ചില പോഡ്കാസ്റ്റു വിശേഷങ്ങൾ
345 എപ്പിസോഡാണ് അവസാനമായി ബ്ലോഗ് രൂപത്തിൽ ഇവിടെ എഴുതിയത്. എല്ലാ ആഴ്ച്ചകളിലും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ട്. തീമുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായി. പക്ഷെ തിരിച്ച് വീണ്ടും ആർട്ടിക്കിൾ വായിച്ച് സംസാരിക്കുന്ന അതെ ഫോമാറ്റിലേക്ക് എത്തിച്ചെർന്നു… ഏതായാലും എല്ലാ ആഴ്ച്ചയും അതാത് പോഡ്കാസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് ചെയ്യണം എന്ന് കരുതുന്നു… ഇതാ കഴിഞ്ഞ ആഴ്ച്ചകളിൽ ചെയ്ത ചില പോഡ്‌കാസ്റ്റുകളുടെ ലിങ്കുകൾ… Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം. Continue reading ചില പോഡ്കാസ്റ്റു വിശേഷങ്ങൾ
ഒറ്റപ്പെടലുകള്‍
ജീവിതത്തെ കുറിച്ച് ഭയമില്ല എന്ന് പറഞ്ഞിരുന്നു….നമുക്ക് ഒരിക്കല്‍ ഒരു ദൂരയാത്ര പോകണംഎന്നും പറഞ്ഞിരുന്നു.. നിനക്ക് ഞാന്‍ ആര്‍ക്കും പറഞ്ഞുകൊടുക്കാത്ത ഒരു കഥ പറഞ്ഞു തരുംഎന്നും ഇടയ്ക്കിടെ പറയും… ഒരു വൈകുന്നേരം വിളിക്കാതെ കയറി വന്നു.കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു‘അങ്ങനെയും ഒരു കാലം അല്ലെ..?’ഞാനെന്തെങ്കിലും പറയുന്നതിന് മുന്‍പ്‘ഇനി ഞാന്‍ ഇറങ്ങുന്നു’എന്നും പറഞ്ഞ് ഇറങ്ങി പോയി… ഒറ്റപ്പെടലുകള്‍ ഞാന്‍ നില്‍ക്കുന്ന ഇപ്പുറമോആ നടന്നകലുന്നതിന്റെ അപ്പുറമോ എന്ന് മനസ്സിലാവാതെ ഞാനും ആ മിന്നി മറയുന്ന രൂപത്തെ നോക്കി നിന്നു.. -പഹയൻ- Continue reading ഒറ്റപ്പെടലുകള്‍
അങ്ങനെ വായനാലോകം തുടങ്ങി
സ്ഥിരമായി യൂട്യൂബിൽ പുസ്തകങ്ങളെ കുറിച്ച് വീഡിയോ ചെയ്യാറുണ്ട്… ഇപ്പോൾ അതിനായി ഒരു പുതിയ ചാനല് തന്നെ തുടങ്ങി. മലയാളവും ഇംഗ്ലീഷ് പുസ്തകങ്ങളും റിവ്യൂ ചെയ്യണം എന്നാണാഗ്രഹം… ആഴ്ച്ചയിൽ ഒന്ന് എന്നത് അത്യാഗ്രഹമാവുമോ എന്നുമറിയില്ല… ഏതായാലും തുടങ്ങിയിട്ട് കുറച്ചാഴ്ച്ചകളായി ഇതാ എല്ലാ എപ്പിസോഡും താഴെ കൊടുക്കുന്നു…. ഇനി അങ്ങോട്ട് സ്ഥിരമായി എല്ലാ ആഴ്ച്ചയും പോസ്റ്റാം… യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കണ്ട Continue reading അങ്ങനെ വായനാലോകം തുടങ്ങി
അത് മാത്രം…
അലമാറയിലെ മാറാലയരിച്ച ആ പുസ്തകത്തില്‍…മറച്ച് നോക്കുമ്പോഴെല്ലാംപണ്ട് തിരഞ്ഞിരുന്നൊരു വരി…. വായിക്കാത്ത വരി ഒരിക്കലും തിരഞ്ഞാല്‍ കിട്ടില്ല എന്ന് മണ്ടന്‍ മനസ്സിനെ പലകുറി ഓര്‍മ്മപ്പെടുത്തി..കാര്യമുണ്ടായില്ല… വര്‍ഷങ്ങള്‍ മുന്‍പ് ഒരു ദിവസംഅലമാറയിലിട്ട് പൂട്ടിയതാണ്..ഇന്ന് വീണ്ടുമെടുത്തൊന്ന് നോക്കി..പൊടിഞ്ഞു പോകാതെ മറച്ചു നോക്കി..ആദ്യം കണ്ട വരി.. അല്ലെങ്കില്‍ വരികള്‍ വായിച്ചു.. ‘ഇതിലൊന്നും വലിയ കാര്യമില്ല… ജീവിതം ഒന്നെ ഉള്ളു… നേടാന്‍ വിജയങ്ങളൊന്നുമില്ല… എത്താനൊരിടവുമില്ല… വെറുക്കാന്‍ മറ്റൊരാളില്ല.. സ്നേഹിക്കാന്‍ കോടാനുകോടി ജീവനുകള്‍… ജീവനുള്ളവര്‍ വിജയികളും മരണമടഞ്ഞവര്‍ തോറ്റവരുമാണ്… എത്ര വിജയിച്ചാലും ഒരിക്കല്‍ തോല്‍ക്കും..’ ഇതാണ് വായിക്കാതെ വിട്ട് പോയതെന്ന് സ്വയം അങ്ങ് തീരുമാനിച്ച് പുസ്തകം മടക്കി വച്ചു..വിജയിച്ചവന് ജീവിച്ചല്ലെ … Continue reading അത് മാത്രം…
തുടങ്ങി Pahayan Media Weekly Video
എന്താണ് എന്റെ യൂട്യൂബ് ചാനലിനെ കൊണ്ട് ചെയ്യണ്ടത് എന്ന് വലിയ ഐഡിയ ഇല്ലാതായിരിക്കുന്നു… കറങ്ങി തിരിഞ്ഞ് ഈ ബ്ലോഗ് ലോകത്തേക്ക് എത്തിയത് പോലെ തോന്നുന്നു.. എല്ലാ ആഴ്ച്ചയും ഒരു വിഷയത്തിനെ കുറിച്ച് ചിലത് സംസാരിക്കാം എന്ന് കരുതി. ഈയാഴ്ച്ച വിഷയം തെരുവ് നായ്ക്കളുടെ ശല്യമാണ്…. നാട്ടില്‍ തെരുവു നായ ശല്യം രൂക്ഷമാണ്… ഈ വിഷയത്തില്‍ എന്റെ വ്യക്തിപരമായ ചില അഭിപ്രയങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു…. Continue reading തുടങ്ങി Pahayan Media Weekly Video
അങ്ങനെയും ഒരു നല്ല പുസ്തകം
ഇന്നലെ രാത്രി വിക്കി മരിച്ചു… ഞങ്ങളുടെ രണ്ടു വീടപ്പുറത്ത്… വിക്കിയുടെ പാർട്ണർ ഫ്രെഡ് മരിച്ചിട്ട് മൂന്ന് വർഷമായി… ഞങ്ങൾ വിക്കിയുടെ വീട്ടിൽ പോയി…. ഫ്രഡിന്റെ ആദ്യത്തെ പാർട്ണറിലുണ്ടായ മകളാണ് വിക്കിയുടെ കൂടെയുണ്ടായിരുന്നത്… അവരാണ് അവസാന ദിവസങ്ങളിൽ ലീവെടുത്ത് വന്ന് വിക്കിയുടെ കൂടെ നിന്നത്…. വിക്കിയുടെ മകനും കൂടെ ഉണ്ടായിരുന്നു… ഫ്രഡിനും വിക്കിക്കും തമ്മിൽ കുട്ടികളില്ലായിരുന്നു… അവർ വർഷങ്ങളായി ഒരുമിച്ചാണ്… ചെറുപ്പത്തിൽ രണ്ടു പേരും ബൈക്കർ കൂട്ടുകാരായി കണ്ടു മുട്ടി ഒരുമിച്ച് കൂടിയതാണ്…. മുൻപ് ഞങ്ങളുടെ അയൽവീട്ടുകാരൊക്കെ കൂടി ബാർബക്യു പതിവുണ്ടായിരുന്നു… വിക്കി ഞങ്ങളെ വിക്കിയുടെ ബൈക്കർ കാലത്തെ കഥകൾ പറയും… she … Continue reading അങ്ങനെയും ഒരു നല്ല പുസ്തകം
നാടകം
നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി…. അങ്ങിനെയാണ് സംവിധായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്…. ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി…. അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴുമിപ്പിക്കാന്‍ കഴിയാതെ നിലവിളിച്ചു കരഞ്ഞു……. തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട് സഹിക്ക്യവയ്യാതെ ആത്മഹത്യ ചെയ്തു….. അബുവിന് ശേഷം ആ തിരശ്ശീല പൊക്കാന്‍ ആരും ആ നാട്ടില്‍ തയ്യാറായില്ല….. അങ്ങിനെ ഇന്നും ആ അരങ്ങില്‍ നാടകം പതിവില്ലത്രെ…… ആനന്ദകുട്ടന്‍ പിന്നീട് സിനിമയില്‍ കയറി.., അബുവിനെ കുറിച്ചൊരു പടം … Continue reading നാടകം
കണ്ണട
പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്. അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു. അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല. ഉണ്ടായിരുന്നിരിക്കണം… പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു. അതെ കണ്ണടയുണ്ടായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പത്രം… പത്രത്തില്‍ അവളുടെ പേര്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി തമ്മില്‍ വളരെ അടുത്തറിഞ്ഞതാണ്. പിന്നെ എപ്പോഴോ ആ ബന്ധവും അവസാനിച്ചു. അല്ല അവസാനിപ്പിച്ചു. ആര് എന്നത് ഇന്ന് പ്രസക്തമല്ല. പിന്നൊരിക്കല്‍ പത്രത്തില്‍ വീണ്ടും ഒരു വാര്‍ത്ത….. അത് തീരെ പ്രതീക്ഷിച്ചതല്ല. വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന … Continue reading കണ്ണട
ഷഡ്ഡി
ഇതൊരു ഷഡ്ഡി… ആരുടേതാണെന്നറിയില്ല.. എന്റേതല്ല… ഇന്ന് നടക്കാനിറങ്ങിപ്പോള്‍ കണ്ടതാണ്…. രണ്ടു ദിവസമായി ഇതവിടെ കിടക്കുന്നു… നമ്മള്‍ out of normal ആയി… അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ശ്രദ്ധിക്കും… ഷഡ്ഡി ഒരു അസാധാരണ സംഭവമല്ല… പക്ഷെ അതെവിടെ കിടക്കുന്നു എന്നതിൽ ഒരു അസാധാരണത്വം ഉണ്ട്… ആരുടെ എന്നതിന്റെ പ്രസക്തി തന്നെ ഈ അസാധാരണത്വം കവർന്നു കളയും.. ഈ ഷഡ്ഢിയുടെ പിറകിലും അതിവിടെ എത്തിയതിന്റെ പിന്നിലും ഒരു കഥയുണ്ടാവാം… നമ്മളുടെ ഓരോരുത്തരുടെയും മനോധർമ്മത്തിനനുസരിച്ച് നമ്മൾക്ക് ആ കഥകൾ മിനഞ്ഞെടുക്കാം… നഷ്ടപ്പെട്ട ഷഡ്ഢി തിരഞ്ഞു നടക്കുന്ന ഒരാളുടെ കഥയും ഉണ്ടാക്കാം… പക്ഷെ അതല്ല വിഷയം.. അസാധാരാണമായത് … Continue reading ഷഡ്ഡി
EP 345 എന്തിന് എങ്ങിനെ മറ്റുള്ളവരെ സഹായിക്കാം…?
സഹാച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ചിലര് പറയല്… പക്ഷെ എന്തിനാണ് ഒരാളെ സഹായിക്കുന്നത്… അതിലെന്ത് ഗുണമാണുള്ളത്…? ഇനി ഗുണം കണ്ടെത്തിയാൽ തന്നെ എങ്ങിനെയാണ് സഹായിക്കുക.. ഇതൊക്കെയൊരു വിഷയമാണോ എന്ന് ചിലർക്ക് തോന്നിയേക്കാം… എനിക്ക് വിഷയമാണ്… പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ട് എന്ന് തോന്നുന്നു.. Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം. Continue reading EP 345 എന്തിന് എങ്ങിനെ മറ്റുള്ളവരെ സഹായിക്കാം…?
