18/365 ഫേസ്‌ബുക്കിന്റെ പിറന്നാളാണത്രെ 

ആരുടേയും പിറന്നാൾ ഓർമ്മിക്കേണ്ട ആവശ്യമില്ല എന്ന് വരുത്തി തീർത്ത ഫേസ്ബുക്കിനും പിറന്നാളോ..? അതെ ഫെബ്രുവരി നാല്.. ലോകത്തിനോട് വിട പറഞ്ഞിട്ടും ഫേസ്‌ബുക്കിൽ തന്റെ മരണമറിയാത്തവരിൽ നിന്നും ജന്മദിനാശംസകളും ടാഗുകളും ലഭിക്കുന്നവരും ഫേസ്‌ബുക്കിലൂടെ ജീവിക്കുന്നു. ഫേസ്ബുക്ക് ഐഡിയാണ് ശരിക്കുമുള്ള മനുഷ്യൻ എന്ന് കരുതുന്നവരും ഉണ്ടാവാം. ഫേസ്‌ബുക്കിലെ പോലെയല്ലല്ലോ ഇയാൾ നേരിട്ട് കാണുമ്പോൾ എന്നുള്ള പ്രയോഗം പലരും കേട്ട് കാണും. ഞാൻ 2009-2010ലാവണം ഫേസ്‌ബുക്ക് എന്ന സംഭവത്തെ കുറിച്ചറിയുന്നത്. ഓർക്കൂട്ടിൽ നീന്തി തുടിക്കുന്ന കാലം “നീ ഇപ്പോഴും ഓർക്കൂട്ടിലാണോ… ഇപ്പോൾ ഫേസ്ബുക്കാണ് താരം” എന്നൊരുത്തൻ പറഞ്ഞത് ഓർക്കുന്നു. ആ തീയതി ഓർമ്മയില്ല. ഉണ്ടെങ്കിൽ ഒന്ന് … Continue reading 18/365 ഫേസ്‌ബുക്കിന്റെ പിറന്നാളാണത്രെ 

17/365 ഇലോൺ മസ്ക്ക് പറഞ്ഞ കാര്യങ്ങൾ

ഇലോൺ മസ്ക്ക് ടെസ്‌ലയിലെ ജീവനക്കാർക്ക് ഒരു ഈമെയിൽ അയച്ചു അതിൽ അവിടെയുള്ള ജീവനക്കാർ പിന്തുടരേണ്ട ചില കാര്യങ്ങൾ പറയുന്നുണ്ട്. വളരെ പ്രസക്തമാണ്. ഔദ്യോഗിക ജീവിതത്തിൽ കാര്യങ്ങളെ കൂടുതൽ ഫലപ്രദമായി ചെയ്യാൻ അല്ലെങ്കിൽ ഒന്ന് മാറി ചിന്തിക്കാൻ ഇത് ഉപകരിച്ചേക്കാം. വലിയ മീറ്റിംഗുകൾ ഒഴിവാക്കുക… ഒന്നിന് പുറകെ ഒന്നെന്ന രീതിയിൽ കിടക്കുന്ന മീറ്റിംഗുകൾ കുറയ്ക്കുക… നിങ്ങൾ ഒരു മീറ്റിംഗിലേക്ക് ഗുണകരമായ എന്തെങ്കിലും നൽകുന്നില്ല എന്ന് തോന്നുകയാണെങ്കിൽ ഇറങ്ങി പോകുക…. കോമൺ സെൻസ് ഉപയോഗിക്കുക എന്നിങ്ങനെ പോകുന്നു റൂളുകൾ… വിശദമായി ആ റൂളുകളെ കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നാവും എന്ന് തോന്നി. ലിങ്ക് … Continue reading 17/365 ഇലോൺ മസ്ക്ക് പറഞ്ഞ കാര്യങ്ങൾ

16/365 ഫ്രോയിഡ് C.S ലൂയിസിനെ കണ്ടുമുട്ടിയപ്പോൾ – അല്ല കണ്ടു മുട്ടിയോ

സിഗ്മണ്ട് ഫ്രോയിഡിന്റെ അവസാനത്തെ സെഷൻ Oxfordൽ നിന്നും വന്നൊരൊളായിട്ടാണ് എന്നാണ് പറയുന്നത്. കുറെ കാലമായി ക്യാൻസറുമായി യുദ്ധം നടത്തിയിരുന്ന ഫ്രോയിഡ് ആ സെഷനിനു ശേഷം കുറച്ചു കാലത്തിനുള്ളിൽ വേണ്ടപ്പെട്ടവരുടെ സഹായത്തോടെ മോർഫിൻ ഉപയോഗിച്ച് യൂത്തനേഷ്യക്ക് വിധേയനായി.       ആരാണ് ഫ്രോയിഡിന്റെ അവസാന സെഷനിൽ കൂടെയുണ്ടായിരുന്നത്… അവരെന്താണ് സംസാരിച്ചിരുന്നത് എന്ന് ഇപ്പോഴും ആർക്കും ഉറപ്പില്ല. പക്ഷെ അത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ആയിരുന്ന C.S ലൂയിസായിരുന്നു എന്നും അവർ തമ്മിൽ സംസാരിച്ചത് എന്താണ് എന്ന വിഷയത്തെ ആസ്പദമാക്കി 2002ൽ ഒരു പുസ്തകമിറങ്ങി “The Question of God”… അത് പിന്നീട് ഒരു നാടകമായി. അതിന്റെ സിനിമാ … Continue reading 16/365 ഫ്രോയിഡ് C.S ലൂയിസിനെ കണ്ടുമുട്ടിയപ്പോൾ – അല്ല കണ്ടു മുട്ടിയോ

15/365 കൂട്ടുകാരുടെ മതം നോക്കാത്ത മണ്ടൻ

ഇന്നലത്തെ ഗാന്ധി ഘാതകന്റെ പോസ്റ്റ് വെളുപ്പിക്കാൻ ഒന്നുരണ്ടു പേര് വന്നു ഒരുത്തനെ ബ്ലോക്കി മറ്റവൻ ഇപ്പോഴും അവിടെ കിടന്ന് മെഴുകുന്നുണ്ട്. ബ്ലോക്കിയവന്റെ കമന്റാണ് ഈ പോസ്റ്റിന് ഇന്ധനം. കക്ഷി ഏതോ വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ പാലക്കാട് ഡിവിഷനിലെ റാങ്ക് ഹോൾഡറാണ്. ഫോർവേഡിന് പിറകെ ഫോർവേഡുകൾ ഇംഗ്ലീഷിലും മലയാളത്തിലും. ഒരേ വിഷയം മലയാളം മീഡിയം യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് മീഡിയത്തിലും മാറി മാറി പഠിച്ചു വിജയിക്കുന്നവനാണ്. ഇതിൽ ഒരു ഫോർവേഡാണ് രസം. ഒരു സെൻസസാണ് ഇന്ത്യയിൽ എത്ര മുസ്ലിമുകളുണ്ട് ഇന്ത്യൻ ജയിലുകളിൽ എത്രയുണ്ട് എന്നൊക്കെ പറഞ്ഞ് അതിന്റെ ഒരു ശതമാന കണക്കും വച്ച് ഒന്ന്. അതിന് … Continue reading 15/365 കൂട്ടുകാരുടെ മതം നോക്കാത്ത മണ്ടൻ

13/365 – ഭരണഘടനാ വിദഗ്ദ്ധരും അത് വായിക്കാത്തവരും 

നിങ്ങൾ ഇന്ത്യൻ ഭരണഘടന വായിച്ചിട്ടുണ്ടോ…? ഞാൻ വായിച്ചിട്ടില്ല. അത് പറയുന്നതിൽ എനിക്ക് മടിയില്ല. എന്റെ കാര്യങ്ങൾ ചെയ്യാൻ അത് വായിക്കേണ്ട ആവശ്യം ഉണ്ടെന്ന് ഇത് വരെ തോന്നിയിരുന്നില്ല എന്നതാണ് സത്യം. കൂടാതെ അത് വായിച്ച് ഒരു പൗരനെന്ന രീതിയിൽ എന്റെ അവകാശങ്ങൾ ആവശ്യപ്പെടേണ്ടി വരും എന്നും കരുതിയിട്ടില്ല. വിവരമുള്ളവർക്ക് വിട്ട് കൊടുക്കുക എന്നെ ഉള്ളു. ആവശ്യം വരുമ്പോൾ അവരെ സമീപിക്കാമല്ലോ.   ഇന്ന് എല്ലാവരും ഭരണഘടനയെ കുറിച്ച് ആധികാരികമായി തന്നെ സംസാരിക്കാറുണ്ട്. പറയുന്നവരൊക്കെ അത് വായിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്നുണ്ടോ എന്നറിയില്ല. അവിടുന്നും ഇവിടുന്നും അവർക്ക് വേണ്ടത് എടുത്ത് നിരത്തുകയാണോ എന്നറിയില്ല. അവരൊക്കെ വായിച്ചിട്ടുണ്ടോ … Continue reading 13/365 – ഭരണഘടനാ വിദഗ്ദ്ധരും അത് വായിക്കാത്തവരും 

12/365 – മൈക്കേന്തികൾ മൊയന്താവുമ്പോൾ 

ഇന്നലെ അൽപ നേരം സലാർ കണ്ടു… OTTയിലാണ്… കണ്ടു കൊണ്ടിരിക്കുമ്പോൾ തീയറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമവും തോന്നി. പ്രത്യേകിച്ച് പ്രിത്വിയൊക്കെ ഉള്ളാത്തല്ലേ.  KGF, RRR ഒക്കെ പല കാരണങ്ങളാൽ തീയറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമകളാoppam ണ്. ഒന്ന് തിരക്ക് മറ്റേതു ഡബ് ചെയ്ത സിനിമകൾക്ക് പോകുന്നതിനുള്ള ഒരു ഇനേർഷ്യ. പക്ഷെ ഇവയൊക്കെ തീയറ്റർ എക്സ്പീരിയൻസാണ് എന്നതാണ് യാഥാർഥ്യം. ഏതായാലും കണ്ടു കൊണ്ടിരിക്കുമ്പോൾ പ്രിത്വിയുടെ പാർട്ണർ സുപ്രിയയോട് ഈ സിനിമ കണ്ടിറങ്ങിയപ്പോൾ മൈക്കെന്തികൾ ചെന്ന് ചില ചോദ്യങ്ങൾ ചോദിക്കുന്നതും അതിന് സുപ്രിയ കൊടുത്ത മറുപടികളുമാണ് വീണ്ടും വീണ്ടും മനസ്സിൽ വന്നത്. … Continue reading 12/365 – മൈക്കേന്തികൾ മൊയന്താവുമ്പോൾ 

11/365 കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും?

നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും. കുഴിക്കുക എന്നതിന് ഇംഗ്ലീഷിൽ dig എന്നാണ്. Dig എന്നതിന് വേറൊരു അർത്ഥം കൂടിയുണ്ട്. ‘Take a dig on someone’… മറ്റൊരാളെ ഒന്ന് ആക്കി പറയുക എന്ന് തന്നെ. അത് കൊണ്ട് ഈ പോസ്റ്റ് ആരെയെങ്കിലും ആക്കിയതാണ് എന്ന് തോന്നുകയാണ് എങ്കിൽ അവർ ഇവിടെ വന്ന് എന്നെ വന്ന് തെറി പറഞ്ഞ് സ്വയം വെളിപ്പെടുത്തി നിൽക്കുന്നിടം കുഴിക്കാതിരിക്കുക. അപ്പോൾ പറഞ്ഞു വന്നത് നമ്മൾ നിൽക്കുന്നിടം കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും എന്നതാണ്. ഭൂമി ഉരുണ്ടിട്ടാണ് എന്നറിയുമ്പോൾ കുട്ടികളിലൊക്കെ വരുന്നൊരു കൗതുകമേറിയ ചോദ്യമാണ്. നമ്മൾ … Continue reading 11/365 കുഴിച്ചു നോക്കിയാൽ എന്ത് കിട്ടും?

10/365 | റീലുകളിൽ കുടുങ്ങി കിടക്കുന്ന  മനുഷ്യർ 

ഞാൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചില ഇന്റർവ്യൂകൾ കാണുകയായിരുന്നു. സ്വതവേ പതിവില്ല പക്ഷെ എന്തോ ലിജോയുടെ അഭിമുഖം കാണണം എന്ന് തോന്നി. ഒരു സിനിമയോട് എന്തിനാണ് ഇത്ര വൈരാഗ്യം എന്ന് മനസ്സിലാവുന്നില്ല എന്നാണ് ലിജോ പറയുന്നത്. ശരിയാണ്… ലിജോയുടെ സിനിമ ഇഷ്ടമായി എന്ന് പറയുന്നവരിലേക്ക് പോലും നീങ്ങുന്ന വൈരാഗ്യമാണ് എനിക്ക് അനുഭവപ്പെട്ടത്. അത് മോഹൻലാൽ കാരണമാണോ അതോ ലിജോ ആണോ അതോ മറ്റെന്തെങ്കിലുമാണോ.. അറിയില്ല.  ആരാണ് എന്തിനാണ് എന്നൊക്കെ മാറ്റി നിർത്തുമ്പോഴും നെഗറ്റീവ് വാർത്തകൾ കൊണ്ട് മാത്രം വിശപ്പടക്കുന്നൊരു വലിയ കൂട്ടം മലയാളികൾ നമുക്കിടയിലുണ്ട് എന്ന് തോന്നി പോകുന്നു. സോറി നെഗറ്റീവ് … Continue reading 10/365 | റീലുകളിൽ കുടുങ്ങി കിടക്കുന്ന  മനുഷ്യർ 

9/365 സിനിമ കണ്ടാലും മിണ്ടരുത് ഇത് കേരളമാണ്

ഈയടുത്ത് നടന്ന വലിയൊരു ബഹളമാണ് സിനിമാ നെഗറ്റീവ് റിവ്യൂ പ്രശ്നം… ഇപ്പോഴും നടക്കുന്നുണ്ട്… പക്ഷെ നെഗറ്റീവല്ല പോസിറ്റീവ് പറഞ്ഞാലും പ്രശ്നമാണ് ചിലർക്ക് 😄 ഒരു സിനിമ കാണുമ്പോൾ ചിലപ്പോൾ നമ്മൾക്ക് തീരെ ഇഷ്ടപ്പെടില്ല… ചിലപ്പോൾ വളരെ ഇഷ്ടപ്പെടും ചിലപ്പോൾ ഇഷ്ടപ്പെട്ട ചില ഭാഗങ്ങൾ കാണും ഇഷ്ടപ്പെടാത്ത മെച്ചപ്പെടുത്താം എന്ന് തോന്നുന്ന ഭാഗങ്ങളും ഉണ്ടാവാം… എനിക്ക് അധികം ഈ മൂന്നാമത്തെ വിഭാഗത്തിലാണ്… ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും ഉണ്ടെന്ന് തന്നെ… അപ്പോൾ സിനിമകളെ മൂന്ന് രീതിയിൽ നാട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കാം… അതിലെ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം അവതരിപ്പിക്കാം ഇഷ്ടപ്പെടാത്തത് മാത്രം അവതരിപ്പിക്കാം… ഇതിൽ മൂന്നാമത്തെ … Continue reading 9/365 സിനിമ കണ്ടാലും മിണ്ടരുത് ഇത് കേരളമാണ്

8/365 – രാമനും മുഹമ്മദും

ഈ ടൈറ്റിൽ വായിച്ചാൽ ആളുകൾ ചിന്തിക്കും ഇവനാരെ കുറിച്ചാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന്… ആരെയായാലെന്താ..?  അതെന്താ ഈ രാമൻ അല്ലെങ്കിൽ മുഹമ്മദ്‌ എന്ന് പറഞ്ഞാൽ പ്രശ്നമുണ്ടോ…. ? എനിക്ക് നിങ്ങളുടെ സംശയം തീർക്കാതെ ഈ പോസ്റ്റിൽ ഞാൻ ടൈറ്റിലിൽ പറഞ്ഞ രാമനെയും മുഹമ്മദിനെയും കുറിച്ച് എന്ത് തോന്നിവാസവും പറയാം…  ഇത്രയും സമയം നിങ്ങൾക്ക് ഞാൻ ആരെയാണ് ഉദ്ദേശിച്ചത് എന്നത് ഒരു ഊഹം മാത്രമാണ്…  നിങ്ങളുടെ ചിന്താഗതി നിങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയ ഊഹം…  ഈ ഊഹത്തിന്റെ മുകളിലാണ് മുമ്പ് ജോസഫ് മാഷിന്റെ കൈ വെട്ടിയത്… ഇറച്ചി പശുവിന്റേതാണ് എന്ന് കരുതി ഒരാളെ തല്ലി … Continue reading 8/365 – രാമനും മുഹമ്മദും