സിഗ്മണ്ട് ഫ്രോയിഡിന്റെ അവസാനത്തെ സെഷൻ Oxfordൽ നിന്നും വന്നൊരൊളായിട്ടാണ് എന്നാണ് പറയുന്നത്. കുറെ കാലമായി ക്യാൻസറുമായി യുദ്ധം നടത്തിയിരുന്ന ഫ്രോയിഡ് ആ സെഷനിനു ശേഷം കുറച്ചു കാലത്തിനുള്ളിൽ വേണ്ടപ്പെട്ടവരുടെ സഹായത്തോടെ മോർഫിൻ ഉപയോഗിച്ച് യൂത്തനേഷ്യക്ക് വിധേയനായി.
ആരാണ് ഫ്രോയിഡിന്റെ അവസാന സെഷനിൽ കൂടെയുണ്ടായിരുന്നത്… അവരെന്താണ് സംസാരിച്ചിരുന്നത് എന്ന് ഇപ്പോഴും ആർക്കും ഉറപ്പില്ല. പക്ഷെ അത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ആയിരുന്ന C.S ലൂയിസായിരുന്നു എന്നും അവർ തമ്മിൽ സംസാരിച്ചത് എന്താണ് എന്ന വിഷയത്തെ ആസ്പദമാക്കി 2002ൽ ഒരു പുസ്തകമിറങ്ങി “The Question of God”… അത് പിന്നീട് ഒരു നാടകമായി. അതിന്റെ സിനിമാ ആവിഷ്കാരമാണ് “Freud’s Last Session”
ആന്റണി ഹോപ്കിൻസ് ഫ്രോയിഡായി വേഷമിടുന്നു ലൂയിസായി മാത്യു ഗുഡ്. ദൈവം പ്രണയം ലൈംഗീകത ജീവിതത്തിന്റെ അർത്ഥം അങ്ങനെ പല വഴികളിലൂടെ നീങ്ങുന്ന സിനിമ. കാണാൻ കഴിയുകയാണെങ്കിൽ കാണുക. ഈ വിഷയങ്ങളിൽ എതിരഭിപ്രായമുള്ളവർ സൗമ്യമായി ചർച്ച ചെയ്യുന്നതും എവിടെയുമെത്താതെ എന്നാൽ മാന്യമായി പിരിഞ്ഞു പോകുന്നത് കാണാം.
ആന്റണി ഹോപ്കിന്സിനെ കാണുക.. അദ്ദേഹത്തിന്റെ അഭിനയം ആസ്വദിക്കുക എന്നത് ഒരു സുഖം തന്നെയാണ്
സ്നേഹം
പഹയൻ
