അവിശ്വാസിയുടെ പ്രാർത്ഥനാക്കൂട്ടം
അവിശ്വാസിയായ… ഒരു നിരീശ്വരവാദിയായ ഞാൻ ഇന്നലെ ഒരു വീട്ടിൽ ഒരു പരിപാടിക്ക് പോയി… പരിപാടി തുടങ്ങുന്നതിനു മുൻപ് പ്രാർത്ഥനയുണ്ടായിരുന്നു… ഞാനും എല്ലാവരുടെയും കൂടെ അവരെ പോലെ എഴുന്നേറ്റ് കൈ മുന്നിൽ ചേർത്തു വച്ചു തല കുമ്പിട്ട് പ്രാർത്ഥന തീരും വരെ ബഹുമാനത്തോടെ നിന്നു…. ഇതിന് മുൻപും പതിവുണ്ട്… വിശ്വാസമല്ല അവിടെ കൂടെ ഉള്ളവരോടുള്ള ഒരു ബഹുമാനവും സ്നേഹവും ആണത്… വിശ്വസികളെ സ്നേഹിക്കുമ്പോൾ ചേർത്ത് നിർത്തുമ്പോൾ അല്ലെങ്കിൽ ഒരു പ്രാർത്ഥനയിൽ അവരുടെ കൂടെ പങ്കു ചേരുമ്പോൾ ഒന്നും ഇല്ലാതാവുന്നതല്ലല്ലോ എന്റെ നിരീശ്വരവാദം…. മനുഷ്യനാവുമ്പോൾ നമ്മൾ അങ്ങനെയൊക്കെയാണ്… അങ്ങനെയൊക്കെയാവണം… വേണ്ടേ..? ഞാൻ നിരീശ്വരവാദി ആയത് … Continue reading അവിശ്വാസിയുടെ പ്രാർത്ഥനാക്കൂട്ടം
അജൈൽ കോച്ചിംഗ്
ഞാൻ നിങ്ങളുടെ അജൈൽ കോച്ചായിരുന്നെങ്കിൽ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചാണ് തുടങ്ങുക എന്ന്…. അതാണ് ഈ പോഡ്കാസ്റ്റ്. ഈ ചോദ്യങ്ങൾ നമ്മൾ നമ്മളോട് തന്നെ ചോദിച്ച് സ്വയം കോച്ച് ചെയ്യുകയും ആവാം എന്ന് തോന്നുന്നു… Continue reading അജൈൽ കോച്ചിംഗ്
ചെകുത്താൻ എന്നൊന്നില്ല
വധശിക്ഷയെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്നെനിക്കറിയില്ല… വധശിക്ഷ ഒരു പരിഹാരമല്ല എന്ന് കരുതുന്നൊരാളാണ് ഞാൻ.. വധശിക്ഷയെ കുറിച്ച് ഒരു സിനിമ കാണുകയുണ്ടായി… നാല് ഷോർട്ട് ഫിലിമുകൾ അടങ്ങുന്ന ഒരു ആന്തോളജി… പെർഷ്യൻ സിനിമയാണ്… ഫാർസി ഭാഷയിൽ… ഇറാനിൽ ബാൻ ചെയ്ത സിനിമയുമാണ്… ‘There is no Evil’ ‘sheytân vojūd nadârad’ ചെകുത്താൻ എന്നൊന്നില്ല എന്നാണ് ടൈറ്റിലിന്റെ പരിഭാഷ…. അതിനെ കുറിച്ച് ചിലത്… ചാനലിൽ ഇനി മുതൽ ഇതര ഭാഷകളിലെ സിനിമകളുടെ റിവ്യൂ കൂടുതൽ ഉണ്ടാവും…. Continue reading ചെകുത്താൻ എന്നൊന്നില്ല
ശ്രദ്ധയോടെ കേൾക്കുന്ന അജൈൽ മലയാളി
ശ്രദ്ധയോടെ കേൾക്കുക എന്നത് വലിയൊരു കഴിവാണ്… ഇന്നത്തെ നമ്മുടെ ജീവിത രീതികൾ പലതും നമ്മുടെ ശ്രദ്ധ കുറയ്ക്കുന്നവയാണ്. കഴിഞ്ഞാഴ്ച്ചത്തെ അജൈൽ മലയാളി പോഡ്കാസ്റ്റ് അതിനെ കുറിച്ചായിരുന്നു കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒരു അജൈൽ പ്രാക്റ്റീഷണർ എന്ന രീതിയിലാണ് ജോലിയെടുത്ത് ജീവിച്ചു പോകുന്നത് എനിക്കിലും എനിക്ക് ഏറെ പഠിക്കാനുള്ള ഒന്നാണ് Active Listening അഥവാ ശ്രദ്ധയോടെ കേൾക്കുക എന്നത്. അതിന് ചില ടെക്ക്നിക്കുകൾ ഒക്കെയുണ്ട്. അതാണ് ഈ എപ്പിസോഡിൽ സംസാരിക്കുന്നത്… നമ്മുടെ ശ്രദ്ധ ചോർത്തിയെടുക്കുന്ന സാഹചര്യങ്ങളിൽ നിന്നും ശ്രദ്ധ പിടിച്ചു പറ്റാൻ എന്ത് ചെയ്യണം എന്ന് Continue reading ശ്രദ്ധയോടെ കേൾക്കുന്ന അജൈൽ മലയാളി
നോൺ വെജിറ്റേറിയൻ മലയാളിക്ക് ഒരു വെജിറ്റേറിയൻ പോഡ്കാസ്റ്റ്
ഇപ്പോൾ നാട്ടിൽ ഭക്ഷണമാണ് വിഷയം…. നമ്മളൊക്കെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒന്നാന്തരം കാപട്യക്കാരാണ്… വിശപ്പു മാറി ഇനി കഴിക്കാൻ പറ്റില്ല എന്ന് വരുമ്പോൾ മാത്രം അഭിപ്രായങ്ങൾ വരുന്ന ഭൂലോക കാപട്യക്കാർ.. എന്നാൽ അത് തന്നെയാവട്ടെ ഈയാഴ്ച്ചത്തെ എപ്പിസോഡ്. നോൺ വെജിറ്റേറിയൻ മലയാളിക്ക് എന്റെ വക ഒരു വെജിറ്റേറിയൻ പോഡ്കാസറ്റ് കുറേ ആളുകൾക്ക് അവരുടെ ഭക്ഷണ നിബന്ധനകളും വ്യവസ്ഥകളും അറിയാതിടത്തോളം ഉചിതം വെജിറ്റേറിയൻ ഭക്ഷണമാണ് എന്നാണ് എന്റഭിപ്രായം…. അതാണ് എളുപ്പവും… ഇനി നോൺ വെജ് വിളമ്പിയെ തീരു എന്നാണ് വാശിയെങ്കിൽ അത് ഹലാൽ ആവുകയും വേണം… സംഭവം സിമ്പിളാണ്… കാരണം വെജിറ്റേറിയൻ കഴിക്കില്ല അല്ലെങ്കിൽ … Continue reading നോൺ വെജിറ്റേറിയൻ മലയാളിക്ക് ഒരു വെജിറ്റേറിയൻ പോഡ്കാസ്റ്റ്
എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം
ഇപ്പോൾ എല്ലാ ആഴ്ച്ചയും ഓരോ വിഷയങ്ങളിൽ ഉഷയുടെ സൊറ പറച്ചിൽ പതിവുണ്ട്. യൂട്യൂബ് ചാനലിലാണ് സൊറ. അതിനുള്ള വിഷയങ്ങൾ തരുന്നത് പലപ്പോഴും അത് കേൾക്കുന്നവരാണ്. കഴിഞ്ഞ ദിവസം വന്നൊരു നിര്‍ദ്ദേശം ഇതായിരുന്നു ക്വാളിറ്റി വിദ്യാഭ്യാസം… എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം… എങ്ങിനെ കുട്ടികൾ പഠിച്ചു വളരുമ്പോൾ വർഗ്ഗീയത ബോധമില്ലാതെ മനുഷ്യത്വത്തോടെ വളരും എന്ന്.. സംസാരിച്ചു തുടങ്ങിയപ്പോൾ അതങ്ങനെ നീണ്ടു പോയി.. തുടങ്ങിയത് ക്വാളിറ്റി വിദ്യാഭ്യാസം എന്ന വിഷയവും മനുഷ്യത്വവുമായിരുന്നെങ്കിലും ചെന്നെത്തിയത് സെക്സ് എഡ്യൂക്കേഷൻ എന്ന വിഷയത്തിലാണ്.. Continue reading എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം
രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്
ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ… കുരു പൊട്ടിക്കേണ്ടവർക്ക് അതാവാം.. അതവരുടെ സ്വാതന്ത്ര്യ സംസ്കാരം… രാഹുലിന് നാളെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തിടം ഉണ്ടാവും എന്നൊന്നും എനിക്കറിയില്ല… ഈ യാത്ര വോട്ടായി മാറുമോ എന്നൊന്നും അറിയില്ല… പക്ഷെ.. കോൺഗ്രസുകാരെന്ന് സ്വയം അവകാശപ്പെടാത്ത പലരുടെയും മനസ്സിൽ പോലും രാഹുൽ ഇടം ഇന്ന് നേടിയിട്ടുണ്ട്… അത് രാഷ്ട്രീയത്തിൽ അത്ര എളുപ്പമുള്ള കാര്യമല്ല… സംഭവിക്കാത്തതാണ്… ഇനി രാഹുൽ എന്ന് മതി.. രാഹുൽ ഗാന്ധി എന്ന് വേണ്ട…. രാഹുൽ ഗാന്ധിയിൽ നിന്നും ജനങ്ങളുടെ രാഹുലിലേക്കുള്ള ഒരു യാത്രയായിരുന്നു ഇത്… ഈ ഫോട്ടോ കണ്ടപ്പോൾ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷവും … Continue reading രാഹുൽ ഗാന്ധിയിൽ നിന്നും രാഹുലിലേക്ക്
പാരെന്റിങ്ങിനെ കുറിച്ചൊരു സൊറ പറച്ചിൽ
Parenting… രക്ഷാകർതൃത്വം… അതാണ് ഈ ആഴ്ച്ചത്തെ വിഷയം… കഴിഞ്ഞ ആഴ്ച്ചത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ഇത്തവണ ഞാൻ സാരിയുടുത്തു വരുമെന്ന്… അതും ഉണ്ട്…. ഉടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ വീഡിയോയും ഉണ്ട്… ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പാരെന്റിങ് അല്ല പഹയന്റിങ്ങാണ് 😜 ഞങ്ങൾ രണ്ടു പേരും അല്പം കൂടുതൽ ഓപ്പണായി സംസാരിച്ചു എന്ന് തോന്നി… യൂട്യൂബിൽ കേൾക്കു… അഭിപ്രായം അറിയിക്കു…. Continue reading പാരെന്റിങ്ങിനെ കുറിച്ചൊരു സൊറ പറച്ചിൽ
ഉള്ളിലെ അരക്ഷിതത്വം
അരക്ഷിതത്വം… നമ്മളിൽ എല്ലാവർക്കും എപ്പോഴെങ്കിലും എന്തിലെങ്കിലുമൊക്കെ ഒരു അരക്ഷിതത്വം തോന്നിയിട്ടുണ്ടാവണം. എനിക്കുണ്ട്… അതും പല തരത്തിലാണ്. വ്യക്തിപരമായവ ഔദ്യോഗികപരമായവ ബന്ധങ്ങളുടെ സാമ്പത്തികം അങ്ങനെ പോകുന്നു അരക്ഷിതത്വങ്ങളുടെ ഒരു നീണ്ട നിര…. ഈ ആഴ്ച്ച പോഡ്‌കാസ്റ്റിൽ അതാണ് വിഷയം നമ്മുടെയൊക്കെ അരക്ഷിതത്വങ്ങളെ കുറിച്ച്… Pahayan Media Malayalam Podcast എപ്പിസോഡുകൾ കേൾക്കാൻ Google Podcasts, Spotify, Apple Podcasts, Gaana, Audible എന്നിങ്ങനെ ഏതെങ്കിലും ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്തിട്ട് Pahayan Media എന്ന് സെർച്ചു ചെയ്യുക എന്നിട്ട് ഫ്രീയായി കേൾക്കുക… 🥰😍 ലിങ്ക് താഴെയുണ്ട്… Continue reading ഉള്ളിലെ അരക്ഷിതത്വം
രണ്ടു നല്ല സിനിമകൾ
ഇന്നലെയും ഇന്നുമായി തീയറ്ററിൽ പോയി പുതിയതായി ഇറങ്ങിയ രണ്ടു സിനിമകൾ കണ്ടു… രണ്ടും ഗംഭീരം… ഒന്ന് നല്ല ആക്ഷൻ ത്രില്ലർ മറ്റത് നല്ലൊരു ഫീൽ ഗുഡ് സിനിമ… ജെറാൾഡ് ബട്ട്ളറൂം മൈക്ക് കോൾട്ടറൂം അഭിനയിക്കുന്ന Plane…. ഫിലിപ്പിൻസിനടുത്തുള്ള ഒരു ദ്വീപിൽ ക്രാഷ് ലാൻഡ് ചെയ്തു കുടുങ്ങി പോകുന്ന 14 യാത്രക്കാരടങ്ങുന്ന പ്ലെയിനിന്റെ ക്യാപ്റ്റനായിട്ട് ജെറാൾഡ് തകർക്കുന്നുണ്ട്…. അതെ പ്ലെയിനിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന കുറ്റവാളിയായി മൈക്കും…. പിന്നെ വില്ലന്മാർ വരുന്നു തോക്ക് ഡിഷും ഡിഷും ബിഷും.. Predictable Yet Thrilling…. A Man called Ove എന്ന പുസ്തകത്തിനെ ആസ്പതമാക്കി ടോം ഹാങ്ക്‌സ് … Continue reading രണ്ടു നല്ല സിനിമകൾ
