EP 344 | ജീവിതത്തിൽ ഒരു Pivot

Pivot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ… സ്റ്റാർട്ടപ്പുകളുടെ ലോകത്തും ബിസിനസ്സിന്റെ ലോകത്തുമൊക്കെ നമ്മളുടെ സ്ട്രാറ്റജി…. ബിസിനസ്സ് തന്ത്രം അടിമുടി മാറ്റുന്നതിനെയാണ് ഇങ്ങനെ പറയുന്നത്… അതായത് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ ഒന്ന് മാറ്റി പിടിക്കുന്നത്… ചിലപ്പോൾ മൊത്തം തലകുത്തനെ മാറ്റി മറിക്കുകയും ചെയ്തെന്നിരിക്കും… പക്ഷെ നമ്മൾക്ക് നമ്മുടെ വ്യക്തിപരമായ ജീവിതം Pivot ചെയ്യാൻ കഴിയുമോ…? അതാണ് ചോദ്യം… അതാണ് ഇത്തവണത്തെ പോഡ്കാസ്റ്റിന്റെ വിഷയവും… ഇതാ ലിങ്ക് Continue reading EP 344 | ജീവിതത്തിൽ ഒരു Pivot

അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ് നടക്കുമ്പോള്‍

അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ്ങുണ്ടാവുമ്പോള്‍ പലവഴിയാണ് മനസ്സ് പോവുന്നത്… ഇതിന് മുന്‍പ് സാണ്ടി ഹുക്ക് നടന്നപ്പോള്‍ ഉള്ളത് പോലെ തന്നെ… കുട്ടികളെ സ്കൂളില്‍ കൊണ്ടു വിടുമ്പോള്‍… ഇങ്ങനെയൊരു സംഭവം നമ്മുടെ ജീവിതത്തിലും നടക്കുമോ എന്ന ചിന്ത മനസ്സിലേക്ക് ഇരച്ചു കയറും… ഇന്നലെ എഴുതിയിരുന്നു.. ഇരയെയും വേട്ടക്കാരനെയും കുറിച്ച്… നമ്മുടെ കുട്ടികള്‍ ഇരയാവരുത് എന്ന് കരുതുമ്പോള്‍ നമ്മുടെ കുട്ടികള്‍ വേട്ടക്കാരുമാവരുത് എന്ന ചിന്ത വരും… ഇരയും വേട്ടക്കാരനുമാവാതെ എങ്ങനെ നമ്മുടെ കുട്ടികള്‍ വളരും എന്ന് മനസ്സ് ചോദിക്കും… ഉത്തരം കൂടുതല്‍ ചോദ്യങ്ങള്‍ മാത്രമാവും… എല്ലാ ജീവനെടുക്കുന്ന സംഭവങ്ങളുടെയും ശേഷം ഒരു ‘period of … Continue reading അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ് നടക്കുമ്പോള്‍

EP 343 | എങ്ങനെ ഒരു നല്ല വ്യക്തിയാവാം ?

മ്മക്കൊക്കെ ഒരാഗ്രഹം ണ്ടാവും നല്ല വ്യക്തിയാവണം എന്ന്… ആയില്ലെങ്കിലും ആണെന്ന് മറ്റുള്ളവർക്ക് തോന്നണം എന്ന്. സംഭവം എളുപ്പമാണോ…. ഞാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നന്വേഷികകാൻ ഒരു പോസ്റ്റു വായിച്ചു… അതാണ് ഈ പോഡ്‌കാസ്റ്റിൽ.. ചിന്തിച്ചും പറഞ്ഞും വന്നപ്പം ഒന്ന് മനസ്സിലായി എനിക്കൊക്കെ നന്നാവാൻ ഇനിയും എത്രയുണ്ട് എന്ന്… 🙂 Continue reading EP 343 | എങ്ങനെ ഒരു നല്ല വ്യക്തിയാവാം ?

മ്മക്കും വേണ്ടേ ഒരു പേഴ്സണൽ ബ്രാണ്ടോക്കെ | Personal Branding | Micro Course in Malayalam

Brand എന്ന് കേൾക്കുമ്പോൾ നമ്മൾ നമ്മുടെ കാര്യം ചിന്തിക്കില്ല… കമ്പനികളുടെയും പ്രൊഡക്ടുകളുടെയും കാര്യമാണ് മനസ്സിൽ വരുന്നത്… ആ കാലമൊക്കെ പോയി… ഇപ്പോൾ Personal Brand ഒക്കെ ശ്രദ്ധിക്കണം… The Brand that is YOU… Continue reading മ്മക്കും വേണ്ടേ ഒരു പേഴ്സണൽ ബ്രാണ്ടോക്കെ | Personal Branding | Micro Course in Malayalam

EP-342 ഡ്രൈവിങ്ങും ആക്സിഡന്റുകളും

ശനിയാഴ്ച്ച രാവിലെ നടക്കാനിറങ്ങിയപ്പോൾ ഒരു കാഴ്ച്ച കണ്ടു. ഞങ്ങളുടെ വീട്ടിനടുത്തുള്ള റെയിൽവേ ട്രാക്കിന്റെ മുകളിൽ ഒരു കാറ്… അതിന്റെ ഇടിച്ച് നിൽക്കുന്ന ഒരു ഗുഡ്‌സ് വണ്ടി. ഞാൻ അന്വേഷിച്ചപ്പോൾ ആർക്കും അപായമില്ല. വണ്ടി ട്രാക്കിൽ സ്റ്റാക്കായതാണ്. ഡ്രൈവർ കാറിൽ നിന്നും മാറിയിരുന്നു. ഡ്രൈവിങ്ങിനെ കുറിച്ചും ആക്സിഡന്റുകളെ കുറിച്ചുമൊരു പോഡ്‌കാസ്റ്റു ചെയ്യണം എന്ന് കരുതിയിരുന്നു. ഏതായാലും ഈ ആഴ്ച്ച അതാവാം. എന്റെ ചില ഓർമ്മകളിലൂടെയും ഒക്കെ ഒരു ചെറിയ യാത്ര. Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.  Continue reading EP-342 ഡ്രൈവിങ്ങും ആക്സിഡന്റുകളും

പേഴ്സണൽ ബ്രാൻഡിങ്ങും നമ്മളും

Personal Branding… ഇന്ന് എന്നത്തേക്കാളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്… ഒരു ചെറിയ video യൂട്യൂബിലുണ്ട്…. ലിങ്ക് കമന്റ് ബോക്സിലുണ്ട് മ്മക്കൊക്കെ എന്തെങ്കിലും ചെറിയ കഴിവുണ്ടാവും… അത് വച്ച് ഒരു പെര്‍സണല്‍ ബ്രാണ്ട് മ്മക്ക് ണ്ടാക്കാന്‍ കഴിയുന്നതാണ്… ശ്രമിക്കണം എല്ലാവരും… വരും കാലങ്ങളില്‍ പെര്‍സണല്‍ ബ്രാണ്ടുകളുടെ പ്രസക്തി കൂടുകയെ ഉള്ളു. ഇതിനെ കുറിച്ച് ഒരു മൈക്രോ കോഴ്സും ഉടന്‍ വരും… മ്മടെ യൂട്യൂബ് ചാനലില്… sസ്ബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കില്‍ ചെയ്യുമല്ലൊ… Continue reading പേഴ്സണൽ ബ്രാൻഡിങ്ങും നമ്മളും

ക്ഷമയോടെ മനസ്സിലാക്കാൻ കഴിയുന്നവർക്ക് മാത്രമായി ഒരു കോൺടെന്റ് യാത്ര

ഏതാനും ദിവസങ്ങൾ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു. ഒന്ന് മറ്റൊന്നിലേക്ക് നയിച്ചു… ചർച്ചകൾ പലതും ഫേസ്ബുക്കിലായിരുന്നു…. പോസ്റ്റുകളും അതിന്റെ വിഡിയോയും ഒക്കെ ഇവിടെയിടണം എന്ന് തോന്നി. ആദ്യം ചെയ്തത് അമുസ്ലിമുകളോട് ഒരു അപേക്ഷയായിരുന്നു.. “ഈ വീഡിയോ ആർക്കും കാണാം പക്ഷെ ഞാനിതുണ്ടാക്കിയത് അമുസ്ലിമുകളോട് ചിലത് പറയാനാണ്…. കേൾക്കുക… ഞാൻ പറയുന്നത് ശരിയെന്ന് തോന്നുന്നെങ്കിൽ… ഷെയർ ചെയ്യുക” ഈ വീഡിയോ എടുത്തിട്ട് ചിലര് ഞാൻ ഇസ്‌ലാമിനെ വിമർശിക്കരുത് എന്ന് പറഞ്ഞു എന്നും പറഞ്ഞ് വീഡിയോ ഇറക്കി… “കഴിഞ്ഞ ദിവസം അമുസ്ലിമുകളോട് ഒരഭ്യർത്ഥന എന്ന പേരിലൊരു വീഡിയോ ചെയ്തിരുന്നു… അതിൽ മുസ്ലിമുകളെയും മുസ്ലിം നാമധാരികളെയും … Continue reading ക്ഷമയോടെ മനസ്സിലാക്കാൻ കഴിയുന്നവർക്ക് മാത്രമായി ഒരു കോൺടെന്റ് യാത്ര

29/1000 | Remainder Of A Life | Mahmoud Darwish – Malayalam Translation

Remainder Of A Lifeഒരു ജീവന്റെ ബാക്കി ഭാഗം———————- ഇന്ന് വൈകുന്നേരത്തേക്ക് നിങ്ങൾ മരിക്കുമെന്ന്ഞാൻ നിങ്ങളോട് പറയുകയാണെങ്കിൽഅതു വരെ നിങ്ങളെന്ത് ചെയ്യും. ഞാനെന്റെ കയ്യിൽ കെട്ടിയ വാച്ച് നോക്കുംപിന്നെ ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്കുംഒരു ആപ്പിളിൽ നിന്നും ഒരു കടിയെടുക്കുംഭക്ഷണം കണ്ടെത്തിയ ഒരു ഉറുമ്പിനെ കുറിച്ച് ഗാഢമായി ചിന്തിക്കുംഎന്നിട്ട് വീണ്ടും കയ്യിൽ കെട്ടിയ വാച്ച് നോക്കും. എന്റെ താടി വടിക്കാനും ഒന്ന് കുളിക്കാനുംഎന്തിലെങ്കിലും വ്യാപൃതനാവാനും സമയം ബാക്കിയുണ്ടാവും: എഴുത്തെഴുതാൻ ചില അലങ്കാരങ്ങൾ വേണംഒരു നീല വസ്ത്രം തന്നെയാവട്ടെ,ഒരുച്ചവരെ ഞാൻ ജീവനോടെ എന്റെ മേശക്ക് മുന്പിലിരിക്കുംപക്ഷെ എന്റെ വാക്കുകളിലെ വർണ്ണങ്ങളുടെ ഗന്ധം മനസ്സിലാക്കാതെ … Continue reading 29/1000 | Remainder Of A Life | Mahmoud Darwish – Malayalam Translation

EP-341 | ആള് ഭയങ്കര സിംപിളാണ്…

ഞാൻ ആള് വളരെ സിംപിളാണ് എന്നൊരു ധാരണയെനിക്കുണ്ട്… പക്ഷെ അതെങ്ങനെ ഉറപ്പിക്കും… ? ഗുഗിളിനോട് അന്വേഷിച്ചു ഈ സിംപിളാവുന്നതിന്റെ ലക്ഷണമെന്താണ് എന്ന്. അപ്പോഴല്ലേ രസം… എനിക്ക് ഒരു പത്തിൽ മൂന്ന് മാർക്കുണ്ട്… അല്ല അത് ഞാൻ വായിച്ചതനുസരിച്ച്. അതിനെ കുറിച്ചാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റ്. അവർ പറയുന്നത് ശരിയാണെന്നല്ല… എങ്കിലും ഞാൻ സിംപിളാണ് എന്ന് എനിക്ക് തന്നെ തോന്നാനുള്ള കാരണമെന്താ എന്നും കൂടിയൊന്ന് പരിശോധിക്കാം എന്ന് കരുതി. സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor … Continue reading EP-341 | ആള് ഭയങ്കര സിംപിളാണ്…

EP-340 അൽഗോരിതത്തിന് അടിമപ്പെടുന്ന നമ്മൾ

സാമൂഹ്യ മാധ്യമം നമ്മളിൽ പലരും ഉപയോഗിക്കും…. അതിൽ നമ്മളൊക്കെ കാണുന്ന ഗുണവും ദോഷവുമുണ്ട്… പക്ഷെ നമ്മൾ ഉപയോഗിക്കുന്നതിൽ അൽഗോരിതത്തിന് വലിയ പങ്കുണ്ട്… അതാണ് ഇന്നത്തെ വിഷയം… 1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ്  ദി സിറ്റി വാൾസ് (Dawn Outside The City Walls) എന്ന കവിതയുടെ പരിഭാഷയാണ് ഈ എപ്പിസോഡിൽ… ഇതാ ചില വരികൾ.. “സൂര്യന് എന്തോ പിടിവാശി ഉള്ളത് പോലെമനുഷ്യനോട്… വിളവിറക്കുകളോട്,കാബേജുകളോട്, മണ്‍ഭിത്തികളോട്” Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് … Continue reading EP-340 അൽഗോരിതത്തിന് അടിമപ്പെടുന്ന നമ്മൾ