42/365 എഴുതാനിരുന്ന് എഴുതാതിരുന്നത്
നാല്പത്തിയൊന്നിൽ നിന്നും നാല്പത്തിരണ്ടിലേക്കുള്ള ദൂരം നാല് മാസമാണത്രെ. മുന്നൂറ്ററുപത്തഞ്ച് കുഞ്ഞി പംക്തികൾ എഴുതാമെന്നാലോചിച്ച് തുടങ്ങി നാല്പത്തൊന്നിൽ നിന്നു. പിന്നെ ഇന്ന് നാല്പത് ദിവസം കഴിഞ്ഞതിന് ശേഷം ഇതാ എഴുതാനിരിക്കുന്നു. ഇതിനിടക്ക് എഴുതിയില്ല എന്നല്ല. ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏതാണ്ട് നൂറ്റിമുപ്പത് പേജുകൾ എഴുതി. എനിക്ക് തന്നെ അസഹ്യമായി തോന്നിയതിനാൽ അതവിടെ കിടക്കുന്നു. അത് കൂടാതെ വേറെയും ചിലതൊക്കെ എഴുതി… ഇംഗ്ലീഷിലാണ് പിന്നെ കൂടുതലും എഴുതിയത്. ആഴ്ച്ചക്ക് ഒന്നെന്ന നിലയിൽ. ഫേസ്‌ബുക്ക് ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തതിന് ശേഷം ഫേസ്‌ബുക്കിൽ ഒന്നും പോസ്റ്റ് ചെയ്യാത്തതിനാലാവാം എഴുത്തിന്റെ സ്വതവേയുള്ള ഒഴുക്ക് നിന്നത്. … Continue reading 42/365 എഴുതാനിരുന്ന് എഴുതാതിരുന്നത്
