ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
മോട്ടിവേഷനെ ഞാൻ വിളിക്കുന്നത് മോട്ടിവിഷം എന്നാണ്… ഇന്ന് മോട്ടിവേഷനുകരേ തട്ടി നടക്കാൻ പറ്റാതായിട്ടുണ്ട്… തെറ്റൊന്നുമില്ല… ജീവിതത്തിൽ മറ്റുള്ളവരെ മോട്ടിവേറ്റു ചെയ്യുകയല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ലെങ്കിൽ വലിയ കഷ്ടമാണ്.. എനിക്ക് ഇരുപത്ത് നാല് വയസുള്ളപ്പോൾ ബാംഗളൂരിൽ വച്ചാണ് ആദ്യമായി മോട്ടിവേഷണൽ സ്പീച്ച് കേൾക്കുന്നത്… സിഗ് സീഗ്ലർ… ഹാൽ ക്രോസ് എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ വീഡിയോ വഴി നടത്തുന്നൊരു പ്രോഗ്രാം… ഒരു വർഷത്തേക്ക് അന്ന് 16000 രൂപയായിരുന്നു… ഞങ്ങളെ മോട്ടിവേറ്റു ചെയ്തിരുന്നത് താജ് ഹോട്ടലിലൊക്കെയായിരുന്നു… എന്റെ കുടെ അന്നുണ്ടായിരുന്നത് പല വലിയ വലിയ കമ്പനികളിലെയും ടോപ് എക്സികയ്യുടീവ്‌സും… ഇൻഫോസിസ്…. അസ്ത്രാ സെനേക്കാ… ഹിമാലയൻ ഡ്രഗ്സ് അങ്ങനെ…. … Continue reading ബല്ലാത്ത മോട്ടിവിഷം | 2022 വരുമ്പോൾ-5
ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾക്ക് എപ്പോഴും നല്ല മൈലേജാണ്…. അത് ഇന്ന ഭാഷ എന്നൊന്നുമില്ല…. അതിന് പല കാരണങ്ങളുമുണ്ടാവും…. സിനിമാ ലോകത്തിനോടുള്ള നമ്മുടെ താല്പര്യവും അവയ്ക്ക് തന്നെ ആവശ്യമായ പ്രമോഷനും… ഫാൻ ഫോളോയിങ്ങും ഒക്കെ കാരണമാവാം…. സിനിമകളെ കുറിച്ച്… പ്രത്യേകിച്ച് മലയാളം സിനിമകളെ കുറിച്ചുള്ള വീഡിയോ ചെയ്‌താൽ മിനിമം വ്യൂസ് ഉറപ്പാണ്… വെറുതെയാണോ മലയാളത്തിന്റെ ‘മ’ ‘മൈ’ ഒന്നും മനസ്സിലാവാത്ത സായിപ്പും പരദേശികളും അടക്കം മലയാളം സിനിമകളുടെയും എന്തിന് ട്രെയിലറുകളുടെ പോലും റിവ്യൂ ചെയ്ത് കഴിയുന്നത്…. അവർ മലയാളം മാത്രമല്ല മറ്റു ഇന്ത്യൻ ഭാഷകളുടെ സിനിമകളും റിവ്യൂ ചെയ്യും…. അതവരുടെ ബിസിനസ് മൈൻഡ്… … Continue reading ബല്ലാത്ത സിനിമകൾ | 2022 വരുമ്പോൾ-4
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
പുസ്തകങ്ങൾ നമ്മളെ അറിയാത്ത ലോകങ്ങളിലേക്ക് കൊണ്ടു പോകും… ഈ വർഷം നോവലുകൾ അല്ല കുടുതലും നോൺ ഫിക്ഷനുകളാണ് വായിച്ചത്… ഓർമ്മക്കുറിപ്പുകളും വായിച്ചു… ഇപ്പോൾ വായിച്ച് തീർന്നത് നാദിയ വാസിഫ് എഴുതിയ ‘ഷെൽഫ് ലൈഫ്’ എന്ന ഓർമ്മക്കുറിപ്പാണ്…. ഈജിപ്തിലെ ദിവാൻ എന്ന പുസ്തക കട തുടങ്ങിയതും നടത്തി കൊണ്ട് പോയതിനെയും കുറിച്ച്… പിന്നെ വായിക്കാനെടുത്തതും ഒരു ഓർമ്മക്കുറിപ്പ് തന്നെ… അതും ഈജിപ്തുമായി ബന്ധപ്പെട്ടൊന്ന്… പ്രശസ്ത സിനിമാനടൻ ഒമർ ഷെറീഫിന്റെ കൊച്ചുമകൻ ഒമർ ഷെറീഫ് ജൂനിയർ എഴുതിയത്…. ദി ടേൽ ഓഫ് റ്റു ഒമാർസ്…. ഇംഗ്ലീഷ് പുസ്തകങ്ങളുടെ റിവ്യൂ കുടുതലും ഇംഗ്ലീഷിലായിരുന്നു പതിവ്….. പിന്നെ … Continue reading ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2
2020-2021 ൽ ഞാൻ ചില മൈക്രോ കോഴ്‌സുകൾ ചെയ്തിരുന്നു…. ഗോൾ സെറ്റിംഗ്.. ടൈം മാനേജ്മെന്റ് എന്നങ്ങനെ ചില വിഷയങ്ങളിൽ… ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലെക്ച്ചറുകളായാണ് ചെയ്തത്…. ബുള്ളറ്റ് പോയിന്റുകളുള്ള പ്രസന്റേഷൻ സഹിതം… അവ ഫ്രീയായിരുന്നില്ല… ഇന്ത്യൻ രൂപ 700/- ഓരോ കോഴ്‌സിനും.. പലരും ചേർന്നു.. കോഴ്സ് ചെയ്തു…. കഴിഞ്ഞ മാസം അവയെല്ലാം ഫ്രീയാക്കാൻ തീരുമാനിച്ചു…. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു… ഫ്രീയാണെങ്കിൽ എവിടെയാണ് ഇതൊക്കെ അപ്ലോഡ് ചെയ്യേണ്ടത് എന്ന ചിന്ത വന്നു… മുൻപ് ഇതൊക്കെ ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴിയായിരുന്നു ചെയ്തിരുന്നത്… മ്മക്ക് അതൊന്ന് മാറ്റി പിടിക്കാം എന്ന് … Continue reading മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2
EP-310 തെറ്റുകളിൽ നിന്നും പഠിക്കുന്നത്
ആദ്യം ചില അപ്‌ഡേറ്റുകൾ… വലുതായി ഒന്നും സംഭവിച്ചില്ല… ചില സമയ പരിമിതികൾ കാരണം ദിവസവും ചെയ്യുന്ന പോഡ്കാസ്റ്റങ്ങനെ ആഴ്ച്ചയിൽ രണ്ടു ദിവസമായി മാറ്റി…. എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും…. ഇപ്പോൾ അഞ്ചാഴ്‌ച്ചയായി കാണും…. എപ്പിസോഡ് 309 കഴിഞ്ഞു…അപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്…. എല്ലാ ദിവസവും ഇവിടെ പോസ്റ്റുക ബുദ്ധിമുട്ടായിരുന്നു… പക്ഷെ ആഴ്ച്ചയിൽ രണ്ടു ദിവസം നടക്കും…. പോഡ്കാസ്റ്റുകളെ കുറിച്ച് ചെറിയൊരു കുറിപ്പും പോഡ്കാസ്റ്റിന്റെ ലിങ്കും ഇവിടെ കൊടുക്കാം…. എന്നെങ്കിലും വഴിതെറ്റി ഇവിടെ എത്തിച്ചെരുന്നവർക്ക് വേണ്ടി… എപ്പിസോഡ് 310 തെറ്റുകളെ കുറിച്ചാണ്… തെറ്റുകളെ കുറിച്ചല്ല…. തെറ്റുകളിൽ നിന്നും നമ്മളെങ്ങനെ എന്തെങ്കിലും പഠിക്കുമെന്ന്…. ഞാനൊക്കെ ചില തെറ്റുകൾ … Continue reading EP-310 തെറ്റുകളിൽ നിന്നും പഠിക്കുന്നത്
2022 വരുമ്പോൾ – 1
പുതുവർഷത്തിലേക്ക് നോക്കുമ്പോൾഒരു പുതിയ വർഷം തുടങ്ങുന്നു… വലിയ സംഭവമൊന്നുമല്ല എല്ലാ വർഷവും നടക്കുന്നതാണ്… എങ്കിലും എനിക്ക് എപ്പോഴും ഒരു ആവേശമാണ്… A Time to reflect… അത് മാത്രമല്ല ഒരു reset ബട്ടൺ പോലെയാണ്…. ഏതായാലും എന്നാൽ അടുത്ത ഏതാനും ദിവസങ്ങൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം… തുടങ്ങുന്നതിന് മുൻപ് സ്വാഭാവികമായ ചോദ്യം… ഞാൻ എന്നോട് തന്നെ ചോദിക്കുന്നത് ഇതാണ്… “അല്ല മോനെ… കയിഞ്ഞ വർഷം പലതും ചെയ്യാമെന്ന വീരവാദം ഒക്കേ ണ്ടായിനല്ലോ… എന്തായിനടോ അതൊക്കെ..?” എന്നെ തന്നെ തുറിച്ച് നോക്കി ഞാൻ എനിക്ക് തന്നെ ഉത്തരം കൊടുക്കും “ചെലതൊക്കെ നടന്നീന്… ചിലത് വയിക്കല് … Continue reading 2022 വരുമ്പോൾ – 1
മുന്നൂറ് എപ്പിസോഡ് കഴിഞ്ഞു മ്മടെ പോഡ്‌കാസ്റ്റ്
വലിയ ബഹളങ്ങളൊന്നുമില്ലാതെ മുന്നൂറ് എപ്പിസോഡ് കടന്നു…. തുടങ്ങിയതിന് ശേഷം ഒരു ഫ്ലോവിലേക്ക് എത്താൻ കുറെ സമയമെടുത്തു…. ആഴ്ചയിൽ ഒന്ന് ചെയ്യണം എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും നടന്നില്ല… പിന്നെ ഈ വർഷം രണ്ടും കൽപ്പിച്ചങ്ങ് ഇറങ്ങി… ദിവസവും തന്നെ ആവട്ടെ എന്ന് കരുതി…. മാസങ്ങളോളം ദിവസവും പോഡ്കാസ്റ്റു ചെയ്തു… പിന്നെ അത് weekdays മാത്രമാക്കി…. മുന്നൂറാമത്തെ എപ്പിസോഡ് വരും വർഷത്തെ കുറിച്ചായിരുന്നു…. പക്ഷെ അത് ചെയ്തപ്പോൾ ചില തീരുമാനങ്ങളും എടുക്കേണ്ടതായി വന്നു… പോഡ്കാസ്റ്റിന്റെ frequency ആഴ്ച്ചയിൽ രണ്ടായി കുറച്ചു…. ലേശം Overwhelming ആയി തോന്നിത്തുടങ്ങിയിരുന്നു… ഇപ്പോൾ ശരിയായി…. Penpositive Outclass പോഡ്കാസ്റ്റ് ദിവസവും … Continue reading മുന്നൂറ് എപ്പിസോഡ് കഴിഞ്ഞു മ്മടെ പോഡ്‌കാസ്റ്റ്
EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ
പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ കൊടുക്കണോ എന്ന് ചിന്തിച്ചു പിന്നെ അതിൽ വലിയ value ഇല്ലെന്നും തോന്നി… ഇവിടെ ഒരാഴ്ച്ച കുടുമ്പോഴോ രണ്ടാ ഴ്ച്ച കുടുമ്പോഴോ പോസ്റ്റുകൾ ചെയ്യാം… ഈ മലയാളം പോഡ്‌കാസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത പറയാനായി…. Newsminute … Continue reading EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ
Ep 230 to Ep 260
I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well and it is available on the YouTube Channel. I did experiment story and poetry episodes, but for some reason I did not enjoy making them. … Continue reading Ep 230 to Ep 260
Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്
എല്ലാ ദിവസവും ചെയ്യുന്നത് പോഡ്‌കാസ്റ്റുകൾ ഇവിടെ ഇടുന്നത് നിർത്തിയപ്പോൾ ഇവിടെ അപ്‌ഡേറ്റുന്നത് തന്നെ അങ്ങ് നിന്നു…. 14 ദിവസം കഴിഞ്ഞിട്ടാണ് ഇവിടെ പോസ്റ്റുന്നത്… അതിനിടെ പലതും നടന്നല്ലോ നമ്മുടെ പോഡ്‌കാസ്റ്റു ലോകത്ത്… ചെക്കോവിന്റെയും മാർക്കേസിന്റെയും കഥകൾ…. Effortless എന്നും Hype എന്നും രണ്ടു പുസ്തകങ്ങളെ കുറിച്ച് എപ്പിസോഡുകൾ…. Transparent ആവുന്നതിനെ കുറിച്ചും…. വായനാശീലം വളർത്തുന്നതിനെ കുറിച്ചും…. കുട്ടികളുടെ പഠന രീതിയെ കുറിച്ചും…. ആത്മവിശ്വാസത്തെ കുറിച്ചും യാത്രകളെ കുറിച്ചും ഒക്കെ എപ്പിസോഡുകൾ… നിങ്ങൾ സ്ഥിരം പോഡ്‌കാസ്റ്റു കേൾക്കുന്നവരാണെങ്കിൽ ഇത് പുതിയ വാർത്തയല്ല…. നിങ്ങൾ പോഡ്‌കാസ്റ്റുകൾ കേൾക്കാത്തവരാണെങ്കിൽ നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, … Continue reading Ep-216 to Ep 229 പുതിയ ഫോർമാറ്റിൽ സംഭവം ഉഷാറാണ്
