EP-339 എന്റെ ജോലി ഞാനെന്ത് കൊണ്ട് ഇഷ്ടപ്പെടുന്നു

എല്ലാ ചെയ്ത ജോലികളും ഇഷ്ടമായിരുന്നു എന്നല്ല. എങ്കിലും ഇഷ്ടപ്പെട്ട ജോലികൾ എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്നതാണ് ചോദ്യം. ഞാൻ മനസ്സിലാക്കിയ രണ്ടു കാരണങ്ങളുണ്ട്.. കഴിഞ്ഞ വെള്ളിയാഴ്ച്ച അതിനെ കുറിച്ചോന്നെഴുതണം എന്നോർത്തു. എഴുതി തുടങ്ങിയപ്പോൾ അതിന്റെ കൂടെ തൊഴിലിനെ കുറിച്ച് ചിലതും കൂടി എഴുതി.. ഉപദേശമൊന്നുമല്ല, എന്തോ മനസ്സിൽ തോന്നിയ 15 കാര്യങ്ങൾ… എഴുത്ത് ഇംഗ്ലീഷിലായിരുന്നു.. എന്നാൽ ആ കാര്യങ്ങൾ വച്ച് മലയാളത്തിലൊരു പോഡ്‌കാസ്റ്റു ചെയ്താലോ എന്ന് കരുതി. അതാണ് ഈ ആഴ്ച്ചത്തെ Pahayan Media Malayalam Podcast. ഈയാഴ്ച്ചത്തെ കവിത ന്യുയോറിക്കൻ കവിയായ മിഗുവേൽ പിനേറോയുടെ ‘ഏ ലോവർ ഈസ്റ്റ് സൈഡ് … Continue reading EP-339 എന്റെ ജോലി ഞാനെന്ത് കൊണ്ട് ഇഷ്ടപ്പെടുന്നു

System Error | ബല്ലാത്ത പുസ്തകം…

System Error… ഒരു പബ്ലിക് പോളിസി എക്സ്പെർട്ടും ഒരു ടെക്നോളോജിസ്റ്റും ഒരു ഫിലോസഫറും കൂടി ഒരു പുസ്തകം… എന്താണ് നമ്മുടെ ടെക്നോളജി കമ്പനികളുടെ പ്രശ്നം.. സമൂഹത്തിലും രാഷ്ട്രീയത്തിലും ടെക്നോലോജിക്കുള്ള സ്വാധീനം എങ്ങനെ നമ്മളെ ബാധിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ പരിഹാരം കണ്ടെത്തനുള്ള ഉത്തരവാദിത്തം ആർക്കാണ്… കമ്പനികൾക്കോ സർക്കാറിനോ അതോ നമ്മൾക്കോ… Continue reading System Error | ബല്ലാത്ത പുസ്തകം…

ജബ്ബാർ മാഷുമായി ഒരു സൊറ പറച്ചിൽ

ജബ്ബാർ മാഷിനെ പരിചയപ്പെട്ടിട്ട് ആറേഴ് വർഷമായി… ഇവിടെ വരുമ്പോഴൊക്കെ ജബ്ബാറ് മാഷിനെ കാണാറുണ്ട് കുറേ നേരം സംസാരിക്കാരുണ്ട്… ഇത്തവണ കാണുക മാത്രമല്ല ഒരു രണ്ടു മണിക്കൂറ് പല കാര്യങ്ങളിലുമായി സൊറ പറയുന്നതിന്റെ വീഡിയോ എടുക്കുകയും ചെയ്തു… ജീവിതവും സമൂഹവും മതവും സ്വാതന്ത്ര്യവും യുക്തിയും റിട്ടയര്‍മന്റും പ്രവാസവും ചാരിറ്റിയും അങ്ങനെ പോകുന്നു രണ്ടു മണിക്കൂറ് 🥰🙏😘 സൊറ പറച്ചിലിന്റെ വീഡിയോ യൂട്യൂബിലുണ്ട്.. അതിന്റെ ലിങ്ക് ഇതാ ഇതിന്റെ ഓഡിയോ വേർഷൻ Kerala മലയാളി പോഡ്കാസ്റ്റിൽ ഉണ്ട്. ഇതാ Spotify ലിങ്ക് Continue reading ജബ്ബാർ മാഷുമായി ഒരു സൊറ പറച്ചിൽ

ആശയവിനിമയം | Communication

ആശയവിനിമയം… ഇന്നും എന്നും വലിയൊരു കാര്യമാണ്… നമ്മുടെ എല്ലാ ബന്ധങ്ങളുടെയും ഉള്ളടക്കം ഇതാണ്…. How well can we communicate… ഇതാ ഒരു മൈക്രോ കോഴ്സ്…. ആശയവിനിമയം പല രീതിയിൽ നമ്മുടെ ജീവിതത്തിൽ മാറ്റം കൊണ്ടു വരും… ഔദ്യോഗികമായും നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഇത് പ്രസക്തമാണ്. ഈ മൈക്രോ കോഴ്‌സിൽ ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ എന്റെ അനുഭവത്തിന്റെ ബലത്തിൽ നിങ്ങളുമായി പങ്കു വയ്ക്കുന്നു Continue reading ആശയവിനിമയം | Communication

ഇംഗ്ലീഷ് വേണോ ഹിന്ദി വേണോ 😜😂😁

ഒരു കാര്യം മനസ്സിലായി കുറേ എണ്ണത്തിന് ഹിന്ദിയും ഇംഗ്ലീഷും മലയാളവും ഒന്നും വശമല്ല… Communication… ആശയവിനിമയം… അതിനാണ് ഭാഷ.. അത് എങ്ങിനെയെങ്കിലുമൊക്കെ തട്ടി കൂട്ടി ഒപ്പിക്കുക എന്നതാണ് മുഖ്യം… ഏത് ഭാഷയായാലും.. പത്ത് വര്‍ഷം പഠിച്ചിട്ടും മര്യാദക്ക് ഹിന്ദിയും ഇംഗ്ലീഷും പറയാന്‍ കഴിയാത്തവരും സാഹചര്യം അവശ്യപ്പെട്ടാല്‍ അത് പഠിക്കുന്നു… ഏത് ഭാഷയും അങ്ങനെ തന്നെ… സത്യത്തില്‍ ഇന്നത്തെ പഠന സിലബസ് ഒക്കെയൊന്ന് മാറ്റി സ്കൂളൂകളില്‍ നന്നായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ പഠിപ്പിക്കുക. ഹിന്ദി വായിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് നന്നായി എഴുതാനും കൂടി പഠിപ്പിക്കണം.. ഇന്നും ഹിന്ദിയിലെ സ്ത്രീലിങ്ക് പുല്ലിങ്ക് ഒക്കെ ചിന്തിക്കുമ്പളെ … Continue reading ഇംഗ്ലീഷ് വേണോ ഹിന്ദി വേണോ 😜😂😁

പബ്ലിക് സ്പീക്കിങ് | ബല്ലാത്ത ബർത്താനം

ഒരു സ്റ്റേജില്‍ കയറി സംസാരിക്കണം എന്ന് പറയുമ്പം സ്റ്റേജിന്റെ പിന്നിലേക്ക് ഓടലാണ് പതിവ്… പക്ഷെ പബ്ലിക്ക് സ്പീക്കിങ്ങ് മ്മക്കൊക്കെ പറ്റുന്നതെ ഉള്ളു… അതാണ് എന്റെ അനുഭവം… മുൻപ് സ്റ്റേജിൽ കയറി സംസാരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും താല്പര്യമുള്ള ഒരു കാര്യമായിരുന്നില്ല. എന്ന് മാത്രമല്ല നിവൃത്തികേടായിട്ടാണ് തോന്നിയിരുന്നത്. പക്ഷെ അതൊക്കെ മാറാൻ അധികം സമയം വേണ്ടിയിരുന്നില്ല… പേടി പോയി എന്ന് മാത്രമല്ല സ്റ്റേജിൽ കയറുന്നത് ഒരു ഹരവുമായി…. ഈ വീഡിയോയിൽ ബാക്കി…. Continue reading പബ്ലിക് സ്പീക്കിങ് | ബല്ലാത്ത ബർത്താനം

ബോറടിച്ചവന്റെ ഭൗതികവാദം…

ഓഫീസിലിരുന്ന് ബോറടിക്കുമ്പം ഇങ്ങനെ പലതും തോന്നും… കലാകാരന്റെ ഹൃദയമല്ലേ എവിടെയും കല കാണും… അല്ലെങ്കിലും തല തിരിഞ്ഞിട്ടാണല്ലോ… എന്തിനാണ് എന്നല്ല എന്തൊക്കെയാക്കാം എന്തിനൊക്കെയാവാം എന്നാണ് ചിന്ത ഒന്ന്‘ദി ഫോർക്ക് മോൺസ്റ്റർ’ – ഫോർക്ക് രാക്ഷസൻ… 10 വർഷം മുൻപ് ഒരു ദിവസം ഓഫീസിൽ ഇരുന്ന് ബോറടിച്ചപ്പം ഫോർക്കെടുത്ത് തിരിപ്പിടിച്ച് ഇങ്ങനെയാക്കി… രണ്ട്ഒരു വീഗൻ ചിത്രമാണ്… ജസ്റ്റ് റിമംബർ ദാറ്റിന്റെ ഒരു വീഗൻ വേർഷൻ… ക്യാരട്ടിന്റെ ഓരോ കുരുത്തക്കേട്… ഇത് 2011ലെ ചിത്രമാണ്.. സീരിയസായി ജീവിതം നന്നാക്കാനായി മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ തിരിഞ്ഞ് കളിക്കുന്ന മഹാന്മാര്‍ക്കുള്ള പോസ്റ്റല്ല… ഇത് ന്നെപ്പോലത്തെ സാദാ ഫെലോസിന് … Continue reading ബോറടിച്ചവന്റെ ഭൗതികവാദം…

EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് വായിച്ച ചില കാര്യങ്ങളിലൂടെ ഒരു യാത്ര… എല്ലാ എപ്പിസോഡും പോലെ പരിഭാഷപ്പെടുത്തിയ ഒരു കവിതയും. ഇത്തവണ കവിത നോബൽ ജേതാവായ ലൂയീസ് ഗ്ലക്കിന്റെ ‘അബോർജിനൽ ലാൻഡ്സ്കേപ്പ് എന്ന കവിതയാണ്.. Note: … Continue reading EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

ആദ്യമായി ചെയ്ത ഒരു വീഡിയൊ

2010…. ആദ്യമായി ഒരു വീഡിയോ ചെയ്യണം എന്ന് കരുതി കോട്ടൊക്കെ വലിച്ചു കയറ്റി ഭയങ്കര സീരിയസായി എന്തൊക്കെയോ ഇംഗ്ലീഷില്‍ തട്ടി വിട്ടു.. പിന്നെ കേട്ട് നോക്കിയപ്പോള്‍ ഒടുക്കത്തെ കൃത്രിമത്വം… വീണ്ടും പലതും ഇങ്ങനെ ചെയ്ത് നോക്കി… ഒന്നിലും എന്നെ കാണാന്‍ കഴിഞ്ഞില്ല… അത് കഴിഞ്ഞ് 2016.ലാണ് ആദ്യമായി ബല്ലാത്ത പഹയന്‍ എന്ന പേരും ഇട്ട് ഒരു video ഇറക്കിയത്… അന്ന് ഊരിയ കോട്ടാണ് 😂 മുദ്ര ശ്രദ്ധിച്ചാലറിയാം എന്തോ വലിയ തള്ളാണ് എന്ന്…. Market Readiness Lifecycle എന്ന എന്തോ സംഭവമാണ് വച്ചു കീറുന്നത് 🤣 2010നും 2016നും ഇടക്ക് ഇത് … Continue reading ആദ്യമായി ചെയ്ത ഒരു വീഡിയൊ

EP-337 ഗാന്ധിയും ഇന്ത്യയും രാമചന്ദ്ര ഗുഹയിലൂടെ

രാമചന്ദ്ര ഗുഹാ ഗാന്ധിയെ കുറിച്ചും ഇന്ത്യയെ കുറിച്ചും എഴുതിയ മൂന്ന് പുസ്തകങ്ങളുടെ സീരീസുണ്ട്… Guha, Ramachandra (2007). India after Gandhi: The history of the world’s largest democracy. Guha, Ramachandra (2013). Gandhi Before India  Guha, Ramachandra (2018). Gandhi: The Years that Changed the World, ഇതിൽ ഇന്ത്യക്ക് മുൻപ് ഗാന്ധിയെ കുറിച്ചുള്ള പുസ്തകം ഞാൻ വായിച്ചിട്ടില്ല. മറ്റു രണ്ടു പുസ്തകങ്ങളെ കുറിച്ചും ഒരു പോഡ്കാസ്റ്റു വേണമെന്ന് തോന്നി..   കഴിഞ്ഞ പോഡ്കാസ്റ്റിൽ പറയണം എന്ന് കരുതിയതാണ്.. പിന്നെയാണ് ഒരല്പം അധികം സമയമെടുത്ത് തന്നെ പറയേണ്ടതാണ്… ഇന്ന് അവതരിപ്പിക്കുന്ന … Continue reading EP-337 ഗാന്ധിയും ഇന്ത്യയും രാമചന്ദ്ര ഗുഹയിലൂടെ