12/1000 An Old Man | Konstantine P Kavafy | Malayalam Translation

ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ആൻ ഓൾഡ്‌ മാൻ (An Old Man ) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു. ആൻ ഓൾഡ്‌ മാൻ – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ———————————————- കഫെയുടെ ഒച്ചപ്പാടുള്ള ഒരറ്റത്ത്, മേശയിന്മേൽ തല താഴ്ത്തി ഒരു വയസ്സൻ ഒറ്റക്കിരിക്കുന്നു അയാളുടെ മുൻപിൽ ഒരു ദിന പത്രവുമുണ്ട് അയാളുടെ ശോചനീയവും വിരസവുമായ വയസ്സു കാലത്ത് ഒരു നേർത്ത ചിന്ത അയാളിലേക്ക് വന്നു ചേരുന്നു… “ശക്തിയും … Continue reading 12/1000 An Old Man | Konstantine P Kavafy | Malayalam Translation

9/1000 Night Street Lamp Drugstore | Alexander Blok | Malayalam Translation

റഷ്യൻ കവി അലെക്സാണ്ടർ ബ്ലോക്കാണ് നമ്മുടെ ഇന്നത്തെ കവി രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക് ———————————————– രാത്രി, തെരുവ്, വിളക്ക്, മരുന്നുകട ഈ അർത്ഥമില്ലാത്ത ഇരുണ്ട വെളിച്ചം ഒരു കാൽ നൂറ്റാണ്ടു കൂടി കടന്നു പോകട്ടെ എല്ലാം ഇതേ രൂപത്തിൽ നിങ്ങളുടെ കാഴ്ച്ചയിൽ പെടും നിങ്ങൾ മരിച്ചു – മുന്പത്തേത് പോലെ നിങ്ങൾക്ക് വീണ്ടും തുടങ്ങാൻ ആ ആദ്യത്തെ വഴി ഇപ്പോഴുമുണ്ട് രാത്രി, തെരുവ്, വിളക്ക്, മരുന്നുകട, പിന്നെ രാത്രിയിൽ നിറഞ്ഞോഴുകുന്ന തോട് (വിവർത്തനം-മർത്ത്യൻ) Continue reading 9/1000 Night Street Lamp Drugstore | Alexander Blok | Malayalam Translation

8/1000 The Wind – A Brilliant Day | Antonio Machado | Malayalam Translation

സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ (Antonio Machado 26 July 1875 – 22 February 1939) ‘ജെനെറേഷൻ ഓഫ് 98’ എന്ന സ്പാനിഷ് ലിറ്റററി മൂവ്മെന്റിന്റെ ഒരു മുഖ്യ കണ്ണിയായിരുന്നു. ‘ജെനെറേഷൻ ഓഫ് 98’ 1898ലെ സ്പാനിഷ് അമേരിക്കൻ യുദ്ധകാലത്ത് നോവലിസ്റ്റുകളുടെയും, തത്ത്വചിന്തകരുടേയും കവികളുടെയും മറ്റെഴുത്തുകാരുടെയും സംഗമമായിരുന്നു. ഇന്ന് മച്ചാഡോവിന്റെ ‘ദി വിൻഡ്‌ – എ ബ്രില്ലിയന്റ് ഡേ’ (The Wind-A Brilliant Day) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു ദി വിൻഡ്‌ – എ ബ്രില്ലിയന്റ് ഡേ – അന്റോണിയോ മച്ചാഡോ ————————————————- “ഒരത്യുജ്ജ്വലമായ ദിവസം കാറ്റ് … Continue reading 8/1000 The Wind – A Brilliant Day | Antonio Machado | Malayalam Translation

1/1000 – ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – Malayalam Translation

ഞാന്‍ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട്‌ എല്ലാവരെയും പോലെ എനിക്കും ഒരമ്മയുണ്ട് കുറെ ജനാലകളുള്ള ഒരു വീടുണ്ട് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട് പിന്നെ… തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട് എന്റേതായ കാഴ്ചകളുണ്ട്…‌ എനിക്ക്… കടൽകാക്കകളാൽ തട്ടിപ്പറച്ച തിരമാല പോലെ ഒന്നധികം പുൽക്കൊടിയുണ്ട് ഞാന്‍… വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ് പക്ഷികളുടെ ഉദാര സംഭാവനയാണ് ഒരു അനശ്വരമായ ഒലീവ് മരമാണ് ഞാന്‍ വാളുകൾക്ക് മുൻപേ ഈ ഭൂമിയിൽ നടന്നിട്ടുണ്ട്… അതിന്റെ ജീവനുള്ള ശരീരം ഒരു ഭാരമുള്ള മേശയാക്കി മാറ്റിയെടുത്തിട്ടുണ്ട് ഞാൻ അവിടുന്ന് വരുന്നു; ആകാശം അതിന്റെ അമ്മക്കായി കരയുമ്പോള്‍.. ആകാശത്തിനെ ഞാനതിന്റെ അമ്മക്ക് മടക്കിക്കൊടുക്കുന്നു.. … Continue reading 1/1000 – ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – Malayalam Translation