് ശേഷം ആളുകൾ വീഡിയോ കാണുന്നത് കുറഞ്ഞു എന്ന് പലരും സ്നേഹത്തോടന്വേഷിച്ചു…. ശരിയാണ്… ചില ലൈറ്റ് കോമഡി… ഒരല്പം രാഷ്ട്രീയം…. രണ്ട് കുറ്റം പറച്ചിൽ…. ഒരു കളിയാക്കൽ ഇതൊക്കെ വച്ച് പ്രതികരണ വീഡിയോ ഇട്ടാൽ സംഭവം ഓടും…. സോഷ്യൽ മീഡിയ ‘Instant Gratification’ നൽകുന്നൊരു പ്രതികരണ ശാലയാണ്.. യൂട്യൂബിനും ഫേസ്ബുക്കിനും ഒക്കെ അത്തരം വീഡിയോ ആണ് പ്രിയം… ഇതവരുടെ പരീക്ഷണ ശാലയല്ലേ… പക്ഷെ മ്മക്ക് മടുക്കൂലോ…. പുസ്തക വായനയുടെ അഭാവം അല്ലെങ്കിൽ പലതരം വീക്ഷണങ്ങൾ മനസ്സിലാക്കാനുള്ള തുറന്ന വായനയുടെ അഭാവം സമൂഹത്തിലെ ചർച്ചകളിലും അഭിപ്രായങ്ങളിലും അടിപിടിയിലും … Continue reading പുസ്തകങ്ങൾ എന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ് | മർത്ത്യലൊകം #17
ഓണത്തിനിടക്ക് ഒരു പുട്ട് കച്ചവടത്തിന്റെ കഥ | ഡെയിലി ജേർണൽ # 16
2015ലെ ഒരു ഒക്ടോബർ ശനിയാഴ്‌ച്ച, നാട്ടിൽ ബീഫ് ബാനുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൊടുംപിരി കൊള്ളുന്ന കാലം.. ബീഫ് കറിയെ ഉള്ളിക്കറിയുടെ കാക്കി നിക്കറിടിച്ചു ദേശഭക്തി പഠിപ്പിക്കുന്ന കാലം… ഒരു പുട്ടും കുറ്റിയും പുട്ടു പൊടിയും പിന്നെ ഒരു പൊതിയുമായി ഞാൻ രാവിലെ യാത്രയായി… സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ കേരളാ ക്ലബ്ബിന്റെ ഒരു പുട്ട് ഫെസ്റ്റിവൽ…. മ്മളും പങ്കെടുക്കാൻ തീരുമാനിച്ചു…. ജയിക്കുക എന്നതിലും ഉപരി ഞാൻ വിശ്വസിക്കുന്ന ഒരു സാമൂഹിക ചിന്തയുണ്ട്….അത് വ്യക്തമാക്കാൻ ഒരു തുറന്ന വേദി… ഉപയോഗിക്കാം എന്ന് കരുതി…. പുട്ട് ഫെസ്റ്റിവൽ നടക്കുന്ന പാർക്കിൽ നേർത്തെ എത്തി… വിസിലടിക്കായി കാത്ത് എല്ലാം … Continue reading ഓണത്തിനിടക്ക് ഒരു പുട്ട് കച്ചവടത്തിന്റെ കഥ | ഡെയിലി ജേർണൽ # 16
ഡിവൈൻ കോമഡികളിൽ നിത്യുവാണെന്റെ ഹീറോ | ഡെയിലി ജേർണൽ #15
ജഗ്ഗി വാസുദേവൻ നിത്യാനന്ദയുമായി താരതമ്യപ്പെടുത്തിയതിൽ ചിലർ അവരുടെ കുണ്ഠിതം രേഖപ്പെടുത്തി…. കഴിഞ്ഞ പോസ്റ്റിൽ രാംദേവും ശ്രീശ്രീ മാഷും ഉണ്ടായിരുന്നു…. അവരെ കുറിച്ച് ആരും പറഞ്ഞില്ല…. ഇപ്പോൾ അവർക്ക് അത്ര മൈലേജ് പോരാ എന്ന് തോന്നുന്നു… ഇപ്പോൾ ഒപ്പത്തിനൊപ്പം ഗോന്പറ്റീഷൻ ജഗ്ഗിയും നിത്യുവുമാണ്… ജയ് നിത്യു സത്യത്തിൽ ഇവർ കുറെ പേരെ ഒരു വണ്ടിയിൽ കയറ്റിയതിൽ കുണ്ഠിതപ്പെടേണ്ടതില്ല….. മതവും മറ്റു ചെപ്പടികളും ഒരു നല്ല ചേരുവയിൽ ചേർത്ത് പാകം ചെയ്ത് ജനങ്ങൾക്ക് വിറ്റ് ജീവിക്കുന്ന പലരും ലോകത്തുണ്ട്…. ചില ജനങ്ങൾ സ്ട്രോ ഇട്ട് കുടിക്കുന്നു… ചിലർ ഒറ്റ വലിക്ക് കുടിച്ച് തീർക്കുന്നു…. ചിലർ … Continue reading ഡിവൈൻ കോമഡികളിൽ നിത്യുവാണെന്റെ ഹീറോ | ഡെയിലി ജേർണൽ #15
യൂറോപ്പ് യാത്രാവിവരണം പോഡ്‌കാസ്റ്റിൽ | ഡെയിലി ജേർണൽ #14
യൂറോപ്പിൽ പോയി വന്നപ്പോൾ കയ്യിൽ ഏതാണ്ട് 250-300 GB വീഡിയോ റെക്കോർഡിങ് ഉണ്ടായിരുന്നു…. അത് എഡിറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും സമയം ഇല്ലാത്തതിനാൽ… യാത്രാവിവരണം ഒരു പോഡ്‌കാസ്റ്റ് വഴി തുടങ്ങാം എന്ന് തീരുമാനിച്ചു…. ഇപ്പോൾ പോഡ്കാസ്റ്റ് 9 എപ്പിസോഡ് പിന്നിട്ടു….. യൂറോപ്പ് യാത്രാവിവരണം മൂന്നാമത്തെ എപ്പിസോഡാണ്… lourve മ്യൂസിയം കഴിഞ്ഞ് പാരിസിലെ തെരുവുകളിൽ കൂടി നടന്ന് അടുത്ത ദിവസം versailles പാലസിൽ പോകാൻ റെഡി ആവുന്നിടത്താണ് 9ആം എപ്പിസോഡ് നിർത്തിയത്… പത്താം എപ്പിസോഡ് അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ വരും…. കേൾക്കുന്നവർക്ക് എല്ലാം എന്റെ നന്ദി അറിയിക്കുന്നു… കമന്റുകൾ info@pahayan.com ഈമെയിലിൽ … Continue reading യൂറോപ്പ് യാത്രാവിവരണം പോഡ്‌കാസ്റ്റിൽ | ഡെയിലി ജേർണൽ #14
കരയുന്നതും ആശ്വസിപ്പിക്കുന്നതും | ഡെയിലി ജേർണൽ #13
ഞാൻ എളുപ്പം കണ്ണു നിറയുന്ന ടൈപ്പാണ്…. സിനിമ കാണുന്പോൾ… ചില പുസ്തകങ്ങൾ വായിക്കുന്പോൾ… വിഷമം വരുന്പോൾ…. സ്നേഹവും സങ്കടവും സന്തോഷം വരുന്പോൾ… ഒക്കെ നിറകണ്ണിൽ അഭയം തേടാറുണ്ട്…. പുരുഷന്മാർ കരയരുത് എന്ന് ചിന്തിക്കുന്ന പലരും നമ്മുടെ സമൂഹത്തിൽ ഉണ്ട്…. അതൊക്കെ പണ്ട്… കരയാൻ കഴിയാത്തവരും നമ്മുടെ ഇടയിലുണ്ട്…. ആത്മാർത്ഥമായി കണ്ണുകൾ നിറയുന്നതും ആളുകളെ മക്കറാക്കാൻ കണ്ണുനീരിന്റെ പവറിനെ ഉപയോഗിക്കുന്നവരുമുണ്ട്… ഇന്നലെ ISRO ചീഫ് ശിവൻ കരഞ്ഞപ്പോൾ… മൂപ്പരെ മോദി ആശ്ലേഷിച്ചപ്പോൾ…. എന്തൊരു ഡ്രാമ എന്നും പറഞ്ഞ് കളിയാക്കിയവർ ഉണ്ട്… രാഷ്ട്രത്തിന് നാണക്കേടാണെന്ന് വരെ ചിലർ കമന്റി കണ്ടു….. മോദി ഒരു മാസ്റ്റർ … Continue reading കരയുന്നതും ആശ്വസിപ്പിക്കുന്നതും | ഡെയിലി ജേർണൽ #13
ചന്ദ്രയാൻ-2 | ഡെയിലി ജേർണൽ #12
ചന്ദ്രയാൻ-2 വാർത്ത അറിഞ്ഞ് പല പോസ്റ്റുകളും കമന്റുകളും കണ്ടു… ചിലത് പറയണം എന്ന് തോന്നി… ശാസ്ത്രത്തെ പറ്റി ഒരു ധാരണയും ഇല്ലാത്തത് കൊണ്ടോ ശാസ്ത്രത്തിനും മനുഷ്യനും മുകളിൽ തങ്ങളുടെ വെറുപ്പിനെയും അഭിപ്രായവ്യത്യാസത്തിനെയും കാണുന്നത് കൊണ്ടോ ആയിരിക്കാം ഈ അവസരത്തിലും ചിലർ രാഷ്ട്രീയം കാണുന്നത്… ചന്ദ്രയാൻ-2 പോലൊരു പരീക്ഷണത്തിന്റെ വിജയം ലാൻഡിങ്ങിൽ മാത്രല്ല… വിജയത്തിന് എപ്പോഴും ഒരു ശതമാനക്കണക്കുണ്ട്…. ബഹിരാകാശ പരീക്ഷണങ്ങൾ ഒരിക്കലും 100% or 0% എന്ന നിരക്കിലാണെന്ന് ചിന്തിക്കാൻ പറ്റില്ല… ഒരു പരീക്ഷണം ആ മേഖലക്ക് പലതും തിരിച്ച് നൽകുന്നു…. അത് വിജയമായാലും പരാജയമായാലും… അതാണ് ശാസ്ത്രം…. അതിനാണ് ഡാറ്റാ എന്നും … Continue reading ചന്ദ്രയാൻ-2 | ഡെയിലി ജേർണൽ #12
ഒരു പച്ച കുത്തലിന്റെ കഥ | ഡെയിലി ജേർണൽ | #11
നാല് കൊല്ലം മുൻപാണെന്ന് തോന്നുന്നു ‘മർത്ത്യൻ’ എന്ന് പച്ച കുത്തിയത്…. ഞങ്ങൾ താമസിക്കുന്നിടത്ത് നിന്നും രണ്ടു മണിക്കൂർ ഓടിച്ച് പോയി മെൻഡസിനോ കൗണ്ടിയിൽ ഒരു ടാറ്റൂ കടയുണ്ട്, ട്രയാങ്കിൾ ടാറ്റൂ ആൻഡ് മ്യൂസിയം…. മൂന്ന് തവണയും അവിടെ പോയിട്ടാണ് ഞാനും ഉഷയും ഓരോരോ ടാറ്റൂ വീധം സംഘടിപ്പിച്ചത്… ഇനി അടുത്തപ്പോഴെങ്കിലും പോണം…. പലരും ചോദിക്കും എന്തിനാണ് ടാറ്റൂ കുത്തിയത് എന്ന്… ഒരു വ്യക്തമായ ഉത്തരമൊന്നുമില്ല…. ആദ്യം ഒരു രസത്തിന് നാല്പതാം പിറന്നാൾ പ്രമാണിച്ച് എന്തെങ്കിലും പുതിയ കാര്യം ചെയ്യണം എന്ന് തോന്നി ഒന്ന് ചെയ്തു…. പിന്നെ മറ്റൊന്ന് ചെയ്തു പിന്നെ ഒന്നും … Continue reading ഒരു പച്ച കുത്തലിന്റെ കഥ | ഡെയിലി ജേർണൽ | #11
ചില വ്ലോഗ്ഗിങ് ചിന്തകൾ | ഡെയിലി ജേർണൽ | #10
ഇടക്ക് തോന്നും…. എന്നെങ്കിലും ഈ വ്ലോഗ്ഗിങ് പരിപാടി നിർത്തില്ലേ എന്ന്…. നിർത്തും എന്ന് തന്നെയാണ് വിശ്വാസം… ഈ പരിപാടി ജീവിതത്തിൽ നിന്നും കൂടുതൽ സമയം എടുക്കുകയും വിഡിയോകൾ ചെയ്യുന്നതിൽ എനിക്ക് സംതൃപ്തി നഷ്ടപ്പെടുകയും ചെയ്യുന്പോൾ നിർത്തിയേക്കാം… എത്രയോ ആളുകൾ അങ്ങനെചെയ്തതായി കേട്ടിട്ടുണ്ട്…. കൂടുതൽ ആളുകൾ കാണുകയും കമന്റ് ചെയ്യുകയും ചെയ്യുന്പോൾ അതിനൊക്കെ റിപ്ലൈ ചെയ്യാൻ സമയം തികയാതെ വരും… ഇപ്പോൾ തന്നെ അങ്ങിനെയായിട്ടുണ്ട്… മെസ്സേജുകളും കമന്റുകളും… എന്തിന് ഇൻബോക്സിൽ വരുന്ന ഈമെയിലുകളും ഒക്കെ പിന്നിലാണ്… പലതും ഒരിക്കലും എത്താതെ കുഴിച്ച് മൂടപ്പെട്ടിട്ടുണ്ടാവാം… മുൻപത്തെ പോലെ പലരുമായി കണക്ട് ചെയ്യാൻ പറ്റാതെ പിന്നെ … Continue reading ചില വ്ലോഗ്ഗിങ് ചിന്തകൾ | ഡെയിലി ജേർണൽ | #10
കംഫർട്ട് സോണുകൾ | ഡെയിലി ജേർണൽ | #9
40 വയസ്സ് തികയുന്നതിന്റെ ഒരു 100 ദിവസം മുൻപ് ഒരു പ്രോജക്റ്റ് ചെയ്തിരുന്നു… ദിവസവും ഓരോ പുതിയ കാര്യങ്ങൾ ചിന്തിക്കുക… ചെയ്യുക… അതെഴുതുക… ഇംഗ്ലീഷിലായിരുന്നു… ഒരു തരം കൌണ്ട് ഡൌൺ… ഇന്നലെ ‘when’ എന്ന പുസ്തകത്തിനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു മിഡ്‌പോയിന്റിന്റെ കാര്യം പറഞ്ഞില്ലേ അത് പോലൊന്ന്… midpoint ഒരു അറിവാണ്… എത്തിയെന്നും തീർന്നില്ല എന്നും ഒരേ സമയത്ത് മനസ്സിലാവുന്ന ഒരറിവ്…. ഓർമ്മയുള്ള കഴിഞ്ഞ നാല്പത് വർഷം എങ്ങനെയുണ്ടായിരുന്നു എന്നും വരുന്ന വർഷങ്ങളിലേക്ക് ജീവിക്കാനൊരു ശൈലിയും കണ്ടെത്തുക എന്നതായിരുന്നു പ്ലാൻ…. ഒരു രസകരമായ അനുഭവമായിരുന്നു…. ഇന്നലെ അതിൽ ചിലത് പോയി വായിച്ചു…. ഇവിടെ … Continue reading കംഫർട്ട് സോണുകൾ | ഡെയിലി ജേർണൽ | #9
പഹയൻ വ്ലോഗ് ഐഡിയ കിട്ടിയതെങ്ങനെ | ഡെയിലി ജേർണൽ | #8
ങ്ങളെങ്ങനെ ഈ വീഡിയോ പരിപാടി തുടങ്ങി എന്ന് പലരും ചോദിച്ചിട്ടുണ്ട്…. ‘ബല്ലാത്ത പഹയൻ’ എന്ന ഐഡിയ വന്നതിന്റെ inspiration പറയാം… പത്ത് പതിനൊന്ന് വർഷം മുൻപ് 2009ൽ ഞാനൊരു ഷോർട്ട് ഫിലിം ഉണ്ടാക്കി.. അതിന്റെ ഓഡിഷനായി വന്നതായിരുന്നു രാജീവ്… അന്ന് രാജീവ് indori സ്റ്റൈലിൽ ഒരു വീഡിയോ ബ്ലോഗ് നടത്തിയിരുന്നു ഇദ്ദേഹം…. പിന്നെ രാജീവുമായി സൗഹൃദമായി.. ഇടക്കൊക്കെ ഹോളി എന്നിങ്ങനെ ചില പരിപാടിക്ക് കാണും…. അക്കാലത്ത്, പഹയനൊക്കെ ജനിക്കുന്നതിനും മുൻപ് ഞാൻ ഇംഗ്ലീഷിലും മലയാളത്തിലും ബ്ലോഗ് ചെയ്തിരുന്നു… 2014 സമയത്ത് ഇംഗ്ലീഷ് കവിതകൾ വിഡിയോയിൽ വായിച്ചാണ് വീഡിയോ തുടങ്ങിയത്… ഒരിക്കൽ indriveview … Continue reading പഹയൻ വ്ലോഗ് ഐഡിയ കിട്ടിയതെങ്ങനെ | ഡെയിലി ജേർണൽ | #8
