വൃദ്ധനും രണ്ടു വരികളും NPM2023 21/30 – Malayalam Poem

മെലിഞ്ഞൊരു വൃദ്ധനായിരുന്നുകൈയ്യിൽ കറുത്തൊരു ബ്രീഫ്‌കേസുമുണ്ട്കൈത്തണ്ടയിൽ വാച്ചില്ലഎകിലും സമയമായ പോലെകാറിനടുത്തേക്ക് നടന്നു ഒരുവട്ടം പിന്നിലെ മോട്ടൽ ഒന്ന് നോക്കിമുഖത്ത് വികാരങ്ങൾ ഒന്നുമില്ലമെല്ലെ കാറിന്റെ വാതിൽ തുറന്നു അയാൾ കാർ സ്റ്റാർട്ട് ചെയ്തില്ലകണ്ണടച്ച് അവിടെ ഇരുന്നുഎന്തോ കാത്തിരിക്കുകയായിരുന്നുഅല്ലെങ്കിൽ ചിന്തിക്കുന്നുഅതുമല്ലെങ്കിൽ സമയമായിട്ടില്ല അയാൾ ബ്രീഫ്‌കേസ് തുറന്നുഒരു പാക്കറ്റ് പുറത്തെടുത്തുഅത് പതുക്കെ തുറന്നു മടിയിൽ വച്ചു പാക്കറ്റിൽ നിന്നുമൊരു കടലാസെടുത്തുഅതിലേക്ക് നോക്കിയിരുന്നുവായിക്കുകയാവാം…. പോക്കറ്റിൽ നിന്നും ലൈറ്ററെടുത്തുഅയാൾ ആ കടലാസ് കത്തിച്ചുവണ്ടി സ്റ്റാർട്ട് ചെയ്തു അയാൾ പുറത്തേക്ക് കൈ നീട്ടികൈയ്യിൽ കത്തുന്ന കടലാസ് തുണ്ട്കാറ് നീങ്ങിത്തുടങ്ങി കടലാസ്സ് മുഴുവൻ കത്തിയില്ല ബാക്കി പൊടിഞ്ഞ് നിലത്തു വീഴുന്നുഅയാൾ എങ്ങും നോക്കാതെകാറുമോടിച്ച് പോയി…. … Continue reading വൃദ്ധനും രണ്ടു വരികളും NPM2023 21/30 – Malayalam Poem

വേദനയല്ല വിഷയം NPM2023 20/30 – Malayalam Poem

വേദനകൾ ഒരു വിഷമമാണ്… സമയം നോക്കാതെ കടന്നു വരും  വരവിന്റെ കാരണം മനസ്സിലായാൽസമാധാനമുണ്ടാവും….പക്ഷെ അതും ഉണ്ടാവില്ല… വേദനകൾക്കെല്ലാം ഒരു ചരിത്രമുണ്ടാവുംഅതിന്റെ വർത്തമാനം അതിശക്തമാണ്..വേദനകൾക്ക് ഭാവി അരുത് ഇവിടെ… എന്റെ വേദനയും നിന്റെ വേദനയുമുണ്ട്..ഒപ്പം നമ്മുടെ വേദനയും… എന്റെ വേദനയും നിന്റെ വേദനയും തുല്യമാണ്…പക്ഷേ നമ്മുടെ വേദന….അതാണ് ലോകത്തെ മാറ്റി മറിക്കുന്നത് വേദനകളിൽ നിന്നും ചില രീതികൾപുറത്ത് വരും…അതിനെ നേരിടാൻ…സഹിക്കാൻ…കുറയ്ക്കാൻ….പങ്കു ചേരാൻ…അതിനോടൊത്ത് ജീവിക്കാൻ… വേദനകൾ ഓർമ്മകൾ പോലെയാണ്പുതിയ സാധ്യതകൾ നൽകുന്നുപുതിയ തീരുമാനങ്ങൾ എടുപ്പിക്കുന്നുപലതും പഠിപ്പിക്കുന്നു….  വേദനകൾ മനുഷ്യരെ ഒരുമിപ്പിക്കുന്നു…കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു   അല്ല വേദനയല്ല ഇന്ന് വിഷയം…വേദന മനസ്സിലാവാത്തതാണ്.. അന്യന്റേയും അവനവന്റെയും -വിനോദ്- Continue reading വേദനയല്ല വിഷയം NPM2023 20/30 – Malayalam Poem

ബല്ലാത്ത മോട്ടിവേഷൻ NPM2023 19/30 – Malayalam Poem

എളുപ്പത്തിൽ തകരുന്ന ജീവിതങ്ങളെമോട്ടിവേറ്റ് ചെയ്ത് തകർച്ചകളിൽ നിന്നുംരക്ഷിക്കണം…. വ്യാമോഹമാണ്….പക്ഷെ ട്രെൻഡിങ്ങാണ്…മോട്ടിവേഷൻ…. പക്ഷെ… ചെറിയൊരു തകരാറുണ്ട്… ജീവിതം അല്പം സങ്കീർണ്ണമാണ്… അതിൽ….തകർച്ചയും പതർച്ചയും ചേർച്ചയുമുണ്ട് നമ്മൾ….ആവർത്തിച്ചാവർത്തിച്ച് തകരുന്നുപലപ്പോഴായി പതറുന്നു…. വീണ്ടും ഒന്നിച്ചു ചേരുന്നു… തകർച്ച തന്നെ ഒരു ജീവിതാനുഭവമാണ്മനുഷ്യരെ അന്യോന്യം ബന്ധിപ്പിക്കുന്ന സർവ്വസാധാരണ ജീവിതാനുഭവം… ആരാന്റെ കണ്ണിൽ കണ്ണുനീർ കണ്ടാൽ സങ്കടം കൊണ്ടൊരു തകർച്ച… ആരാന്റെ കണ്ണിൽ മറ്റാർക്കോ വേണ്ടിസ്നേഹം നിറയുമ്പോൾ… സന്തോഷം കൊണ്ടും ഒരു തകർച്ച ! ഒറ്റക്ക് തകരുന്ന മനുഷ്യർപിന്നെ….ഒന്നിച്ചൊരുമിച്ച് കൂട്ടം കൂട്ടമായി വന്ന്തിരിച്ചു ചേരുന്നു… ഒന്ന് തകർന്നാലൊന്നും  കുഴപ്പമില്ലഒന്ന് കരഞ്ഞാലും…. പരാജയപ്പെടുന്നതിൽ എന്താണിത്ര പ്രശ്നം?ചില കാര്യങ്ങൾ അറിയാത്തത് ഒരു കുറ്റമാണോ?വ്യത്യസ്തനാകുന്നതിൽ എന്തിന് അസ്വസ്ഥത … Continue reading ബല്ലാത്ത മോട്ടിവേഷൻ NPM2023 19/30 – Malayalam Poem

ഒരു ലേശം പുച്ഛം NPM2023 18/30

നല്ല മനസ്സുകളെ നശിപ്പിക്കുന്നഒളിഞ്ഞു കിടക്കുന്നൊരു വിദ്വെഷമുണ്ട്ഈ ലോകത്ത്…  തീർത്തും ശാന്തരായ ആളുകൾ അലറി കൊണ്ട് ഓടി നടന്ന്ചിന്തിക്കാൻ കഴിയാത്ത ഭീകരതചെയ്യുന്നത്…. ഓരോ തവണയും നമ്മൾ ആശ്ചര്യപ്പെടുംഅത്ഭുതപ്പെടും… ടീവിയിലും സാമൂഹ്യ മാധ്യമങ്ങളിലുംചർച്ചിക്കും… ഛർദിക്കും….  അലറി തിമിർക്കുംആരെയൊക്കെയോ പഴിചാരും….നമ്മളെ ഒഴിച്ച്… എത്രയെത്ര കുറ്റങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് ലോകത്തിലെ നല്ല മനസ്സുകളായ നമ്മൾക്ക് കാര്യങ്ങൾ വ്യക്തമാവാൻ ? നമ്മളും ഇതിനൊക്കെ തീർത്തും പ്രാപ്തരാണെന്ന് ആത്മാർത്ഥമായി മനസ്സിലാക്കാൻ…? മനുഷ്യന്റെ ചരിത്രത്തിലേക്ക് ഒന്ന് നോക്കിയാൽ കാണാം…. പറഞ്ഞറിയിക്കാനാവാത്ത ഭീകരത നമ്മുടെ പൂർവ്വികർ മഹാന്മാരാണ്….. ചിലരൊക്കെ വമ്പന്മാരാണ്…. നിഷ്കളങ്കതയെ ഈ ഭൂമുഖത്തു നിന്നുപല തവണ തുടച്ചു നീക്കിയവരാണ് എന്നിട്ടും നമ്മൾ ഞെട്ടുന്നു… . ഞെട്ടി തെറിക്കുന്നു ഓരോ തവണയും… മുമ്പത്തേക്കാൾ വികാരത്തോടെആശ്ചര്യപ്പെടുന്നു…വികാരഭരിതരാവുന്നു…. എല്ലാവർക്കും….. കുറ്റവാളികളിൽ … Continue reading ഒരു ലേശം പുച്ഛം NPM2023 18/30

കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30

ജനനം…സന്തോഷത്തിന്റെ നിമിഷമാണ്മരണംവേദനാജനകമാണ് ഒന്നും എഴുതാൻ തയ്യാറല്ലാത്ത ഒരാളുടെവാതിലിൽ അത് വന്ന്  മുട്ടുമ്പോഴാണ്ഒരു കവിത സംഭവിക്കുന്നത്….  കവിത എല്ലാവർക്കുമുള്ളതല്ലഅത് നിങ്ങളുടെ വയറ് നിറയ്ക്കില്ലഅത് കവിയെ പോലും പോറ്റില്ല…. പക്ഷെ അത് കവിയെ രക്ഷിക്കുംനിത്യനാശത്തിൽ നിന്ന്രക്ഷിക്കുമോ..? അറിയില്ല…രക്ഷിക്കുമായിരിക്കും….    ഇപ്പോൾ ആർക്കും കവിതകൾ വേണ്ടഅവർക്ക് സമയമില്ല എന്നാൽ ഒറ്റക്കിരിക്കുമ്പോൾഅവരവരുടെ ചിന്തകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ ഒരു കവിതയുടെ മായാജാലം അറിയും..  ചിന്തകളുടെ വലിയൊരു കൂട്ടായ്മയിലേക്ക്ആ കവിത നമ്മളെ കൊണ്ടു പോകുംകാര്യങ്ങൾ അത്ര മോശമല്ലെന്ന്നമ്മളോട് പറയും..  അല്ലെങ്കിൽ ഇങ്ങനെ പറയും“കാര്യങ്ങൾ വളരെ മോശമാണ്പക്ഷെ നമ്മൾ അതിജീവിക്കും” എല്ലാവരിലും ഒരു കവിതയുണ്ട്അതാണ് അവർ ജീവിച്ചു തീർക്കുന്നത്..സമാനതകളില്ലാത്ത രൂപത്തിൽപൂർണ്ണമായി, ഏറ്റവും മികച്ച രീതിയിൽ  … Continue reading കവിതകളെ കുറിച്ചൊരു ഗവിത NPM2023 17/30

ആ വെള്ള സ്കാർഫ് NPM2023 16/30 – Malayalam Poem

സ്നേഹത്തിന്റെ നല്ലൊരുദാഹരണംഞാൻ കണ്ടു…. ഇവിടെ നിന്നും അല്പം ദൂരെ ഒരു ചെറിയ ഹോട്ടൽ  മുറിയിൽ,ഞാനത് അനുഭവിച്ചറിഞ്ഞു ! അവളൊരു വെളുത്ത സ്കാർഫ് ധരിച്ചിരുന്നുമറ്റൊന്നും ഞാൻ ഓർക്കുന്നില്ല..വെള്ള സ്കാർഫ് മാത്രമാണ് ഞാൻ കണ്ടത്അതിൽ ഒരു ഇനീഷ്യലും കുത്തിവച്ചിരുന്നു ഞങ്ങൾ ആദ്യമായി ഇണ ചേർന്നപ്പോൾഞാൻ അവളോട് ചോദിച്ചുആ സ്കാർഫിൽ എഴുതിയത് എന്താണ്…അവൾ പറഞ്ഞുഅതൊരു തത്വശാസ്ത്രമാണ്….. അടുത്ത തവണ ഞങ്ങൾ ഇണ ചേർന്നപ്പോൾഞാൻ വീണ്ടും അവളോട് ചോദിച്ചുഅവൾ പറഞ്ഞുഅത് ഒരു ആശയം മാത്രമാണ്…. മൂന്നാം തവണ ഞങ്ങൾ ഇണ ചേർന്നപ്പോൾഞാൻ അവളോട് പറഞ്ഞുഅതിന്റെ അർത്ഥമെന്താണെന്ന് എനിക്കറിയണംനീ എന്നോടത് പറഞ്ഞെ തീരു അതൊരു ഓർമ്മയാണെന്ന്അവൾ പറഞ്ഞു ഞാൻ അങ്ങനെ അസൂയപ്പെടുന്ന ആളല്ല എന്നാൽ … Continue reading ആ വെള്ള സ്കാർഫ് NPM2023 16/30 – Malayalam Poem

ഞാൻ തീരുമാനിക്കും NPM2023 15/30

നമ്പർ ടൈപ്പ് ചെയ്ത് സ്റ്റോർ ചെയ്തു മൊബൈൽ ഫോൺ മാറ്റി വെച്ചുസമയമാകുമ്പോൾ അതടിക്കും മറ്റൊന്നും ചിന്തിച്ച് വിഷമിക്കേണ്ടതില്ല പക്ഷെ അതടിക്കുമ്പോൾഅതെന്റെ ജീവിതത്തെ മാറ്റിമറിക്കുമോ? ഒരു ചെറിയ തീരുമാനത്തിൽയുദ്ധങ്ങളുടെ ഗതി വരെ മാറിയിട്ടുണ്ട്പിന്നെയാണ് എന്റെയൊരു സാധാരണ ജീവിതം മൊബൈലടിക്കുന്നത് കേട്ടില്ലെങ്കിലോ ?ഞാൻ കാത്തിരുന്നുഒരു മണിക്കൂർ, രണ്ട് മണിക്കൂർ, മൂന്ന് മണിക്കൂർ നിങ്ങൾ എന്തെങ്കിലും കാത്തിരിക്കുമ്പോൾആ കാര്യം സംഭവിക്കുന്നതിന് മുമ്പ് തന്നെഅത് പല തവണ സംഭവിക്കും എനിക്കും ഫോണടിച്ച പോലെ തോന്നി ഒന്നല്ല പല വട്ടം…  ഒടുവിൽ അതടിച്ചു,ഞാനെടുത്തു ചെവിയോടടുപ്പിച്ചു വച്ചു.മറുവശത്തെ ശബ്ദം പറഞ്ഞു“സമയമായി….” അടുത്ത സ്റ്റെപ് വ്യക്തമാണ്ഞാൻ ഫോൺ ഓഫ് ചെയ്യുന്നുമുൻപ് ആരോ തീരുമാനിച്ച പോലെ ചെയ്യുന്നു  ജീവിതം … Continue reading ഞാൻ തീരുമാനിക്കും NPM2023 15/30

സമയത്തിന്റെ പ്രതിഫലനം NPM2023 14/30

സമയമുണ്ട്….ഞങ്ങളും ഇവിടെയുണ്ട്ഞങ്ങൾ ഇല്ലാതാവുമ്പോഴുംസമയം അവിടെ തന്നെയുണ്ടാവും ഒരു കായലിൽ…. വെള്ളത്തിൽ…  അനേകം മുഖങ്ങളുടെ പ്രതിഫലനംഅവയ്ക്കിടയിൽ ഞാനുമുണ്ടോ ?ഇല്ല…. ഞാനില്ല ഞാനൊരു പ്രതിബിംബമല്ലല്ലോ ജീവനുള്ള രൂപമല്ലെ…?  വെള്ളത്തിലേക്ക് മെല്ലെ കാലെടുത്തു വച്ചുപ്രതിഫലനങ്ങളിൽ ഞാനില്ലായിരിക്കാംകായലിന്റെ ആഴത്തിലെവിടെയെങ്കിലും ഉണ്ടാവാംവരൾച്ച കാലത്ത് മാത്രം തല പുറത്തിടുന്നചെറിയ പാറകൾക്കും കല്ലുകൾക്കും ഒപ്പം ആഴം കുറവാണ് വീണ്ടും മുന്നോട്ട് നടന്നുകാലുകൾക്ക് പരിചിതമായൊരു സ്പർശംആഴത്തിലുള്ള ഓർമ്മകളിൽ എവിടെയോമറന്നുപോയൊരില പോലെ എന്തോ മുങ്ങുക തന്നെ വേണം ഒരംശം പോലും പുറത്ത് കാണാതെ കൈയും കാലും ഉപയോഗിച്ചു വീണ്ടും തിരഞ്ഞു ആ പരിചിത സ്പർശം പിന്നെയില്ലഅത് നഷ്ടപ്പെട്ടിരിക്കുന്നു.   ഇരുട്ടായിസൂര്യപ്രകാശത്തിന്റേതെന്ന് അവകാശപ്പെടാവുന്ന കിരണങ്ങൾ എല്ലാം പതുക്കെ അപ്രത്യക്ഷമായി പുറത്ത് രാത്രിയായിരിക്കണംഞാൻ അനങ്ങിയില്ല…. പ്രതിബിംബങ്ങൾ സൂര്യനെ … Continue reading സമയത്തിന്റെ പ്രതിഫലനം NPM2023 14/30

വരി വരിയായി നിൽക്കുക NPM2023 13/30

അവിടെ ഒരു നീണ്ട നിരയുണ്ട്പുതിയൊരു വരിയാണെന്ന് തോന്നുന്നു.എനിക്കറിയാവുന്ന ആരുമില്ല പരിചിതമായ ചില മുഖങ്ങളുണ്ട്അതൊരു പ്രശ്നമല്ലഎന്നെ അവർക്ക് പരിചയമില്ല.  ഇതെന്റെ ആറാമത്തെ വരിയാണ്മറ്റഞ്ചെണ്ണം ഇതിനെക്കാൾ ചെറുതായിരുന്നുഒരു പക്ഷെ എനിക്ക് തോന്നുന്നതാവംഭൂതകാലം എപ്പോഴും അങ്ങനെയല്ലേവർത്തമാനത്തിന്റെ പുകമറയിൽ. ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലവരികളിൽ അങ്ങനെ നിൽക്കുക, കാത്തിരിക്കുക… രസകരമായ സംഭവം അതല്ലഞങ്ങൾ ഇതിനായി ജനിച്ചതു പോലെയാണ്വരികൾ, വരികൾ, പിന്നെയും കൂടുതൽ വരികൾ ആദ്യം രണ്ട് കാലുകളിലും നിൽക്കുക,പിന്നെ ഒന്നിൽ നിൽക്കുക..പിന്നീട് വീണ്ടും രണ്ടു കാലിൽ നിൽക്കുക മുമ്പിലുള്ള ആളുകളെ നിരീക്ഷിക്കുകമറച്ചു വയ്ക്കുന്ന ചെറിയ അസൂയയോടെപിന്നിലുള്ള ആളുകളെ നിരീക്ഷിക്കുകമറച്ചു വയ്ക്കുന്ന ചെറിയ ആശ്വാസത്തോടെ… ലോകത്ത് എല്ലായിടത്തും ഇതേ കഥയാണ്എല്ലാ വർഗ്ഗത്തിലും നിറത്തിലുമുള്ള … Continue reading വരി വരിയായി നിൽക്കുക NPM2023 13/30

എന്റെ ശവപ്പെട്ടി പണിയുന്നയാൾ NPM2023 12/30

ഇന്നലെ ഞാൻ എന്റെ ശവപ്പെട്ടി കാണാൻ പോയിശവപ്പെട്ടികൾ വിൽക്കുന്ന ആളെ കണ്ടുവളരെ ശാന്തനായ നല്ലൊരു മനുഷ്യൻഅയാൾക്ക് മൂന്ന് കുട്ടികളുണ്ട് ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചുംഞാൻ അയാളോട് സംസാരിച്ചുഅയാൾ ഒന്നും മിണ്ടിയില്ലമുഴുവൻ സമയവും എന്നെ നോക്കിയിരുന്നുഅളവെടുക്കുന്ന പോലെ. അയാളുടെ കണ്ണുകളിൽ നിർവികാരമായിരുന്നുപക്ഷെ അതിൽ ഒരു സ്നേഹവും ഞാൻ കണ്ടുഒരാൾ നമ്മുടെ ജീവിതത്തിന്റെഭാഗമാവാൻ പോവുമ്പോൾഅവരുടെ കണ്ണുകളിൽ കാണുന്ന സ്നേഹം അയാൾ മെല്ലെ എന്റെ തോളിൽ കൈവച്ചുഎന്നിട്ട് പതുക്കെ പറഞ്ഞു ഈ ശരീരം…അതിവിടെ എത്തുമ്പോൾഅതിന് ഒരു വിലയുമില്ലാതാവണംഅതായത്… എന്നെങ്കിലും അതിവിടെ എത്തിയാൽ അയാൾ ആദ്യമായി ഒന്ന് പുഞ്ചിരിച്ചുഎന്റെ തോളിൽ നിന്നും തലയിലേക്ക്അയാളുടെ കൈയോടിച്ചുഎന്നിട്ട് ആശംസ നേരുന്ന പോലെ … Continue reading എന്റെ ശവപ്പെട്ടി പണിയുന്നയാൾ NPM2023 12/30