46/365 ചില അർത്ഥമറ്റ ചിന്തകൾ
തിരികളില്ലാതെ വിളക്കുകൾ കത്തുന്നു. ചുറ്റും ശരീരമില്ലാതെ കുറേ വസ്ത്രങ്ങൾ കൂട്ടമായി നൃത്തം വയ്ക്കുന്നു… ഒരു പൊട്ടി പൊളിഞ്ഞ കെട്ടിടത്തിൽ നിന്നും ഒരു കുട്ടിയുടെ കരച്ചിൽ.. തോക്കിലേക്ക് ഉണ്ട നിറയ്ക്കുന്ന ഒരാൾ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നു.. മറ്റൊരു കുട്ടി സ്‌കൂളിൽ പോകാൻ സമ്മതിക്കാതെ ബഹളം വയ്ക്കുന്നു.. ഓഫീസിലേക്ക് തിരക്കിടുന്ന അച്ഛനും അമ്മയും അതിന്റെ ബാഗും പിടിച്ച് പ്രലോഭനവും ശകാരവും മാറി മാറി നൽകി മടുക്കുന്നു… എന്ത് പ്രലോഭനമാണ് ആ കുട്ടിയിൽ ഫലിക്കുക എന്ന് ഞാനും ചിന്തിക്കുന്നു.. നന്നായി പഠിച്ചാൽ വലുതായാൽ അച്ഛനെയും അമ്മയെയും പോലെ രാവിലെ ഓഫീസിലേക്ക് ഇങ്ങനെ തിരക്കിടാം എന്നോ..? അതോ … Continue reading 46/365 ചില അർത്ഥമറ്റ ചിന്തകൾ
