32/1000 Family | Tatsuji Miyoshi | Malayalam Translation

ജാപ്പനീസ് കവിയും സാഹിത്യ നിരൂപകനുമായിരുന്ന തത്സുജി മിയോശി (Tatsuji Miyoshi)യുടെ ‘ഫാമിലി’ (Family) എന്ന കവിതയുടെ മലയാളം പരിഭാഷ. മിയോശിയുടെ കവിതകളിൽ സമകാലിക ജീവിതത്തിന്റെ ഏകാന്തതയും ഒറ്റപ്പെടലുകളും പ്രകടമാണ്. ഫാമിലി——മകൻ സ്‌കൂളിൽ പോകാൻ തുടങ്ങുമ്പോൾആ അച്ഛൻ ദിവസവും കവിതകളെഴുതാൻ തുടങ്ങിആ കവിതകൾ ഒരു തൊപ്പിയായും, സഞ്ചിയായും,പാഠ പുസ്തകങ്ങളായും, ക്രയോൺസ് പെൻസിലുകളായുംപിന്നൊരു ചെറിയ കുടയായും രൂപാന്തരപ്പെട്ടു. ഏപ്രിൽ ഒന്നാം തിയതിമകൻ അവന്റെ അമ്മയുടെ കൂടെഒന്നാം വർഷത്തെ പ്രവേശന ചടങ്ങിൽ പങ്കു ചേരാൻചെറി പൂത്തു നിന്ന പട്ടണത്തിൽ കൂടി നടന്ന്ഒരു പഴയ കോട്ടയിലുള്ളസാധാരണക്കാരുടെ സ്‌കൂളിൽ ചെന്നു. പക്ഷികളുടെ പാട്ടും കൊഞ്ചലും കേട്ട്കടലിരമ്പുന്നതും കേട്ട്….എത്രയോ കാലങ്ങളായി … Continue reading 32/1000 Family | Tatsuji Miyoshi | Malayalam Translation

തെരുവും ഞാനും – Malayalam Poetry

ചുറ്റും ചിതറിക്കിടക്കുന്ന ചവറ്റുകൊട്ടകൾക്കൊപ്പം ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന കുഞ്ഞിനെ പോലെ ആ തെരുവും ഉറങ്ങി…. രാത്രി ഇരുട്ടിൽ നിന്ന് ഒന്ന് തെന്നിമാറിയപ്പോൾ, ആളുകൾ പല്ലികളെ പ്പോലെ അതിന്മേൽ നടക്കാൻ തുടങ്ങി. ‘നടത്തം’ എന്നത് തെറ്റായ വാക്കായിരിക്കും. ആദ്യം അവർ അവരുടെ മണി മന്ദിരങ്ങൾ വിട്ട് പുറത്തു വന്ന് പതുക്കെ ഇഴഞ്ഞു, പിന്നീട് മുട്ടുകുത്തി…. ചിലർ നിശ്ചലമായി… മറ്റുള്ളവർ മുട്ടുകുത്തിൽ നിന്ന് നിൽപ്പിലേക്ക് ബിരുദം നേടി…. ഒടുവിൽ നടത്തത്തിലേക്കും. മെല്ലെ വേഗത കൂടി…പക്ഷേ തെരുവ് മയക്കം തുടർന്നുഇടയ്ക്കിടെ കൂർക്കം വലിച്ചു,അതിൽ തെരുവ് വിളക്കുകൾ മിന്നി കെട്ടു കളിച്ചു… കിലോമീറ്ററുകളോളം ഞാനും ഒറ്റയ്ക്ക് … Continue reading തെരുവും ഞാനും – Malayalam Poetry

പലരും അതിനെ പലതും വിളിക്കും – Malayalam Poetry

ഞാൻ മഷി കൊണ്ട് ജീവിതം രചിക്കാറില്ല.പരിചയമുള്ള ആളുകളുടെ കണ്ണിൽ നിന്നുംപൊടിയുന്ന അന്യതാഭാവം വഴിയാണ് പരിചയം പതിവ് ചിലരതിനെ കണ്ണുനീരെന്നും വിളിക്കും… സ്‌നേഹത്തെ പുതപ്പിച്ചു കിടത്താറില്ല.കൊഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ നിന്നുംകീറിയ ഒരു പുഞ്ചിരിയോടെ ഞാനത് മൂടി വയ്ക്കാറാണ് പതിവ്… ചിലരതിനെ യൗവ്വനം എന്നും വിളിക്കുന്നു. കൈ കൊണ്ട് വേദന തൊട്ടറിയാറില്ല.അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നതീരാ ഭയത്തോടെ അതിനെയും ഞാൻ മനസിലാക്കുന്നു… ചിലരതിനെ പരാജയം എന്നും വിളിക്കുന്നു. യാത്രകൾക്കിടയിൽ ഞാൻ സംസാരിക്കാറില്ല.പേശികൾ ഇളകാത്ത നിശബ്ദതയിൽ മാത്രമേ എനിക്ക് സംസാര ശേഷി കൈവരാറുള്ളൂ… ചിലരതിനെ മരണമെന്നും വിളിക്കും…. സംഗീതത്തിനൊപ്പം ഞാൻ നൃത്തം വയ്ക്കാറില്ല.മേഖങ്ങൾ ഉണർന്നെണീക്കുമ്പോൾ പൊട്ടി വിടരാറുള്ള … Continue reading പലരും അതിനെ പലതും വിളിക്കും – Malayalam Poetry

പാസ്‌വേഡ് – ഒരു ഗവിത – Malayalam Poetry

നടന്നു നടന്ന് ഒരിക്കൽ ചെന്നെത്തുംവർണ്ണങ്ങൾ മയങ്ങുന്നൊരു കാട്ടിൽ…കൊഴിഞ്ഞു വീണ ഇലകളിൽനിഴലുകൾ ചിതറാതെ…ആരും കാണാതെ…ആരും അറിയാതെ…the ideathe start..the talk….the walk….it is all important !അവിടെ വച്ച് ഞാൻ നിനക്ക് തരാംവിലക്കുകൾക്ക് വില നൽകാതെപുതിയൊരു പ്രഭാതത്തിലേക്ക്ഉണർന്നുയരാനുള്ള password സ്നേഹം പഹയൻ Continue reading പാസ്‌വേഡ് – ഒരു ഗവിത – Malayalam Poetry

മ – എന്നൊരെഴുത്ത് – Malayalam Poetry

ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും അസഹ്യമായൊരു അവസ്ഥ… ഒറ്റക്ക് മാത്രം നിൽക്കാനും ജീവിക്കുവാനുംകഴിയുന്നതായി മാറിയിരിക്കുന്നു എന്റെ എഴുത്ത്മറ്റെതൊരെഴുത്തിന്റെ കൂടെ വച്ചാലുംഉരുകി ഇല്ലാതാവും അത്…അക്ഷരങ്ങളും അർത്ഥങ്ങളും ആശയങ്ങളും ഒരുമിച്ചു ജീവിക്കാൻ എന്റെഴുത്തിന് അറിയില്ലഅത് ഒറ്റപ്പെട്ട് കിടക്കുന്നുലോകത്തിലെ അനേകായിരം മനുഷ്യരെ പോല ഒറ്റപ്പെട്ടു … Continue reading മ – എന്നൊരെഴുത്ത് – Malayalam Poetry

അവൻ കരയട്ടെ NPM2023 30/30 – Malayalam Poetry

ഞാൻ അവനെ കരയാൻ അനുവദിച്ചുഅവൻ കണ്ണീരെന്താണ് അറിയണംഎല്ലാ കണ്ണുനീരും തുല്യമല്ല എന്നുമറിയണം സൂക്ഷിച്ചു നോക്കിയാൽ നമ്മൾക്കെല്ലാംഅതു കാണാം നിസ്സഹായതയിൽ നിന്നും പൊഴിയുന്നമറ്റുള്ളവരുടെ കണ്ണുകളിലെ കണ്ണുനീർ കടുത്ത ശാരീരിക വേദനയിൽഅലർച്ചകൾക്കിടയിൽ ആരുമറിയാതെമറഞ്ഞു പോകുന്ന കണ്ണുനീർ ഒരു കാരണവുമില്ലാതെ അനവസരത്തിൽപുറത്തേക്കു എത്തി നോക്കുന്ന കണ്ണുനീർ കരയുന്നവർക്ക് മാത്രം കാണാൻ കഴിയുന്നഉള്ളിൽ കിടന്ന് നീറുന്ന കണ്ണുനീർ സന്തോഷം പ്രകടിപ്പിക്കാൻ മറ്റൊരു വഴിഅറിയാത്തതു കൊണ്ട് മാത്രംനിറഞ്ഞു വരുന്ന കണ്ണുനീർ… വേർപിരിയലുകൾ കാണാതിരിക്കാൻകാഴ്ചകളെ മൂടി മറയ്ക്കുന്നഅവസരോചിതമായ കണ്ണുനീർ ലോകവും സമൂഹവും ഒരു വിലയും നൽകാത്തത് കൊണ്ട് മാത്രം പുറത്ത് വരൻ വിസമ്മതിക്കുന്ന കണ്ണുനീർ ഇവകൊണ്ടൊന്നും തീരുന്നില്ല..ഓരോ സന്ദർഭത്തിനും ഒരോ കണ്ണുനീരുണ്ട് … Continue reading അവൻ കരയട്ടെ NPM2023 30/30 – Malayalam Poetry

നെരൂദയെ പറഞ്ഞ തെറി NPM2023 29/30 – Malayalam Poetry

ഒരു കടലാസ്സിൽനെരൂദയുടെ കവിത പകർത്തിയെഴുതിപല പ്രാവശ്യം വായിച്ച് പഠിച്ചു ഇന്ന് പറയണം…ഞാൻ തീരുമാനിച്ചുറച്ചു… അവൾ നടന്നു വരുന്നിടത്ത്മാറി നിന്നു… കാത്തിരുന്നു…ഒന്നും കൂടി കടലാസ്സെടുത്ത്ഓർമ്മയുണ്ടോ എന്ന് നോക്കി യെസ് ഓർമ്മയുണ്ട് എല്ലാം കൃത്യമായി… ദൂരെ നിന്നും അവൾ നടന്ന് വരുന്നു..ഞാൻ അക്ഷമനായി കാത്തിരുന്നു…. കൂട്ടുകാരിയുടെ കൂടെയാണ്…അവർ അടുത്തെത്താറായി…ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു… ‘സജിതാ….’ ഞാൻ വിളിച്ചുരണ്ടു പേരും എന്നെ നോക്കി.. ഞാൻ കണ്ണടച്ച് അവർക്ക് നെരൂദ വിളമ്പികണ്ണ് തുറന്നപ്പോൾ അവരവിടെ തന്നെയുണ്ട്.. അവർ എന്നെ നോക്കി മന്ദഹസിച്ചു..എന്നിട്ട് അടുത്ത് കൂടി നടന്നു പോയി.. അല്പം കഴിഞ്ഞ്… കൂട്ടുകാരി എന്നെ തിരിഞ്ഞു നോക്കിചിരിച്ചു … Continue reading നെരൂദയെ പറഞ്ഞ തെറി NPM2023 29/30 – Malayalam Poetry

അഞ്ച് രൂപ NPM2023 27/30

അങ്ങനെ അവിടെ വച്ചാൽ ശരിയാവില്ലകീശയിൽ തന്നെ വയ്ക്കണം അഞ്ച് രൂപ നോട്ടാണ്….അഞ്ച് വട്ടം പറയണം കൈയ്യിൽ മടക്കി വച്ച നോട്ട് അവൻ തിരിച്ച് അച്ഛന് കൊടുത്തു.. “എനിക്ക് കീശയില്ല…”ബനിയന്റെ വലതു ഭാഗത്ത്ഒരു കീശയുടെ നിഴൽ മാത്രമുണ്ട് “എവിടെ നിന്റെ കീശ”ഇന്നലെ ഉണ്ടായിരുന്നല്ലോ എന്നായി അച്ഛൻ… “അത് ഹൈദ്രോസ് കീറി…”അച്ഛൻ നോക്കിയതും അവൻ പെട്ടന്ന് പറഞ്ഞു “ഞാൻ ഹൈദ്രോസിന്റെ കീശയും കീറിമുഖത്തും വച്ച് കീറി”അച്ഛന് തന്നെ പറ്റി കുറച്ചിലാവരുതല്ലോഅവൻ ഒന്ന് ആക്കം കൂട്ടി പറഞ്ഞു… അച്ഛൻ ഒരു അഞ്ച് രൂപ കൂടി കൊടുത്തു…എന്നിട്ട് പറഞ്ഞു “ഇയ്യും ഹൈദ്രോസും കൂടി പോയിക്കോ ഹൈദ്രോസിനും കൂടി … Continue reading അഞ്ച് രൂപ NPM2023 27/30

മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30

താഴേക്ക് ഇറങ്ങി ചെല്ലണംഎന്നാണവർ പറയുന്നത്…എന്നാലേ ശരിക്ക് കാണുകയുള്ളു എന്ന് ഇതാദ്യമായി കേൾക്കുകയാണ്എന്നായി ഞാൻ.. അൻപത് വർഷത്തിന് മുകളിലായിഈ ലോകത്ത് വന്നിട്ട്ചെറുപ്പം മുതൽ കേൾക്കുന്നത് ഇതിന്റെ വിപരീതമാണ്… മുകളിലേക്ക് കയറി വാഎന്നാൽ നന്നായി കാണാം എന്നാണ്..ഞാൻ പഠിച്ച കാഴ്ച്ച പുരാണം ചിലപ്പോൾ മുകളിലും താഴെയും ഉണ്ടാവുംകാണാനുള്ള കാഴ്ച്ചകൾ.. എല്ലാവരും മുകളിലേക്ക് കയറണംഎന്നത് ആര് തീരുമാനിച്ചു…മുകളിലെ കാഴ്ച്ചകൾ കൂടുതൽ നല്ലതാണോ? അതോ….മുകളിൽ നിന്നും താഴോട്ട് നോക്കണോ.. കാഴ്ചകളിലെ വലിപ്പ ചെറുപ്പംഒരു സമൂഹത്തിന്റെ പ്രശ്നമാണ്..അത് മനുഷ്യന്റേതുമായി തീരുന്നു…. താഴെയുള്ള കാഴ്ച്ചകൾ മോശമെന്ന പോലെ കാഴ്ച്ചകളുടെ ഭാഗമാവണം എന്നുണ്ടെങ്കിൽതാഴേക്ക് പോയെ മതിയാവു…എനിക്കതാണിഷ്ടം…കാഴ്ചകളുടെ ഭാഗമാവണം… ഒറ്റപ്പെടാൻ മുകളിലാണ് നല്ലത്               എല്ലാവരും കൂടുതൽ … Continue reading മുകളിലത്തെ കാഴ്ച്ചകൾ NPM2023 25/30