Category: കവിത
അവൻ – ഒരു ഗവിത
ഒരു ചെക്കോവ് കഥ – ഗവിത – Malayalam Poetry
ഒരു ചെക്കോവ് കഥയുടെ അവസാനംഒഴിഞ്ഞ ഗ്ലാസ് നോക്കി അവൾ ചോദിച്ചുഇത്രയും നേരം വായിച്ചത് വെറുതെയായോ…. കഥയല്ലേ..? ഞാൻ പറഞ്ഞു…ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന് ഒഴിക്കും…എല്ലാം വായിച്ചു കഴിഞ്ഞാൽഞാൻ എഴുതി തുടങ്ങും.. അവൾ ചിരിച്ചു…‘ഞാൻ എഴുതുക’ എന്ന് കെട്ടിട്ടാവും എന്റെ കഥകളിൽ…അക്ഷരത്തെറ്റുകളായിരുന്നുഎന്നും മുഖ്യ കഥാപാത്രങ്ങൾ… ചെക്കോവ് എന്നൊക്കെ പറയാനായി അല്ലെ..അവൾ കളിയാക്കി…. നമ്മൾ എഴുതുന്ന ഓരോ വാക്കുംമറ്റാർക്കോ അവകാശപ്പെട്ടതാണ്… ഞാൻ പുസ്തകം തുറന്നുഅടുത്ത കഥയെടുത്തു…ഉറക്കെ വായിച്ചു… കഥയില്ലാത്തവർക്കും വായിക്കാൻചെക്കോവ് സ്നേഹം-പഹയൻ- Continue reading ഒരു ചെക്കോവ് കഥ – ഗവിത – Malayalam Poetry
അവൻ കരയട്ടെ NPM2023 30/30 – Malayalam Poetry
ഞാൻ അവനെ കരയാൻ അനുവദിച്ചുഅവൻ കണ്ണീരെന്താണ് അറിയണംഎല്ലാ കണ്ണുനീരും തുല്യമല്ല എന്നുമറിയണം സൂക്ഷിച്ചു നോക്കിയാൽ നമ്മൾക്കെല്ലാംഅതു കാണാം നിസ്സഹായതയിൽ നിന്നും പൊഴിയുന്നമറ്റുള്ളവരുടെ കണ്ണുകളിലെ കണ്ണുനീർ കടുത്ത ശാരീരിക വേദനയിൽഅലർച്ചകൾക്കിടയിൽ ആരുമറിയാതെമറഞ്ഞു പോകുന്ന കണ്ണുനീർ ഒരു കാരണവുമില്ലാതെ അനവസരത്തിൽപുറത്തേക്കു എത്തി നോക്കുന്ന കണ്ണുനീർ കരയുന്നവർക്ക് മാത്രം കാണാൻ കഴിയുന്നഉള്ളിൽ കിടന്ന് നീറുന്ന കണ്ണുനീർ സന്തോഷം പ്രകടിപ്പിക്കാൻ മറ്റൊരു വഴിഅറിയാത്തതു കൊണ്ട് മാത്രംനിറഞ്ഞു വരുന്ന കണ്ണുനീർ… വേർപിരിയലുകൾ കാണാതിരിക്കാൻകാഴ്ചകളെ മൂടി മറയ്ക്കുന്നഅവസരോചിതമായ കണ്ണുനീർ ലോകവും സമൂഹവും ഒരു വിലയും നൽകാത്തത് കൊണ്ട് മാത്രം പുറത്ത് വരൻ വിസമ്മതിക്കുന്ന കണ്ണുനീർ ഇവകൊണ്ടൊന്നും തീരുന്നില്ല..ഓരോ സന്ദർഭത്തിനും ഒരോ കണ്ണുനീരുണ്ട് … Continue reading അവൻ കരയട്ടെ NPM2023 30/30 – Malayalam Poetry
നെരൂദയെ പറഞ്ഞ തെറി NPM2023 29/30 – Malayalam Poetry
ഒരു കടലാസ്സിൽനെരൂദയുടെ കവിത പകർത്തിയെഴുതിപല പ്രാവശ്യം വായിച്ച് പഠിച്ചു ഇന്ന് പറയണം…ഞാൻ തീരുമാനിച്ചുറച്ചു… അവൾ നടന്നു വരുന്നിടത്ത്മാറി നിന്നു… കാത്തിരുന്നു…ഒന്നും കൂടി കടലാസ്സെടുത്ത്ഓർമ്മയുണ്ടോ എന്ന് നോക്കി യെസ് ഓർമ്മയുണ്ട് എല്ലാം കൃത്യമായി… ദൂരെ നിന്നും അവൾ നടന്ന് വരുന്നു..ഞാൻ അക്ഷമനായി കാത്തിരുന്നു…. കൂട്ടുകാരിയുടെ കൂടെയാണ്…അവർ അടുത്തെത്താറായി…ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു… ‘സജിതാ….’ ഞാൻ വിളിച്ചുരണ്ടു പേരും എന്നെ നോക്കി.. ഞാൻ കണ്ണടച്ച് അവർക്ക് നെരൂദ വിളമ്പികണ്ണ് തുറന്നപ്പോൾ അവരവിടെ തന്നെയുണ്ട്.. അവർ എന്നെ നോക്കി മന്ദഹസിച്ചു..എന്നിട്ട് അടുത്ത് കൂടി നടന്നു പോയി.. അല്പം കഴിഞ്ഞ്… കൂട്ടുകാരി എന്നെ തിരിഞ്ഞു നോക്കിചിരിച്ചു … Continue reading നെരൂദയെ പറഞ്ഞ തെറി NPM2023 29/30 – Malayalam Poetry
ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry
രാത്രിയിൽ നിന്നും ചന്ദ്രനെഅടർത്തിയെടുത്ത് പകുതി കടിച്ച്തിരിച്ച് വീണ്ടും അവിടെ തന്നെ വയ്ക്കും… എന്നിട്ട് ബാക്കി നിന്ന നിലാവിൽ അര വരെ മുങ്ങി കയറിയിട്ട് ആരും കാണാതെ തിരിച്ചു വന്ന് കിടക്കും… വർഷങ്ങളായിട്ടുള്ള പതിവാണ്…അടുത്ത രാത്രി വീണ്ടും ചന്ദ്രൻവൃത്താകൃതിയിൽ വന്ന് നിൽക്കുംവീണ്ടും അടർത്തും വീണ്ടും കടിക്കുംവീണ്ടും തിരിച്ചു വയ്ക്കും… ഇന്നലെ പുറത്തിറങ്ങിയപ്പോൾചന്ദ്രനെ കാണാനില്ല…കുറെ പരതി…. കണ്ടില്ല… ചന്ദ്രനെ കഴിക്കാതെ….നിലാവിൽ കുളിക്കാതെ…ഇരുട്ടിൽ തപ്പിത്തടഞ്ഞ് തിരിച്ചു വന്ന് കിടന്നു… രാവിലെ എഴുന്നേറ്റ് ഒരു ബുൾസൈ ഉണ്ടാക്കി…അത് കണ്ടപ്പോൾ സൂര്യനെ പോലെ തന്നെ..വീണ്ടും ചന്ദ്രനെ ഓർമ്മ വന്നു… ഇനി ചന്ദ്രന് പകരം സൂര്യനെ കടിച്ചാലോ?അത് വേണ്ട ചൂട് … Continue reading ചന്ദ്രനെ കടിച്ചവൻ NPM2023 28/30 – Malayalam Poetry
അഞ്ച് രൂപ NPM2023 27/30
അങ്ങനെ അവിടെ വച്ചാൽ ശരിയാവില്ലകീശയിൽ തന്നെ വയ്ക്കണം അഞ്ച് രൂപ നോട്ടാണ്….അഞ്ച് വട്ടം പറയണം കൈയ്യിൽ മടക്കി വച്ച നോട്ട് അവൻ തിരിച്ച് അച്ഛന് കൊടുത്തു.. “എനിക്ക് കീശയില്ല…”ബനിയന്റെ വലതു ഭാഗത്ത്ഒരു കീശയുടെ നിഴൽ മാത്രമുണ്ട് “എവിടെ നിന്റെ കീശ”ഇന്നലെ ഉണ്ടായിരുന്നല്ലോ എന്നായി അച്ഛൻ… “അത് ഹൈദ്രോസ് കീറി…”അച്ഛൻ നോക്കിയതും അവൻ പെട്ടന്ന് പറഞ്ഞു “ഞാൻ ഹൈദ്രോസിന്റെ കീശയും കീറിമുഖത്തും വച്ച് കീറി”അച്ഛന് തന്നെ പറ്റി കുറച്ചിലാവരുതല്ലോഅവൻ ഒന്ന് ആക്കം കൂട്ടി പറഞ്ഞു… അച്ഛൻ ഒരു അഞ്ച് രൂപ കൂടി കൊടുത്തു…എന്നിട്ട് പറഞ്ഞു “ഇയ്യും ഹൈദ്രോസും കൂടി പോയിക്കോ ഹൈദ്രോസിനും കൂടി … Continue reading അഞ്ച് രൂപ NPM2023 27/30
കോമഡി മനിതൻ NPM2023 26/30
ചിലരങ്ങനെയാണ്…ഒന്നും പറയില്ല… പറയേണ്ട ആവശ്യമില്ലഅവരോട് പറഞ്ഞിട്ടും കാര്യമില്ല മനുഷ്യൻ… വല്ലാത്തൊരു വിചിത്ര ജീവി തന്നെഎവിടെയും തൊടാതെ എന്നാൽ എവിടെയൊക്കെയോ പറ്റി പിടിച്ച്കഴിയുന്ന ഒന്ന്…. പറ്റിച്ച് പിടിക്കപ്പെട്ട് എന്നും പറയാം ഒരു മാധ്യമ സാമൂഹ്യ മാധ്യമ ഭാഷയിൽ സ്വന്തം മണ്ടത്തരം കണ്ടിട്ടും ഒരു കൂസലുമില്ലാത്തവരാണ്നമ്മൾ മനുഷ്യർ അറിയാം പക്ഷെ ഒന്നും ചെയ്യില്ലഎന്തെങ്കിലും ചെയ്യുക എന്നത് തന്നെ പ്രയാസമാണ്മടിയും തോൽക്കുമോ എന്ന പേടിയും കൂടി ഒരു വല്ലാത്ത കോമഡിയാണ് നമ്മൾ മനുഷ്യർ എങ്കിലും ഒന്നുണ്ട്…വേണമെങ്കിൽ തിരുത്താനുംചുറ്റുപാടുകളെ മാറ്റാനും എന്നും കഴിവുള്ള ജീവിയുമാണ് മനുഷ്യൻ.. powerful but capable to be uselessഎന്നും ഇടയ്ക്ക് തോന്നാം…. … Continue reading കോമഡി മനിതൻ NPM2023 26/30
മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30
താഴേക്ക് ഇറങ്ങി ചെല്ലണംഎന്നാണവർ പറയുന്നത്…എന്നാലേ ശരിക്ക് കാണുകയുള്ളു എന്ന് ഇതാദ്യമായി കേൾക്കുകയാണ്എന്നായി ഞാൻ.. അൻപത് വർഷത്തിന് മുകളിലായിഈ ലോകത്ത് വന്നിട്ട്ചെറുപ്പം മുതൽ കേൾക്കുന്നത് ഇതിന്റെ വിപരീതമാണ്… മുകളിലേക്ക് കയറി വാഎന്നാൽ നന്നായി കാണാം എന്നാണ്..ഞാൻ പഠിച്ച കാഴ്ച്ച പുരാണം ചിലപ്പോൾ മുകളിലും താഴെയും ഉണ്ടാവുംകാണാനുള്ള കാഴ്ച്ചകൾ.. എല്ലാവരും മുകളിലേക്ക് കയറണംഎന്നത് ആര് തീരുമാനിച്ചു…മുകളിലെ കാഴ്ച്ചകൾ കൂടുതൽ നല്ലതാണോ? അതോ….മുകളിൽ നിന്നും താഴോട്ട് നോക്കണോ.. കാഴ്ചകളിലെ വലിപ്പ ചെറുപ്പംഒരു സമൂഹത്തിന്റെ പ്രശ്നമാണ്..അത് മനുഷ്യന്റേതുമായി തീരുന്നു…. താഴെയുള്ള കാഴ്ച്ചകൾ മോശമെന്ന പോലെ കാഴ്ച്ചകളുടെ ഭാഗമാവണം എന്നുണ്ടെങ്കിൽതാഴേക്ക് പോയെ മതിയാവു…എനിക്കതാണിഷ്ടം…കാഴ്ചകളുടെ ഭാഗമാവണം… ഒറ്റപ്പെടാൻ മുകളിലാണ് നല്ലത് എല്ലാവരും കൂടുതൽ … Continue reading മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30
കണ്ടെത്തണോ ? NPM2023 24/30
നമ്മളിലൊക്കെ നഷ്ടപ്പെട്ട ഒരാളുണ്ട്അവരെ കണ്ടെത്താനുള്ള ശ്രമമാണ്അതാണ് നമ്മൾ ചെയ്യുന്നത്…എപ്പോഴും… എല്ലാ ദിവസവും നമ്മുടെ ഉള്ളിൽ… ആരെങ്കിലും എപ്പോഴും നഷ്ടപ്പെട്ടു കൊണ്ടിരിക്കുംഎപ്പോഴും ആ തിരച്ചിലിലാണ് നമ്മൾ ഒരാളെ കണ്ടെത്തുംഅപ്പോൾ മറ്റാരെങ്കിലും കാണാതെ പോവുംഇത് തുടർന്നു കൊണ്ടേയിരിക്കും…. നഷ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ഒരു വഴിയുണ്ട്നമ്മൾ മുമ്പ് ചെയ്ത എന്തെങ്കിലും ഒന്നെടുക്കുകഅത് വീണ്ടും ആവർത്തിക്കുകതുടർന്നും വീണ്ടും വീണ്ടും അതാവർത്തിക്കുകഅപ്പോൾ ആ വ്യക്തിയെ കണ്ടെത്തും… നഷ്ടപ്പെട്ടവർ എന്നും നമ്മുടെഭൂതകാലത്തിൽ നിന്നുമാണ്… ആൾക്കൂട്ടത്തിൽ നിൽക്കാൻഞാൻ ഏറെ ഇഷ്ടപ്പെടുന്നുചുറ്റുമുള്ള എല്ലാവർക്കുംഎല്ലാം ഉണ്ടെന്ന് തോന്നുംഎന്നിട്ടും അവർ തിരച്ചിലിലാണ് അവരെല്ലാം തിരയുകയാണ്അവരുടെ ഉള്ളിലെആ നഷ്ടപ്പെട്ട വ്യക്തിക്ക് നമ്മൾക്കും കണ്ടെത്താൻ കഴിയുംപക്ഷെ നമ്മൾ സത്യസന്ധരായിരിക്കണംനഷ്ടപ്പെട്ടു എന്നാദ്യം സമ്മതിക്കേണ്ടതുണ്ട് … Continue reading കണ്ടെത്തണോ ? NPM2023 24/30
