44/365 അമ്മ യാത്രയായി
അങ്ങനെ അമ്മയും യാത്രയായി… അമ്മയെ ഇന്നലെ ഇളക്ട്രിക് ക്രിമറ്റോറിയത്തിൽ ദഹിപ്പിച്ചു. ഇന്ന് ദഹിപ്പിച്ച ചാരം ഏറ്റു വാങ്ങി. ഇനിയുള്ള സ്വാഭാവിക ചോദ്യങ്ങൾ… ഹൈന്ദവ ആചാര പ്രകാരമുള്ള ചടങ്ങുകൾ ക്രിയകൾ തുടങ്ങിയവ… പരിചിതരുടെ ഇടയിൽ ചിലരിൽ നിന്നെങ്കിലും ഇതൊക്കെ ഉയരുന്നുണ്ട്. സ്നേഹത്തോടെ ബഹുമാനത്തോടെ പറയട്ടെ ‘ഇല്ല… ഒന്നും ചെയ്യാൻ ഉദ്ദേശമില്ല‘. എനിക്കോ അനിയത്തിക്കോ ഇതിലൊന്നും വിശ്വാസമില്ല. അമ്മയ്ക്കും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമ്മ ആത്മീയമായ വിഷയങ്ങൾ ധാരാളം കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നു. അതിന്റെ ഒരു ഫലം പണ്ടേ ശുഷ്കമായിരുന്ന ആചാരനുഷ്ഠാനങ്ങളിൽ നിന്നും തീർത്തും അകന്നിരുന്നു എന്നതാണ്. അമ്മയുടെ ഒരേയൊരാഗ്രഹം അമ്മയെ ദഹിപ്പിച്ചതിന്റെ … Continue reading 44/365 അമ്മ യാത്രയായി
