ലോക കേരളാ സഭ 2020 | മർത്ത്യലൊകം #38
2020 തുടങ്ങിയത് ബാംഗ്ളൂരിലാണെങ്കിലും ഒന്നാം തിയതി തന്നെ കേരളത്തിലെത്തി…. വൈകീട്ട് ലോക കേരളാ സഭയുടെ ഉദ്ഘാടന ചടങ്ങ് ആയതിനാൽ അവിടേക്ക് വച്ച് പിടിച്ചു…. ഡെലിഗേറ്റ് ആയിരുന്നില്ലെങ്കിലും പല സുഹൃത്തുക്കളും അവിടുണ്ടായിരുന്നു…. കുറെ പേരുമായി സംസാരിച്ചു… കോളേജ് കാലത്ത് നിന്നുമുള്ള പരിചയങ്ങൾ അങ്ങനെ നിശാഗന്ധി ഓഡിറ്റോറിയം വളപ്പിൽ അങ്ങനെ…. അധികം ഫോട്ടോകൾ എടുക്കാൻ മറന്നു…. പക്ഷെ ഇങ്ങനൊരു ബൈറ്റ് എടുത്തത് പോസ്റ്റ് ചെയ്തത് ഇന്ന് കണ്ടു…. അപ്പോൾ അതും വച്ചാകാം ഈ പോസ്റ്റ്….. ഇന്ന് സമൂഹത്തിൽ സംവാദങ്ങൾക്കിടങ്ങൾ കുറവാണ്… ഉള്ള ഇടങ്ങൾ സംവാദങ്ങളിൽ നിന്നും മാറി തർക്കങ്ങളിലേക്കും പോരിലേക്കും വഴുതി പോകുന്നു…. കൂടുതൽ … Continue reading ലോക കേരളാ സഭ 2020 | മർത്ത്യലൊകം #38
പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37
NRC യെ കുറിച്ചും പൗരത്വ ബില്ലിനെ കുറിച്ചുമുള്ള എന്റെ അഭിപ്രായം വളരെ ലളിതമാണ്… അത് ശരിയല്ല… കാരണം എന്നോട് ഒരാൾ ചോദിച്ച ഈ ചോദ്യത്തിലും അതിനുള്ള എന്റെ ഉത്തരത്തിലും അടങ്ങിയിരിക്കുന്നു… നിങ്ങൾ ബാക്കി സ്വയം ചിന്തിച്ചു കൊള്ളുക… എന്നോട് വന്ന ചോദ്യം: Vinod Narayan താങ്കൾ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾ അല്ലേ ആ രാജ്യത്തെ കുടിയേറ്റക്കാരോട് ഉള്ള സമീപനം അമേരിക്കയുടെ എന്താണെന്ന് താങ്കൾക്കും അറിയാവുന്നതല്ലേ പിന്നെ എന്തിനാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് നിങ്ങൾക്ക് കുറച്ചു കോയമാരുടെ കയ്യടി കിട്ടാൻ ആണെങ്കിൽ ഇത് വെറും മോശം പണിയായിപ്പോയി രാജ്യം നിൽക്കുമ്പോൾ മാത്രമാണ് ഒരു … Continue reading പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37
Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36
പ്രിയപ്പെട്ട കൈയടിക്കാരെ… ഒരു ജനാധിപത്യ രാജ്യത്ത് പോലീസുകാർക്ക് കുറ്റവാളികളെ വെടി വച്ച് കൊന്ന് നീതി നടപ്പാക്കാൻ കഴിയുകയും.. അത് കേട്ട് ജനങ്ങൾ അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടാൽ ചില കാര്യങ്ങൾ തോന്നും…. ഒന്ന്… നമ്മുടെ നിയമ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…. നേർ വഴി പോയാൽ നീതി ലഭിക്കില്ല എന്ന വിശ്വാസം ബലപ്പെടുകയും ചെയ്തിരിക്കുന്നു.. രണ്ട്… ഇങ്ങനെ ചെയ്‌താൽ പൊതു സമ്മതം ലഭിക്കുമെന്ന് ചില നിയമപാലകർക്കും തോന്നി തുടങ്ങിയിരിക്കുന്നു….. മൂന്ന്…. മനുഷ്യാവകാശം എന്നതിനെ കുറിച്ച് കൈയടിക്കുന്ന ജനങ്ങൾക്ക് വലിയ ധാരണകളൊന്നുമില്ല…. മനുഷ്യർക്ക് അവകാശപ്പെട്ടതാണ് മനുഷ്യാവകാശം…. ചില മനുഷ്യർക്ക് മറ്റു ചില മനുഷ്യരെ മനുഷ്യരാശിയിൽ … Continue reading Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36
നന്മയുദ്ധങ്ങൾ | മർത്ത്യലൊകം #35
നന്മ യുദ്ധംഏതോ നന്മമരം നന്മ ചെയ്യുന്നത് നിർത്തുന്നു എന്ന് പറഞ്ഞതിന് ലോക സമാധാനം കാംക്ഷിക്കുന്ന ചില ദാന ധർമ്മ കോമരങ്ങൾ മ്മളെ മെക്കിട്ട് കേറാൻ തുടങ്ങി…. ചിലരാണെങ്കിൽ അതിൽ മതത്തിന്റെ നിറവും പൂശി സമുദായത്തിനെ കൂട്ട് പിടിക്കാനും നോക്കുന്നു…. ഇതും നമ്മുടെ കേരളം തന്നെ… പിന്നെ നോക്കുന്പോഴാണ്…. മ്മളൊന്നുമല്ല പ്രശ്നം…. ചില നന്മമരങ്ങൾ തമ്മിൽ തന്നെ ഭയങ്കര തല്ലാണ്… അതായത് നന്മവാദികൾ എല്ലാം തമ്മിൽ പ്രഥമ ദൃഷ്ട്യാ അടുപ്പത്തിലാണെങ്കിലും അവർക്കിടയിലുള്ള ഉൾപ്പോര് സജീവമാണ് എന്ന് വേണം കരുതാൻ… എല്ലാത്തിനും മതത്തിന്റെ നിറം ചാലിക്കാൻ ചില മതഭ്രാന്തന്മാരും തക്കം പാർത്തിരിക്കുകയാണ്… അങ്ങിനെയാണ് സമൂഹത്തിലെ … Continue reading നന്മയുദ്ധങ്ങൾ | മർത്ത്യലൊകം #35
ആദ്യമായിട്ടൊരു സ്റ്റേജ് പ്രോഗ്രാം | മർത്ത്യലൊകം 34
ഒരു പതിനേഴ് വർഷത്തിന് മുൻപാണ് ആദ്യമായി ലോസ് ഏഞ്ചൽസിൽ പോയത്… ആ പൊക്കിൽ തന്നെയാണ് ആദ്യമായി ഒരു സ്റ്റാൻഡ് അപ്പ് കോമഡി (Stand Up) കണ്ടത്… അന്ന് മനസ്സിൽ ചെറിയൊരു ആഗ്രഹം തോന്നിയിരുന്നു…. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു… എന്നെങ്കിലും ഇതൊന്ന് ചെയ്ത് നോക്കണം… അവൻ പറഞ്ഞു… പറ്റും സമയം വരും… എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ…. നാളെ (ഇന്നിവിടെ വെള്ളിയാഴ്ച്ചയാണല്ലോ) ശനിയാഴ്ച്ച standup comedy അല്ലെങ്കിലും സ്റ്റേജിൽ കയറി stand up സൊറ പറച്ചിൽ….. ആളുകൾ ചിരിച്ചില്ലെങ്കിലും… മ്മള് ചിരിക്കും…. അയിന് മ്മക്ക് ആരുടേയും സമ്മതം വേണ്ടല്ലോ…. വിഷയം നമുക്ക് പരിചയമുള്ളത് … Continue reading ആദ്യമായിട്ടൊരു സ്റ്റേജ് പ്രോഗ്രാം | മർത്ത്യലൊകം 34
ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33
ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമാണ്… മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം…. ‘വിദ്യ’ എന്നത് ഒരേ ആശയങ്ങളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടലല്ല… പകരം വ്യത്യസ്ത ചിന്തകളെ അന്വേഷിച്ച് പോവുകയും ആ ആശയങ്ങളെ മനസ്സിലേക്ക് എടുത്ത് അവയെ പല രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്…. ഒരു വ്യക്തി എന്ന രീതിയിൽ വൈരുദ്ധ്യങ്ങളായ ആശയങ്ങൾക്ക് പോലും മനസ്സിൽ ഇടം കൊടുക്കുക എന്നതുമാണെന്ന് തോന്നാറുണ്ട്… ഒരേ ആശയത്തിൽ മാത്രം ഊന്നി നിന്ന് ലോകത്തിനെ നോക്കിയാൽ മറ്റൊരാളെ മനസ്സിലാക്കാൻ നമുക്ക് കഴിയില്ലല്ലോ… പക്ഷെ ഇന്ന് മറ്റൊരാളെ മനസ്സിലാക്കാൻ നേരമില്ലാതെ പോകുന്നു…. അല്ല എന്തിന് മനസ്സിലാക്കണം…? തോൽവികളുടെയും ജയങ്ങളുടെയും … Continue reading ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33
എന്റെ പ്രതികരണത്തിന് കാത്ത് നിൽക്കുന്നവർക്ക് വേണ്ടി | മർത്ത്യലൊകം #32
കുറെ എണ്ണത്തിന് കുരു പൊട്ടി എന്റെ മെക്കിട്ട് കയറാൻ വന്നിട്ടുണ്ട്…. ഇവിടെ പോസ്റ്റിന് താഴത്ത് കാണുന്നതൊക്കെ ജസ്ല എന്ന പെൺകുട്ടി ആണുങ്ങളെ അടക്കി പറഞ്ഞ ലേറ്റസ്റ്റ് വീഡിയോ കണ്ടില്ലേ, അതിനെ കുറിച്ച് മിണ്ടുന്നില്ലല്ലോ എന്നും പറഞ്ഞ് എന്റെ എല്ലാ പോസ്റ്റിലും അല്ലെങ്കിൽ ഇൻബോക്സിൽ വന്ന് കരയുന്ന പുരുഷ കേസരികൾക്കുള്ള മറുപടിയാണ്…. ആരുടേയും പേരൊന്നും മറച്ച് വയ്ക്കുന്ന സ്വഭാവം എനിക്കില്ല… അങ്ങിനെ വേണമെങ്കിൽ ഇൻബോക്സിൽ ഇമ്മാതിരി കാര്യങ്ങളുമായി വരാതിരിക്കുക… നിങ്ങളുടെ രോദനത്തിന് എന്റടുത്ത് പ്രതിവിധിയില്ല…. പിന്നെ നിങ്ങളിൽ ചിലർ നിലവാരത്തിന്റെ വിശേഷം പറഞ്ഞു ഇവിടെ ഫാൻ എന്ന പേരിൽ വന്നവരുടെ നിലവാരം കേരളം … Continue reading എന്റെ പ്രതികരണത്തിന് കാത്ത് നിൽക്കുന്നവർക്ക് വേണ്ടി | മർത്ത്യലൊകം #32
ബോഡി ഷേമിങ് മലരന്മാർക്ക് | മർത്ത്യലൊകം #31
ന്നെ ‘തവള’ ന്നും വിളിച്ച് ആത്മനിർവൃതി അടയുന്ന ചില ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി സമർപ്പയാമി..!!!! സ്വന്തം നഗ്നത മറിച്ചിട്ട് പോരെ ന്റെ മുണ്ടുരിയൽ മക്കളെ…. 🙂 ഞാൻ ഫുൾ ഹാപ്പിയാണ്… അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല 🙂 ന്റെ സന്തോഷം ബെടക്കാക്കാൻ ങ്ങളെ കൊണ്ട് കൂട്ട്യാ കൂടില്ല മക്കളെ… ജീവിതത്തിൽ ഒരിക്കലെങ്കിലും ബോഡി ഷേമിങ്ങിന് ഇരയാക്കപ്പെട്ട എല്ലാവർക്കും വേണ്ടിയിട്ടാണ് സമൂഹ മാധ്യമത്തിലേക്ക് ഞാനീ പോസ്റ്റും ചിത്രവും ഇടുന്നത്…. വളർന്നു വരുന്ന കാലത്ത് പല രീതിയിലുള്ള ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്… അതിൽ ഇതൊക്കെ ഏറ്റവും ചെറുത്… അപ്പോൾ ഒരു പുതിയ സംഭവം വരുന്പോൾ നമ്മൾ ആഘോഷിക്കേണ്ടേ…? വേണം… … Continue reading ബോഡി ഷേമിങ് മലരന്മാർക്ക് | മർത്ത്യലൊകം #31
ഫിറോസുമായി ഉണ്ടായ സംഭാഷണം | മർത്ത്യലോകം #30
ഇന്നലെ ഞാൻ ഫിറോസുമായി നടത്തിയ whatsapp വീഡിയോ സംഭാഷണം നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടിട്ടുണ്ടാവും… അതിന്റെ താഴെ കുറെ കമന്റുകൾ വന്നു… ചില സ്ഥിരം കമന്റുകൾക്ക് ഉത്തരം നൽകാം എന്ന് കരുതി… കൂടാതെ ആ വീഡിയോയുടെ ക്ലാരിറ്റി കുറവ് കാരണം ചിലർ അത് കണ്ടിട്ടുമുണ്ടാവില്ല…. അതിനാൽ അതിനെ കുറിച്ചൊരു കുറിപ്പുമാവാം എന്ന് കരുതി… ഇങ്ങനെ ഒരു ഫോൺ കാൾ ചെയ്യാനുള്ള സാഹചര്യം വളരെ സിംപിളാണ്… ഫിറോസിന്റെ സുഹൃത്ത് അനീസ് കുമ്മാളി ബന്ധപ്പെട്ടു… ഞങ്ങൾ തമ്മിൽ അൽപ നേരം സംസാരിച്ചപ്പോൾ, ഫിറോസുമായി നേരിൽ സംസാരിക്കണം എന്ന് തോന്നി… ഫിറോസിന്റെ പേരും പറഞ്ഞ് പേജിൽ … Continue reading ഫിറോസുമായി ഉണ്ടായ സംഭാഷണം | മർത്ത്യലോകം #30
ക്രിമിനൽ സ്വഭാവമുള്ള സൈബർ അനുയായികൾ | മർത്ത്യലോകം #29
ക്രിമിനൽ സ്വഭാവമുള്ള ധാരാളം പേര് സമൂഹ മാധ്യമങ്ങളിലുണ്ട്… അവർ പല മതങ്ങളുടെയും പല രാഷ്ട്രീയ ചിന്തകളുടെയും ഭാഗമാണ്… എല്ലാ ഗ്രൂപ്പുകളിലും ഈ ക്രിമിനൽ ചിന്താഗതിക്കാറുണ്ട്… ചിലർ ഫേക്ക് പ്രൊഫൈലുകളോട് കൂടി വരുന്നു… ചിലർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് വരുന്നു…. ചിലർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല… അവരെ നമുക്ക് ഒന്നും ചെയ്യാനും ചിലപ്പോൾ കഴിയില്ല… ചിലർക്ക് നഷ്ടപ്പെടാനുണ്ട് പക്ഷെ അത് നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് അവരറിയുന്നില്ല…. അങ്ങനെ ഉള്ളവരെ ചിലപ്പോൾ നമുക്ക് പറഞ്ഞ് മനസ്സിലാക്കിക്കാൻ സാധിക്കും…. ക്രിമിനൽ സ്വഭാവം ഉള്ളവർ ആരെന്ന് ഞാൻ പ്രത്യേകിച്ച് പറഞ്ഞ് തരേണ്ടതില്ലല്ലോ… നിങ്ങൾക്കേവർക്കും അറിയാം ഇവരുടെ സ്വഭാവവും നിലപാടുകളും… മാന്യമായി … Continue reading ക്രിമിനൽ സ്വഭാവമുള്ള സൈബർ അനുയായികൾ | മർത്ത്യലോകം #29
