കുരുമേഷ്….

കുരുമേഷ് ഫേക്കുമാർ രാവിലെ തന്നെ എഴുന്നേറ്റു. രാത്രി കിടക്കുമ്പോൾ സ്വൈപ് ചെയ്‌ത് കിടന്ന അതെ പടി ഫോണെടുത്ത് സ്വൈപിയെഴുന്നേറ്റു. എഴുന്നേറ്റാൽ കിടക്കയിൽ നിന്നും ഉയരാൻ തന്നെ മണിക്കൂറ് രണ്ടെടുക്കും. എല്ലാ ഫേക്ക് എകൗണ്ടുകളിലും കയറി കണ്ണികണ്ടിടത്തൊക്കെ തെറി കമന്റുകൾ എഴുതണ്ടേ. കുരുമേഷ് സ്ക്രോളി നോക്കി. പിന്നെ സ്വയം അടിമപ്പെട്ട പ്രിയ നേതാക്കളുടെ പേരുകൾ സെർച്ച് ചെയ്തു….ഒന്നുമില്ല. പാർട്ടിയുടെ ഹാഷ്ടാഗ് ഇട്ട് നോക്കി….. നഹിം കുച്ച് ഭീ നഹിം. പിന്നെ സിനിമാ നടന്മാർ മതം മതേതരത്വം സ്പോർട്സ് ഒന്നുമില്ല. തനിക്ക് കുരു പൊട്ടാനായി ഇന്ന് ഒരു തെണ്ടിയും ഒന്നും പോസ്റ്റിയിട്ടില്ല എന്ന് കണ്ടപ്പോൾ … Continue reading കുരുമേഷ്….

ബല്ലാത്ത മനുഷ്യർ

മനുഷ്യന് ഏറ്റവും ആവശ്യമെന്താണ് എന്ന ചോദ്യത്തിന് നമ്മളുടെ കൈയ്യിൽ ഇപ്പോളുള്ളത് മതി എന്ന് എത്ര പേര് പറയും. ഇനിയൊന്നും വേണ്ട എന്ന് മറ്റുള്ളവർക്ക് തോന്നുമ്പോഴും അതുള്ളവന് എന്തൊക്കെയോ കുറവുള്ളത് പോലെ തോന്നാം. പണം പദവി സന്തോഷം ബന്ധങ്ങൾ ആരോഗ്യം അങ്ങനെ പലതും. ഇതൊക്കെ ഉണ്ടെങ്കിലും എന്തൊക്കെയോ ഇല്ലെന്ന് തോന്നാൻ അധികം സമയം വേണ്ട. എത്ര പണം വേണം മനുഷ്യന്, എൺപതുകാരന് ഇരുപതുകാരന്റെ ആരോഗ്യം ഉണ്ടാവുമോ? പദവിയുടെ പ്രസക്തിയെന്താണ്? ഇന്ന് ഇല്ലെന്ന് തോന്നുന്നതായിരിക്കില്ല ചിലപ്പോൾ നാളെ ഇല്ലെന്ന് തോന്നുന്നത്. ഇന്ന് ഉണ്ടെന്ന് തോന്നുന്നത് നാളെ പോരാ എന്നും തോന്നാം. എന്നോട് ഏതാനും മാസങ്ങൾ … Continue reading ബല്ലാത്ത മനുഷ്യർ

ഒരു ഞണ്ടു കറിയും ഞാനും

ഞണ്ട് ഇഷ്ടമാണ് പക്ഷെ ഇത് വരെ വയ്ക്കാൻ ശ്രമിച്ചിട്ടില്ല…. കഴിഞ്ഞ ദിവസം നല്ല ലാഭത്തിന് ഞണ്ട് കിട്ടി.. പോയി ഏട്ടണ്ണം വാങ്ങി… നല്ല മുട്ടൻ ഞണ്ട്… ഓരോന്നെടുത്ത് ണ്ടാക്കി നോക്കാലോ… അങ്ങനെ ഇന്നലെ ഒന്നെടുത്ത് കേരള സ്റ്റൈലിൽ തന്നെ ഉണ്ടാക്കി തുടങ്ങി… സ്വാദ് നോക്കിയപ്പോൾ അത്ര നല്ലതാണെന്ന് തോന്നിയില്ല…. കഴിക്കും ചെയ്തില്ല… പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു.. ഇന്ന് ഓഫിസിൽ നിന്നും വന്ന് ലേശം കഴിച്ച് നോക്കി… സംഭവം കൊള്ളാം…. സമാധാനമായി…. നന്നായി മസാലയൊക്കെ അങ്ങ് പിടിച്ച് ആശാൻ ഒരു ഗംഭീര ഫോമിലെത്തിയിരുന്നു…. വീണ്ടും എടുത്തു… വീണ്ടും കഴിച്ചു… ഞണ്ടിന്റെ കാലും എന്റെ … Continue reading ഒരു ഞണ്ടു കറിയും ഞാനും

ഷഡ്ഡി

ഇതൊരു ഷഡ്ഡി… ആരുടേതാണെന്നറിയില്ല.. എന്റേതല്ല… ഇന്ന് നടക്കാനിറങ്ങിപ്പോള്‍ കണ്ടതാണ്…. രണ്ടു ദിവസമായി ഇതവിടെ കിടക്കുന്നു… നമ്മള്‍ out of normal ആയി… അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ശ്രദ്ധിക്കും… ഷഡ്ഡി ഒരു അസാധാരണ സംഭവമല്ല… പക്ഷെ അതെവിടെ കിടക്കുന്നു എന്നതിൽ ഒരു അസാധാരണത്വം ഉണ്ട്… ആരുടെ എന്നതിന്റെ പ്രസക്തി തന്നെ ഈ അസാധാരണത്വം കവർന്നു കളയും.. ഈ ഷഡ്ഢിയുടെ പിറകിലും അതിവിടെ എത്തിയതിന്റെ പിന്നിലും ഒരു കഥയുണ്ടാവാം… നമ്മളുടെ ഓരോരുത്തരുടെയും മനോധർമ്മത്തിനനുസരിച്ച് നമ്മൾക്ക് ആ കഥകൾ മിനഞ്ഞെടുക്കാം… നഷ്ടപ്പെട്ട ഷഡ്ഢി തിരഞ്ഞു നടക്കുന്ന ഒരാളുടെ കഥയും ഉണ്ടാക്കാം… പക്ഷെ അതല്ല വിഷയം.. അസാധാരാണമായത് … Continue reading ഷഡ്ഡി

ബോറടിച്ചവന്റെ ഭൗതികവാദം…

ഓഫീസിലിരുന്ന് ബോറടിക്കുമ്പം ഇങ്ങനെ പലതും തോന്നും… കലാകാരന്റെ ഹൃദയമല്ലേ എവിടെയും കല കാണും… അല്ലെങ്കിലും തല തിരിഞ്ഞിട്ടാണല്ലോ… എന്തിനാണ് എന്നല്ല എന്തൊക്കെയാക്കാം എന്തിനൊക്കെയാവാം എന്നാണ് ചിന്ത ഒന്ന്‘ദി ഫോർക്ക് മോൺസ്റ്റർ’ – ഫോർക്ക് രാക്ഷസൻ… 10 വർഷം മുൻപ് ഒരു ദിവസം ഓഫീസിൽ ഇരുന്ന് ബോറടിച്ചപ്പം ഫോർക്കെടുത്ത് തിരിപ്പിടിച്ച് ഇങ്ങനെയാക്കി… രണ്ട്ഒരു വീഗൻ ചിത്രമാണ്… ജസ്റ്റ് റിമംബർ ദാറ്റിന്റെ ഒരു വീഗൻ വേർഷൻ… ക്യാരട്ടിന്റെ ഓരോ കുരുത്തക്കേട്… ഇത് 2011ലെ ചിത്രമാണ്.. സീരിയസായി ജീവിതം നന്നാക്കാനായി മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ തിരിഞ്ഞ് കളിക്കുന്ന മഹാന്മാര്‍ക്കുള്ള പോസ്റ്റല്ല… ഇത് ന്നെപ്പോലത്തെ സാദാ ഫെലോസിന് … Continue reading ബോറടിച്ചവന്റെ ഭൗതികവാദം…