നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…
കഴിഞ്ഞ ദിവസം ഒരാൾ എനിക്കൊരു മെസേജ് അയച്ചു… ഇംഗ്ലീഷിലായിരുന്നു മെസ്സേജ്… അങ്ങോട്ടും ഇങ്ങോട്ടും മെസേജുകൾ അയച്ചു കഴിഞ്ഞപ്പോൾ അവസാനം മനസ്സിലൊരു വിഷമം…. ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരങ്ങളും തേടി മനസ്സിൽ നടക്കാൻ തുടങ്ങി…. ഇംഗ്ലീഷിൽ എനിക്ക് വന്ന ആ മെസേജിന്റെ മലയാളം വിവർത്തനം ഏതാണ്ട് ഇതാണ്…. “സാർ. നിങ്ങളുടെ ആം ചെയ്ർ രാഷ്ട്രീയം ഒരു പക്ഷം മാത്രം പിടിച്ചാണ്, പരിഹാസ്യവും അപഹാസ്യവുമായ അഭിപ്രായം പറയാൻ ഒരാൾ ഒരു മേഖലയിൽ വിദഗ്ദ്ധനാകേണ്ടതില്ല എന്ന് മനസ്സിലാക്കണം.. സിനിമയെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള താങ്കളുടെ വിവിധ പോസ്റ്റുകളിലൂടെ ഞാൻ നിങ്ങളെ പഠിച്ചിട്ടുണ്ട്… കേരളത്തെ മെച്ചപ്പെടുത്താൻ എന്തെങ്കിലും നല്ല … Continue reading നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…
യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !
യാത്രകൾക്ക് ഒന്നും അതിന്റേതായ സമാപനമില്ല… They never end… നമ്മളായിട്ട് വിരാമമിടണം… ഒന്നവസാനിക്കുന്നതിൽ നിന്നും അടുത്തത് തുടങ്ങുകയും വേണം.. അവസാനങ്ങളില്ലാത്ത വഴികളിൽ സ്വപ്നങ്ങൾ കാണുന്നവരല്ലേ നമ്മളെല്ലാം… അപ്പോൾ എങ്ങനെ യാത്രകൾക്ക് മാത്രമായി സ്വന്തം അവസാനം ഉണ്ടാവും… പക്ഷെ ചിലതാവസാനിപ്പിക്കണം പുതിയതിനായി… അത് കൊണ്ട് ഇന്ന് ഞാനൊരു യാത്ര അവസാനിപ്പിക്കുന്നു… നിങ്ങളിൽ പലരും എന്നെ പരിചയപ്പെട്ട അതെ വഴികളിലെ ഒരു യാത്ര തന്നെ.. ഏത് എന്ത് എന്നതൊന്നും പ്രസക്തമല്ല… കാരണം ഒരേ സമയത്ത് തന്നെ പല യാത്രകളും നമ്മൾ നടത്തുന്നുണ്ടല്ലോ… Life is not one journey… it is a possibility … Continue reading യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !
പുതുവർഷവും ഓഫീസും
പുതുവർഷത്തിൽ സ്കൂളിൽ പോകുന്ന പോലെയാണ് ഓഫിസിലേക്കും ഇന്ന്….. പുത്തനുടുപ്പൊക്കെ ഇട്ടിട്ട്… ജാക്കറ്റ് പുതുതാണ് പക്ഷെ ടീഷർട്ട് പുതുക്കിയതാണ്…. ജീൻസ് അഞ്ചു വർഷം പഴയതും… ഷൂസ് കഴിഞ്ഞ മാസം വാങ്ങിയതും… അകത്തിട്ടവ (ഇട്ടിട്ടുണ്ട് 😀) പുതുതല്ല… നോട്ട് ന്യു ജസ്റ്റ് ക്ലീൻ 😜 ടീഷർട്ട് കണ്ടു പിടിക്കാൻ കഴിയാത്ത വിധം ഒളിപ്പിച്ചു വയ്ക്കുക പിന്നെ ഒരു വർഷം കഴിഞ്ഞ് പുറത്തെടുത്തിടുമ്പം പുതുമയൊക്കെ തോന്നും… ആള് പഴയത് തന്നെയാണെ 😍 ഇന്ന് സാൻഫ്രാൻസിസ്കോ ബെ ഏരിയയിൽ സൈക്ക്ളോൺ വാർണിങ് ഉണ്ട്… പക്ഷെ ഞങ്ങളുടെ ഭാഗത്ത് അധികമില്ല…. മോഡറേറ്റാണ്… മാത്രമല്ല ഓഫീസും അടുത്താണ്… പുതുവർഷത്തിൽ ഓഫീസിൽ … Continue reading പുതുവർഷവും ഓഫീസും
അമ്മ
ഇന്ന് ഡിസംബർ 28 അമ്മയുടെ പിറന്നാൾ… എനിക്ക് 17 വയസ്സും അനിയത്തിക്ക് 12 വയസ്സും പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്…. അമ്മയാണ് പിന്നെ എല്ലാം… അനിയത്തിയായിട്ട് ഒരു ടെൻഷനും കൊടുത്തിട്ടില്ലെങ്കിലും അതിന്റെ എത്രായോ ഇരട്ടി ഞാൻ കൊടുത്തിട്ടുണ്ട്.. കോളേജിൽ എത്തുന്നത് വരെ നന്നായി പഠിച്ചിരുന്നെങ്കിലും പിന്നെയുള്ള ജീവിതം ഒരുതരം ഉത്തരവാദിത്യമില്ലാത്ത കേട്ടു വിട്ട പട്ടം പോലെയായിരുന്നു.. എന്റെ കോളേജ് കാലം… ധിക്കാരം… രാഷ്ട്രീയം… പാതി വെന്ത ചിന്തകൾ വഴി പോകുന്ന പ്രകൃതം… കോഴിക്കോട്ടെ ബിസിനസ്സ് കാലം….. എന്റെയും തുല്ല്യ പങ്കോട് കൂടി ശരിയാവാതെ പോയ എന്റെ ആദ്യ വിവാഹ ജീവിതവും അതിന് ശേഷമുണ്ടായ … Continue reading അമ്മ
ആണുങ്ങളുടെ അരക്ഷിതത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം
താലിബാനികൾ യൂണിവേഴ്സിറ്റികളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഡോക്ടർ ടീച്ചർ സയന്റിസ്റ്റ് നഴ്സ് എഞ്ചിനീയർ അങ്ങനെ പലതുമാവാൻ സ്വപ്നം കണ്ടിരുന്ന പെൺകുട്ടികൾക്കാണ് വിലക്ക്.. ചിന്തിക്കാനും സ്വപ്നം കാണാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കരുതിയിരുന്ന എത്രയോ പെൺകുട്ടികൾ…. ഏതെങ്കിലും സമൂഹം സ്ത്രീകളെ മാറ്റി നിർത്തുകയും അടിച്ചമർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ആ സമൂഹങ്ങളിലെ ആണുങ്ങളുടെ അരക്ഷിതത്വം തന്നെയാണ്… സ്ത്രീകൾക്ക് മേലെ നടത്തുന്ന വിലക്കുകൾ മതത്തിന്റെയോ സംസ്കാരത്തിന്റെയോ ഇനി സുരക്ഷയുടെ പേരിലാണെങ്കിലും അത് അതാത് സമൂഹങ്ങളിലെ ആണുങ്ങളുടെ ഭയമാണ്…. സ്ത്രീകൾ നമ്മുടെ കീഴിൽ കഴിയേണ്ടവരാണ് എന്ന ചിന്തയും… സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണം.. എങ്ങനെ ധരിക്കണം… ആരെ … Continue reading ആണുങ്ങളുടെ അരക്ഷിതത്വം സ്ത്രീകളുടെ സ്വാതന്ത്ര്യം
പേരുകൾ
ചില പേരുകളിൽ പലതും അടങ്ങിയിരുപ്പുണ്ട്……. അനാവശ്യമായ അർത്ഥങ്ങൾ കുത്തി നിറച്ചിട്ടുണ്ട്……. ഇന്നലെകളുടെ തുണ്ടുകളും ചില പരിചിത മുഖങ്ങളും പറ്റി പിടിച്ച് കിടപ്പുണ്ട്…. എപ്പോൾ വിളിക്കുമ്പോഴും ഒരു കഥ പറയാൻ തയ്യാറായിക്കൊണ്ട്, ചില പേരുകളിൽ അങ്ങിനെ പലതും അടങ്ങിയിരുപ്പുണ്ട്……. അത് ചുമക്കുവാൻ വിധിക്കപ്പെട്ടവന്റെ മുഖത്തും അതിന്റെ നേരിയ ചില അടയാളങ്ങൾ കാണാം ശ്രദ്ധിച്ചു നോക്കണം…. -മർത്ത്യൻ- Continue reading പേരുകൾ
അംനീഷാ
ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.. ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ അത് തന്നെ ധാരാളം. ചിലപ്പോൾ അവക്ക് തമ്മിലുമുണ്ട് ഒരു നിശബ്ദമായ ഏറ്റുമുട്ടൽ. ആർക്കാണ് ജീവിതത്തിൽ കൂടുതൽ പങ്ക് എന്നായിരിക്കാം. ആരെയാണ് ഓർത്തെടുക്കാൻ കൂടുതൽ സമയം കളയേണ്ടതെന്ന് ? ആരാണ് ജയിക്കുക…? ആരാണ് വാക്കുകളിലും കവിതകളിലും … Continue reading അംനീഷാ
_ രണം ഒരു ഗദ്യ കവിത (ഗവിത)
ഒരൊഴുക്കില്ലാത്ത ഗവിതയിൽപണ്ട് മുക്കിക്കൊന്നൊരു വാക്കാണ്…..ഇന്നലെ ഉറക്കത്തിൽ വന്ന് പേടിപ്പിച്ചത് കഷ്ടം തോന്നി… അതിന്റെ കരച്ചില് കേട്ടപ്പം‘ഇനി എഴുതില്ല’ എന്ന് വാക്ക് കൊടുത്തപ്പോള്‍നിര്‍ത്തരുതെന്ന് പറഞ്ഞു വീണ്ടും കരഞ്ഞു. ഒരു പേനയിൽ നിന്നും പുറത്ത് കടക്കാൻ പെട്ടപെടാപ്പാടിനെ കുറിച്ചും വേവലാതിപ്പെട്ടു…എഴുത്ത് നിർത്തില്ലഎന്ന് പറഞ്ഞു സമാധാനിപ്പിച്ചു എന്നാല്‍ നിന്നെ കുറച്ച് മഷിയിൽഒന്നും കൂടി മുക്കിക്കൊന്നാലോഎന്ന് ചോദിച്ചപ്പോൾവേണ്ട… വേണ്ട..ചോര കൊണ്ട് ‘_ രണം’എന്നെഴുതിയാൽ മതി എന്ന് പറഞ്ഞു. സെൽഫോൺ അടിച്ചതു കൊണ്ട്ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല. എന്നാലും വാക്കു പാലിക്കാനായി ഇതാ ചിലതൊക്കെ..‘മരണം’‘ഭരണം’‘ശരണം’‘കരണം’‘തരണം’ അല്ല ഇനി എനിക്ക്വെറുതെ തോന്നിയതാണോ?വെറും ‘രണം’എന്നാണോ ആ വാക്കുദ്ദേശിച്ചത് ‘ചോര’ എന്നും വെറുതെ എനിക്ക് … Continue reading _ രണം ഒരു ഗദ്യ കവിത (ഗവിത)
ബ്ലോഗുകളും വ്ലോഗുകളും ചില ചിന്തകളും
ബ്ലോഗുകള്‍ ചെയ്തിരുന്ന കാലത്ത് അതൊരു ഡയറി പോലെയാണ് കണ്ടിരുന്നത്… ഒരു ജേർണൽ. വ്യൂസ് കമന്റസ് എന്നതൊന്നുമായിരുന്നില്ല വിഷയം… ഒരു പുതിയ കൂട്ടുകെട്ട്… എഴുതാനുള്ള ശ്രമം അങ്ങനെ… നല്ല ആത്മാർത്ഥമായ ക്രിട്ടിസിസം… അതൊക്കെ സാമൂഹ്യ മാധ്യമങ്ങളൊക്കെ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ്.. പിന്നെ സ്ഥിതി മാറി… സാമൂഹ്യ മാധ്യമങ്ങളും വ്ലോഗിങ്ങും ഒക്കെ വന്നപ്പോള്‍ വ്യൂസ്, ഫോളോവേസ് എന്നീ സംഭവങ്ങളില്‍ അകപ്പെട്ട് നമ്മുടെ content creation ഒരു ജര്‍ണല്‍ റെക്കോര്‍ഡ് മൂഡില്‍ നിന്നും മാറി… കൂടുതലും പ്രതികരണപരമായി… it became too reactionary… കഴിഞ്ഞ ഒന്ന് രണ്ടു മാസമായി അതിനൊരു മാറ്റം വരുത്തി നോക്കി കൊണ്ടിരിക്കുകയാണ്… … Continue reading ബ്ലോഗുകളും വ്ലോഗുകളും ചില ചിന്തകളും
വീണ്ടും….
വീണ്ടുമാ നിഴലിന്റെ ബലത്തിൽ..സന്ധ്യകള്‍ക്ക് കീഴടങ്ങാതെ…വിളക്കുമായി….ആടിയാടി….അങ്ങനെ…. അല്ല…അതിലുമുണ്ടൊരു രസം…ബസ്സിലാണെങ്കിൽ, കമ്പിയും പിടിച്ച് നിൽക്കണം.അല്ലെങ്കിൽ ജനലിൽ ചാരി,അടുത്തുള്ളയാളുടെ ചുമലിൽ ചാരി…മുൻപിലേക്കാഞ്ഞ്….അങ്ങിനെ… കാൽനടയാണ് ഭേദം.ഒന്നുമില്ലെങ്കിലും ആരുടേയും ആശ്രയം വേണ്ടല്ലോനമ്മൾ നീങ്ങുന്നു..ഒരുത്തനും ഒന്നും എണ്ണി കൊടുക്കണ്ട…അങ്ങനെയും….. ഇതിലുമുണ്ട് അറിയാത്തൊരു ജീവിതം… ദ്രാവകങ്ങളിൽ മുക്കിഇലയിൽ വിരിച്ച്രണ്ടറ്റത്തും പൂക്കളും വച്ച്തലക്കരികിൽ ഒരു വിളക്കും കത്തിച്ച്……കിടക്കുവോളം…അങ്ങനെ…. സത്യവും അസത്യവും,തീർത്തും അസഹ്യമായവിലാപങ്ങളുടെയും നല്ലവാക്കുകളുടെയുംഇടയിലൂടെ അങ്ങിനെഞെങ്ങിഞ്ഞിരങ്ങികടന്നു പോകുമ്പോൾ…. തിരിഞ്ഞൊന്നു നോക്കിയാൽപകുതി വായിച്ചു വച്ചൊരുപുസ്തകത്തിലെ പൂര്‍ണ്ണമാവാത്ത കഥാപാത്രം…അതാ…കണ്ണുനീരുമായി ഇങ്ങോട്ട് നോക്കി…അങ്ങിനെയും ചിലത്… മുഴുമിപ്പിക്കാത്ത എത്രയോ കഥകള്‍ആര്‍ക്കോ വേണ്ടി,ബാക്കി വച്ച് പോകുന്ന മനുഷ്യജന്മങ്ങൾ.അതിന്റെ കൂടെ ചേരാൻ,ഊഴവും കാത്ത്,ഇന്നല്ലെങ്കിൽ നാളെ,നമ്മളും…. -പഹയൻ- Continue reading വീണ്ടും….
