തെരുവും ഞാനും – Malayalam Poetry

ചുറ്റും ചിതറിക്കിടക്കുന്ന ചവറ്റുകൊട്ടകൾക്കൊപ്പം ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന കുഞ്ഞിനെ പോലെ ആ തെരുവും ഉറങ്ങി…. രാത്രി ഇരുട്ടിൽ നിന്ന് ഒന്ന് തെന്നിമാറിയപ്പോൾ, ആളുകൾ പല്ലികളെ പ്പോലെ അതിന്മേൽ നടക്കാൻ തുടങ്ങി. ‘നടത്തം’ എന്നത് തെറ്റായ വാക്കായിരിക്കും. ആദ്യം അവർ അവരുടെ മണി മന്ദിരങ്ങൾ വിട്ട് പുറത്തു വന്ന് പതുക്കെ ഇഴഞ്ഞു, പിന്നീട് മുട്ടുകുത്തി…. ചിലർ നിശ്ചലമായി… മറ്റുള്ളവർ മുട്ടുകുത്തിൽ നിന്ന് നിൽപ്പിലേക്ക് ബിരുദം നേടി…. ഒടുവിൽ നടത്തത്തിലേക്കും. മെല്ലെ വേഗത കൂടി…പക്ഷേ തെരുവ് മയക്കം തുടർന്നുഇടയ്ക്കിടെ കൂർക്കം വലിച്ചു,അതിൽ തെരുവ് വിളക്കുകൾ മിന്നി കെട്ടു കളിച്ചു… കിലോമീറ്ററുകളോളം ഞാനും ഒറ്റയ്ക്ക് … Continue reading തെരുവും ഞാനും – Malayalam Poetry

പലരും അതിനെ പലതും വിളിക്കും – Malayalam Poetry

ഞാൻ മഷി കൊണ്ട് ജീവിതം രചിക്കാറില്ല.പരിചയമുള്ള ആളുകളുടെ കണ്ണിൽ നിന്നുംപൊടിയുന്ന അന്യതാഭാവം വഴിയാണ് പരിചയം പതിവ് ചിലരതിനെ കണ്ണുനീരെന്നും വിളിക്കും… സ്‌നേഹത്തെ പുതപ്പിച്ചു കിടത്താറില്ല.കൊഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ നിന്നുംകീറിയ ഒരു പുഞ്ചിരിയോടെ ഞാനത് മൂടി വയ്ക്കാറാണ് പതിവ്… ചിലരതിനെ യൗവ്വനം എന്നും വിളിക്കുന്നു. കൈ കൊണ്ട് വേദന തൊട്ടറിയാറില്ല.അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നതീരാ ഭയത്തോടെ അതിനെയും ഞാൻ മനസിലാക്കുന്നു… ചിലരതിനെ പരാജയം എന്നും വിളിക്കുന്നു. യാത്രകൾക്കിടയിൽ ഞാൻ സംസാരിക്കാറില്ല.പേശികൾ ഇളകാത്ത നിശബ്ദതയിൽ മാത്രമേ എനിക്ക് സംസാര ശേഷി കൈവരാറുള്ളൂ… ചിലരതിനെ മരണമെന്നും വിളിക്കും…. സംഗീതത്തിനൊപ്പം ഞാൻ നൃത്തം വയ്ക്കാറില്ല.മേഖങ്ങൾ ഉണർന്നെണീക്കുമ്പോൾ പൊട്ടി വിടരാറുള്ള … Continue reading പലരും അതിനെ പലതും വിളിക്കും – Malayalam Poetry

പാസ്‌വേഡ് – ഒരു ഗവിത – Malayalam Poetry

നടന്നു നടന്ന് ഒരിക്കൽ ചെന്നെത്തുംവർണ്ണങ്ങൾ മയങ്ങുന്നൊരു കാട്ടിൽ…കൊഴിഞ്ഞു വീണ ഇലകളിൽനിഴലുകൾ ചിതറാതെ…ആരും കാണാതെ…ആരും അറിയാതെ…the ideathe start..the talk….the walk….it is all important !അവിടെ വച്ച് ഞാൻ നിനക്ക് തരാംവിലക്കുകൾക്ക് വില നൽകാതെപുതിയൊരു പ്രഭാതത്തിലേക്ക്ഉണർന്നുയരാനുള്ള password സ്നേഹം പഹയൻ Continue reading പാസ്‌വേഡ് – ഒരു ഗവിത – Malayalam Poetry

മ – എന്നൊരെഴുത്ത് – Malayalam Poetry

ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും അസഹ്യമായൊരു അവസ്ഥ… ഒറ്റക്ക് മാത്രം നിൽക്കാനും ജീവിക്കുവാനുംകഴിയുന്നതായി മാറിയിരിക്കുന്നു എന്റെ എഴുത്ത്മറ്റെതൊരെഴുത്തിന്റെ കൂടെ വച്ചാലുംഉരുകി ഇല്ലാതാവും അത്…അക്ഷരങ്ങളും അർത്ഥങ്ങളും ആശയങ്ങളും ഒരുമിച്ചു ജീവിക്കാൻ എന്റെഴുത്തിന് അറിയില്ലഅത് ഒറ്റപ്പെട്ട് കിടക്കുന്നുലോകത്തിലെ അനേകായിരം മനുഷ്യരെ പോല ഒറ്റപ്പെട്ടു … Continue reading മ – എന്നൊരെഴുത്ത് – Malayalam Poetry

അംനീഷാ

ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.. ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ അത് തന്നെ ധാരാളം. ചിലപ്പോൾ അവക്ക് തമ്മിലുമുണ്ട് ഒരു നിശബ്ദമായ ഏറ്റുമുട്ടൽ. ആർക്കാണ് ജീവിതത്തിൽ കൂടുതൽ പങ്ക് എന്നായിരിക്കാം. ആരെയാണ് ഓർത്തെടുക്കാൻ കൂടുതൽ സമയം കളയേണ്ടതെന്ന് ? ആരാണ് ജയിക്കുക…? ആരാണ് വാക്കുകളിലും കവിതകളിലും … Continue reading അംനീഷാ

EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് വായിച്ച ചില കാര്യങ്ങളിലൂടെ ഒരു യാത്ര… എല്ലാ എപ്പിസോഡും പോലെ പരിഭാഷപ്പെടുത്തിയ ഒരു കവിതയും. ഇത്തവണ കവിത നോബൽ ജേതാവായ ലൂയീസ് ഗ്ലക്കിന്റെ ‘അബോർജിനൽ ലാൻഡ്സ്കേപ്പ് എന്ന കവിതയാണ്.. Note: … Continue reading EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും

Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ പോഡ്കാസ്റ്റിലെത്തിച്ചത്..     Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.  Continue reading Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്

EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ കൊടുക്കണോ എന്ന് ചിന്തിച്ചു പിന്നെ അതിൽ വലിയ value ഇല്ലെന്നും തോന്നി… ഇവിടെ ഒരാഴ്ച്ച കുടുമ്പോഴോ രണ്ടാ ഴ്ച്ച കുടുമ്പോഴോ പോസ്റ്റുകൾ ചെയ്യാം… ഈ മലയാളം പോഡ്‌കാസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത പറയാനായി…. Newsminute … Continue reading EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ

Ep 230 to Ep 260

I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well and it is available on the YouTube Channel. I did experiment story and poetry episodes, but for some reason I did not enjoy making them. … Continue reading Ep 230 to Ep 260

EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി

സമയം… എല്ലാവർക്കും തുല്യമായി ഉള്ളൊരു വസ്തു… എനിക്കുള്ളത് നിങ്ങൾക്ക് തരാനും കഴിയില്ല എനിക്ക് വേണ്ടത് നിങ്ങളിൽ നിന്നെടുക്കാനും കഴിയില്ല.. അപ്പോൾ ചിലവാവുന്ന അല്ലെങ്കിൽ പാഴാകുന്ന സമയം… അത് ആരുടെ ഉത്തരവാദിത്വമാണ്…? അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link. Continue reading EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി