EP-319 അങ്ങനെ റെയ്‌നയും യാത്രയായി.. Miss You Dear !!

റെയ്‌ന… Reyna എന്നാൽ സ്പാനിഷിൽ രാജ്ഞി എന്നാണെന്നാണ് കേട്ടിട്ടുള്ളത്…. ഞങ്ങളുടെ വീട്ടിൽ എവിടെ എപ്പോൾ പോകാനുമുള്ള അധികാരം അവൾക്കുണ്ടായിരുന്നു… അഞ്ച് വയസ്സുള്ളപ്പോൾ ഞങ്ങളുടെ കൂടെ വന്നതാണ്….  ഇന്നലെ ആറര വർഷങ്ങൾക്ക് ശേഷം റെയ്‌ന ഞങ്ങളെ വിട്ട് പോയി… എന്തിന് അതിനെ കുറിച്ചോരു പോഡ്കാസ്റ്റ് എന്നും പലരും ചിന്തിക്കാം… റെയ്‌ന ഞങ്ങളുടെ കൂടെ വരുന്നതിന് മുൻപ് എനിക്കങ്ങനെ ഒരു വളർ ത്തു മൃഗ താല്പര്യം ഉണ്ടായിരുന്നില്ല…. ആരെങ്കിലും അവരുടെ നായയോ പൂച്ചയോ ചത്തെന്ന് പറയുമ്പോൾ അവരോട് സോറി പറയുക എന്നല്ലാതെ മറ്റൊന്നും തോന്നിയിരുന്നില്ല… മനസ്സിലായില്ല അതിന്റെ വിഷമം എന്ന് വേണം പറയാൻ.. അങ്ങനെയുള്ള … Continue reading EP-319 അങ്ങനെ റെയ്‌നയും യാത്രയായി.. Miss You Dear !!

മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

ഉത്പൽ ദത്തും അഞ്ചൻ ദത്തും അഭിനയിച്ചിട്ടുള്ള മൃണാൾ സെന്നിന്റെ 1981.ലെ സിനിമ…  ഞാൻ Mubi എന്ന സ്ട്രീമിങ് പ്ലാറ്റഫോമിലാണ് സംഭവം കണ്ടത്… അവിടെ ഒരു മൃണാൾ സെൻ ഫെസ്റ്റിവൽ പോലെയുണ്ടായിരുന്നു…  ബല്ലാത്ത സിനിമകളിൽ പുതിയ സിനിമകളല്ല… ഞാൻ ഈയിടെ കണ്ട പഴയ സിനിമകളാണ് കൂടുതലും… മലയാള ഭാഷയിലല്ലാത്ത സിനിമകൾ…. മൃണാൾ സെന്നിന്റെ സിനിമകൾ അധികം കണ്ടിട്ടില്ല… പണ്ട് പല സിനിമകളും കാണണമെങ്കിൽ ഫെസ്റ്റിവൽ വേദികളിൽ പോകണമല്ലോ…. ഇത് വരെ നാട്ടിൽ ഒരു ഫിലിം ഫെസ്റ്റിവൽ വേദിയിൽ പോയിട്ടില്ല… വർഷങ്ങൾക്ക് മുൻപ് ഇവിടെ സിലിക്കൺ വാലി ഫിലിം ഫെസ്റ്റിവൽ എന്നൊന്ന് തുടങ്ങുന്നതിൽ സഹായിച്ചിരുന്നു … Continue reading മൃണാൾ സെന്നിന്റെ ഒരു ബല്ലാത്ത ബംഗാളി സിനിമ

80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ

ആദ്യം ആലോചിച്ചപ്പോൾ വലിയ പ്രശ്നം തോന്നിയില്ല… 80 എന്ന വയസ്സിലേക്ക് ഇനിയും സമയമുണ്ട്… 4000 വലിയൊരു നമ്പറായും തോന്നി…. പക്ഷെ പിന്നെയാണ് കാര്യം ശരിക്കങ്ങ് കത്തിയത്… ഈ കണക്കിന് എനിക്ക് ഇനി 1500 ആഴ്ച്ചക്കകളെ ഉള്ളു…. വളരെ കുറഞ്ഞ് പോയല്ലോ… എന്നൊരു തോന്നൽ…. ഒലിവർ ബർക്ക്മാനെഴുതിയ പുസ്തകമാണ് Four Thousand Weeks: Time Management for Mortals…   മർത്ത്യർക്കുള്ള ഒരു ടൈം മാനേജ്‌മെന്റ്…. മരണം എന്ന യാഥാർഥ്യത്തെ ഒളിപ്പിച്ച് വയ്ക്കാതെ സമയത്തെ കുറിച്ച് ചിന്തിക്കുക…. ഇതാണ് ബല്ലാത്ത പുസ്തകങ്ങളിൽ കഴിഞ്ഞ ആഴ്ച്ച ചെയ്ത യൂട്യൂബ് വീഡിയോ…  ഇതാ ലിങ്ക് Continue reading 80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ

EP-318 എത്ര ശമ്പളം വേണം..? | Negotiating Salary

ജോലിയിൽ ചേർന്നവർക്കും ജോലിക്ക് അപേക്ഷിക്കുന്നവർക്കും ജോലി മാറാൻ നോക്കുന്നവർക്കുമെല്ലാം ചിലപ്പോൾ താല്പര്യമുള്ള വിഷയമാകും Salary Negotiation… നമ്മൾക്ക് എത്ര ശമ്പളം വേണമെന്ന ചോദ്യം… അതിനുള്ള ഉത്തരം എങ്ങനെ കണ്ടെത്തും…?  ഈ വിദ്യ എനിക്ക് വല്യ വശമില്ല… അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വായിക്കുകയും പോഡ്കാസ്റ്റു ചെയ്യുകയും ചെയ്യുന്നത് പേഴ്സണലായും അല്പം ഗുണം ചെയ്യുമെന്ന് തോന്നുന്നു… ഇതാ ഈ വർഷത്തെ ആദ്യത്തെ പോഡ്കാസ്റ്റ്… Spotify ലിങ്ക് ഇവിടെ ചേർക്കുന്നു… നിങ്ങൾക്ക് ഇതേ പോഡ്കാസ്റ്റ് Gaana, Apple Podcast, Google Podcast എന്നിവിടങ്ങളിലും കേൾക്കാം… ഇതാ Anchor ലിങ്ക്…  https://anchor.fm/pahayan/episodes/318-Tips-for-Salary-Negotiation-e1ceaf6/a-a768nen      Continue reading EP-318 എത്ര ശമ്പളം വേണം..? | Negotiating Salary

EP-317 അങ്ങനെ 2022 വരുന്നു..

ഈ വർഷത്തെ അവസാന പോസ്റ്റാണ്…. 2021.ലേക്ക് തിരിഞ്ഞൊന്ന് നോക്കുക…. 2022.ലേക്ക് മുന്നോട്ടൊന്ന് നോക്കുക…. ഇതന്നെ കാര്യം…. തിരിഞ്ഞ് നോക്കുമ്പോൾ എന്റെ കൊണ്ടെന്റ് ക്രീയേഷൻ എന്ന കാര്യം വളരെ സന്തോഷം നൽകുന്ന ഒന്നാണ്….  പക്ഷെ സന്തോഷം എന്നതും നമ്മൾ ഏത് രീതിയിൽ കാര്യങ്ങൾ കാണുന്നു എന്നതുമനുസരിച്ചിരിക്കും….. അല്ല എല്ലാ കാര്യങ്ങളും അങ്ങനെ കാഴ്ച്ചപ്പാടുകളുടെ ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടു തന്നെയാണ് സംഭവിക്കുക… ഈ പോസ്റ്റിന്റെ മുഖ്യ കാര്യം അതൊന്നുമല്ല… നിങ്ങളോടൊക്കെ നന്ദി പറയുക എന്നതാണ്…. നന്ദി…. കൂടെ നിന്നതിന്… തുടർന്നും ഉണ്ടാവണം… Continue reading EP-317 അങ്ങനെ 2022 വരുന്നു..

EP-316 മോശം മേലധികാരികളും നമ്മളും | Dealing with Bad Bosses

ജോലിചെയ്തിട്ടുണ്ടെങ്കിൽ മനമ്മൾക്ക് മേലധികാരികളും ഉണ്ടാവും… നമ്മൾക്ക് റിപ്പോർട്ടു ചെയ്യുന്നവരും കാണും…. ഇതിൽ നല്ലവരും കൂടെ ജോലിയെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ളവരും കാണും…. എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലുള്ള അനുഭവങ്ങൾ… കഴിഞ്ഞ ദിവസം അതിനെ കുറിച്ചോക്കെ ചിന്തിച്ചപ്പോൾ എന്തൊക്കെയോ വാരി വലിച്ച് വായിച്ചു… രസകരമായ ചില കാര്യങ്ങൾ മനസ്സിലായി…. രണ്ടു ചോദ്യമാണ് മനസ്സിൽ വന്നത്… എങ്ങനെ ഒരു മോശം മേലധികാരിയെ ഹാൻഡിൽ ചെയ്യാം… പിന്നെ എങ്ങനെ അത് പോലൊരു മേലധികാരിയാവാതിരിക്കാം… ഇന്ന് കോർപ്പറേറ്റ് ലോകം മാറിയിരിക്കുന്നു ഫ്ലാറ്റ് ഓർഗ് സ്ട്രക്ച്ചർ എന്നൊക്കെയാണ് പറയപ്പെടുന്നത്… എന്നാലും ഇന്നും ഈ ബോസ് സാർ മാനേജർ ഒക്കെയുണ്ട്…. അതിനെ … Continue reading EP-316 മോശം മേലധികാരികളും നമ്മളും | Dealing with Bad Bosses

EP-315 തൊഴിലില്ലായ്മ – Things to do when Unemployed

ഒരിക്കലെങ്കിലും തൊഴിലില്ലായ്മ അറിഞ്ഞവരായിരിക്കണം പലരും… അല്ലാത്തവരെയും എനിക്കറിയാം പക്ഷെ അവരിലും തൊഴിലരഹിതരാവുന്നതിന്റെ ആശങ്കകൾ ഉണ്ടായിട്ടുണ്ടാവാം….  തൊഴിലില്ലാതാവുമ്പോൾ എന്തൊക്കെ ചെയ്യാം… എന്തൊക്കെ ചെയ്യണം എന്നത് വലിയൊരു ചോദ്യമാണ്…. ചിലർക്ക് ഈ സമയം ആഴ്ച്ചകളാവാം… ചിലർക്ക് മാസങ്ങൾ ചിലർക്ക് വർഷങ്ങൾ…. എത്ര കൂടുതൽ കാലം അങ്ങിനെ കഴിയുന്നുവോ… ആ സമയം എങ്ങനെ ചിലവാക്കണം എന്നത് കൂടുതൽ പ്രസക്തമായ ചോദ്യമാണ്… തൊഴിലില്ലാതിരിക്കുമ്പോൾ എങ്ങിനെ Value Creation നടക്കും എന്നത് ചിന്തിക്കണം… എങ്ങിനെ നമ്മൾ അലസതയിലേക്കും മാനസിക തളർച്ഛയിലേക്കും വഴുതി പോകില്ല എന്നും നോക്കണം…. നമ്മുടെയെല്ലാം ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമാകാം എങ്കിലും ചില കാര്യങ്ങൾ ഈ വിഷയത്തിൽ … Continue reading EP-315 തൊഴിലില്ലായ്മ – Things to do when Unemployed

EP-314 ജീവിതത്തിൽ എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് ?

ജീവിതത്തിൽ പലതും ചെയ്യണമെന്ന ആഗ്രഹം നമുക്കെല്ലാം ഉണ്ടാവാം…. അതിൽ എല്ലാം നടക്കുക ബുദ്ധിമുട്ടുമാണ്… പക്ഷെ എന്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്… എന്തിനാണ് മുൻഗണന… ഇവിടെയും നമ്മുടെയെല്ലാം വീക്ഷണങ്ങൾ വ്യത്യസ്തമാവാം…. ഞാൻ പ്രാധാന്യം നൽകുന്നതായിരിക്കണമെന്നില്ല നിങ്ങൾക്ക്.. എങ്കിലും ചിലതെല്ലാം സാമ്യതയുണ്ടാവാം… അതാവട്ടെ ഇന്നത്തെ വിഷയം. .       Continue reading EP-314 ജീവിതത്തിൽ എന്തിനാണ് മുൻഗണന കൊടുക്കേണ്ടത് ?

EP-313 ആളുകളൊക്കെ എങ്ങനെയാണ് സന്തോഷമായിരിക്കുന്നത്?

നമ്മളെല്ലാം സന്തോഷം കണ്ടെത്തുന്നത് പല രീതിയിലാണ്…. അതും പല കാര്യങ്ങളിൽ… നിങ്ങളുടെ സതോഷമെടുത്ത് എനിക്ക് തരാൻ കഴിയില്ല… നമ്മൾ എല്ലാം വ്യത്യസ്തമാണ് എന്നത് തന്നെ… പക്ഷെ മറ്റൊരാളുടെ സന്തോഷത്തിൽ നമുക്കും സന്തോഷം തോന്നാം… സന്തോഷത്തെ കുറിച്ച് ഒരു ലേഖനം വായിക്കുകയുണ്ടായി… അതിനെ ആസ്പദമാക്കിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്  Continue reading EP-313 ആളുകളൊക്കെ എങ്ങനെയാണ് സന്തോഷമായിരിക്കുന്നത്?

EP-312 നമ്മൾക്ക് നമ്മളെ തന്നെ ഒരു മതിപ്പ് വേണ്ടേ ?

നമ്മൾക്ക് മറ്റുള്ളവരെ കുറിച്ച് മതിപ്പ് തോന്നുന്ന സമയങ്ങളുണ്ടാവാം… ചിലപ്പോൾ അവരെ പോലെയാവണമെന്നും തോന്നിയേക്കാം… പക്ഷെ നമ്മളെ കുറിച്ച് തന്നെ മതിപ്പ് തോന്നാത്തവർ ധാരാളമുണ്ട്… ഒരു വിശ്വാസ കുറവ്… നമ്മുടെ കഴിവുകളിൽ… നമ്മളെക്കൊണ്ടാവുമോ ഇതൊക്കെ എന്നൊരു സംശയം… നമ്മൾക്കെല്ലാം ഈ വഴികളിലൂടെ സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ടാവണം… ഈ വിഷയത്തിലൂടെ ഒരു പോഡ്കാസ്റ്റ്    Continue reading EP-312 നമ്മൾക്ക് നമ്മളെ തന്നെ ഒരു മതിപ്പ് വേണ്ടേ ?