34/365 പഹയൻ എന്ന പേര്

‘പഹയൻ’ എന്ന പേര് പലർക്കും അറിയാം… എന്റെ ശരിക്കുള്ള പേര് അറിയാത്തവരും ഉണ്ട്… ‘പഹയൻ‘ എന്ന പേര് ചിലപ്പോൾ ഒരു ബാധ്യതയായി തോന്നാറുണ്ട്… ഒരു തമാശയിൽ തുടങ്ങി താങ്ങാൻ കഴിയാത്ത ഒരു ജീവിത യഥാർഥ്യമായി മാറിയ പോലെ 😂 ഒരു വ്യക്തി എന്ന രീതിയിൽ നമ്മളെല്ലാം പലതുമാണ്.. ഒരു പേരിലേക്ക് ചുരുങ്ങുക എന്നത് ഒരു വേദനയാണ്.. നമ്മുടെ എല്ലാ വശങ്ങളും ആശയങ്ങളും നമ്മൾക്ക് തന്നെ പൂർണ്ണമായി യോജിക്കാൻ പറ്റാത്തവയാണ്… അപ്പോൾ നമ്മളെ ആദ്യമായി പരിചയപ്പെടുന്നവരുടെ കാര്യം പറയാനുണ്ടോ..? കവിത… സിനിമ… പുസ്തകം.. രാഷ്ട്രീയം… സാമൂഹിക നിരീക്ഷണം… ചളി… ട്രോൾ… സെക്സ്… പ്രണയം… … Continue reading 34/365 പഹയൻ എന്ന പേര്

33/365 ഒന്നിലും വലിയ അർത്ഥമില്ല !

ഇതിലൊന്നും വലിയ അർത്ഥമില്ല… ഒക്കെ നമ്മൾക്ക് തോന്നുന്നതാണ്..  അപ്പോൾ ചിലര് ചോദിക്കും എന്തിന്റെ കാര്യമാണ് ഈ പറയുന്നത് എന്ന്. അങ്ങനെ ഒന്നിന്റെ കാര്യമാണെങ്കിൽ പറയാം. ഇത് എല്ലാം അങ്ങനെയല്ലേ.. എന്തൊക്കെ കാര്യങ്ങളിൽ അർത്ഥമില്ല എന്ന് കരുതുമ്പോൾ നമ്മൾ അത്ഭുതപ്പെടും…  “എല്ലാം താരതമ്യങ്ങളുടെ ചിലവിലാണ് നിലനിൽക്കുന്നത് തന്നെ… ഒറ്റക്ക് അതിന് അർത്ഥവുമില്ല അസ്തിത്വവുമില്ല…” “ഇപ്പോഴും എന്തിനെ കുറിച്ചാണ് പറഞ്ഞത് എന്ന് പറയുന്നില്ല. ഒന്നും മനസ്സിലാവുന്നില്ല..” “അത് തന്നെയാണ് പറയുന്നത്… എല്ലാം മനസ്സിലാക്കണം.. അല്ലെങ്കിൽ മനസ്സിലാവും എന്ന തെറ്റിദ്ധാരണ… അതല്ലെ ജീവിതം..? അങ്ങനെ മനസ്സിലാക്കാൻ ഒന്നിനും വലിയ അർത്ഥമില്ലെങ്കിൽ ആ തെറ്റിദ്ധാരണക്കല്ലേ നമ്മൾ ജീവിതം … Continue reading 33/365 ഒന്നിലും വലിയ അർത്ഥമില്ല !

32/365 ഒത്തുചേരലും വേർപിരിയലും

പല ഒത്തുചേരലുകളുടെയും ഭാഗമായി ലോകത്തിന്റെ നാനാ ഭാഗത്തുള്ള സുഹൃത്തുക്കളെ വിളിക്കുകയും കൂടെ ആരെങ്കിലും ഈ ONV വരികൾ ചൊല്ലുകയും ചെയ്യാറുണ്ട്… ഒരു പതിവാണ്… വേര്‍പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടി നാം വേദനകള്‍ പങ്കുവെക്കുന്നു ഈ വേദനകള്‍ ഏറ്റുവാങ്ങുന്നു കരളിലെഴുമീണങ്ങള്‍ ചുണ്ടു നുണയുന്നു കവിതയുടെ ലഹരി നുകരുന്നു…കൊച്ചുസുഖദുഃഖ മഞ്ചാടിമണികള്‍ ചേര്‍ത്തുവെച്ചു പല്ലാങ്കുഴി കളിക്കുന്നു വിരിയുന്നു കൊഴിയുന്നു യാമങ്ങള്‍ നമ്മളും പിരിയുന്നു യാത്രതുടരുന്നു യാത്രതുടരുന്നു യാത്രതുടരുന്നു മായുന്ന സന്ധ്യകള്‍ മടങ്ങി വരുമോ പാടി മറയുന്ന പക്ഷികള്‍ മടങ്ങി വരുമോ എങ്കിലും സന്ധ്യയുടെ കൈയ്യിലെ സ്വര്‍ണ്ണവും പൈങ്കിളിക്കൊക്കില്‍ കിനിഞ്ഞ തേന്‍തുള്ളിയും പൂക്കള്‍ നെടുവീര്‍പ്പിടും ഗന്ധങ്ങളും മൗനപാത്രങ്ങളില്‍ കാത്തു … Continue reading 32/365 ഒത്തുചേരലും വേർപിരിയലും

31/365 അക്ബറിന്റെ സീതാ ലോകം….

ഏയ്‌ പ്രേമമൊന്നുമല്ല… ഒരു ചെറിയ ഇഷ്ടം..“സീതേ… “ ആ നീട്ടി വിളിയിൽ എല്ലാമുണ്ടായിരുന്നു… അക്ബറിന്റെ കൂട്ടിൽ നിന്നും സീതയെ കാണാൻ കഴിയില്ല… പക്ഷെ… കഴിഞ്ഞ തവണ നാല് ദിവസം ഒരു കൂട്ടിൽ കിടന്നതിന്റെ ഓർമ്മ ഇന്നും മനസ്സിലുണ്ട്… സീതയുടെ ശബ്ദവും മണവും ആ കൂട്ടിൽ ഇന്നുമുണ്ട്.. അക്ബറിന്റെ മനസ്സ് സീതയുടെ പക്കലും… കൂടിന് പുറത്ത് ചില അടക്കം പറച്ചിലുകൾ അക്ബറും കേട്ടിരുന്നു… കൂട് തുറന്നു വിടാൻ വരുന്ന മീശക്കാരൻ ചേട്ടന്റെ പക്കലാണ് എപ്പോഴും ഏറ്റവും ഒടിവലത്തെ വാർത്തകൾ.. ഇത് വരെ മീശക്കാരൻ ചേട്ടന്റെ നിഗമനങ്ങൾ തെറ്റിയിട്ടില്ല…ഇത്തവണയും അതാവും സ്ഥിതി…. പുറത്ത് പ്രക്ഷോഭങ്ങൾ … Continue reading 31/365 അക്ബറിന്റെ സീതാ ലോകം….

30/365 രാഹുലന്റെ നടത്തവും അരിശവും

രാഹുലൻ ദിവസവും രാവിലെ എഴുന്നേറ്റ് നടക്കും… നടത്തം ആരോഗ്യത്തിനു നല്ലതാണത്രേ.. ആരും പറഞ്ഞിട്ടല്ല… രാഹുലൻ തന്നെ ജീവിത പരിചയം കൊണ്ട് മനസ്സിലാക്കിയെടുത്തതാണ്.. നടക്കുമ്പോൾ ചെറിയൊരു മുടന്ത് ഉള്ളത് കാലിന് പണ്ട് പറ്റിയൊരു പരുക്കാണ്… മുടന്തുണ്ടങ്കിലും നടത്തം മുടക്കരുത്…. നടക്കുമ്പോൾ സ്ഥിരം കാണാറുള്ള മുഖങ്ങൾ നോക്കി രാഹുലൻ പരിചയം നടിക്കാറുണ്ട്.. പക്ഷെ അന്ന് അങ്ങനെ ചെയ്യാൻ തോന്നിയില്ല… എല്ലാവരോടും ഒരു അമർഷം.. എല്ലാവരോടും എല്ലാത്തിനോടും… അരിശം…. കാലിന് അല്പം വേദനയുള്ളത് കൊണ്ടാവാം… രാഹുലൻ സ്വതവേ അമർഷവും ദേഷ്യവും പതിവില്ലാത്ത ആളാണ്. അത് പരിചയക്കാരോടായാലും അല്ലെങ്കിലും… ദിവസവും അഞ്ച് കിലോമീറ്റർ നടക്കുക എന്നതാണ് പതിവ്. … Continue reading 30/365 രാഹുലന്റെ നടത്തവും അരിശവും

29/365 ലാസ് വേഗസ്

രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകവുമായി ഒരു ലാസ് വേഗസ് യാത്ര.. അമേരിക്കയിലെ പലയിടത്തു നിന്നും (REC (NIT) കോഴിക്കോട് പഠിച്ചു എന്ന് അവകാശപ്പെടുന്ന) പറന്നെത്തുന്ന പത്തോളം കശ്‌മലന്മാരുമായി ഒരു ഒത്തു ചേരൽ… ചിലരൊക്കെ മൂന്ന് പതിറ്റാണ്ടായി കണ്ടു മുട്ടാത്തവർ 🥰 ലാസ് വേഗസിൽ നടക്കുന്നത് അവിടെ തന്നെ എന്നാണ് പറച്ചിൽ… പക്ഷെ ആർക്കറിയാം… ഒക്കെ വേഗസ് ഭഗവതിക്ക് വിട്ട് കൊടുക്കുന്നു 😂 ഇതാ വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു ലാസ് വേഗസ് ഗവിത 🙏 വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെഎന്നാണല്ലോ ചൊല്ല്……എങ്കിലും… നമ്മുടെ കൂടിക്കാഴ്ചയുടെ എന്തെങ്കിലും ഓര്‍മ്മഇന്നും നീ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടോ…?സൗഹൃദം…. … Continue reading 29/365 ലാസ് വേഗസ്

28/365 റേഷൻ കിറ്റ്

“അതെന്താ അവിടെ ഒരു ജനക്കൂട്ടം..?“” കർഷകരാണ്…““എന്താ പ്രശ്നം..?”“പ്രതിഷേധമാണ്..”“ഓഹോ…“അയാൾ ഒന്നും കൂടി ശ്രദ്ധിച്ചു നോക്കി… എന്നിട്ട് മൗനമായി ഇരുന്നു… ”എന്താ ഒന്നും പറയുന്നില്ലേ…?”“എന്തിനെ കുറിച്ച്….?”“കർഷകരുടെ പ്രതിഷേധത്തെ കുറിച്ച്..”“ഇല്ല..”“ങ്ങും..? എന്ത് പറ്റി..?” അയാൾ ശബ്ദത്തിൽ അല്പം ഗൗരവം വരുത്തി… “ റേഷൻ കടയിലെ കിറ്റിനെ കുറിച്ചാണെങ്കിൽ എന്തെങ്കിലും പറയാമായിരുന്നു… ഇത് കർഷകരാണല്ലോ..”“അതെന്താ കർഷകരുടെ കാര്യത്തിൽ ഒന്നും പറയാത്തത്…”“വയലിലല്ല വാണിജ്യത്തിലാണ് ഞാൻ ഇപ്പോൾ കൂടുതൽ ഫോക്കസ്‌..”“അത് ശരി…. സെലക്ടീവ് ആണല്ലേ..?” “അതല്ല… ഞാൻ ഒരു ആഗ്രികൾച്ചറിസ്‌റ്റോ ഏകണോമിസ്റ്റോ അല്ല..”“ഓഹ് റേഷൻ കട വിദഗ്ധനായ അരി പപ്പടം കിറ്റ് എക്സ്പേർട്ട് ആണല്ലേ…? സോറി…” സ്നേഹം 🥰-പഹയൻ Continue reading 28/365 റേഷൻ കിറ്റ്

27/365 മനസ്സുകളുടെ വാലന്റൈൻ

“ഇന്ന് വാലന്റൈനാണ് എന്ന് പാശ്ചാത്യ സമൂഹം പറയുന്നു എന്ന് കരുതി നമ്മൾ നമ്മുടെ സംസ്കാരം മറന്നു കൂട…” ഒരുത്തൻ മൈക്കിൽ കൂടി വിളിച്ചു പറഞ്ഞു.. അവൻ ടീവി ചാനൽ മാറ്റി… “സായിപ്പന്മാരുടെ സമൂഹത്തിന്റെ വൃത്തികെട്ട കെണിയിൽ പെടാതെ നമ്മുടെ മതം നിർദേശിക്കുന്ന വഴിയിൽ കൂടി നടക്കണം…. എന്നാൽ സ്വർഗ്ഗം ലഭിക്കും” അവിടെയും വേറൊരുത്തന്റെ അലറൽ… “കണ്ടവരുടെ കൂടെ കറങ്ങി നടക്കണ്ട… അപ്പൂപ്പനെയും നോക്കി ഇവിടെയിരിക്കണം“ അവളും മോനോട് പറഞ്ഞു… അവൻ മൂളി… അവൾ കതകടച്ചതിന്റെ ശബ്ദം കെട്ട് അപ്പൂപ്പൻ ഉണർന്നു… അവനെ നോക്കി ചിരിച്ചു… അവനും ചിരിച്ചു… അവൻ വാട്ട്സാപ്പ് മെസേജ് … Continue reading 27/365 മനസ്സുകളുടെ വാലന്റൈൻ

26/365 സ്ക്രീൻ ടൈം

“എന്താ മുഖത്തൊരു വിഷമം“”ഏയ്‌ ഒന്നുല്ല…“ അവന്റെ മുഖത്തൊരു ശരില്ലായ്മ കണ്ടു തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി… ”നീയാ കുന്ത്രാണ്ടത്തിന്റെ മോളിലിങ്ങനെ എപ്പോഴും കുത്തിയിരിക്കുന്നത് കൊണ്ടാണ്“ അവൻ ഫോണിന്റെ സ്‌ക്രീനിൽ നിന്നും തലയുയർത്തി എന്ന് കാട്ടി… വീണ്ടും ആ ലോകത്തേക്ക് തന്നെ തിരിച്ചു പോയി.. ചുറ്റുമുള്ളത് അപ്രസക്തമാവുകയും സ്ക്രീൻ വഴി മറ്റാർക്കും മനസിലാവാത്ത ഒരു ഇല്ലാ ലോകം തന്റെ ഉള്ളിലും രൂപപ്പെടുകയാണെന്ന് അവനും മനസ്സിലായില്ല… അവൾക്ക് വിഷമം തോന്നി… പക്ഷെ… എന്ത് ചെയ്യാം… അവൾ തന്റെ ഫോണെടുത്ത് അതിലെ അവളുടെ പ്രിയപ്പെട്ട ആപ്പ് തുറന്നു… അവനെ സഹായിക്കാൻ കഴിയൂമെന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ മറ്റൊരു … Continue reading 26/365 സ്ക്രീൻ ടൈം

25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും

എന്തിനാണ് ആളുകൾ സിനിമാ റിവ്യൂ ചെയ്യുന്നത്…. സിനിമയെ കുറിച്ച് അഗാധമായ അറിവുള്ളത് കൊണ്ടാണോ…? അതോ അറിവുണ്ടെന്ന് കാട്ടാനാണോ..? കൂടുതൽ വ്യൂസ് കിട്ടാനാണോ… സിനിമകളോടുള്ള അതിയായ ഇഷ്ടം കൊണ്ടാണോ… നല്ല സിനിമകൾ ഉണ്ടാവണം എന്നത് കൊണ്ടാണോ… സിനിമകളെ പ്രമോട്ട് ചെയ്യാൻ വേണ്ടിയാണോ… സിനിമാക്കാരുമായി ബന്ധപ്പെടാനും അവരോട് അടുക്കാൻ വേണ്ടിയാണോ… വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ടാണോ… ഒരു ഫാനായത് കൊണ്ടാണോ… ജനങ്ങൾക്ക് അതാണ് വേണ്ടത് എന്ന് മനസ്സിലാക്കി വെറുമൊരു “Need Fulfillment” മാത്രമാണോ… ? ഇതിൽ പലതും ചിലതും ഒക്കെയാവാം…. ഓരോർക്കും അവരവരുടെ കാരണങ്ങൾ ഉണ്ടാവാം. ചില കാരണങ്ങൾ നമ്മൾക്ക് ഇഷ്ടപ്പെട്ടേക്കാം ചിലത് … Continue reading 25/365 – സിനിമാപ്രേമികളും ഫാനുകളും സിനിമാ റിവ്യൂകളും