EP-333 പ്രായമാവുന്ന മാതാപിതാക്കളും നമ്മളും ലോകവും…. തീരുമാനങ്ങളും.. 

കഴിഞ്ഞ ദിവസം വന്നൊരു ഈമെയിലാണ് ഈ പോഡ്കാസ്റ്റിന് കാരണമായത്…. വിദേശത്തേക്ക് പഠിക്കാൻ പോയി അവിടെ സെറ്റിൽ ചെയ്യാനുദ്ദേശിക്കുന്ന ഒരാൾ അയച്ചതാണ്… അങ്ങനെ ചെയ്‌താൽ അമ്മയെയും അച്ഛനെയും നോക്കാൻ കഴിയാതെ വരുമോ എന്നും അതിനെ കുറിച്ച് എന്തെങ്കിലും പറയാൻ.. ഞാൻ ഈ വിഷയത്തിൽ എന്തെങ്കിലും പറയാൻ യോഗ്യനാണെന്ന് തോന്നുന്നില്ല എങ്കിലും ചില കാര്യങ്ങളിൽ കൂടി ചിന്തിച്ച് പോകാൻ ശ്രമിക്കുന്നു…. കൂടെ ഈ വിഷയത്തിലെ രണ്ടു കവിതകൾ കൂടി അവസാനം ചേർക്കുന്നുണ്ട്….       ഇതാ പോഡ്കാസ്റ്റിന്റെ ലിങ്ക് കമന്റ് ബോക്സിലുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെ പലയിടത്തും കേള്‍ക്കാം 🙏😘 Continue reading EP-333 പ്രായമാവുന്ന മാതാപിതാക്കളും നമ്മളും ലോകവും…. തീരുമാനങ്ങളും.. 

കാശ്മീർ ഫയൽസിനെ പറ്റി സുടാപ്പി മൊല്ലാക്കാ ഒന്നും പറയുന്നില്ലേ? 😜

ഇപ്പം വന്ന മെസേജാണ്…  മൈരനെ ബ്ലോക്കി 😡 സിനിമയല്ല അതിനെ കാണുന്ന രീതിയിലാണ് പ്രശ്നം… ഒരു സിനിമയെടുക്കാന്‍… അതെങ്ങനെ എടുക്കണം എന്ന് തീരുമാനിക്കാന്‍ ഒരോ വ്യക്തിക്കുംഅവകാശമുണ്ട്… ഫ്ലോപ്പുകളുടെ സീരീസ് സിനിമകള്‍ എടുത്ത് രാഷ്ട്രീയ കാറ്റു വീശുന്നത്മനസ്സിലാക്കി അതിനായി സിനിമയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിവേകിനും അതിന്അവകാശമുണ്ട്… അതിലൊക്കെ അവന്റെ JNU വെറുപ്പ്… കേരള വെറുപ്പ് (രാധികാ മേനോന്‍character) അതിനൊക്കെ അവനെന്നല്ല എല്ലാവര്‍ക്കും അവകാശമുണ്ട്…. ജീവിച്ച് പോണ്ടെ…. അത് കാണാനും കാണാതിരിക്കാനും ആളുകള്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്… വിവേകമില്ലാത്ത ഇങ്ങനത്തെമൈരന്മാര്‍ക്ക് കിടന്ന് ചൊറിയാനും അവകാശമുണ്ട്…. പക്ഷെ ഈ കാശ്മീര്‍ ഫയല്‍സ് കാണുമ്പോള്‍  ചിലര് അതില്‍ കാണുന്നത് കാശ്മീരി പണ്ഡിറ്റുകളുടെപ്രശ്നമല്ല… അവന് വേണ്ട വര്‍ഗ്ഗീയതയാണ്… അവിടെയാണ് പ്രശ്നം..  ഈ കിട്ടിയ മെസേജതിന്റെ ഉദാഹരണമാണ്… ഇവന്റെ സൂക്കട് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്മനസ്സിലാവും… 🙏 Everyone has a narrative and they all call it the real truth… and they have a right to do so…  പക്ഷെ കാശ്മീരിലെ മുസ്ലിമുകളും ഹിന്ദുക്കളും അനുഭവിച്ച വിഷമതകളുണ്ട്… കാശ്മീരിയത്ത്നെഞ്ചിലേറ്റിയവരുടെ കഥയിലെ എനിക്ക് താല്പര്യമുള്ളു… കാശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നങ്ങള്‍അറിയാം… അതിന്റെ മുതലെടുപ്പും നന്നായി മനസ്സിലാവുന്നുണ്ട്…  ധാരാളം കാശ്മീരി പണ്ഡിറ്റുകളെയും മുസ്ലിമുകളെയും അറിയാം… കൂട്ടുകാരായിട്ടുണ്ട്… ഇത്പോലുള്ള ഊള മലയാളി സംഘികളുടെ സഹായം വേണ്ട…  ഇതും മലയാളി തന്നെ 😡👎🤬 Added: ഏതായാലും ഈ സുടാപ്പി മൊല്ലാക്ക സിനിമ കണ്ടു…. ഇതാണ് റിവ്യൂ Continue reading കാശ്മീർ ഫയൽസിനെ പറ്റി സുടാപ്പി മൊല്ലാക്കാ ഒന്നും പറയുന്നില്ലേ? 😜

ഏകാഗ്രത | ബല്ലാത്ത ബർത്താമാനം

പണ്ടത്തെ ഏകാഗ്രതയായിരുന്നു ഏകാഗ്രത… ഇപ്പത്തെ ഏകാഗ്രതയൊക്കെ എന്ത്…. അല്ല ശരിയാണ്… നമ്മൾക്കൊക്കെ ഏകാഗ്രത ഇപ്പം കുറവാണ്….കാരണങ്ങളും ഉണ്ട്… ഫോൺ തന്നെ ഒരു വലിയ കാരണമാണ്….  ഇത്രയൊക്കെ distraction ഉള്ളപ്പോഴും ഏകാഗ്രതയോട് കൂടി കാര്യങ്ങൾ ചെയ്യാൻ കഴിയണം… അതിനെ കുറിച്ചാണ് ഈ വീഡിയോ..   Continue reading ഏകാഗ്രത | ബല്ലാത്ത ബർത്താമാനം

രണ്ടു വർഷം കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക്….

രണ്ടാഴ്ച്ച മുൻപ് വീണ്ടും ഓഫീസിലേക്ക് പോയി തുടങ്ങി… ആദ്യത്തെ ഒരാഴ്ച്ച മാസ്ക്കൊക്കെ വേണമായിരുന്നു… ഇപ്പോൾ ഞങ്ങളുടെ County അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞതിനാൽ വേണ്ടവർ ധരിച്ചാൽ മതി…. എന്നാലും കൂടെ കൊണ്ട് നടക്കും… വല്ല മീറ്റിങ്ങിലും നമ്മുടെ കുടെയാരെങ്കിലും മാസ്ക് ധരിച്ചിട്ടുണ്ടെങ്കിൽ അവരോട് ചോദിക്കും നമ്മളും ധരിക്കാണോ എന്ന്… ചിലപ്പോൾ ചോദിക്കാതെ തന്നെ എടുത്ത് ധരിക്കും… just to be considerate… ഒരാഴ്ച്ച മുഴുവൻ സമയവും മാസ്കിട്ടപ്പോഴാണ് മോനും മോളും സ്‌കൂളിലും കോളേജിലുമൊക്കെ മുഴുവൻ സമയവും ഇതൊക്കെ ഇട്ടിട്ടല്ലേ എന്നാലോചിച്ചത്… കൂടാതെ മറ്റെത്രയോ പേര്… ഞാനൊക്കെ വീട്ടിൽ നിന്നും ജോലി ചെയ്യുമ്പം … Continue reading രണ്ടു വർഷം കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക്….

EP-322 നല്ല തീരുമാനങ്ങൾ എങ്ങനെയെടുക്കും

ജീവിതത്തിൽ ഒരു തീരുമാനങ്ങളും എടുക്കാതെ ജീവിക്കാൻ കഴിയില്ല…. ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ വളരെയേറെ ബാധിക്കും… ചിലത് നമ്മൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എടുക്കുന്നു…. അവ പലപ്പോഴും തീരുമാനങ്ങളാണ് എന്ന് തന്നെ തോന്നാറില്ല….  ഏതായാലും ഇന്നത്തെ പോഡ്കാസ്റ്റ് തീരുമാനങ്ങളെ കുറിച്ചാണ്… നല്ല തീരുമാനങ്ങൾ എടുക്കുന്നതിനെ കുറിച്ച്…. നല്ലത് ചീത്ത എന്നൊക്കെ ഒരു future possibility മാത്രമാണ് എന്ന് മനസ്സിലാക്കി തന്നെ…. പോഡ്കാസ്റ്റുകളിൽ ഒരു ചെറിയ മാറ്റം കൂടിയുണ്ട്….പോഡ്കാസ്റ്റിന്റെ അവസാനം എല്ലാ എപ്പിസോഡിലും ഒരു കവിതയും…. ഒരു പരിഭാഷ… ഇക്കുറി ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് എഴുതിയ ‘ദി സിറ്റി’… പോഡ്കാസ്റ്റു കേള്‍ക്കാന്‍ … Continue reading EP-322 നല്ല തീരുമാനങ്ങൾ എങ്ങനെയെടുക്കും

Maid – ബല്ലാത്ത സിനിമകൾ

ഈയിടക്ക് ഒറ്റയിരുപ്പിന് കണ്ടു തീർത്തോരു സീരീസാണ് Maid…. ഒറ്റയിരുപ്പിനല്ല… മൂന്ന് നാല് ദിവസമായി… പക്ഷെ എന്നും അതന്നെ കണ്ട്… എപ്പിസോഡുകൾ ഒന്നൊന്നായി… Maid എന്ന Netflix സീരീസിനെ കുറിച്ചാണ് ബല്ലാത്ത സിനിമകളിൽ ഇക്കുറി… പല കാര്യങ്ങൾ ഇതിൽ മനസ്സിലാക്കേണ്ടതുണ്ട്… Abuse എന്നാൽ ശാരീരികമാവണം എന്നില്ല എന്ന് എത്ര പേർക്കറിയാം…. ill-treatment… ചിലരൊക്കെ ill-treatment ചെയ്യുമ്പോൾ തന്നെ സ്നേഹിക്കുന്നു എന്ന് വിശ്വസിക്കുന്നു… പിന്നെ ഒറ്റപ്പെടുമ്പോൾ സഹായിക്കാനായി അപരിചിതരാണ് ഉണ്ടാവുക എന്ന ഒരു സത്യം….  സിനിമയിൽ ഉടനീളം കാണുന്ന ഒന്നാണ്…. ഏതായാലും video കാണു…. എന്നിട്ട് സിനിമയും കാണു…   Continue reading Maid – ബല്ലാത്ത സിനിമകൾ

EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

കൈറോയിലെ ദിവാൻ എന്ന പുസ്തക കടയുടെ സ്ഥാപകരിൽ ഒരാളായിരുന്ന നദിയാ വാസെഫ് എഴുതിയ ഓർമ്മകുറിപ്പുകളാണ്…. Shelflife…. ഒരു പുസ്തക കടയിലൂടെ അങ്ങനെ നടന്നു നീങ്ങുന്ന പ്രതീതിയാണ് ഈ പുസ്തകം വായിക്കുമ്പോൾ… നിങ്ങൾക്ക് പുസ്തകങ്ങൾ ഇഷ്ടമല്ലെങ്കിലും ആണെങ്കിലും ഈ പോഡ്കാസ്റ്റിഷ്ടപ്പെടും എന്ന് കരുതുന്നു… കാരണം പുസ്തകം മാത്രമല്ല സംരംഭകത്വവും ഇതിന്റെ ഭാഗമാണ്… അതിലൂടെ നമ്മൾക്കൊന്ന് നീങ്ങി നോക്കാം… Continue reading EP-331 പുസ്തക സ്നേഹികളെയും പുസ്തക വില്പനക്കാരെയും കുറിച്ചോരു പുസ്തകം

എല്ലാം എളുപ്പമാവണം –  Effortless – ബല്ലാത്ത പുസ്തകങ്ങൾ

Greg McKeown എഴുതിയ പുസ്തകമാണ് ‘Effortless’…. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണിത്…. കാര്യങ്ങൾ അനായാസമായി എങ്ങനെ ചെയ്യാമെന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം… അതിന് വേണ്ടിയുള്ള ചില വിദ്യകളും… എല്ലാം അനായാസമാവാൻ എന്താണ് വഴി എന്നത് പലരും ചിന്തിക്കുന്നുണ്ടാവാം… ഒരു വഴിയുണ്ടെന്ന് പറഞ്ഞാൽ അത് എളുപ്പ വഴിയാണോ… എന്തെങ്കിലും കുറുക്കുവഴിയുണ്ടോ എന്നായിരിക്കും അടുത്ത ചോദ്യം… ചില എളുപ്പവഴികൾ മനസ്സിലാക്കാനും സമയമെടുത്ത് പുസ്തകങ്ങൾ വായിക്കേണ്ടതുണ്ട്…   Continue reading എല്ലാം എളുപ്പമാവണം –  Effortless – ബല്ലാത്ത പുസ്തകങ്ങൾ

EP-330 ഒരു പുതിയ ജോലിയും അതിന്റെ ചിന്തകളും

ഈ പോഡ്കാസ്റ്റിൽ വിഷയം ജോലിയാണ്… പുതിയൊരു ജോലിയിലേക്ക് പ്രവേശിക്കുന്നു…. അപ്പോഴാണ് ചിന്തിച്ചത്… എന്റെ കരിയറിൽ എത്ര തവണ അങ്ങനെ പുതിയ ജോലികളിലേക്ക് പ്രവേശിച്ചു എന്ന്… ഇതൊരവസാനമാവില്ല… ഇനിയും തുടരും… എന്നാൽ ഇന്നത്തെ എപ്പിസോഡിൽ സ്വന്തം കരിയർ ഡയറിയിലെ കുത്തിവരകളിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കാം… Continue reading EP-330 ഒരു പുതിയ ജോലിയും അതിന്റെ ചിന്തകളും

ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ

ആഞ്ചലാ മെര്‍ക്കലിന്റെ കഥ പറയുന്ന കേറ്റി മാർട്ടൺ എഴുതിയ ‘The Chancellor’ വായിച്ചു…. എല്ലാവരും വായിച്ചിരിക്കേണ്ടതാണ്… ബെര്‍ലിന്‍ മതില്‍ തകരുന്നിടത്ത് നിന്ന് തുടങ്ങുന്നു പുസ്തകം… അന്ന് അവിടെ നിന്നും.. ആ പോലീസ് സ്റ്റേറ്റില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയവരില്‍ ആഞ്ചലയും ഉണ്ടായിരുന്നു… it is a fascinating journey everyone should read… മതില്‍ പൊളിഞ്ഞപ്പോള്‍ അവിടെ നിന്നും മോസ്ക്കോവിലേക്കും ഒരാള്‍ പോകേണ്ടി വന്നു… വര്‍ഷങ്ങളായി പല ജനങ്ങളെ കുറിച്ചും രഹസ്യവും പരസ്യവുമായി ശേഖരിച്ച ഇന്റെലിജെന്‍സൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട്… ഒരു കാറില്‍ കുടുംബവും ഒരു പഴയ വാഷിങ്ങ്മിഷിനുമായി… ഒരു കേജീബിക്കാരന്‍… പുട്ടിന്‍… അഞ്ചലയുടെ … Continue reading ദി ചാൻസലർ – ആഞ്ചലാ മെര്‍ക്കലിന്റെ കഥ