24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം 

എല്ലാ തരം ഭക്ഷണവും പാകം ചെയ്യാൻ അറിയണം എന്നൊന്നുമില്ല.. പക്ഷെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്യാൻ അറിഞ്ഞിരിക്കുക എന്നത് ഒരു നല്ല കാര്യമാണ്. പിന്നെ വളരെ പെട്ടന്ന് തയ്യാറാക്കാൻ കഴിയുന്ന ചിലതും അത് അത്യാവശ്യം വായിൽ വയ്ക്കാൻ പറ്റുന്ന രുചിയോടെ ഉണ്ടാക്കാനും.. അത് കഴിക്കാനുള്ള മനസ്സും. ഇത്രയുമായാൽ മറ്റുള്ളോരാളെ ആശ്രയിക്കാതെ ഇരിക്കാം. ദാൽ.. .മുട്ടക്കറി… എന്തെങ്കിലും ഒരു ചിക്കൻ കറി… ഉപ്പുമാവ്.. ഒരു മെഴുക്കുപുരട്ടി അങ്ങനെ ചിലതെല്ലാം… ഇടയ്ക്ക് ഇതൊന്നും ഉണ്ടാക്കാൻ തോന്നില്ല… സിമ്പിളായി എന്തെങ്കിലും മതിയെന്ന് തോന്നും. ലേശം ചോറ്… അമൂലിന്റെ സ്‌പൈസ് ഒക്കെയുള്ള മോര്… ഒരു കഷ്ണം … Continue reading 24/365 സെൽഫിയെടുക്കാത്ത ഭക്ഷണത്തിന്റെ ഭാരം 

23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

“മനുഷ്യന് ഏറ്റവും ആവശ്യമുള്ളത് സ്വാതന്ത്ര്യമാണ്… അതിൽ പല തരം സ്വതന്ത്ര്യങ്ങളുണ്ട്”  “ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം..” “വിവാഹം കഴിച്ചാലും മറ്റുള്ളവരെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം…” “പ്രണയിച്ചാലും മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സ്വാതന്ത്ര്യം….”“വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം” “വിവാഹ ബന്ധത്തിൽ നിന്നും വേർപെടാനുള്ള സ്വാതന്ത്ര്യം…”  അവർ രണ്ടു പേരും കെട്ടി പിടിച്ചു മാനം നോക്കി കിടന്നു.. “ഇതിന്റെ കൂടെ ഇഷ്ടമുള്ളത് ധരിക്കാനും കഴിക്കാനും വേണം സ്വാതന്ത്ര്യം….” “യഥേഷ്ടം യാത്ര ചെയ്യാനും വേണ്ടേ സ്വാതന്ത്ര്യം..?”‘വേണം യാത്രകൾ ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം വേണം..” ഒരാൾ മറ്റൊരാളുടെ കണ്ണുകളിലേക്ക് നോക്കി.. എന്നിട്ടവർ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു  “എത്രയെത്ര സ്വതന്ത്ര്യങ്ങളാണ് ഇന്ന് … Continue reading 23/365 സ്വാതന്ത്ര്യങ്ങളുടെ ഇണചേരൽ 

22/365 – ബീഫും മനുഷ്യനും

“എനിക്ക് ബീഫ് മതി” ചെക്കൻ തറപ്പിച്ചു പറഞ്ഞു. യാത്ര തുടങ്ങിയപ്പോൾ പറഞ്ഞതാണ് കൂട്ടത്തിൽ പലരുമുണ്ട് അതിൽ മാംസം കഴിക്കാത്ത ധാരാളം പേരുണ്ട്. ബീഫിന്റെ കാര്യം ചിന്തിക്കുക തന്നെ വേണ്ട. അവൻ ചോദിച്ചു എന്താ ബീഫിന് ഇത്ര പ്രത്യേകത. പശുവിനെ അമ്മയുടെ സ്ഥാനത്ത് കരുതുന്നവർ ഉണ്ടെന്ന് പറയാണോ അതോ പശുവിനെ പൂജിക്കുന്നവർ ഉണ്ടെന്ന് പറയണോ. അത് പറഞ്ഞാൽ പിന്നെ അതെന്താ എന്നൊക്കെ ചോദിച്ചാൽ പിന്നെ ആ ചോദ്യങ്ങളിൽ കിടന്ന് ഉഴലുകയെ ഉള്ളു.  “ഓരോരുത്തരുടെ രുചിയുടെയും ശീലത്തിന്റെയും കാര്യമല്ലേ… കൂടാതെ മതത്തിന്റെയും വിശ്വാസത്തിന്റെയും ചട്ടക്കൂടിൽ ജീവിക്കുന്നവർ അതിനനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ ഭക്ഷണവും വേഷവും … Continue reading 22/365 – ബീഫും മനുഷ്യനും

21/365 എഴുതാത്ത കഥകൾ

“ചെറുകഥകളാണ് നല്ലത്… അതാവുമ്പോൾ പെട്ടന്ന് വായിച്ചു തീർക്കാം. കിടക്കുമ്പോൾ ഒരു കഥ. ഒരു തുടക്കവും അവസാനവും ഉണ്ടാവും. മാത്രമല്ല ദിവസം അവസാനിക്കുമ്പോൾ എന്തെങ്കിലും ഒന്ന് സാധിച്ച പോലൊരു പ്രതീതിയും ഉണ്ടാവും” പുസ്തകം മറച്ചു കൊണ്ട് തന്നോട് തന്നെ പറഞ്ഞു. “സെല്ഫ് മോട്ടിവേഷനായിരിക്കും അല്ലെ…”     ചുറ്റും നോക്കി. കയറുമ്പോൾ പുസ്തക കടയിൽ ഒരാളും ഉണ്ടായിരുന്നില്ല. ആരെയും കാണുന്നുമില്ല. “മോട്ടിവേഷൻ പോലും…”  തോന്നിയതായിരിക്കും. “നോവലുകളാണ് ചെറുകഥകളേക്കാൾ നല്ലത്.” പിന്നെയും അതാ…  ഇപ്പോഴാണ് ആളെ പിടി കിട്ടിയത് ഷെൽഫിന്റെ അറ്റത്ത് നിന്നു കൊണ്ടാണ് അവൾ ചോദിക്കുന്നത്…. അവളെ നോക്കി ചിരിച്ചു. അതാണല്ലോ മാന്യത.  “എന്താ അങ്ങനെ … Continue reading 21/365 എഴുതാത്ത കഥകൾ

20/365 പരിഗണനയുടെ വലയം

“എന്താ ആ ഒരു മണം” അവർ മുൻപിൽ വച്ച ഭക്ഷണം ഒന്ന് കൂടി മണത്തു നോക്കി എന്നിട്ട് മകളുടെ മുഖത്തേക്ക് നോക്കി. ഭക്ഷണം പാകം ചെയ്ത സ്ത്രീ ഒരു ചുവട് പിന്നോട്ട് വച്ചു. ഭക്ഷണം തീന്മേശയിൽ കൊണ്ടു വച്ച സ്ത്രീ രണ്ടു ചുവട് പിന്നോട്ട് വച്ചു. അവിടെ ഇരുന്ന് കളിച്ചിരുന്ന കുട്ടികൾ ജനാലയുടെ ഭാഗത്തേക്ക് നോക്കി. അവർ നോക്കുന്നത് കണ്ടപ്പോൾ അവരുടെ അമ്മയും അങ്ങോട്ട് നോക്കി. കുട്ടികൾ അവരുടെ അമ്മമ്മയുടെ അടുത്തേക്ക് വന്ന് അവരെ കെട്ടിപ്പിടിച്ചു. അമ്മമ്മ കുട്ടികളെ കളിപ്പിച്ചു. ഇത് കണ്ടു കൊണ്ടാണ് അച്ഛൻ അകത്തേക്ക് വരുന്നത്. അമ്മയെ സ്നേഹത്തോടെ … Continue reading 20/365 പരിഗണനയുടെ വലയം

19/365 ജാതി-നമ്മുടെ അസംതൃപ്തിയുടെ തുടക്കം Origin Movie based on the book Caste

ബാബാസാഹേബ് അംബേദ്‌കർ ഒരു കഥാപാത്രമാവുന്ന ഹോളിവുഡ് സിനിമ കഴിഞ്ഞ ദിവസം കാണാനിടയായി. കുറച്ചു കാലം  മുൻപ് ഒരു പുസ്തകത്തെ പറ്റി വീഡിയോ ചെയ്തിരുന്നു. Caste: The origin of our discontent… ജാതി.. നമ്മുടെ അസംതൃപ്തിയുടെ തുടക്കം എന്നാണ് പുസ്തകത്തിന്റെ പേര്.….       പുസ്തകം വായിച്ചപ്പോൾ അതൊരു സിനിമയാവും എന്ന് കരുതിയതല്ല. അതൊരു സിനിമയാക്കാൻ കഴിയുമെന്ന് തോന്നിയുമില്ല. പക്ഷെ പുസ്തകത്തിന് ഒപ്പമോ അതിനേക്കാൾ കൂടുതലോ ശക്തമാണ് ഈ സിനിമ.  പുസ്തകം എഴുതിയ ഇസബെൽ വിളക്കർസണിന്റെ കഥയാണ് ഈ സിനിമ… അവരുടെ Caste എന്ന പുസ്തകമെഴുതാനുണ്ടായ സാഹചര്യവും അതിന് വേണ്ടി നടത്തുന്ന റിസർച്ചും എല്ലാം … Continue reading 19/365 ജാതി-നമ്മുടെ അസംതൃപ്തിയുടെ തുടക്കം Origin Movie based on the book Caste

18/365 ഫേസ്‌ബുക്കിന്റെ പിറന്നാളാണത്രെ 

ആരുടേയും പിറന്നാൾ ഓർമ്മിക്കേണ്ട ആവശ്യമില്ല എന്ന് വരുത്തി തീർത്ത ഫേസ്ബുക്കിനും പിറന്നാളോ..? അതെ ഫെബ്രുവരി നാല്.. ലോകത്തിനോട് വിട പറഞ്ഞിട്ടും ഫേസ്‌ബുക്കിൽ തന്റെ മരണമറിയാത്തവരിൽ നിന്നും ജന്മദിനാശംസകളും ടാഗുകളും ലഭിക്കുന്നവരും ഫേസ്‌ബുക്കിലൂടെ ജീവിക്കുന്നു. ഫേസ്ബുക്ക് ഐഡിയാണ് ശരിക്കുമുള്ള മനുഷ്യൻ എന്ന് കരുതുന്നവരും ഉണ്ടാവാം. ഫേസ്‌ബുക്കിലെ പോലെയല്ലല്ലോ ഇയാൾ നേരിട്ട് കാണുമ്പോൾ എന്നുള്ള പ്രയോഗം പലരും കേട്ട് കാണും. ഞാൻ 2009-2010ലാവണം ഫേസ്‌ബുക്ക് എന്ന സംഭവത്തെ കുറിച്ചറിയുന്നത്. ഓർക്കൂട്ടിൽ നീന്തി തുടിക്കുന്ന കാലം “നീ ഇപ്പോഴും ഓർക്കൂട്ടിലാണോ… ഇപ്പോൾ ഫേസ്ബുക്കാണ് താരം” എന്നൊരുത്തൻ പറഞ്ഞത് ഓർക്കുന്നു. ആ തീയതി ഓർമ്മയില്ല. ഉണ്ടെങ്കിൽ ഒന്ന് … Continue reading 18/365 ഫേസ്‌ബുക്കിന്റെ പിറന്നാളാണത്രെ 

17/365 ഇലോൺ മസ്ക്ക് പറഞ്ഞ കാര്യങ്ങൾ

ഇലോൺ മസ്ക്ക് ടെസ്‌ലയിലെ ജീവനക്കാർക്ക് ഒരു ഈമെയിൽ അയച്ചു അതിൽ അവിടെയുള്ള ജീവനക്കാർ പിന്തുടരേണ്ട ചില കാര്യങ്ങൾ പറയുന്നുണ്ട്. വളരെ പ്രസക്തമാണ്. ഔദ്യോഗിക ജീവിതത്തിൽ കാര്യങ്ങളെ കൂടുതൽ ഫലപ്രദമായി ചെയ്യാൻ അല്ലെങ്കിൽ ഒന്ന് മാറി ചിന്തിക്കാൻ ഇത് ഉപകരിച്ചേക്കാം. വലിയ മീറ്റിംഗുകൾ ഒഴിവാക്കുക… ഒന്നിന് പുറകെ ഒന്നെന്ന രീതിയിൽ കിടക്കുന്ന മീറ്റിംഗുകൾ കുറയ്ക്കുക… നിങ്ങൾ ഒരു മീറ്റിംഗിലേക്ക് ഗുണകരമായ എന്തെങ്കിലും നൽകുന്നില്ല എന്ന് തോന്നുകയാണെങ്കിൽ ഇറങ്ങി പോകുക…. കോമൺ സെൻസ് ഉപയോഗിക്കുക എന്നിങ്ങനെ പോകുന്നു റൂളുകൾ… വിശദമായി ആ റൂളുകളെ കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നാവും എന്ന് തോന്നി. ലിങ്ക് … Continue reading 17/365 ഇലോൺ മസ്ക്ക് പറഞ്ഞ കാര്യങ്ങൾ

16/365 ഫ്രോയിഡ് C.S ലൂയിസിനെ കണ്ടുമുട്ടിയപ്പോൾ – അല്ല കണ്ടു മുട്ടിയോ

സിഗ്മണ്ട് ഫ്രോയിഡിന്റെ അവസാനത്തെ സെഷൻ Oxfordൽ നിന്നും വന്നൊരൊളായിട്ടാണ് എന്നാണ് പറയുന്നത്. കുറെ കാലമായി ക്യാൻസറുമായി യുദ്ധം നടത്തിയിരുന്ന ഫ്രോയിഡ് ആ സെഷനിനു ശേഷം കുറച്ചു കാലത്തിനുള്ളിൽ വേണ്ടപ്പെട്ടവരുടെ സഹായത്തോടെ മോർഫിൻ ഉപയോഗിച്ച് യൂത്തനേഷ്യക്ക് വിധേയനായി.       ആരാണ് ഫ്രോയിഡിന്റെ അവസാന സെഷനിൽ കൂടെയുണ്ടായിരുന്നത്… അവരെന്താണ് സംസാരിച്ചിരുന്നത് എന്ന് ഇപ്പോഴും ആർക്കും ഉറപ്പില്ല. പക്ഷെ അത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റർ ആയിരുന്ന C.S ലൂയിസായിരുന്നു എന്നും അവർ തമ്മിൽ സംസാരിച്ചത് എന്താണ് എന്ന വിഷയത്തെ ആസ്പദമാക്കി 2002ൽ ഒരു പുസ്തകമിറങ്ങി “The Question of God”… അത് പിന്നീട് ഒരു നാടകമായി. അതിന്റെ സിനിമാ … Continue reading 16/365 ഫ്രോയിഡ് C.S ലൂയിസിനെ കണ്ടുമുട്ടിയപ്പോൾ – അല്ല കണ്ടു മുട്ടിയോ

15/365 കൂട്ടുകാരുടെ മതം നോക്കാത്ത മണ്ടൻ

ഇന്നലത്തെ ഗാന്ധി ഘാതകന്റെ പോസ്റ്റ് വെളുപ്പിക്കാൻ ഒന്നുരണ്ടു പേര് വന്നു ഒരുത്തനെ ബ്ലോക്കി മറ്റവൻ ഇപ്പോഴും അവിടെ കിടന്ന് മെഴുകുന്നുണ്ട്. ബ്ലോക്കിയവന്റെ കമന്റാണ് ഈ പോസ്റ്റിന് ഇന്ധനം. കക്ഷി ഏതോ വാട്സാപ്പ് യൂണിവേഴ്സിറ്റിയിലെ പാലക്കാട് ഡിവിഷനിലെ റാങ്ക് ഹോൾഡറാണ്. ഫോർവേഡിന് പിറകെ ഫോർവേഡുകൾ ഇംഗ്ലീഷിലും മലയാളത്തിലും. ഒരേ വിഷയം മലയാളം മീഡിയം യൂണിവേഴ്സിറ്റിയിലും ഇംഗ്ലീഷ് മീഡിയത്തിലും മാറി മാറി പഠിച്ചു വിജയിക്കുന്നവനാണ്. ഇതിൽ ഒരു ഫോർവേഡാണ് രസം. ഒരു സെൻസസാണ് ഇന്ത്യയിൽ എത്ര മുസ്ലിമുകളുണ്ട് ഇന്ത്യൻ ജയിലുകളിൽ എത്രയുണ്ട് എന്നൊക്കെ പറഞ്ഞ് അതിന്റെ ഒരു ശതമാന കണക്കും വച്ച് ഒന്ന്. അതിന് … Continue reading 15/365 കൂട്ടുകാരുടെ മതം നോക്കാത്ത മണ്ടൻ