ഓസ്കാർ ഹാനിന്റെ ‘ഔർസ്’ | Malayalam Translation

ചിലിയൻ കവി ഓസ്കാർ അർതുറോ ഹാൻ ഗാർസെസിന്റെ (Óscar Arturo Hahn Garcés born 5 July 1938) ‘ഔർസ്’ (Hours) എന്ന കവിതയുടെ മലയാളം പരിഭാഷ…

‘ഔർസ്’ (Hours)

ഒരു ചെറിയ പട്ടണം
നിരപ്പായൊരിടത്ത് ഒരു തീവണ്ടി നിർത്തി

എല്ലാ ചെളിക്കുണ്ടിലും
ബധിരത പൂണ്ട നക്ഷത്രങ്ങൾ ഉറക്കമായി
വെള്ളം ഒരു യവനിക കണക്കെ
കാറ്റത്തിളകി…

രാത്രിയും
അതേ തോട്ടത്തിൽ തൂങ്ങിക്കിടന്നാടി

ഉന്മേഷമാർന്നൊരു ചാറ്റൽ മഴ….
പൂക്കൾ മൂടിയ ശിഖരത്തിൽ നിന്നും,
നക്ഷത്രങ്ങൾ വാർന്നൊഴുകി

അവിടെയും ഇവിടെയുമായി
ചില മൂത്തുപഴുത്ത നിമിഷങ്ങൾ

ജീവന്റെ ഒരു തുള്ളി

ഓസ്കാർ ഹാൻ
പരിഭാഷ – മർത്ത്യൻ

Leave a comment