20/1000 | Multiple Poems | Ashraf Fayadh | Malayalam Translation

സൗദി കവി അഷ്‌റഫ് ഫയദിന്റെ (born 1980 in Saudi Arabia) കവിതയാണ് ഇന്ന് പരിഭാഷപ്പെടുത്തുന്നത്… നിരീശ്വരവാദം പ്രചരിപ്പിക്കുന്നു എന്ന പേരിൽ 2015ൽ അറസ്റ്റ് ചെയ്യപ്പെടുകയും വധ ശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ശിക്ഷക്ക് ഇളവു വരുത്തി എട്ട് വർഷം തടവിനും 800 ചാട്ടവാറടിക്കും വിധിച്ചു… ഇന്നും ശിക്ഷയിലാണ്… സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കലയ്ക്കും എതിരെയുള്ള ആക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ഈ പരിഭാഷ… മോനാ കരീം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ചില കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. അഷ്‌റഫ് ഫയദിന്റെ കവിതകൾ————-എണ്ണ നിരുപദ്രവകാരിയാണ്,ബാക്കി വയ്ക്കുന്ന ദാരിദ്ര്യത്തിന്റെ അവശിഷ്‌ടമൊഴിച്ച്മറ്റൊരു എണ്ണക്കിണർ കണ്ടുപിടിക്കുന്നവരുടെ മുഖങ്ങൾ കറക്കുന്ന ദിവസം,നിങ്ങളുടെ … Continue reading 20/1000 | Multiple Poems | Ashraf Fayadh | Malayalam Translation

19/1000 | Stone Villages | Joseph Brodsky | Malayalam Translation

1987ലെ നോബൽ ജേതാവും റഷ്യൻ കവിയുമായ ജോസഫ് ബ്രോഡ്സ്കിയുടെ (24 May 1940 – 28 January 1996) ‘സ്റ്റോൺ വില്ലേജെസ്’ Stone Villages എന്ന കവിതയുടെ മലയാളം പരിഭാഷ… ‘സ്റ്റോൺ വില്ലേജെസ്’ Stone Villages——————————–ഇംഗ്ലണ്ടിലെ കല്ലുകൊണ്ടുണ്ടാക്കിയ ഗ്രാമങ്ങൾ.ഒരു ദേവാലയം കുപ്പിയിലിട്ടു വച്ച ഒരു മദ്യശാലയുടെ ജനാല.മേച്ചിൽപ്പുറങ്ങളിൽ ചിതറിപ്പോയ പശുക്കൾ.രാജാക്കന്മാർക്കായുള്ള സ്മാരകങ്ങൾ. ഒരു പഴഞ്ചൻ സൂട്ട് ധരിച്ചൊരാൾഒരു തീവണ്ടിയിലിരുന്ന് യാത്രാമംഗളം നേർന്നിട്ട്മകൾക്ക് ഒരു മന്ദസ്മിതം സമ്മാനിച്ച്എല്ലാത്തിനെയും പോലെ കടലും ലക്ഷ്യമാക്കികിഴക്കോട്ട് നീങ്ങി പോയിഒരു ചൂളംവിളി ഉയരുന്നു. മേൽക്കൂരക്ക് മുകളിലുള്ള അനന്തമായ ആകാശംപക്ഷികളുടെ പാട്ട് നിറയുമ്പോൾ കൂടുതൽ നീലിക്കുന്നുപാട്ട് കൂടുതൽ വ്യക്തമാവുമ്പോൾ…പക്ഷി ചെറുതായി … Continue reading 19/1000 | Stone Villages | Joseph Brodsky | Malayalam Translation

18/1000 | Parting Creates Beauty | Han Yong Un | Malayalam Translation

കൊറിയൻ കവി ഹാൻ യോങ്-ഉൻന്റെ (August 29, 1879 – June 29, 1944) ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘പാർട്ടിങ് ക്രിയേറ്സ് ബ്യൂട്ടി’ (Parting Creates Beauty)————————-വിടവാങ്ങല്‍ സൗന്ദര്യം സൃഷ്ടിക്കുന്നുഅതില്ലെങ്കിൽ പകലിന്റെ നശ്വരമായ ആ സ്വർണ്ണനിറത്തിൽപ്രത്യേകിച്ചൊരു സൗന്ദര്യവുമില്ല..രാത്രിയുടെ ആ മിനുസമുള്ള ആ കറുത്ത പട്ടിലുമില്ല സൗന്ദര്യം…മരണത്തിന് കീഴടങ്ങാത്ത അനശ്വരമായ ജീവിതത്തിലുമില്ല സൗന്ദര്യം;ഒരിക്കലും വാടാത്ത ശോഭിക്കുന്ന സ്വർഗ്ഗീയ പുഷ്പത്തിലുമില്ല സൗന്ദര്യംഎന്റെ പ്രിയേ, വിടവാങ്ങലില്ലെങ്കിൽ…. കണ്ണീരിൽ കുതിർന്ന മരണത്തിൽ നിന്നുംസന്തോഷത്തിന്റെ ജീവിതത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചു വരാൻ കഴിയില്ലവിടവാങ്ങൽ!വിടവാങ്ങല്‍ സൗന്ദര്യമുളവാക്കുന്നു.. -ഹാൻ യോങ്-ഉൻ-പരിഭാഷ – മർത്ത്യൻ Continue reading 18/1000 | Parting Creates Beauty | Han Yong Un | Malayalam Translation

ബീഫ് – Malayalam Poems

ഇന്ന് പേര് കേട്ട കവികളുടെ കവിതയൊന്നുമില്ല… ഞാൻ തന്നെ ഈയിടെ എഴുതിയ ഒരു ഇംഗ്ലീഷ് കവിതയുടെ മലയാളം പരിഭാഷയാണ് ബീഫ് ——- അവർ കതക് പൊളിച്ച് ഉള്ളിൽക്കയറി അലറി “എന്താടാ തിന്നുന്നത്…?” ഒരു ചെറിയ കുട്ടി മുതിർന്ന ആരെയോ നോക്കി പകുതി ചവച്ചോരു കഷ്ണം വായിൽ വച്ച് എന്താണ് നടക്കുന്നതെന്ന് പരിഭ്രമിച്ച്…. ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് മുൻപ് അടി തുടങ്ങിയിരുന്നു… ചിലർ കരഞ്ഞു ചിലർക്ക് ശബ്ദം പുറത്ത് വന്നില്ല… കഴിച്ചിറക്കിയത് ഒരു ചെയ്യാത്ത കുറ്റം വിചാരണക്ക് നിൽക്കുന്ന പോലെ വയറ്റിൽ കിടന്ന് മുരണ്ടു… അടി കഴിഞ്ഞപ്പോൾ ജീവനറ്റ് ഒരു ശരീരം തറയിൽ … Continue reading ബീഫ് – Malayalam Poems

17/1000 | About the World | Pentti Saarikoski | Malayalam Translation

ഫിന്നിഷ് കവി പെന്റി സാരികൊസ്കിയുടെ (September 2, 1937 – Joensuu August 24, 1983) ‘എബൌട്ട് ദി വേൾഡ്’ (About the World) എന്ന കവിതയുടെ മലയാളം പരിഭാഷ ‘എബൌട്ട് ദി വേൾഡ്’ (About the World)—————————ഞാൻ ഒരു കോപക്കാരന്റെ കൈയ്യിൽ നിന്നുംഒരു കുതിരയെ വാങ്ങി.അയാൾ സ്വയം വരച്ചതാണ്..കണ്ടാൽ വളരെ സാധാരണമായൊരു കുതിരപക്ഷെ അതിന്റെ കണ്ണുകൾ അതിന്റെമൂക്കിന്റെ ദ്വാരങ്ങളിലായിരുന്നു. അയാളത് മനപ്പൂർവ്വം ചെയ്തതാണ്അത് കാണുമ്പോൾ അതിൽ അയാളുടെ ദേഷ്യം കണ്ടിട്ട്അത് പെട്ടന്ന് വിറ്റഴിക്കപ്പെടും. ഞാൻ അത് മേടിച്ചുഞാൻ കുതിരയെ കുറിച്ച് ചിന്തിച്ചു:അത് സായാഹ്നത്തിൽ സൂര്യന്റെ ചെവിട്ടിൽ നിന്നുംരക്തമിറ്റിറ്റ് വീഴുമ്പോൾഒരു പൈൻ … Continue reading 17/1000 | About the World | Pentti Saarikoski | Malayalam Translation

ഓസ്കാർ ഹാനിന്റെ ‘ഔർസ്’ | Malayalam Translation

ചിലിയൻ കവി ഓസ്കാർ അർതുറോ ഹാൻ ഗാർസെസിന്റെ (Óscar Arturo Hahn Garcés born 5 July 1938) ‘ഔർസ്’ (Hours) എന്ന കവിതയുടെ മലയാളം പരിഭാഷ… ‘ഔർസ്’ (Hours) ഒരു ചെറിയ പട്ടണം നിരപ്പായൊരിടത്ത് ഒരു തീവണ്ടി നിർത്തി എല്ലാ ചെളിക്കുണ്ടിലും ബധിരത പൂണ്ട നക്ഷത്രങ്ങൾ ഉറക്കമായി വെള്ളം ഒരു യവനിക കണക്കെ കാറ്റത്തിളകി… രാത്രിയും അതേ തോട്ടത്തിൽ തൂങ്ങിക്കിടന്നാടി ഉന്മേഷമാർന്നൊരു ചാറ്റൽ മഴ…. പൂക്കൾ മൂടിയ ശിഖരത്തിൽ നിന്നും, നക്ഷത്രങ്ങൾ വാർന്നൊഴുകി അവിടെയും ഇവിടെയുമായി ചില മൂത്തുപഴുത്ത നിമിഷങ്ങൾ ജീവന്റെ ഒരു തുള്ളി ഓസ്കാർ ഹാൻ പരിഭാഷ – മർത്ത്യൻ Continue reading ഓസ്കാർ ഹാനിന്റെ ‘ഔർസ്’ | Malayalam Translation

മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ – Malayalam Translation

റൊമാനിയൻ കവിയും നോവലിസ്റ്റും കഥാകൃത്തുമായ മാറിൻ സൊറേസ്ക്കുവിന്റെ (Marin Sorescu 29 February 1936 – 8 December 1996) ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) എന്ന കവിതയുടെ പരിഭാഷ… ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ (Getting Used to Your Name) ——————————– നടക്കാൻ പഠിച്ചതിന് ശേഷം, ഒന്നിനെ മറ്റൊന്നിൽ നിന്നും തിരിച്ചറിയാൻ കഴിഞ്ഞതിന് ശേഷം ഒരു കുഞ്ഞെന്ന നിലയിൽ നമ്മൾ ആദ്യമായി മനസ്സിലാക്കുന്നത് എന്താണ്…? നമ്മുടെ പെരുമായിട്ടുള്ള ആ പൊരുത്തപ്പെടൽ ‘അതെന്താണ്…?’ അവർ നമ്മളോട് ചോദിച്ച് കൊണ്ടേയിരിക്കും. നമ്മൾ … Continue reading മാറിൻ സൊറേസ്ക്കുവിന്റെ ‘ഗേറ്റിംഗ് യൂസ്ഡ് ഓഫ് യുവർ നെയിം’ – Malayalam Translation

കോ ഉന്നിന്റെ സ്റ്റോറീസ് | Malayalam Translation

സൗത്ത് കൊറിയൻ കവി കോ ഉന്നിന്റെ (Ko Un born 1 August 1933) സ്റ്റോറീസ് (Stories) എന്ന കവിതയുടെ മലയാളം പരിഭാഷ.. സ്റ്റോറീസ് (Stories) —————– കഥകളുണ്ട് കഥകൾ പറയുന്ന ആളുകളുണ്ട് അവരെ കേട്ടിരിക്കുന്ന ആളുകളുമുണ്ട് മുറി മുഴുവൻ കഥകളുടെ, നെടുവീർപ്പ് കൊണ്ട് നിറഞ്ഞിരിക്കുന്നു അത് മതി എട്ട് മാസത്തെ ശീത കാലം മുലകുടി മാറിയൊരു കുട്ടി തണുത്ത് വിറങ്ങലിച്ച് ചത്തു; അതിന്റെ വിയോഗത്തിന്റെ വിഷമം അധിക കാലം നീണ്ടു നിന്നില്ല. അധികം വൈകാതെ വീണ്ടും കഥകൾ വന്നു പ്രാർത്ഥനകൾക്കും കൂടുതൽ പ്രാർത്ഥനകൾക്കും ഇടയിൽ ഒരു അത്താഴത്തിനും അടുത്തത്തിനുമിടയിൽ കൂടുതൽ … Continue reading കോ ഉന്നിന്റെ സ്റ്റോറീസ് | Malayalam Translation

താഹാ മുഹമ്മദ് അലിയുടെ ‘വെയർ’ | Malayalam Translation

ഫിലിസ്‌ഥീൻ കവി താഹാ മുഹമ്മദ് അലിയുടെ (Taha Muhammad Ali born 1931 in Saffuriyya, Galilee – October 2, 2011) വെയർ (Where) എന്ന കവിതയുടെ മലയാളം പരിഭാഷ.. വെയർ (Where) ————- കവിത എവിടെയ്‌ക്കോ മറഞ്ഞു പോയിരിക്കുന്നു വാക്കുകൾ തീർത്തൊരു രാത്രിയുടെ മറവിൽ, മേഘങ്ങളുടെ കാതോർക്കലിന്റെ പിന്നിൽ, കാഴ്ചയുടെ ഇരുട്ടും കടന്ന്, സംഗീതത്തിന്റെ സായാഹ്നത്തിനുമപ്പുറം, അവിടെ മറഞ്ഞു നിന്നും പ്രകാശിച്ചും അങ്ങിനെ…. ഈ പകൽ വെളിച്ചത്തിൽ എന്റെ പെൻസിൽ പോലും കണ്ടു പിടിക്കാൻ കഴിയാത്തവസ്ഥയിൽ അതിനെ എവിടെയാണൊളിപ്പിച്ചിരിക്കുന്നത് എന്നെനിക്കെങ്ങനെ മനസ്സിലാക്കാൻ കഴിയും? താഹാ മുഹമ്മദ് അലി പരിഭാഷ … Continue reading താഹാ മുഹമ്മദ് അലിയുടെ ‘വെയർ’ | Malayalam Translation

അഡോണിസിന്റെ കവിത ‘ഐ സെഡ് അൺറ്റു യു’ | Malayalam Translation

അഡോണിസ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സിറിയൻ കവി അലി അഹ്മദ് സൈദ് എസ്‌ബെർ (Ali Ahmad Said Esber born 1 January 1930) എഴുതിയ ഞാൻ നിന്നോട് പറഞ്ഞു (I Said Unto You) എന്ന കവിതയുടെ മലയാളം പരിഭാഷ. ഐ സെഡ് അൺറ്റു യു (I Said Unto You) ————— കടലുകൾ എനിക്ക് കവിത വായിച്ച് തന്നിട്ടുണ്ട് മുത്തുച്ചിപ്പിക്കുള്ളിൽ മണികൾ കിലുങ്ങുന്നതിന്റെ ശബ്ദം എന്റെ കാതിൽ ഇന്നുമുണ്ട് ഞാൻ നിന്നോട് പറഞ്ഞതോർമ്മയുണ്ടോ? സാത്താന്റെ വിവാഹത്തിനും കഥകളിലെ വിരുന്നിനും ഞാൻ എന്റെ പാട്ടുകൾ പാടിയിരുന്നത് മഴയുടെ ചരിത്രത്തിൽ, … Continue reading അഡോണിസിന്റെ കവിത ‘ഐ സെഡ് അൺറ്റു യു’ | Malayalam Translation