EP-325 തൊഴിലന്വേഷിയും ബയോഡാറ്റയും
നമ്മളൊക്കെ ജീവിതത്തില്‍ പല തവണയായി തൊഴിലന്വേഷികളാടിട്ടുണ്ടാവാം… ഇപ്പോഴും ആയിരിക്കാം… ഭാവിയില്‍ ആവാം… ഒരു ജോലി കിട്ടാന്‍ ആവശ്യമായ ഒന്നാണ് ഈ Resume, Biodata, CV എന്നൊക്കെ പറയുന്ന സംഭവം… അത് എഴുതുന്നതിനും ചില രീതികളുണ്ടത്രെ…. അതാണ് ഇന്നത്തെ പോഡ്കാസ്റ്റിന്റെ വിഷയം… മുഴുവന്‍ പോഡ്കാസ്റ്റും കേള്‍ക്കാന്‍ ലിങ്ക് കമന്റ് ബോക്സിലുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെ പലയിടത്തും കേള്‍ക്കാം 🥰🙏 Continue reading EP-325 തൊഴിലന്വേഷിയും ബയോഡാറ്റയും
Decoding Greatness | ബല്ലാത്ത പുസ്തകം
റോണ്‍ ഫ്രീഡ്മാന്‍ എഴുതിയ പുസ്തകമാണ് Decoding Greatness… അതാണ് ഈ ആഴ്ച്ച ബല്ലാത്ത പുസ്തകങ്ങളിൽ…. ലോകത്തിൽ പല മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ചവർ തന്നെ പുതിയ കഴിവുകൾ പഠിക്കുന്നതും പഴയതിനെ നവീകരിച്ച് മുന്നേറുന്നതും എങ്ങനെ എന്ന് പറയുന്ന പുസ്തകം… പുസ്തകത്തിനെ കുറിച്ചോരു ചെറിയ വീഡിയോ യൂട്യൂബിൽ ചെയ്തിട്ടുണ്ട്… അതിനെ കുറിച്ചുള്ള അല്പം വിപുലമായ പോഡ്‌കാസ്റ്റും മുൻപ് ചെയ്‌തിരുന്നു… Continue reading Decoding Greatness | ബല്ലാത്ത പുസ്തകം
EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ
ലിങ്ക്ഡിന്റെ സ്ഥാപകനായ റീഡ് ഹോഫ്മാൻ ചെയ്യുന്ന പോഡ്കാസ്റ്റാണ് ‘Masters of Scale’… ആ പോഡ്കാസ്റ്റിനെ ആസ്പദമാക്കി ഈ വർഷം ഇറങ്ങിയ പുസ്തകമാണ് അതെ പേരിലുള്ള… Masters of Scale: Surprising Truths from the World’s Most Successful Entrepreneurs… സംരംഭകരെ കുറിച്ചും അവരുടെ കഥകളും അറിവുകളുമൊക്കെയാണ് ആ പോഡ്‌കാസ്റ്റും ഈ പുസ്തകവും…. വായിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു… അപ്പോൾ ഒന്ന് ഓർത്തെടുക്കുന്നത് നല്ലതല്ലേ..? അതാവട്ടെ ഇത്തവണത്തെ പോഡ്കാസ്റ്റെന്ന് കരുതി… Continue reading EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ
EP-323 ജിഞ്ചർ വീട്ടിൽ വന്നപ്പോൾ
റെയ്‌ന ഞങ്ങൾക്ക് നഷ്ടമായതിന് ശേഷം ഇനിയൊരു നായ വേണ്ട എന്നായിരുന്നു തീരുമാനം…. വേർപ്പാടുകൾ കുറയ്ക്കുന്നതാണ് ഉത്തമമെന്ന് തോന്നിയത് തന്നെ കാരണം…. പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ശൂന്യത കടിച്ചു തിന്നാൻ വന്നു തുടങ്ങി… പുറത്ത് മാത്രമല്ല ഉള്ളിലും ഒരു വലിയ ശൂന്യത… പലരും അഭിപ്രായപ്പെട്ടു അത് മറ്റൊരാളെ അഡോപ്റ്റ് ചെയ്യുന്നത് വഴിയാണ് പരിഹരിക്കേണ്ടത് എന്ന്… അങ്ങനെ ജിഞ്ചർ വീട്ടിലെത്തി… അതിന്റെ ഭാഗമായി പലതും മനസ്സിലായി… ചിലത് പഠിക്കാനും കഴിഞ്ഞു… എനിക്ക് എന്നെ കുറിച്ച് തന്നെ മതിപ്പ് തോന്നാത്ത ചിലതും അതിലുണ്ട്… ഇതാ Pahayan Media Malayalam പോഡ്കാസ്റ്റിന്റെ 323 എപ്പിസോഡ്… നിങ്ങൾക്ക് … Continue reading EP-323 ജിഞ്ചർ വീട്ടിൽ വന്നപ്പോൾ
EP-322 പുതിയ യുദ്ധമുറകളും നമ്മളും
മുൻപ് ഗുഗിളിൽ പോളിസി അഡ്വൈസറായിരുന്ന ഇപ്പോൾ സ്റ്റാൻഫോർഡിൽ ജോലി ചെയ്യുന്ന ജേക്കബ് ഹെൽബെർഗ് എഴുതിയ പുസ്തകമാണ് ‘The Wires of War’.. യുദ്ധ മുഖം മാറി…. യുദ്ധ രീതികളും ആയുധങ്ങളും വരെ മാറി…. നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും യുദ്ധം നമ്മുടെ സ്ക്രീനുകൾ വരെ എത്തിച്ചിരിക്കുന്നു…രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് നടന്ന Arms Race നമ്മൾക്കെല്ലാം പരിചിതമാണ്… അന്നും യുദ്ധത്തിൽ പങ്കെടുക്കുന്നത് പട്ടാളക്കാരാണ്… അതും യുദ്ധം നടക്കുന്നിടത്ത്… ഇന്ന് യുദ്ധം നമ്മുടെ സ്‌ക്രീനുകളിലേക്കും അരിച്ച്കയറുമ്പോൾ… അറിഞ്ഞൊ അറിയാതെയോ നമ്മളും പോരാളികളാവുകയാണോ…? ആരുടെ പക്ഷത്തു നിന്നാണ് പോരാടുന്നത് എന്നത് പോലും മനസ്സിലാക്കാൻ കഴിയാത്തൊരു … Continue reading EP-322 പുതിയ യുദ്ധമുറകളും നമ്മളും
ട്രൂ കോപ്പി വെബ്സൈന്‍ | Truecopy Webzine
ട്രൂ കോപ്പിയുടെ പുതിയ ലക്കം വെബ്സൈന്‍ ഇറങ്ങി.. ഞാന്‍ സബ്സ്ക്രൈബ് ചെയ്തിട്ട് ഒരു മാസത്തില്‍ കൂടുതലായി… പക്ഷെ വായിച്ച്/കേട്ട് തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു…. മലയാളത്തില്‍ ഗൗരവമായ വിഷയങ്ങളെ കുറിച്ച്… സമൂഹത്തെ കുറിച്ച്…. കാഴ്ച്ചപ്പാടുകള്‍… അഭിപ്രായങ്ങള്‍… ആശയങ്ങള്‍… അങ്ങനെ നമ്മളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ധാരാളമുണ്ട് ഒരോ ലക്കത്തിലും… ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികളും ഒരിക്കലെങ്കിലും ഇതൊന്ന് ട്രൈ ചെയ്യണം എന്നാണ് എന്റെ പക്ഷം… ഞാന്‍ മുമ്പ് തന്നെ ഇവരുടെ യൂട്യൂബ് ചാനലിന്റെ സ്ഥിര പ്രേക്ഷകനായിരുന്നു… ഇപ്പോള്‍ വെബ്സൈനിന്റെ സ്ഥിര വായനാ/കേള്‍വിക്കാരനുമായി 🙏🥰 ഇന്ന് തന്നെ ഒരു ലക്കം വാങ്ങി നോക്കു.. ഞാന്‍ എന്റെ … Continue reading ട്രൂ കോപ്പി വെബ്സൈന്‍ | Truecopy Webzine
EP-321 ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും അപ്പുറം
ജീവിതത്തിൽ ആരെങ്കിലും നഷ്ടപ്പെടുക എന്നതും അതിന്റെ ദുഃഖവും സങ്കടവും അഭിമുകീകരിക്കുക എന്നതും നമ്മളിലോരോരുത്തരും അനുഭവിക്കും… അനുഭവിച്ചിട്ടുണ്ടാവും അനുഭവിക്കുന്നുണ്ടാവും…. ഇനിയും അനുഭവിക്കും… ഇതിൽ നിന്നും രക്ഷപ്പെടാൻ ആരെയും സ്നേഹിക്കാതെ… അല്ലെങ്കിൽ ‘Be Rational, Logical and detached’ എന്നൊക്കെ ചില യുക്തിരാക്ഷസന്മാർ പറയുന്നപോലെ ജീവിക്കണം…. ബുദ്ധിമുട്ടാണ്…. Rational… Logical അതൊക്കെ ആവാം പക്ഷെ detached ലേശം ബുദ്ധിമുട്ടാണ്… എനിക്കെങ്കിലും…. പക്ഷെ ദുഃഖം എങ്ങനെ നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതിൽ പലതും മനസ്സിലാക്കാൻ കഴിഞ്ഞേക്കാം… നമ്മൾ ഓരോരുത്തരുടെയും ദുഃഖം… അതിന്റെ സ്വഭാവം… അളവ്… അതിൽ നിന്നും പുറത്ത് വരാനുള്ള മനക്കരുത്ത് എല്ലാം വ്യത്യസ്തമാവാം…. ഒരു … Continue reading EP-321 ദുഃഖങ്ങൾക്കും സങ്കടങ്ങൾക്കും അപ്പുറം
EP-320 | രണ്ടു ജോലികളിൽ നിന്ന് ഏത് തിരഞ്ഞെടുക്കണം?
ശരിയാണ് ഒരു ജോലി കിട്ടാൻ തന്നെ ബുദ്ധിമുട്ടുന്നെങ്കിൽ… ഉള്ള ജോലിയിൽ തുടരാൻ കഴിയാതെ വരുമ്പോൾ.. രണ്ടു ജോലിയുടെ കഥ ഒരു അധിക പ്രസംഗമല്ലേ…? പക്ഷെ അതല്ല ഇവിടെ വിഷയം… നമ്മളോരോരുത്തരും ‘sought after’ ആവണം എന്നാണ് എന്റെ ആഗ്രഹം… അങ്ങനെ വരുമ്പോൾ രണ്ടും മുന്നും ജോലികളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വരും… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ… Continue reading EP-320 | രണ്ടു ജോലികളിൽ നിന്ന് ഏത് തിരഞ്ഞെടുക്കണം?
Penpositive Outclass പോഡ്കാസ്റ്റിംഗ് ജേർണൽ
മലയാളം പോഡ്കാസ്റ്റിന്റെ കൂടെ ഇംഗ്ലീഷ് പോഡ്‌കാസ്റ്റും പുരോഗമിക്കുന്നുണ്ട്… രണ്ടും എന്റെ ഒരു പഠന രീതിയായാണ് ഞാൻ കാണുന്നത്…. മലയാളം കുടുതലും വിഷയങ്ങളെ ആസ്പദമാക്കി വായിക്കുന്ന ലേഖനങ്ങളെ കുറിച്ചാണ് ഈയിടെ കുടുതലെങ്കിൽ ഇംഗ്ലീഷ് പോഡ്കാസ്റ്റ് എന്റെയൊരു ജേർണലിന്റെ ശബ്ദാവിഷ്‌ക്കാരമാണ്… ദിവസവും എന്തെങ്കിലും ചെയ്യുന്നത് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൊണ്ടു വരും എന്ന് ചെറുപ്പത്തിലേ പറഞ്ഞ് കേട്ടിട്ടുണ്ട്…. പണ്ടൊക്കെ വലിയ മടുപ്പായിരുന്നു…. ഇന്നും ചില കാര്യങ്ങളിൽ അങ്ങനെയുണ്ട്…. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി വന്നൊരു മാറ്റമാണ്…. ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ ഒരു ‘Daily Angle’ കൊടുക്കുകയെന്നത്… ഇടക്ക് അല്പം overwhelming ആയി തോന്നാമെങ്കിലും … Continue reading Penpositive Outclass പോഡ്കാസ്റ്റിംഗ് ജേർണൽ
2021.ലെ പുസ്തകങ്ങൾ | ബല്ലാത്ത പുസ്തകങ്ങൾ
സന്തോഷം പകർന്ന… ചിന്തിപ്പിച്ച… തെറ്റുകൾ ചൂണ്ടിക്കാട്ടിയ…. പുനർവിചിന്തനം ചെയ്യിപ്പിച്ച… ഏതാനും പുസ്തകങ്ങളായിരുന്നു 2021.ൽ ഫേസ്‌ബുക്കിൽ പലരുമായി കമന്റു പോരുകളിൽ അടികൂടിയില്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ വായിക്കാമായിരുന്നു… ഏതായാലും ഈ വായന കൊണ്ട് ഒരു ഗുണമുണ്ടായി… സമയത്തെ കുറിച്ച് അല്പം കൂടി ബോധവാനായി…. ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും… എല്ലാം.. നമ്മൾ വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന ആളുകളും കാണുന്ന സിനിമകളും കാഴ്ച്ചകളും ഉണ്ടാവുന്ന സംഭാഷണങ്ങളും എല്ലാം നമ്മളെ സ്വാധീനിക്കും… ഇല്ല എന്നെ ഒന്നും സ്വാധീനിക്കില്ല ഞാൻ ഭയങ്കരനാണ് എന്നൊക്കെ എനിക്കും തോന്നിയിരുന്നു….. എവടെ…. ഇത്രേ ഉള്ളു…. അത് കൊണ്ട് തന്നെ.. ചിലതൊക്കെ നമ്മുടെ കയ്യിലാണ്…. … Continue reading 2021.ലെ പുസ്തകങ്ങൾ | ബല്ലാത്ത പുസ്തകങ്ങൾ
