ജീവിതമാവുന്നു – Malayalam Poetry

പരാജയം നിഴലാവുന്നുകാലുകൾ ഓട്ടം നിർത്തുന്നുപ്രണയം തുടരുന്നുഎല്ലാം അവസാനിക്കുന്നുജീവിതം അവശേഷിക്കുന്നുരാത്രി വഴി മാറുന്നുപകൽ പുതിയ മോഹങ്ങൾ നൽകുന്നുമരണം വഴി മാറി പോകുന്നുപലരോടും പ്രണയം തോന്നുന്നുഎല്ലാം സുന്ദരമാവുന്നുജീവിതത്തിന് അർത്ഥം കൈവരുന്നുവിജയം ആപേക്ഷികമാവുന്നുപരാജയം അത്യന്താപേക്ഷിതമാവുന്നുമനുഷ്യർ പലരും തീരാ നോവായി മാറുന്നുഉടഞ്ഞ സ്വപ്നങ്ങളെല്ലാം വീണ്ടും വിരിയുന്നുമനസ്സൊരു മറന്ന പാട്ട് മൂളുന്നുആരോ ദൂരേക്ക് തിരിച്ചു വിളിക്കുന്നുപേന ചോര ഛർദിച്ച് ചാകുന്നുകടലാസ്സിൽ ആരുടെയോ വികൃതി പടരുന്നുഗ്ലാസ്സിൽ സ്വർണ്ണ നിറം നിറഞ്ഞൊഴുകുന്നുജനാലയ്ക്കപ്പുറം മറ്റൊരു ലോകം തെളിയുന്നുഅപരിചിതർ വാതിൽ തുറന്നു തരുന്നുഏതോ വിരലുകൾ വഴി കാട്ടുന്നുകാലുകൾ അനങ്ങി തുടങ്ങുന്നുചുറ്റും വേഗത കൂടുന്നുസൂര്യൻ ആകാശം കൈയ്യേറുന്നുമേഖങ്ങൾ പരിചിത മുഖങ്ങളാവുന്നുമഴ പെയ്ത് തുടങ്ങുന്നുഅർഹതപ്പെട്ട തുള്ളി ഞാനും … Continue reading ജീവിതമാവുന്നു – Malayalam Poetry

തോറ്റവരുടെ ടീം – Malayalam Poetry

അവൻ വിഷമത്തിലാണ്..എന്തിന്..?അവന്റെ ടീം തോറ്റെന്ന്…അതിന് അവനെവിടെയാ കളിച്ചത്..?കളിച്ചില്ലെങ്കിലും തോറ്റ ടീം അവന്റേതാ.. അതിന് അവന്റെ രാജ്യത്തിന്റെ ടീമല്ലല്ലോ?സ്വന്തം രാജ്യത്തിന് ടീമില്ലെങ്കിൽ നമ്മക്ക് തീരുമാനിക്കാം… സ്വന്തം രാജ്യത്തിന് ടീമുണ്ടെങ്കിലോ..?പിന്നെ മറ്റൊരു രാജ്യത്തെ ടീമിനെ പറ്റി നല്ലത് പറയരുത്.. സപ്പോർട് ചെയ്യരുത്…അതെന്താ അങ്ങനെ..?ടീമിനെക്കാളും കളിയെക്കാളും വലുത് രാജ്യമാണത്രെ….അപ്പോൾ പിന്നെ രാജ്യത്തിന് ടീമില്ലെങ്കിൽ ആ കളി ബാൻ ചെയ്യണ്ടേ…?നീ അധികം ചോദ്യങ്ങൾ ചോദിക്കാതെ കിടന്നുറങ്ങ്… അവന് ഉറക്കം വന്നില്ല… അവൻ വീണ്ടും തുടർന്നു… അച്ഛാ… വേറെയും തോറ്റവരുണ്ടോ..?ലോകത്തിൽ തോൽക്കാത്തവരാരുണ്ട്..?എല്ലാവരും തോൽക്കുമോ..?ങാ… എല്ലാവരും തോൽക്കും.. ചിലർ കളി തുടങ്ങുന്നതിനു മുൻപ്… ചിലർ കളിക്കിടയിൽ.. ചിലർ കളി കഴിഞ്ഞ്… … Continue reading തോറ്റവരുടെ ടീം – Malayalam Poetry

അതിജീവനം – Malayalam Poetry

ക്ളോക്കിന്റെ സൂചി മെല്ലെ ശബ്ദമുണ്ടാക്കി മുന്നോട്ട് നീങ്ങി ഒരു നിമിഷം മറ്റൊന്നായി മാറുന്നു… അനുഭവിക്കുന്നതിന് മുന്നേ നിമിഷങ്ങൾ നമുക്ക് നഷ്ടമാകുന്നുഎന്നിട്ടും നമ്മൾ കാത്തിരിക്കുന്നു…ചില നിമിഷങ്ങൾ വർഷങ്ങളേക്കാൾ നീണ്ടു പോകുന്നു ചില നിമിഷങ്ങൾ അവസാനിക്കാൻ തന്നെ ഒരായുസ്സെടുക്കും ജീവിതം സംശയിച്ച് കാത്ത് നിൽക്കുന്നു എവിടെയോ ഒരു പൂവ് മരിക്കാൻ തയ്യാറെടുക്കുന്നുഒരു മരം വീഴുന്നു.. ആരും അറിയുന്നില്ലമനുഷ്യത്വത്തിനായി ഒരു മൃഗം നിലവിളിക്കുന്നുനരകം പോലെ ചൂടാണിവിടെ.. ചാവാൻ കിടക്കുന്ന വയസ്സായ പാമ്പിന്റെ ഖേദ പ്രകടനംഇനിയും വിഷം നിറയ്ക്കാൻ സമയമായത്രേ മനുഷ്യർ തീരുമാനങ്ങളെടുക്കാനായി കൂട്ടം കൂടുന്നുമണിക്കൂറുകൾക്ക് ശേഷം എല്ലാവരും പിരിയുന്നുവ്യക്തമായ ഒരു തീരുമാനവും എടുക്കാതെ തന്നെ കലണ്ടറുകൾ … Continue reading അതിജീവനം – Malayalam Poetry

കുറ്റപത്രം തയ്യാറാവുന്നുണ്ട് – Published in Ezhuthu Magazine Oct-2023

നിങ്ങൾ നിലവിളി കേൾക്കുന്നുണ്ടോ?ഇല്ല…. പേടിക്കണ്ടനിങ്ങൾ കുറ്റക്കാരല്ല..ഇതു വരെയല്ല..പക്ഷേ… നിങ്ങൾ ആ ചെവിയെന്തിന് പൊത്തി…?  എനിക്കറിയാം… ആ കരച്ചിൽ….ദൂരെയുള്ള ആ നിലവിളികൾഅതെ! അവ അടുത്തു വരുന്നുണ്ട്…  ഇല്ല നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ലപേടിക്കണ്ട…ഇതുവരെ ആയിട്ടില്ല…ഒരഭ്യർത്ഥനയുണ്ട്….കണ്ണുകൾ അടയ്ക്കരുത്ചെവി പൊത്തരുത്…. തുറക്കുക, കേൾക്കുക, കാണുക…പ്രതികരിക്കുക…നിങ്ങളവരുടെ കൂടെയുണ്ടെന്ന് പറയുക…കൂടെയുണ്ടെന്ന് മാത്രം… അന്യായമുണ്ടെന്നെങ്കിലും സമ്മതിക്കുക…നിങ്ങളും അവരിൽ ഒരാളാണെന്ന്ഒരു വേള അവരോട് പറയുക….. പേടിക്കണ്ട…. നിങ്ങൾ കുറ്റക്കാരാവും….നിങ്ങളുടെ സമയവും വരും ഈ നിലവിളികൾ ഇല്ലാതാവുമ്പോൾ… ശവപ്പെട്ടികളും കുഴിമാടങ്ങളും കവിഞ്ഞൊഴുകുമ്പോൾആരും അറിയാതെ എല്ലാവരും പോയി കഴിയുമ്പോൾ…നാളെയൊരു ദിവസം… നിങ്ങളും കുറ്റക്കാരാകും… ഇന്ന് നിങ്ങൾ ചെവി പൊത്തുമ്പോൾ…കണ്ണുകൾ കൊട്ടിയടക്കുമ്പോൾ..പ്രതികരിക്കാതെ നിങ്ങളിലേക്ക് തന്നെ ചുരുങ്ങുമ്പോൾ അവർ നിങ്ങളുടെ കുറ്റപത്രം തയ്യാറാക്കുകയാണ്… പേടിക്കണ്ട…നിങ്ങൾ ഇപ്പോൾ കുറ്റക്കാരല്ല…നിങ്ങളുടെ … Continue reading കുറ്റപത്രം തയ്യാറാവുന്നുണ്ട് – Published in Ezhuthu Magazine Oct-2023

നമ്മളും അവരും – Malayalam Poetry

ഓരോ മരണ സാധ്യതയെയും അനേകം ജീവിത സാധ്യതകളാക്കി മാറ്റിയവരാണ് അവരെല്ലാംഎന്നിട്ടും അവരിന്ന് ഇല്ലാതായി.. കാലം അങ്ങിനെയാണ്..ഒന്നും ബാക്കി വയ്ക്കില്ല..എല്ലാം അവസാനിപ്പിക്കും..പുതുതിന് തുടക്കമിടും നമ്മളാണ് എല്ലാം പെറി നടക്കുന്നത്… കൊട്ടി ഘോഷിച്ച് നടന്നതെല്ലാം അറുത്ത് കെട്ടി തൂക്കിയ നിലയിലായി അവയെ ചില്ലു കൂടുകളിൽ ഭദ്രമാക്കി ദിവസവും പൊട്ടിച്ചിരികൾഅവർക്ക് മുന്നിലൂടെ നടന്ന് നീങ്ങി പോയി അവരും അറിയുന്നില്ലആ ചില്ലു കൂടുകൾ നിറഞ്ഞ ഇന്നലെകളെ കുറിച്ച് നമ്മൾക്ക് നാളെയല്ലേ ഉള്ളു ഇന്ന് പോലും നമുക്ക് ജീവിക്കാൻ സമയമില്ലാതെ അവസാനിക്കുന്നു എല്ലാ ദിവസവും… അവർക്കിന്ന് ജീവനില്ലഅവരെല്ലാം വെറും കാഴ്ച്ചകളാണ്… ചിലപ്പോൾ അലങ്കാരങ്ങളാവും..ആഘോഷങ്ങളാവും..അടയാളങ്ങളും ജയസ്മാരകങ്ങളും ആവുംചിലപ്പോൾ ആരും അറിയാതെ അവർ ആരുടെയൊക്കെയോ നഷ്ടങ്ങളുമാവും അവർ നമ്മുടെ ആരാണ്..?അവരൊക്കെ നമ്മുടെ ആരൊക്കെയോ ആണ് അവർ ഒരു … Continue reading നമ്മളും അവരും – Malayalam Poetry

വാക്കുകളും ചിത്രങ്ങളും അവളും – Malayalam Poem

ചിത്രങ്ങൾ പ്രസക്തമല്ല എന്ന് തോന്നുന്നിടത്ത്നിന്നുമാണ് കഥ തുടങ്ങുന്നത്…വാക്കുകളാണ് എല്ലാം വരച്ചെടുക്കുന്നത്വാക്കുകൾക്ക് പക്ഷെ അർത്ഥം എന്നൊരു നൂലാമാലയുണ്ട്… വാക്കുകൾ വരയ്ക്കുന്നതെല്ലാം പല രീതിയിലാണ്ആളുകൾ മനസ്സിലാക്കുന്നത്… ചിത്രങ്ങളേക്കാൾ എത്രയോ ഭയാനകമാണ്വാക്കുകളുടെ വാൾമുനകൾ…ഉദ്ദേശിച്ചവർ കൂടാതെ ആയിരങ്ങൾഅതിനിരയാവും… എന്നിട്ടും ചിത്രങ്ങൾ ഒട്ടും പ്രസക്തമല്ലാത്തൊരു അദ്ധ്യായം അവൾ എഴുതി തീർത്തു… ആർക്കെങ്കിലും വായിക്കാൻ കൊടുത്താൽയുദ്ധം ഉറപ്പാണ്…കൊടുത്തില്ലെങ്കിൽ മനസ്സിന് സമാധാനം കിട്ടില്ല… അവളുടെ മുന്നിൽ രണ്ടു ചോദ്യങ്ങളാണ്…രണ്ടിന്റെയും അവസാനം വിഷമങ്ങളുടേതാണ്… വാക്കുകൾക്ക് ആകൃതികൾ നൽകുന്നൊരു വിദ്യയുണ്ട്വായിക്കാതെ അതിലേക്ക് നോക്കിയാൽ തെളിഞ്ഞു വരുന്ന ആകൃതികൾ പലപ്പോഴും അർത്ഥങ്ങളേക്കാൾആഴത്തിൽ മുറിവേൽപ്പിക്കാൻ കഴിയുന്നവ… അവൾ എഴുതിയതിലേക്ക് ഒന്ന് കൂടി നോക്കി…വായിക്കാതെ നോക്കിയാൽ അക്ഷരങ്ങൾക്ക്ഒരു പരിചിത … Continue reading വാക്കുകളും ചിത്രങ്ങളും അവളും – Malayalam Poem

തെരുവും ഞാനും – Malayalam Poetry

ചുറ്റും ചിതറിക്കിടക്കുന്ന ചവറ്റുകൊട്ടകൾക്കൊപ്പം ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന കുഞ്ഞിനെ പോലെ ആ തെരുവും ഉറങ്ങി…. രാത്രി ഇരുട്ടിൽ നിന്ന് ഒന്ന് തെന്നിമാറിയപ്പോൾ, ആളുകൾ പല്ലികളെ പ്പോലെ അതിന്മേൽ നടക്കാൻ തുടങ്ങി. ‘നടത്തം’ എന്നത് തെറ്റായ വാക്കായിരിക്കും. ആദ്യം അവർ അവരുടെ മണി മന്ദിരങ്ങൾ വിട്ട് പുറത്തു വന്ന് പതുക്കെ ഇഴഞ്ഞു, പിന്നീട് മുട്ടുകുത്തി…. ചിലർ നിശ്ചലമായി… മറ്റുള്ളവർ മുട്ടുകുത്തിൽ നിന്ന് നിൽപ്പിലേക്ക് ബിരുദം നേടി…. ഒടുവിൽ നടത്തത്തിലേക്കും. മെല്ലെ വേഗത കൂടി…പക്ഷേ തെരുവ് മയക്കം തുടർന്നുഇടയ്ക്കിടെ കൂർക്കം വലിച്ചു,അതിൽ തെരുവ് വിളക്കുകൾ മിന്നി കെട്ടു കളിച്ചു… കിലോമീറ്ററുകളോളം ഞാനും ഒറ്റയ്ക്ക് … Continue reading തെരുവും ഞാനും – Malayalam Poetry

പലരും അതിനെ പലതും വിളിക്കും – Malayalam Poetry

ഞാൻ മഷി കൊണ്ട് ജീവിതം രചിക്കാറില്ല.പരിചയമുള്ള ആളുകളുടെ കണ്ണിൽ നിന്നുംപൊടിയുന്ന അന്യതാഭാവം വഴിയാണ് പരിചയം പതിവ് ചിലരതിനെ കണ്ണുനീരെന്നും വിളിക്കും… സ്‌നേഹത്തെ പുതപ്പിച്ചു കിടത്താറില്ല.കൊഴിഞ്ഞു പോകുന്ന നിമിഷങ്ങളിൽ നിന്നുംകീറിയ ഒരു പുഞ്ചിരിയോടെ ഞാനത് മൂടി വയ്ക്കാറാണ് പതിവ്… ചിലരതിനെ യൗവ്വനം എന്നും വിളിക്കുന്നു. കൈ കൊണ്ട് വേദന തൊട്ടറിയാറില്ല.അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്നതീരാ ഭയത്തോടെ അതിനെയും ഞാൻ മനസിലാക്കുന്നു… ചിലരതിനെ പരാജയം എന്നും വിളിക്കുന്നു. യാത്രകൾക്കിടയിൽ ഞാൻ സംസാരിക്കാറില്ല.പേശികൾ ഇളകാത്ത നിശബ്ദതയിൽ മാത്രമേ എനിക്ക് സംസാര ശേഷി കൈവരാറുള്ളൂ… ചിലരതിനെ മരണമെന്നും വിളിക്കും…. സംഗീതത്തിനൊപ്പം ഞാൻ നൃത്തം വയ്ക്കാറില്ല.മേഖങ്ങൾ ഉണർന്നെണീക്കുമ്പോൾ പൊട്ടി വിടരാറുള്ള … Continue reading പലരും അതിനെ പലതും വിളിക്കും – Malayalam Poetry