EP-336 സൗഹൃദങ്ങൾ നഷ്ടപ്പെടുമ്പോൾ

ഇന്നത്തെ പോഡ്കാസ്റ്റ് സൗഹൃദങ്ങളെ കുറിച്ചാണ്.. മുൻപ് എന്റെ കോളേജ് കാലത്തെ കുറിച്ചുള്ളൊരു പോഡ്കാസ്റ്റു ചെയ്തപ്പോൾ സൗഹൃദത്തിനായി ഒരു എപ്പിസോഡ് ചെയ്തിരുന്നു.. പക്ഷെ ഇന്ന് സൗഹൃദങ്ങൾ നഷ്ടപ്പെടുന്നതിനെ കുറിച്ചാണ്… എന്തുകൊണ്ടായിരിക്കണം നമ്മുടെ ചില സൗഹൃദങ്ങൾ നഷ്ടപ്പെട്ട് പോകുന്നത്…? അത് എല്ലാവർക്കും സംഭവിക്കുമോ… നമ്മൾക്ക് പ്രായമാവുന്നത് കൊണ്ടാണോ..? അങ്ങനെ പോകുന്ന ചില ചിന്തകൾ. കൂടെ ഈയടുത്ത് വായിച്ച ഗാന്ധിയെ കുറിച്ചുള്ളൊരു പുസ്തകത്തെ കുറിച്ചും കണ്ട ചില സിനിമകളെ കുറിച്ചും നടന്ന ചില സംഭവങ്ങളെ കുറിച്ചും കൂടി പറഞ്ഞ് പോകാം… Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. … Continue reading EP-336 സൗഹൃദങ്ങൾ നഷ്ടപ്പെടുമ്പോൾ

Dernier Maques | ഫ്രഞ്ച് അൾജീരിയൻ സിനിമ | ബല്ലാത്ത സിനിമകൾ

ഫ്രഞ്ച് അൾജീരിയൻ അതിഥി തൊഴിലാളികളെ കുറിച്ചോര് സിനിമ… Dernier Maques.. ഡയറകട് ചെയ്തത് Rabah Ameur-Zaïmeche.. ഒരു ഇൻഡസ്ട്രിയൽ ഏരിയയിൽ നടക്കുന്ന കഥയാണ്… അവിടുത്തെ ഒരു ഫാക്ടറിയുടെ മുതലാളിയും അവിടെ ജോലിക്ക് നിൽക്കുന്ന അതിഥി തൊഴിലാളികളുടെയും കഥ പറയുന്നൊരു സിനിമ.. തൊഴിലാളികൾക്ക് അവരുടെ മതവിശ്വാസം നിർബന്ധമാണ് എന്ന് മനസ്സിലാക്കി അതിനെ പോലും ചുഷണം ചെയ്യപ്പെടുന്നതിനെ കുറിച്ച്… അല്പം സ്ലോ സിനിമയാണ്… പക്ഷെ എനിക്കെന്തോ അതിന്റെ ടെമ്പോ വളരെ ഇഷ്ടപ്പെട്ടു… ഒരു ഡോക്യൂ ഡ്രാമാ മുഡുമുണ്ട്.. രസമതല്ല… മുതലാളിയുടെ പേര് മാവോ എന്നാണ് 😜 Continue reading Dernier Maques | ഫ്രഞ്ച് അൾജീരിയൻ സിനിമ | ബല്ലാത്ത സിനിമകൾ

Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ പോഡ്കാസ്റ്റിലെത്തിച്ചത്..     Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.  Continue reading Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

നമ്മളോരോരുത്തരും ഒരോ മഹാസംഭവങ്ങളാണ്…

ചില കാര്യങ്ങള്‍ പറയുമ്പം ജനം പറയും…. എന്ത് പൈങ്കിളിയാണ് എന്ന്… അതെന്തോ വലിയൊരു അപരാധമാണെന്ന പോലെ… ബുദ്ധിശൂന്യതയാണ് എന്ന പോലെ… മറ്റു ചില കാര്യങ്ങളാവുമ്പം വീണ്ടും ആക്ഷേപം…. ബുദ്ധിജീവി ചമയരുത് എന്ന്… ഈ ബുദ്ധി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് പ്രശ്നമാണെന്ന പോലെ… ജനങ്ങളുടെ പോപ്പുലര്‍ അഭിപ്രായങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ നോക്കുന്നത് ശിക്ഷാര്‍ഹമാണ് എന്നത് പോലെ… ചിലര്ക്ക് നിലപാടില്ല എന്ന പ്രശ്നം… ചിലര്‍ക്ക് നിലവാരം കുറവെന്ന വിഷമം… എന്നാല്‍ പിന്നെ ഇങ്ങനെ അകത്തും പുറത്തുമല്ലാതെ ബാലന്‍സ് ചെയ്ത് നില്‍ക്കാം എന്ന് കരുതിയാല്‍ അവിടെയുമുണ്ട് പ്രോബ്ലംസ്… ഏതെങ്കിലും ഒരു ഭാഗത്ത് നിക്ക്, ഇങ്ങനെ ബാലന്‍സ് … Continue reading നമ്മളോരോരുത്തരും ഒരോ മഹാസംഭവങ്ങളാണ്…

വീണ്ടും ഹൃദയം കണ്ടു… കുഴപ്പമുണ്ടോ..?

ഉഷ നാട്ടിലായിരുന്നു… ചൊവ്വാഴ്ച്ചയാണ് വന്നത്… ആ സമയത്താണ് ഞാന്‍ പ്രണവിന്റെ ഹൃദയം കണ്ടത്… അപ്പോള്‍ അവളോട് പറഞ്ഞതാണ് മ്മക്ക് ഒരുമിച്ച് കാണണം എന്ന്… ഈ വീക്കണ്ട് ഒന്നും കൂടി ഹൃദയം വീണ്ടും… ഉഷക്ക് റെഡ് വൈനും… ഞാനൊരു Glenmorangie… അതില് ഏത് വേണം എന്നാണ് ജിഞ്ചറിന്റെ സംശയം…. ഞാന്‍ കോളേജ് ക്യാമ്പസ് വിട്ടിട്ട് വര്‍ഷം മുപ്പതാവാറായി… പക്ഷേ ലോകം മൊത്തം ഒരു കോളേജ് ക്യാമ്പസ് ആക്കാനുള്ള ശ്രമമായിരുന്നു ജീവിതം മുഴുവന്‍… We don’t get old… people just conspire against us… മ്മക്ക് പ്രായമാവുന്നില്ല എന്ന്… ആളുകള്‍ നമ്മള്‍ക്കെതിരെ നടത്തുന്ന … Continue reading വീണ്ടും ഹൃദയം കണ്ടു… കുഴപ്പമുണ്ടോ..?

Essentialism | Greg McKeown | ബല്ലാത്ത പുസ്തകങ്ങള്‍

ഗ്രെഗ് മെക്ക്യൊണ്‍ന്റെ ആദ്യത്തെ പുസ്തകമായ എസെന്‍ഷ്യലിസം… ഇന്നത്തെ ബല്ലാത്ത പുസ്തകം… എന്താണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യത്തോടു കൂടി ചെയ്യേണ്ടത്..? അതെങ്ങനെ കണ്ടെത്തും… കണ്ടെത്തിയാലും അതെങ്ങനെ ചെയ്തു തീർക്കും… ഇതൊക്കെയാണ് എസെൻഷ്യലിസം എന്ന പുസ്തകം പറയുന്നത്… വായിച്ചിരിക്കേണ്ട പുസ്തകമാണ്… Continue reading Essentialism | Greg McKeown | ബല്ലാത്ത പുസ്തകങ്ങള്‍

കൺസെന്റുണ്ടോ..? ഉണ്ടെങ്കിൽ….?

ഇന്ന് രാവിലെ ഫെസ്‌ബുക്കിൽ ഇങ്ങനൊരു പോസ്റ്റിട്ടിരുന്നു “സെക്സ് ഒരത്യാവശ്യമാണ്. അത് കണ്‍സന്റോടു കൂടി.. സദാചാര ഗുണ്ടായിസത്തില്‍ കുടുങ്ങാതെ പലരുമായെങ്ങിനെ നടത്താം എന്നതാണ് എനിക്കും താല്പര്യമുള്ള വിഷയം 🙏” അതിന്റെ താഴെ ‘അവയവം പൊന്തുമോ’ എന്നുള്ള ചോദ്യവും ‘വയസ്സായില്ലെ’ എന്ന ഓര്‍മ്മപ്പെടുത്തലും മുതല്‍ ‘അത് ചെത്തിക്കളയണം’ എന്ന പരിഹാരം വരെ ചില മാന്യന്മാര്‍ തന്നു… പക്ഷെ ഏറെ കുറെ ആളുകള്‍ക്ക് കാര്യം മനസ്സിലായി… മുകളില്‍ പറഞ്ഞ പോലെ കമന്റിയവനൊക്കെ അവിടെ തന്നെ വയറ് നിറച്ച് കൊടുത്തിട്ടുണ്ട്…. ഈ വിഷയത്തെ കുറിച്ച് video ചെയ്യാമെന്നാണ് ആദ്യം ചിന്തിച്ചത് പക്ഷെ അതിനെ പലരും ഒരു entertainment ആയി മാത്രമെ കാണു എന്ന് തോന്നി… പക്ഷെ Consent എന്ന വിഷയം ഗൗരവമായിട്ടുള്ള ഒന്നാണ്.. Video ചെയ്യട്ടെ എന്ന് പറഞ്ഞപ്പോള്‍ വന്ന ഒരു കമന്റാണ് “വീഡിയോ ചെയ്താൽ ഒക്കെ അതിൻ്റെ കൂടേ ഒരു xxx വീഡിയോ കൂടേ ഉണ്ടെങ്കിൽ  ഡബിൾഒക്കെ” ഇവനോടൊക്കെ എന്ത് പറയാനാണ്… ഇക്കിളി വാര്‍ത്ത മാത്രമെ പലര്‍ക്കും താല്പര്യമുള്ളു.. അങ്ങനെയും ചില ഇക്കിളി മലയാളികൾ…  അതിനാല്‍ വീഡിയോ ചെയ്യുന്നതിന് പകരം എഴുതാന്‍ തീരുമാനിച്ചു… ആദ്യമായി ഇത് പറയുമ്പോള്‍ പലരും ഈയിടെ നടന്ന സിനിമാ നടൻ വിനായകന്‍ പങ്കെടുത്ത പ്രസ്സ് മീറ്റും മനസ്സിലിട്ടാണ് വായിക്കുക… അത് നിങ്ങളുടെ ഇഷ്ടം..പക്ഷെ  കണ്‍സെന്റ് എന്നത് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയല്ലല്ലോ…  ഇപ്പോള്‍ തീരുന്നതുമല്ല… വിനായകന്‍ എപിസോഡ് ജനങ്ങള്‍ക്ക് കുറച്ച് കഴിഞ്ഞാല്‍ മടുക്കും പക്ഷെ സെക്സ്, കണ്‍സെന്റ് എന്നീ കാര്യങ്ങള്‍ അങ്ങനെയല്ല… നമ്മുടെ സമൂഹത്തില്‍ എന്നും ഏറെ ചര്‍ച്ചാപ്രാധിനിത്യം ഉള്ള കാര്യമാണ്… ഒന്നും കൂടി നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കട്ടെ… “സെക്സ് ഒരത്യാവശ്യമാണ്. അത് കണ്‍സന്റോടു കൂടി.. സദാചാര ഗുണ്ടായിസത്തില്‍ കുടുങ്ങാതെ പലരുമായെങ്ങിനെ നടത്താം എന്നതാണ് എനിക്കും താല്പര്യമുള്ള വിഷയം  “ എനിക്ക് മാത്രമല്ല ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലിംഗഭേതമന്യേ ഇതാണ് Natural State of Being എന്നാണ് എന്റെ അഭിപ്രായം…. ഒരാളുമായി മാത്രം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളില്ല എന്നല്ല… അത് അവര്‍ അവരുടെ Natural State of Being.നെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടിലേക്ക് പാകപ്പെടുത്തിയെടുത്തതാണ്…  ഏക ഇണ എന്നതാണ് എല്ലാവര്‍ക്കും Natural State of Being എന്ന് തോന്നി പോകുന്ന വിധം അവര്‍ സ്വയം പാകപ്പെടുത്തിയിരിക്കുന്നു എന്ന് വേണം പറയാന്‍… അവര്‍ അതില്‍ സന്തുഷ്ടരുമാവാം… പക്ഷെ അങ്ങനെ ചിന്തിക്കാത്തവരുടെ നേരെ മുഖം കൂര്‍പ്പിക്കുകയും ചീറുകയും കുലപ്പുരു കുലസ്ത്രീ കളിക്കുകയും വേണ്ട…. അവിടെയാണ് പ്രശ്നം…  ഞാന്‍ പറഞ്ഞത് എന്റെ ആഗ്രഹം… ഞാന്‍ സത്യസന്ധമായി പറഞ്ഞു ചിലര് പറയില്ല… ഇനി അതിന് പറ്റിയ ഒരാളെ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടുമല്ല അത് പോസ്റ്റിയത്…. അത് പറയണം എന്ന് തോന്നി…  കാരണം അങ്ങനെ ഉണ്ടായാല്‍ തന്നെ ചെറുപ്പം തൊട്ട് കൂടെ കൂടിയ ചില ബാഗേജുകളുണ്ട്, ചില സാമൂഹിക ഗാര്‍ബേജ്ജ് വേറെയും, അതിന്റെ കൂടെ ലേശം ഊള മോറല്‍ കറക്ട്നസ്സിന്റെ അനാവശ്യ അസ്കിതയും … ഇതിനെയൊക്കെ മറികടക്കേണ്ടതുണ്ട് എന്തെങ്കിലും ശരിയാവാൻ…. നേര്‍ത്തെ പറഞ്ഞ ആ പാകപ്പെടുത്തി നചുറല്‍ സ്വഭാവം മറ്റൊന്നാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന സംഭവത്തിന് ഞാനും അടിമയാണ് എന്ന് തന്നെ…. പക്ഷെ അത് മനസ്സിലായത് കൊണ്ട് അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ശരിക്കും ഒരു മനുഷ്യനായി കണ്‍സന്റോടെ പല സ്ത്രീകളുമായി നിരന്തരം ശാരീരികവും മാനസികവുമായ ബന്ധത്തില്‍ ഏര്‍പ്പെട്ട് ജീവി ക്കണം എന്ന് തീരുമാനിച്ചു… … Continue reading കൺസെന്റുണ്ടോ..? ഉണ്ടെങ്കിൽ….?

Ep-334 അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്

കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകമാണ് ഒലിവർ ബർക്ക്മാന്റെ 4000 ആഴ്ച്ചകൾ എന്ന പുസ്തകം… ഒരു മനുഷ്യൻ 80 വർഷം ജീവിച്ചു തീർക്കുന്നത് ഏതാണ്ട് 4000 ആഴ്ച്ചകളാണെന്ന് തന്നെ.  അങ്ങനെ ചിന്തിക്കുമ്പോൾ സമയം ഏറെ വിലപ്പെട്ടതായി തോന്നുന്നത് സ്വാഭാവികം മാത്രം…. പക്ഷെ എങ്ങനെയാണ് അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്… ഇന്ന് ചിലതൊക്കെ അര്‍ത്ഥവത്തായി തോന്നാമെങ്കിലും സമയം പോകുമ്പോൾ അതെല്ലാം അര്‍ത്ഥശൂന്യമായി തോന്നാനും സാധ്യതയുണ്ട്… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റ്.. Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം 🙏🥰 Continue reading Ep-334 അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്

ഞായറാഴ്ച്ച ധന്യമാക്കാൻ ലേശം കുക്കുന്നത് നല്ലതാണ്…

ഞായറാഴ്ച്ച ധന്യമാക്കാൻ ലേശം കുക്കുന്നത് നല്ലതാണ്…. പക്ഷെ കുക്കായി പരിണമിക്കുന്നതിന്റെ മുൻപ് എല്ലാവരും കൂടി ഒന്ന് വീട് വൃത്തിയാക്കി… പട്ടിയുടെ ഷഡ്ഢി… സോറി പട്ടിയുടെ shedding സമയമാണ്… വീട്ടിൽ മൊത്തം അതിന്റെ മൈ… രോമമാണ്…. അതൊക്കെ വൃത്തിയാക്കണം…. അല്ലെങ്കിൽ തന്നെ രോമമില്ലാത്തതിന്റെ മേലൊക്കെ പട്ടിയുടെ രോമാവാകും…. പട്ടികുട്ടി വീട്ടിൽ മൂത്രമൊഴിക്കുകയും തുറുകയുമൊന്നും പാടില്ല എന്നുള്ളത് കൊണ്ട് ഗംഭീരമായി ഹൗസ് ട്രെയിനിങ് ഒക്കെ ചെയ്ത് തുടങ്ങി… നല്ല ട്രെയ്‌നറായത് കൊണ്ടാവും പട്ടി ഇപ്പം മ്മളെ വളപ്പിലെ തുറു… എവിടെയെങ്കിലും പോയാൽ… നഹിം കഭി നഹിം എന്നും പറഞ്ഞ് അവിടെ പിടിച്ച് ഇരിക്കും…. അത് … Continue reading ഞായറാഴ്ച്ച ധന്യമാക്കാൻ ലേശം കുക്കുന്നത് നല്ലതാണ്…

പഠിക്കാനും ഒരു പദ്ധതി വേണം

പഠിക്കണം എന്നൊക്കെ നമ്മൾക്ക് പലർക്കും വലിയ ആഗ്രഹമായിരിക്കും… പക്ഷെ ഒരു പദ്ധതി.. ഒരു പ്ലാൻ ഇല്ലാതെ… ഒന്നും നടക്കില്ല… എന്നാൽ അതാവട്ടെ ഇന്നത്തെ മൈക്രോ കോഴ്സ്…. Create a Learning Plan… ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ഒരു മൈക്രോ കോഴ്സ്. പ്രായം കുടും തോറും പഠിക്കാനായി പ്ലാനുകൾ ഉണ്ടാക്കണം… അതിനെ കുറിച്ചുള്ള ചില ചിന്തകളാണ് നിങ്ങളുമായി പങ്കു വയ്ക്കുന്നത്. Continue reading പഠിക്കാനും ഒരു പദ്ധതി വേണം