കുറ്റവിമുക്തൻ

ചില സമയത്ത് നമുക്ക് നമ്മളോട് തന്നെ വല്ലാത്തൊരു ദേഷ്യം വരും. കാരണം നമ്മളായിരിക്കില്ല എങ്കിലും ദേഷ്യം നമ്മളോടാണ്. ആരെങ്കിലും കുറ്റപ്പെടുത്തിയാൽ സത്യത്തിൽ ആ കുറ്റപ്പെടുത്തിയ വ്യക്തിയോടല്ലേ ദേഷ്യം വേണ്ടത്. ഇതങ്ങനെയല്ല.. ദേഷ്യം മുഴുവൻ നമ്മളോടാണ്. അതിന് കാരണം വളരെ ലളിതമാണ്. മറ്റേയാൾ എന്നെ കുറ്റപ്പെടുത്തിയത് പോലുമാവില്ല. ഒരു സത്യം പറഞ്ഞു. എന്നെ പറ്റി ഞാൻ തന്നെ തിരിച്ചറിയാത്ത, എന്റെ ഉള്ളിൽ മറ്റുള്ളവർക്ക് മാത്രം കാണാൻ പാകത്തിലുള്ള ഒരു ശരിയില്ലായ്മ ചൂണ്ടി കാണിച്ചു കാണും. ആദ്യം എനിക്ക് മനസ്സിലാവില്ല. ചിലപ്പോൾ ഒരു മുഴുവൻ ദിവസം കാര്യം മനസിലാവാതെ ഞാൻ എന്റെ ലോകത്ത് കിടന്ന് … Continue reading കുറ്റവിമുക്തൻ

ബല്ലാത്ത മനുഷ്യർ

മനുഷ്യന് ഏറ്റവും ആവശ്യമെന്താണ് എന്ന ചോദ്യത്തിന് നമ്മളുടെ കൈയ്യിൽ ഇപ്പോളുള്ളത് മതി എന്ന് എത്ര പേര് പറയും. ഇനിയൊന്നും വേണ്ട എന്ന് മറ്റുള്ളവർക്ക് തോന്നുമ്പോഴും അതുള്ളവന് എന്തൊക്കെയോ കുറവുള്ളത് പോലെ തോന്നാം. പണം പദവി സന്തോഷം ബന്ധങ്ങൾ ആരോഗ്യം അങ്ങനെ പലതും. ഇതൊക്കെ ഉണ്ടെങ്കിലും എന്തൊക്കെയോ ഇല്ലെന്ന് തോന്നാൻ അധികം സമയം വേണ്ട. എത്ര പണം വേണം മനുഷ്യന്, എൺപതുകാരന് ഇരുപതുകാരന്റെ ആരോഗ്യം ഉണ്ടാവുമോ? പദവിയുടെ പ്രസക്തിയെന്താണ്? ഇന്ന് ഇല്ലെന്ന് തോന്നുന്നതായിരിക്കില്ല ചിലപ്പോൾ നാളെ ഇല്ലെന്ന് തോന്നുന്നത്. ഇന്ന് ഉണ്ടെന്ന് തോന്നുന്നത് നാളെ പോരാ എന്നും തോന്നാം. എന്നോട് ഏതാനും മാസങ്ങൾ … Continue reading ബല്ലാത്ത മനുഷ്യർ

നഡേല നടന്ന വഴികൾ

മൈക്രോസ്‌ഫോഡ്റ്റ് CEO സത്യാ നഡേല കമ്പനിയുടെ അമരക്കാരനായതിന് ശേഷം ആദ്യത്തെ മീറ്റിംഗിന് വന്നതിനെ കുറിച്ച് ഇന്ന് Wired മാസികയിലെ ഒരു ലേഖനത്തിൽ വായിച്ചു. ഒരു കാർട്ടിൽ കുറെ പുസ്തകങ്ങളുമായിട്ടാണ് കോൺഫറൻസ് റൂമിലേക്ക് വന്നതത്രെ. “Nonviolent Communication” എന്ന പുസ്തകത്തിന്റെ കോപികളായിരുന്നു കാർട്ടിൽ. കോൺഫറൻസ് മുറിയിലുള്ള എല്ലാവർക്കും ഓരോ കോപ്പിയും കൊടുത്തു. ഇതിന്റെ പ്രസക്തി മനസ്സിലാവണമെങ്കിൽ സ്റ്റീവ് ബാമറിന്റെ കിഴിൽ മൈക്രോസോഫ്റ്റിലെ സംസ്കാരം എന്തായി മാറിയിരുന്നു എന്ന് മനസ്സിലാക്കണം. മൈക്രോസോഫ്റ്റ് അതിന്റെ ഏറ്റവും മോശം നിലയിലുള്ളപ്പോഴാണ് സത്യാ നഡേല അമരക്കാരനാവുന്നത്. “എല്ലാം അറിയാം” എന്ന ധ്രാഷ്ട്യത്തിൽ നിന്നും മൈക്രോസോഫ്റ്റുകാരെ “എല്ലാം പഠിക്കാം” എന്ന … Continue reading നഡേല നടന്ന വഴികൾ

എഴുത്തു മസിലുകൾ

ഇന്നലെ മുതൽ ഒരു പുതിയ ദൗത്യം ഏറ്റെടുത്തു. ദൗത്യം എന്നതിനേക്കാൾ ഒരന്വേഷണം എന്ന് പറയുന്നതാവും ശരി. എല്ലാ ദിവസവും എഴുതാനായി ഒരല്പം സമയം കണ്ടെത്തുക എന്ന്. ജോലിയും മറ്റു തിരക്കുകളും ഉറക്കവും വെറുതെയിരിക്കലും അങ്ങനെ പലതും കഴിഞ്ഞ് ഒരു 15 അല്ലെങ്കിൽ 30 മിനുട്ട് എന്തെങ്കിലും ടൈപ്പ് ചെയ്യാൻ. എന്തിനാണ് എന്നല്ലേ.. അങ്ങനെ പ്രത്യേകിച്ച് കാര്യമുണ്ടായിട്ടല്ല. ദിവസവും എക്സർസൈസ് ചെയ്യുക അല്ലെങ്കിൽ ജിമ്മിൽ പോകുക എന്നതൊക്കെ പോലെ. കഴിഞ്ഞ വർഷം നവംബർ 27ന് എല്ലാ ദിവസവും ജിമ്മിൽ പോയി തുടങ്ങണം എന്ന് തീരുമാനിച്ചു. അത് മുറയ്ക്ക് സംഭവിക്കുന്നുണ്ട്. ഇതെഴുതുമ്പോൾ തുടർച്ചയായി 60 … Continue reading എഴുത്തു മസിലുകൾ

34/1000 | A Lesson of Silence | Tymoteusz Karpowicz | Malayalam Translation

പോളിഷ് കവി തിമോത്തിയൂഷ് കർപ്പോവിഷ് (Tymoteusz Karpowicz) എഴുതിയ A Lesson of Silence എന്ന കവിതയുടെ സ്വതന്ത്ര പരിഭാഷ. നിശബ്ദതയുടെ പാഠം———————എപ്പോഴെങ്കിലും എവിടെയെങ്കിലും ഒരു പൂമ്പാറ്റ അതിന്റെ ചിറകുകൾ ഉറക്കെ കൊട്ടിയടച്ചാൽ – ഒരു പ്രഖ്യാപനമുണ്ടാവും Silence Please! ഞെട്ടി തരിച്ച ഒരു പക്ഷിയുടെ തൂവൽസൂര്യ രശ്മികളുടെ മേൽ കൂട്ടിമുട്ടി ഉയരുമ്പോൾ ഒരു പ്രഖ്യാപനമുണ്ടാവും Silence Please! അങ്ങനെയാണ് നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നത്എങ്ങനെ ശബ്ദമുണ്ടാക്കാതെ നടക്കാം എന്ന് ഒരാന ചെണ്ട മേളങ്ങൾക്കിടയിലൂടെ ഒരു മനുഷ്യൻ അവൻ നിൽക്കുന്ന മണ്ണിന്റെ മുകളിലൂടെ മരങ്ങൾ ശബ്ദമുണ്ടാക്കാതെ പാടങ്ങൾക്ക് മുകളിൽഉയർന്നു നിൽക്കുന്നുണ്ട്പേടിച്ചരണ്ടാവരുടെ ശരീരത്തിലെ രോമം എണീച്ചു … Continue reading 34/1000 | A Lesson of Silence | Tymoteusz Karpowicz | Malayalam Translation

33/1000 | Sapardi Djoko Damono – Malayalam Translation

ഇന്തോനേഷ്യൻ കവി സപാർടി ജോകോ ഡമോണോയുടെ (born 20 March 1940 in Surakarta, Central Java) ലൈറ്റ് ബൾബ് (Light Bulb ) എന്ന കവിതയുടെ മലയാളം പരിഭാഷ. ലൈറ്റ് ബൾബ് (Light Bulb )—————————മുറിയിൽ തൂങ്ങിക്കിടക്കുന്നൊരു ലൈറ്റ് ബൾബ് പ്രകാശിച്ചുഒരാൾ അയാളുടെ രണ്ടു കൈയ്യുകളുടെയും വിരലുകൾ കൂട്ടിയണച്ചുഅതിന്റെ നിഴലുകൾ ചുമരിൽ നീങ്ങിക്കൊണ്ടിരുന്നു; “അതൊരു മാനാണ്.” അയാൾ പറഞ്ഞു“ഹുറേ!” കുട്ടികൾ കൂക്കി വിളിച്ചു.“ഇനിയൊരു പുലി!” “”ഇതാ ഒരു പുലി”ഹുറേ! “ഇനിയൊരു ആന, ഒരു കാട്ടുപന്നി, ഒരു കുരങ്ങ്……” ലൈറ്റ് ബൾബിന് സ്വയം കെടണമെന്നുണ്ട്.അതിന് ഏതോ കാടിന്റെ നാടുവിലകപ്പെട്ട പോലെ തോന്നുന്നു.വന്യ … Continue reading 33/1000 | Sapardi Djoko Damono – Malayalam Translation

32/1000 Family | Tatsuji Miyoshi | Malayalam Translation

ജാപ്പനീസ് കവിയും സാഹിത്യ നിരൂപകനുമായിരുന്ന തത്സുജി മിയോശി (Tatsuji Miyoshi)യുടെ ‘ഫാമിലി’ (Family) എന്ന കവിതയുടെ മലയാളം പരിഭാഷ. മിയോശിയുടെ കവിതകളിൽ സമകാലിക ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുകളും പ്രകടമാണ്. ഫാമിലി——മകൻ സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോൾആ അച്ഛൻ ദിവസവും കവിതകളെഴുതാൻ തുടങ്ങിആ കവിതകൾ ഒരു തൊപ്പിയായും, സഞ്ചിയായും,പാഠ പുസ്തകങ്ങളായും, ക്രയോൺസ് പെൻസിലുകളായുംപിന്നൊരു ചെറിയ കുടയായും രൂപാന്തരപ്പെട്ടു. ഏപ്രിൽ ഒന്നാം തിയതിമകൻ അവന്റെ അമ്മയുടെ കൂടെഒന്നാം വർഷത്തെ പ്രവേശന ചടങ്ങിൽ പങ്കു ചേരാൻചെറി പൂത്തു നിന്ന പട്ടണത്തിൽ കൂടി നടന്ന്ഒരു പഴയ കോട്ടയിലുള്ളസാധാരണക്കാരുടെ സ്‌കൂളിൽ ചെന്നു. പക്ഷികളുടെ പാട്ടും കൊഞ്ചലും കേട്ട്കടലിരമ്പുന്നതും കേട്ട്….എത്രയോ കാലങ്ങളായി … Continue reading 32/1000 Family | Tatsuji Miyoshi | Malayalam Translation

വാക്കുകളും ചിത്രങ്ങളും അവളും – Malayalam Poem

ചിത്രങ്ങൾ പ്രസക്തമല്ല എന്ന് തോന്നുന്നിടത്ത്നിന്നുമാണ് കഥ തുടങ്ങുന്നത്…വാക്കുകളാണ് എല്ലാം വരച്ചെടുക്കുന്നത്വാക്കുകൾക്ക് പക്ഷെ അർത്ഥം എന്നൊരു നൂലാമാലയുണ്ട്… വാക്കുകൾ വരയ്ക്കുന്നതെല്ലാം പല രീതിയിലാണ്ആളുകൾ മനസ്സിലാക്കുന്നത്… ചിത്രങ്ങളേക്കാൾ എത്രയോ ഭയാനകമാണ്വാക്കുകളുടെ വാൾമുനകൾ…ഉദ്ദേശിച്ചവർ കൂടാതെ ആയിരങ്ങൾഅതിനിരയാവും… എന്നിട്ടും ചിത്രങ്ങൾ ഒട്ടും പ്രസക്തമല്ലാത്തൊരു അദ്ധ്യായം അവൾ എഴുതി തീർത്തു… ആർക്കെങ്കിലും വായിക്കാൻ കൊടുത്താൽയുദ്ധം ഉറപ്പാണ്…കൊടുത്തില്ലെങ്കിൽ മനസ്സിന് സമാധാനം കിട്ടില്ല… അവളുടെ മുന്നിൽ രണ്ടു ചോദ്യങ്ങളാണ്…രണ്ടിന്റെയും അവസാനം വിഷമങ്ങളുടേതാണ്… വാക്കുകൾക്ക് ആകൃതികൾ നൽകുന്നൊരു വിദ്യയുണ്ട്വായിക്കാതെ അതിലേക്ക് നോക്കിയാൽ തെളിഞ്ഞു വരുന്ന ആകൃതികൾ പലപ്പോഴും അർത്ഥങ്ങളേക്കാൾആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയുന്നവ… അവൾ എഴുതിയതിലേക്ക് ഒന്ന് കൂടി നോക്കി…വായിക്കാതെ നോക്കിയാൽ അക്ഷരങ്ങൾക്ക്ഒരു പരിചിത … Continue reading വാക്കുകളും ചിത്രങ്ങളും അവളും – Malayalam Poem

51/365 അപരിചിതരിലൂടെയുള്ള ജീവിതം

മറ്റൊരാളുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയുന്നവർ സ്വന്തം ജീവൻ അവസാനിപ്പിക്കാൻ ശ്രമിക്കരുത് എന്നത് വളരെ ആഴമുള്ള ഒരു അറിവാണ്… ആ അറിവാണ് പലപ്പോഴും നമ്മൾക്ക് ജീവിക്കാനുള്ള പ്രേരണയായി ബാക്കി നിൽക്കുന്നത്… അല്ലെങ്കിൽ എന്നെ ഇതിലൊക്കെ അർത്ഥം നഷ്ടപ്പെട്ടേനെ… എന്നെ ഇതെല്ലാം അവസാനിപ്പിച്ചേനെ… You reach a point in life when there is nothing more you want for oneself and all that makes you alive is done.. what remains is only the value you add… And that too will be … Continue reading 51/365 അപരിചിതരിലൂടെയുള്ള ജീവിതം

50/365 ബഷീറിന്റെ മതിലുകളും അതിനപ്പുറമുള്ള മനുഷ്യരും

എന്താണ് ബഷീറിന്റെ പ്രത്യേകത? ഇന്നും ഒടുക്കത്തെ പ്രസക്തിയാണ് ആളുടെ വരികൾക്ക്… അടിസ്ഥാനപരമായി മനുഷ്യൻ അനുഭവിക്കുന്നത് സത്യസന്ധമായി എഴുതിയാൽ അത് കാലവും കടന്ന് പ്രസക്തമായി എന്നും നിലനിൽക്കും. പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിൽ ALF മതിലുകൾക്കപ്പുറം എന്ന നാടകം അവതരിപ്പിച്ചിരുന്നു. നാരായണിയും ബഷീറും തമ്മിലുള്ള സംഭാഷണം ഇന്നും കേൾക്കുമ്പോൾ ആദ്യമായി കേട്ട പോലെ തന്നെ അനുഭവപ്പെടുന്നത് ഒരു ബഷീറിയൻ അത്ഭുതമാണ്. നാടകത്തിന്റെ ആദ്യ സീനിൽ പ്രായമായ എഴുത്തുകാരനായ ബഷീറിനെ കണ്ടപ്പോൾ പണ്ട് ബഷീർ ഉണ്ടായിരുന്ന കാലത്ത് എത്രായൊ തവണ ബഷീറിനെ കോഴിക്കോട് ടൗൺഹോളിൽ ഓരോ പരിപാടിക്ക് കാണുന്നത് ഓർത്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ഒരു വിശ്വസാഹിത്യകാരൻ … Continue reading 50/365 ബഷീറിന്റെ മതിലുകളും അതിനപ്പുറമുള്ള മനുഷ്യരും