നഡേല നടന്ന വഴികൾ
മൈക്രോസ്‌ഫോഡ്റ്റ് CEO സത്യാ നഡേല കമ്പനിയുടെ അമരക്കാരനായതിന് ശേഷം ആദ്യത്തെ മീറ്റിംഗിന് വന്നതിനെ കുറിച്ച് ഇന്ന് Wired മാസികയിലെ ഒരു ലേഖനത്തിൽ വായിച്ചു. ഒരു കാർട്ടിൽ കുറെ പുസ്തകങ്ങളുമായിട്ടാണ് കോൺഫറൻസ് റൂമിലേക്ക് വന്നതത്രെ. “Nonviolent Communication” എന്ന പുസ്തകത്തിന്റെ കോപികളായിരുന്നു കാർട്ടിൽ. കോൺഫറൻസ് മുറിയിലുള്ള എല്ലാവർക്കും ഓരോ കോപ്പിയും കൊടുത്തു. ഇതിന്റെ പ്രസക്തി മനസ്സിലാവണമെങ്കിൽ സ്റ്റീവ് ബാമറിന്റെ കിഴിൽ മൈക്രോസോഫ്റ്റിലെ സംസ്കാരം എന്തായി മാറിയിരുന്നു എന്ന് മനസ്സിലാക്കണം. മൈക്രോസോഫ്റ്റ് അതിന്റെ ഏറ്റവും മോശം നിലയിലുള്ളപ്പോഴാണ് സത്യാ നഡേല അമരക്കാരനാവുന്നത്. “എല്ലാം അറിയാം” എന്ന ധ്രാഷ്ട്യത്തിൽ നിന്നും മൈക്രോസോഫ്റ്റുകാരെ “എല്ലാം പഠിക്കാം” എന്ന … Continue reading നഡേല നടന്ന വഴികൾ
