27/1000 Apolitical Intellectuals – Otto Rene Castillo | Malayalam Translation
ഗോട്ടോമാലൻ കവിയും വിപ്ലവകാരിയുമായിരുന്ന ഓട്ടോ റെനെ കാസ്ത്തിലോയുടെ ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ എന്ന കവിതയുടെ മലയാളം പരിഭാഷ ശ്രമിക്കുന്നു….. ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ Apolitical Intellectuals—————–ഒരു ദിവസംഎന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികളേഞങ്ങളുടെ ജനങ്ങളിൽ ഏറ്റവും ദരിദ്രരായവർ തന്നെചോദ്യം ചെയ്യും…. തീക്കുഴിയിൽ ചുരുങ്ങിയൊതുങ്ങുന്നതീന്നാളം പോലെരാജ്യം പതിയെ ഇല്ലാതാവുമ്പോൾഅവർ എന്ത് ചെയ്‌തെന്ന് ചോദിക്കും ആരും അവരുടെ വസ്ത്രത്തെ കുറിച്ച് ചോദിക്കില്ലഅവരുടെ ഉച്ചയുറക്കത്തെ കുറിച്ചോ…നിസ്സാര കാര്യങ്ങൾക്കെതിരെയുള്ള അവരുടെനിഷ്ഫലമായ പോരാട്ടങ്ങളെ കുറിച്ചോ..പണമുണ്ടാക്കാനുള്ള അവരുടെതത്ത്വശാസ്‌ത്രപരമായ വഴികളെ കുറിച്ചോ….അവരോടാരും ഒന്നും ചോദിക്കില്ല…ഇല്ല…ഗ്രീക്ക് പുരാണങ്ങളെക്കുറിച്ചും ആരുമവരോട് ചോദിക്കില്ല.. അവരുടെ ഉള്ളിൽ ഒരു ഭീരുവിന്റെ മരണമടയാൻ തുടങ്ങുമ്പോൾഅവരിലുളവാകുന്ന ആത്മ നിന്ദയെ കുറിച്ചും….ആരും ഒന്നും ചോദിക്കില്ല ഒരു … Continue reading 27/1000 Apolitical Intellectuals – Otto Rene Castillo | Malayalam Translation
26/1000 Neither Family Nor Friends | Antjie Krog | Malayalan Translation
സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’ (Neither family nor friends)——————————- ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്…എളുപ്പത്തില്‍ പൊട്ടിപൊടിഞ്ഞു പോകുന്ന എല്ലും കൂട്ടം…ഞാനേറ്റവും കൂടുതൽ കാലം പ്രണയിച്ചവളാണ് നീ ഇന്ന് ഒറ്റക്ക്…. ആർക്കോ വേണ്ടി കാത്തിരുന്ന് എവിടെയോ നഷ്ടപ്പെട്ട് ഇല്ലാതാവുന്നു.. ഞാൻ ഇന്ന് ഒരിക്കലുമില്ലാത്ത പോലെ ഉണർന്നിരിക്കുന്നു..എന്നിട്ടും പൂർണ്ണമായും സ്വയം നഷ്ടപ്പെട്ട് പോയ പോലെനീ മാത്രമേ അന്നും ഇന്നും എന്നും … Continue reading 26/1000 Neither Family Nor Friends | Antjie Krog | Malayalan Translation
25/1000 The Boundary | Bei Dao | Malayalam Translation
ചൈനീസ് കവി ബേയ് ഢോയുടെ (Bei Dao born August 2, 1949) ‘ദി ബൗണ്ടറി’ (The Boundary) എന്ന കവിതയുടെ മലയാളം പരിഭാഷ…. ‘ദി ബൗണ്ടറി’ (The Boundary)————————— എനിക്ക് മറുകരയിലേക്ക് പോകണം പുഴയിലെ വെള്ളം ആകാശത്തിന്റെ നിറം മാറ്റുന്നുണ്ട് എന്നെയും അത് മാറ്റുന്നുഞാനൊരു ഒഴുക്കിലാണ്എന്റെ നിഴൽ മിന്നലേറ്റ ഒരു മരം കണക്കെപുഴയോരത്ത് നിൽപ്പുണ്ട്… എനിക്ക് മറുകരയിലേക്ക് പോകണം മറുവശത്ത് മരങ്ങൾക്കിടയിൽ നിന്നുംഒരു തടി കൊണ്ടുണ്ടാക്കിയ പ്രാവ്ഒറ്റക്കിരുന്ന് പേടിച്ചുവിറച്ച് എന്റെ നേരെ പറന്നു വരുന്നു -ബേയ് ഢോ-പരിഭാഷ മർത്ത്യൻ Continue reading 25/1000 The Boundary | Bei Dao | Malayalam Translation
24/1000 | Heaven and Earth | Yamabe No Akahito | Malayalam Translation
ജാപ്പനീസ് കവി യമബെ നോ അകാഹിതോയുടെ ( Yamabe no Akahito 724–736) ഒരു വാക്കാ (Waka) കവിത പരിഭാഷപ്പെടുത്തുന്നു. വാക്കാ (Waka) ഒരു തരം ജാപ്പനീസ് കവിതയാണ്.. സ്വർഗ്ഗവും ഭൂമിയും:തമ്മിൽ പിരിഞ്ഞ കാലം തൊട്ട്,ദൈവാംശം അതിന്റെ പരമോന്നതയിൽ ആദ്യമായി നമ്മളെ എല്ലാം വിസ്മയിപ്പിച്ച് പ്രകടമായപ്പോൾ സുറുകയിൽ തലയുയർത്തി നിൽക്കുന്ന മൌണ്ട് ഫ്യൂജിയുടെ കൊടുമുടിസ്വർഗ്ഗത്തിന്റെ തന്നെ മൈതാനംദൂരെ ആകാശത്ത് സഞ്ചരിക്കുന്ന സൂര്യനെ അവിടെ നിന്നും നോക്കി നിൽക്കുമ്പോൾവെളിച്ചം കാണാതെ പോകുന്നു ചന്ദ്രന്റെ തിളക്കവും വെളിച്ചം ഒക്കെ കാണാതെ പോകുന്നുനിർത്താതെ മഞ്ഞ് പെയ്യുമ്പോൾനമ്മളെ തഴുകി നീങ്ങുന്ന ആ വെള്ള മേഘങ്ങളും ചുരുങ്ങി ഇല്ലാതാവുന്നു… … Continue reading 24/1000 | Heaven and Earth | Yamabe No Akahito | Malayalam Translation
23/1000 | Tanka | Okamoto Kanoko | Malayalam Translation
ജാപ്പനീസ് ടാങ്ക കവയത്രി കനോക്കോ ഒകാമോട്ടോയുടെ (Okamoto Kanoko, 1 March 1889 – 18 February 1939) ചില ടാങ്ക (tanka) പരിഭാഷപ്പെടുത്തുന്നു… ടാങ്ക എന്നത് ഹൈക്കു പോലെ ഒരു തരം ജാപ്പനീസ് കവിതയാണ്… ടാങ്ക-1ഒരു പിറന്നു വീണ ശിശുവിനെ പോലെ നഗ്നഎന്റെ കൈകളിൽ ഞാൻ പിടിച്ചുഒരു ചുവന്ന ആപ്പിൾഅത് കൈകളിൽ പിടിച്ച് കൊണ്ട്ഞാൻ രാവിലത്തെ കുളി കഴിച്ചു ********* ടാങ്ക-2കടലിലേക്ക്, കടലിലേക്ക്ഞാൻ ദൃഢ നിശ്ചയത്തോടെ നടന്നുപക്ഷെ അവിടെ ഒന്നുമില്ലകടൽ അങ്ങിനെ വ്യാപിച്ച് കിടന്നുഅനന്തതയിലേക്ക് കനോക്കോ ഒകാമോട്ടോപരിഭാഷ – മർത്ത്യൻ Continue reading 23/1000 | Tanka | Okamoto Kanoko | Malayalam Translation
22/1000 | Haikus | Masaoka Shiki | Malayalam Translation
ജാപ്പനീസ് കവി മാസൊക്കാ ഷിക്കിയുടെ (October 14, 1867 – September 19, 1902) ചില ഹൈക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ ——————– ഒരു നൂറ് പണിക്കാര്‍ നിലം കുഴിക്കുന്നു ഒരു നീണ്ട ദിവസം ഒരു നായ ഓളിയിടുന്നു കാലടി ശബ്ദം നീണ്ട രാത്രികൾ ഒരു തെരുവു പൂച്ച കാഷ്ട്ടമിടുന്നു ശീതകാലം പൂന്തോട്ടത്തിൽ വീണ്ടും വീണ്ടും ഞാൻ ചോദിക്കുന്നു എത്ര ഉയരത്തിലാണ് മഞ്ഞെന്ന് -മാസൊക്കാ ഷിക്കി- പരിഭാഷ മർത്ത്യൻ Continue reading 22/1000 | Haikus | Masaoka Shiki | Malayalam Translation
21/1000 Dialogue | Nizar Qabbani | Malayalam Translation
സിറിയൻ കവി നിസാർ ഖബാനിയുടെ (Nizār Tawfīq Qabbānī 21 March 1923 – 30 April 1998) ഡയലോഗ് (Dialogue) എന്ന കവിതയുടെ മലയാളം പരിഭാഷ ഡയലോഗ് (Dialogue)——————-എന്റെ പ്രണയത്തെ ഞാൻ അറിയുന്നത് ഒരു മോതിരമോ വളയോ കാണിച്ചിട്ടാണെന്ന് പറയരുത്പ്രണയം എനിക്കൊരു ഉപരോധമാണ്,പ്രണയം സാഹസികത നിറഞ്ഞ എടുത്തു ചാട്ടമാണ് അന്വേഷണത്തിലൂടെ മരണത്തിലേക്ക് ഒഴുകുന്ന ഒന്നാണ് എനിക്ക് എന്റെ പ്രണയം… എന്റെ പ്രണയം ആകാശത്തിലെ ഒരു ചന്ദ്രൻ മാത്രമാണെന്ന് പറയരുത്എനിക്ക് ഓരോ പ്രണയവും ചൈതന്യത്തിന്റെ ഓരോ സ്‌ഫോടനങ്ങളാണ് നിസാർ ഖബാനിപരിഭാഷ – പഹയൻ Continue reading 21/1000 Dialogue | Nizar Qabbani | Malayalam Translation
20/1000 | Multiple Poems | Ashraf Fayadh | Malayalam Translation
സൗദി കവി അഷ്‌റഫ് ഫയദിന്റെ (born 1980 in Saudi Arabia) കവിതയാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്… നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന പേരിൽ 2015ൽ അറസ്റ്റ് ചെയ്യപ്പെടുകയും വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശിക്ഷക്ക് ഇളവു വരുത്തി എട്ട് വർഷം തടവിനും 800 ചാട്ടവാറടിക്കും വിധിച്ചു… ഇന്നും ശിക്ഷയിലാണ്… സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ പരിഭാഷ… മോനാ കരീം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ചില കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. അഷ്‌റഫ് ഫയദിന്റെ കവിതകൾ————-എണ്ണ നിരുപദ്രവകാരിയാണ്,ബാക്കി വയ്ക്കുന്ന ദാരിദ്ര്യത്തിന്റെ അവശിഷ്‌ടമൊഴിച്ച്മറ്റൊരു എണ്ണക്കിണർ കണ്ടുപിടിക്കുന്നവരുടെ മുഖങ്ങൾ കറക്കുന്ന ദിവസം,നിങ്ങളുടെ … Continue reading 20/1000 | Multiple Poems | Ashraf Fayadh | Malayalam Translation
19/1000 | Stone Villages | Joseph Brodsky | Malayalam Translation
1987ലെ നോബൽ ജേതാവും റഷ്യൻ കവിയുമായ ജോസഫ് ബ്രോഡ്സ്കിയുടെ (24 May 1940 – 28 January 1996) ‘സ്റ്റോൺ വില്ലേജെസ്’ Stone Villages എന്ന കവിതയുടെ മലയാളം പരിഭാഷ… ‘സ്റ്റോൺ വില്ലേജെസ്’ Stone Villages——————————–ഇംഗ്ലണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഗ്രാമങ്ങൾ.ഒരു ദേവാലയം കുപ്പിയിലിട്ടു വച്ച ഒരു മദ്യശാലയുടെ ജനാല.മേച്ചിൽപ്പുറങ്ങളിൽ ചിതറിപ്പോയ പശുക്കൾ.രാജാക്കന്മാർക്കായുള്ള സ്മാരകങ്ങൾ. ഒരു പഴഞ്ചൻ സൂട്ട് ധരിച്ചൊരാൾഒരു തീവണ്ടിയിലിരുന്ന് യാത്രാമംഗളം നേർന്നിട്ട്മകൾക്ക് ഒരു മന്ദസ്മിതം സമ്മാനിച്ച്എല്ലാത്തിനെയും പോലെ കടലും ലക്ഷ്യമാക്കികിഴക്കോട്ട് നീങ്ങി പോയിഒരു ചൂളംവിളി ഉയരുന്നു. മേൽക്കൂരക്ക് മുകളിലുള്ള അനന്തമായ ആകാശംപക്ഷികളുടെ പാട്ട് നിറയുമ്പോൾ കൂടുതൽ നീലിക്കുന്നുപാട്ട് കൂടുതൽ വ്യക്തമാവുമ്പോൾ…പക്ഷി ചെറുതായി … Continue reading 19/1000 | Stone Villages | Joseph Brodsky | Malayalam Translation
18/1000 | Parting Creates Beauty | Han Yong Un | Malayalam Translation
കൊറിയൻ കവി ഹാൻ യോങ്-ഉൻന്റെ (August 29, 1879 – June 29, 1944) ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty)————————-വിടവാങ്ങല്‍ സൗന്ദര്യം സൃഷ്ടിക്കുന്നുഅതില്ലെങ്കിൽ പകലിന്റെ നശ്വരമായ ആ സ്വർണ്ണനിറത്തിൽപ്രത്യേകിച്ചൊരു സൗന്ദര്യവുമില്ല..രാത്രിയുടെ ആ മിനുസമുള്ള ആ കറുത്ത പട്ടിലുമില്ല സൗന്ദര്യം…മരണത്തിന് കീഴടങ്ങാത്ത അനശ്വരമായ ജീവിതത്തിലുമില്ല സൗന്ദര്യം;ഒരിക്കലും വാടാത്ത ശോഭിക്കുന്ന സ്വർഗ്ഗീയ പുഷ്പത്തിലുമില്ല സൗന്ദര്യംഎന്റെ പ്രിയേ, വിടവാങ്ങലില്ലെങ്കിൽ…. കണ്ണീരിൽ കുതിർന്ന മരണത്തിൽ നിന്നുംസന്തോഷത്തിന്റെ ജീവിതത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചു വരാൻ കഴിയില്ലവിടവാങ്ങൽ!വിടവാങ്ങല്‍ സൗന്ദര്യമുളവാക്കുന്നു.. -ഹാൻ യോങ്-ഉൻ-പരിഭാഷ – മർത്ത്യൻ Continue reading 18/1000 | Parting Creates Beauty | Han Yong Un | Malayalam Translation
