49/365 ചുള്ളിക്കാടിൽ നിന്നും ബാലചന്ദ്രനിലേക്ക്

Art Lovers of America (ALA) സിയാറ്റലിൽ നടത്തിയ ALF എന്ന കലാസാഹിത്യ അരങ്ങിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ കാണാനും കവിതയും പ്രഭാഷണവും കേൾക്കാനും അവസരമുണ്ടായി. ചിദംബരസ്മരണ കൈയ്യൊപ്പോടെ വാങ്ങി. ALF പോലെ ഇത്രയും മനസ്സിൽ തട്ടിയ ഒരു പരിപാടി അമേരിക്കയിൽ എന്റെ 25 വർഷത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. അതിശയോക്തിയല്ല.. ചില പരിപാടികളുടെ മൗലികമായ ആശയങ്ങളും അത് മുന്നോട്ട് വയ്ക്കുന്ന കൂട്ടായ്മയും കൊണ്ടൊക്കെയാവാം അങ്ങനെ നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നത്. നമ്മൾ ആവശ്യപ്പെടുന്നത് തന്നെ കിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു പറഞ്ഞറിയിക്കാൻ കഴിയാതെ പോകുന്നൊരു സുഖം… ഇന്ന് ചുള്ളിക്കാട് അമേരിക്കയിൽ നിന്നും തിരിച്ചു പോകുമ്പോൾ പങ്കു … Continue reading 49/365 ചുള്ളിക്കാടിൽ നിന്നും ബാലചന്ദ്രനിലേക്ക്

48/365 മനുഷ്യനാവണം – പക്ഷെ എങ്ങനെ

മനുഷ്യനാവണം എന്നത്രെ….എന്നാൽ എന്താണ് ഈ മനുഷ്യനാവൽ…മർത്ത്യൻ എന്നാൽ മരണമുള്ളത് എന്നാണ് അപ്പോൾ…മനുഷ്യൻ എന്നാൽ എന്താണ് ? വിക്കി നോക്കി“ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവി“തന്നെ? ഹൌ ച്വീറ്റ്… “ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവി“വായിച്ചിട്ട് തന്നെ രോമാഞ്ചം കാരണംശ്വാസം മുട്ടുന്നു ആണെന്ന് വയ്ക്കാംമസ്‌തിഷ്കം വികസിച്ച മനുഷ്യാഅതിന്റെ ഉത്തരവാദിത്വം ഉണ്ടോ? ഈ മർത്ത്യനിൽ നിന്നുംമനുഷ്യനിലേക്ക്എത്ര ദൂരമുണ്ട്..? ഞാൻ മനുഷ്യനല്ലവെറും മർത്ത്യനാണ്…മരണമുള്ളവൻ മാത്രം….നിങ്ങളുടെ കാര്യം അറിയില്ല നിങ്ങളൊക്കെ സ്വർഗ്ഗത്തിൽ ജീവിക്കാൻഭൂമിയിൽ തയ്യാറെടുക്കുന്നവർ ആവാംമ്മളാണെങ്കിൽ ഇവിടെ തീരുന്ന ഒരുത്തൻപക്ഷെ ഇവിടെ ചില ചിന്തകൾ ബാക്കി വയ്ക്കുംപോയി കഴിഞ്ഞാലും… ഒരു മർത്ത്യന് … Continue reading 48/365 മനുഷ്യനാവണം – പക്ഷെ എങ്ങനെ

31/1000 | Gabeba Baderoon | Malayalam Translation

ഗബീബ ബദെറൂൺ എന്ന സൗത്ത് ആഫ്രിക്കൻ കാവയത്രിയുടെ ചില കവിതകൾ പരിഭാഷപ്പെടുത്താനുള്ള ശ്രമം The Art of Leavingകസേരയുടെ പിന്നിൽ തൂക്കിയിട്ടനിന്റെ കുപ്പായത്തിൽ നിന്നും നി ബാക്കി വച്ച ചൂടാവണം അതിനെ ഉപേക്ഷിച്ചു പോകുന്നത് മെല്ലെ നിന്റേതായിരുന്ന എല്ലാം അതെനിക്ക് തിരിച്ചു നൽകുകയുമാവാം Old Photographsഎന്റെ മേശപ്പുറത്ത് നിന്റെയൊരു ചിത്രമുണ്ട്നിന്നെ അന്ന് പ്രണയിച്ചിരുന്ന പെണ്ണ് പകർത്തിയത് ചില ചിത്രങ്ങളിൽ മുന്നിലായിട്ട് അവളുടെ നിഴൽ വീഴുന്നുണ്ട്… ഈ ചിത്രത്തിൽ അവരുടെ ശരീരം നിന്റേതിൽ നിന്നും അത്ര ദൂരെയല്ല…. നീ തലയങ്ങനെ ചരിച്ച് വച്ചിരിക്കുന്നത്അവൾക്കതിഷ്ടപ്പെട്ടത് കൊണ്ടാണോ ? അവൾ അദൃശ്യയല്ല.. എന്റെ ശത്രുവുമല്ല…എന്റെ ഭൂതകാലം … Continue reading 31/1000 | Gabeba Baderoon | Malayalam Translation

46/365 ചില അർത്ഥമറ്റ ചിന്തകൾ

തിരികളില്ലാതെ വിളക്കുകൾ കത്തുന്നു. ചുറ്റും ശരീരമില്ലാതെ കുറേ വസ്ത്രങ്ങൾ കൂട്ടമായി നൃത്തം വയ്ക്കുന്നു… ഒരു പൊട്ടി പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും ഒരു കുട്ടിയുടെ കരച്ചിൽ.. തോക്കിലേക്ക് ഉണ്ട നിറയ്ക്കുന്ന ഒരാൾ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നു.. മറ്റൊരു കുട്ടി സ്‌കൂളിൽ പോകാൻ സമ്മതിക്കാതെ ബഹളം വയ്ക്കുന്നു.. ഓഫീസിലേക്ക് തിരക്കിടുന്ന അച്ഛനും അമ്മയും അതിന്റെ ബാഗും പിടിച്ച് പ്രലോഭനവും ശകാരവും മാറി മാറി നൽകി മടുക്കുന്നു… എന്ത് പ്രലോഭനമാണ് ആ കുട്ടിയിൽ ഫലിക്കുക എന്ന് ഞാനും ചിന്തിക്കുന്നു.. നന്നായി പഠിച്ചാൽ വലുതായാൽ അച്ഛനെയും അമ്മയെയും പോലെ രാവിലെ ഓഫീസിലേക്ക് ഇങ്ങനെ തിരക്കിടാം എന്നോ..? അതോ … Continue reading 46/365 ചില അർത്ഥമറ്റ ചിന്തകൾ

45/365 അമേരിക്കൻ ഇലക്ഷൻ

ഇന്നലെ അമേരിക്കൻ ഇലക്ഷനെ കുറിച്ച് സംസാരിക്കാൻ ഒരു ചാനൽ വിളിച്ചു… അമ്മയുടെ മരണം കഴിഞ്ഞ് ഇവിടെ എത്തിയിട്ടേ ഉണ്ടായുള്ളൂ… പറ്റില്ല എന്ന് പറഞ്ഞു.. മാത്രമല്ല കഴിഞ്ഞ പത്തു ദിവസമായി ഇലക്ഷൻ നോക്കുന്നില്ല… കൂടാതെ ഞാൻ ഒരു ചാനൽ ടൈപ്പ് അല്ലെന്നും ഒരു തോന്നൽ ഇലക്ഷനൊക്കെ കഴിഞ്ഞ് വീട്ടിൽ ഇന്ന് ചർച്ച നടന്നു… വോട്ടുള്ള മോളും വോട്ടിന് പ്രായമാവാത്ത മോനും കൂടി എന്നെ ഇട്ടൊരു വിചാരണ… ഭാരത പൗരത്വം പണ്ടേ വിട്ട് കനേഡിയൻ പൗരയായി ഏതാനും മാസം മുൻപേ അമേരിക്കൻ പൗരത്വത്തിന് അപ്ലൈ ചെയ്ത എന്റെ ഭാര്യ മാത്രം ഈ ഭാരതീയന് തുണ… … Continue reading 45/365 അമേരിക്കൻ ഇലക്ഷൻ

44/365 അമ്മ യാത്രയായി

അങ്ങനെ അമ്മയും യാത്രയായി… അമ്മയെ ഇന്നലെ ഇളക്ട്രിക് ക്രിമറ്റോറിയത്തിൽ ദഹിപ്പിച്ചു. ഇന്ന് ദഹിപ്പിച്ച ചാരം ഏറ്റു വാങ്ങി. ഇനിയുള്ള സ്വാഭാവിക ചോദ്യങ്ങൾ… ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകൾ ക്രിയകൾ തുടങ്ങിയവ… പരിചിതരുടെ ഇടയിൽ ചിലരിൽ നിന്നെങ്കിലും ഇതൊക്കെ ഉയരുന്നുണ്ട്. സ്നേഹത്തോടെ ബഹുമാനത്തോടെ പറയട്ടെ ‘ഇല്ല… ഒന്നും ചെയ്യാൻ ഉദ്ദേശമില്ല‘. എനിക്കോ അനിയത്തിക്കോ ഇതിലൊന്നും വിശ്വാസമില്ല. അമ്മയ്ക്കും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമ്മ ആത്മീയമായ വിഷയങ്ങൾ ധാരാളം കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നു. അതിന്റെ ഒരു ഫലം പണ്ടേ ശുഷ്കമായിരുന്ന ആചാരനുഷ്ഠാനങ്ങളിൽ നിന്നും തീർത്തും അകന്നിരുന്നു എന്നതാണ്. അമ്മയുടെ ഒരേയൊരാഗ്രഹം അമ്മയെ ദഹിപ്പിച്ചതിന്റെ … Continue reading 44/365 അമ്മ യാത്രയായി

30/1000 | At a certain age | Czelaw Milosz | Malayalam Translation

നമുക്ക് കുറ്റങ്ങൾ ഏറ്റു പറയണമെന്നുണ്ട്.. പക്ഷെ കേൾക്കാനാരുമില്ലവെള്ള മേഘങ്ങളൊന്നും അത് കേൾക്കാൻ തയ്യാറല്ലകാറ്റാണെങ്കിൽ കടലുകളിൽ നിന്നും കടലുകളിലേക്ക് സന്ദർശനം നടത്തുന്ന തിരക്കിലാണ്മൃഗങ്ങളിൽ താല്പര്യമുണർത്താനും നമുക്ക് കഴിയുന്നില്ല.. ഒരു അടിസ്ഥാന ക്രമം പ്രതീക്ഷിച്ചിരിക്കുന്ന പട്ടികളും നിരാശപ്പെടുന്നുനീതികെട്ട ഒരു പൂച്ച ഉറക്കം തൂങ്ങുന്നു… വളരെ അടുപ്പമുണ്ടെന്ന് തോന്നിയ ഒരാൾ പഴയ കാര്യങ്ങൾ കേൾക്കാൻ വിസമ്മതിക്കുന്നു വോഡ്കയുടെയും കാപ്പിയുടെയും കൂടെ നടക്കുന്ന സൗഹൃദ സംഭാഷണങ്ങൾമടുപ്പിന്റെ ആദ്യത്തെ ലക്ഷണത്തിനപ്പുറം ദീർഖിപ്പിക്കാൻ പാടില്ല. വലിയ പഠിപ്പും ബിരുദങ്ങളും ഉള്ളൊരാളെ മണിക്കൂറിന് പ്രതിഫലം കൊടുത്ത് നമ്മളെ കേൾക്കാനിരുത്തുന്നത് നാണക്കേടാണ് പള്ളികൾ….ചിലപ്പോൾ പള്ളികൾ… പക്ഷെ അവിടെ പോയി എന്ത് കുമ്പസരിക്കാനാണ് നമ്മൾ … Continue reading 30/1000 | At a certain age | Czelaw Milosz | Malayalam Translation

42/365 എഴുതാനിരുന്ന് എഴുതാതിരുന്നത്

നാല്പത്തിയൊന്നിൽ നിന്നും നാല്പത്തിരണ്ടിലേക്കുള്ള ദൂരം നാല് മാസമാണത്രെ. മുന്നൂറ്ററുപത്തഞ്ച് കുഞ്ഞി പംക്തികൾ എഴുതാമെന്നാലോചിച്ച് തുടങ്ങി നാല്പത്തൊന്നിൽ നിന്നു. പിന്നെ ഇന്ന് നാല്പത് ദിവസം കഴിഞ്ഞതിന് ശേഷം ഇതാ എഴുതാനിരിക്കുന്നു. ഇതിനിടക്ക് എഴുതിയില്ല എന്നല്ല. ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏതാണ്ട് നൂറ്റിമുപ്പത് പേജുകൾ എഴുതി. എനിക്ക് തന്നെ അസഹ്യമായി തോന്നിയതിനാൽ അതവിടെ കിടക്കുന്നു. അത് കൂടാതെ വേറെയും ചിലതൊക്കെ എഴുതി… ഇംഗ്ലീഷിലാണ് പിന്നെ കൂടുതലും എഴുതിയത്. ആഴ്ച്ചക്ക് ഒന്നെന്ന നിലയിൽ. ഫേസ്‌ബുക്ക് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതിന് ശേഷം ഫേസ്‌ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാത്തതിനാലാവാം എഴുത്തിന്റെ സ്വതവേയുള്ള ഒഴുക്ക് നിന്നത്. … Continue reading 42/365 എഴുതാനിരുന്ന് എഴുതാതിരുന്നത്

41/365 മടക്കിയ വസ്ത്രങ്ങളും അലക്കിയ മനുഷ്യനും

വായിക്കണം എന്നുണ്ടെങ്കിലും വായിച്ചു തീർക്കാൻ കഴിയാത്തത്ര പുസ്തകങ്ങൾ… കാണണം എന്നാഗ്രഹം ഉണ്ടെങ്കിലും കാണാൻ കഴിയാത്തത്ര സിനിമകളും ദൃശ്യങ്ങളും സ്ഥലങ്ങളും…. പരിചയപ്പെടാനും കൂടെയിരുന്നു സൊറ പറയാനുമൊക്കെ എവിടെ നിന്ന് സമയമുണ്ടാക്കും എന്ന് വിഷമിച്ച് മനസ്സിൽ മിന്നിമാറി പോകുന്ന എത്രയെത്ര മുഖങ്ങൾ… സമയം… അതൊരു വല്ലാത്ത സംഭവം തന്നെയാണ്… കൈയ്യിൽ എത്രയുണ്ട് എന്നൊരു ഉറപ്പുമില്ലാതിരുന്നിട്ടും എന്തൊക്കെ കാര്യങ്ങളാണ് പ്ലാൻ ചെയ്തുണ്ടാക്കുന്നത്.. ഇന്നിങ്ങനെ തോന്നാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ല… അല്ലെങ്കിലും ഒന്നിനും പ്രത്യേകിച്ച് കാരണങ്ങൾ ഉണ്ടായിട്ടല്ലല്ലോ ഓരോന്ന് തോന്നുന്നതും എഴുതുന്നതും… ആഗ്രഹമുള്ളത് മുഴുവൻ ചെയ്യാൻ കഴിയുന്നില്ല എന്ന് മനസ്സിലാവുമ്പോഴും ആഗ്രഹമുള്ളത് കുറെയൊക്കെ ചെയ്യാൻ കഴിയുന്നുണ്ടല്ലോ എന്ന … Continue reading 41/365 മടക്കിയ വസ്ത്രങ്ങളും അലക്കിയ മനുഷ്യനും

40/365 ബഹള ലോകം

നിങ്ങൾക്ക് എപ്പോഴെങ്കിലും ജീവിതം ഒരു ബഹളമായി തോന്നാറുണ്ടോ..? എനിക്ക് പതിവുണ്ട്. ഇടയ്ക്ക് ഞാനാണ് ആ ബഹളം മുഴുവൻ ഉണ്ടാക്കുന്നത്. ഇടയ്ക്ക് ഞാൻ ഒരു ശബ്ദം പോലുമുണ്ടാക്കുന്നില്ല. ഇടയ്ക്ക് ബഹളം വയ്ക്കാൻ ശ്രമിച്ചിട്ട് പറ്റാതെ പോകുന്നതാണ്… മറ്റു ചില സമയത്ത് ഞാൻ മനപ്പൂർവ്വം ഒരു നിശബ്ദത അനുഭവിക്കുകയാണ്. എന്റെ ചുറ്റും ആളുകൾ ബഹളം വച്ച് കൊണ്ടിരിക്കുന്നു. അതിന്റെ ഇടയ്ക്ക് ചില നിശ്ശബ്ദതകൾ എനിക്കും വീണ് കിട്ടുന്നുണ്ട്. ഇല്ലെന്നല്ല… ബഹളത്തിൽ നിന്നും ശ്വാസം വലിക്കാൻ ചെറിയൊരു സമയം എല്ലാവരും ഒരുമിച്ച് പ്ലാൻ ചെയ്ത് എടുക്കുന്ന പോലെ. ബഹളങ്ങളുടെ തിരമാലകൾ പോലെ. ബഹളത്തിന്റെ ഒരു വലിയ … Continue reading 40/365 ബഹള ലോകം