10/1000 Dawn outside the City Walls | Juan Ramon Jimenez | Malayalam Translation

1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ്  ദി സിറ്റി വാൾസ് (Dawn Outside The City Walls) ഡോൺ ഔട്ട്.സൈഡ്  ദി സിറ്റി വാൾസ് – ഹ്വാൻ റമോൺ ഹിമെനേസ്————————————————– നിങ്ങൾക്ക് എല്ലാത്തിന്റെയും രൂപം കാണാംഎല്ലാം വെള്ളയാണ്..പ്ലാസ്റ്റർ, പേടിസ്വപ്നം, ഇഷ്ടിക, വിളർച്ച…കിഴക്കോട്ട് തിരിഞ്ഞൊഴുകുന്ന തണുപ്പ്.ജീവിതത്തിലേക്കുള്ള അടുപ്പം!ജീവിതത്തിന്റെ കഠിനത! ഒരു മൃഗത്തിനെ പോലെ എന്തോ ഒന്ന് ശരീരത്തിലുള്ള പോലെവേരുറയ്ക്കാതെ എന്തൊക്കെയോ ലോഹ മാലിന്യങ്ങൾ പൊന്തിക്കിടക്കുന്ന പോലെഅത്ഥാമാവ്‌ തന്നെ കൃത്യമായി അങ്ങ് ഉറച്ചു … Continue reading 10/1000 Dawn outside the City Walls | Juan Ramon Jimenez | Malayalam Translation

9/1000 Night Street Lamp Drugstore | Alexander Blok | Malayalam Translation

റഷ്യൻ കവി അലെക്സാണ്ടർ ബ്ലോക്കാണ് നമ്മുടെ ഇന്നത്തെ കവി രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക് ———————————————– രാത്രി, തെരുവ്, വിളക്ക്, മരുന്നുകട ഈ അർത്ഥമില്ലാത്ത ഇരുണ്ട വെളിച്ചം ഒരു കാൽ നൂറ്റാണ്ടു കൂടി കടന്നു പോകട്ടെ എല്ലാം ഇതേ രൂപത്തിൽ നിങ്ങളുടെ കാഴ്ച്ചയിൽ പെടും നിങ്ങൾ മരിച്ചു – മുന്പത്തേത് പോലെ നിങ്ങൾക്ക് വീണ്ടും തുടങ്ങാൻ ആ ആദ്യത്തെ വഴി ഇപ്പോഴുമുണ്ട് രാത്രി, തെരുവ്, വിളക്ക്, മരുന്നുകട, പിന്നെ രാത്രിയിൽ നിറഞ്ഞോഴുകുന്ന തോട് (വിവർത്തനം-മർത്ത്യൻ) Continue reading 9/1000 Night Street Lamp Drugstore | Alexander Blok | Malayalam Translation

8/1000 The Wind – A Brilliant Day | Antonio Machado | Malayalam Translation

സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ (Antonio Machado 26 July 1875 – 22 February 1939) ‘ജെനെറേഷൻ ഓഫ് 98’ എന്ന സ്പാനിഷ് ലിറ്റററി മൂവ്മെന്റിന്റെ ഒരു മുഖ്യ കണ്ണിയായിരുന്നു. ‘ജെനെറേഷൻ ഓഫ് 98’ 1898ലെ സ്പാനിഷ് അമേരിക്കൻ യുദ്ധകാലത്ത് നോവലിസ്റ്റുകളുടെയും, തത്ത്വചിന്തകരുടേയും കവികളുടെയും മറ്റെഴുത്തുകാരുടെയും സംഗമമായിരുന്നു. ഇന്ന് മച്ചാഡോവിന്റെ ‘ദി വിൻഡ്‌ – എ ബ്രില്ലിയന്റ് ഡേ’ (The Wind-A Brilliant Day) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു ദി വിൻഡ്‌ – എ ബ്രില്ലിയന്റ് ഡേ – അന്റോണിയോ മച്ചാഡോ ————————————————- “ഒരത്യുജ്ജ്വലമായ ദിവസം കാറ്റ് … Continue reading 8/1000 The Wind – A Brilliant Day | Antonio Machado | Malayalam Translation

7/1000 The City \ konstantinos P Kavafis

ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ദി സിറ്റിയാണ് (The City) ഇന്ന് National Poetry Month നാലാം ദിവസം വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ദി സിറ്റി – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ————————————– നിങ്ങൾ പറഞ്ഞു “ഞാൻ മറ്റൊരു രാജ്യത്തേക്ക് പോകും മറ്റൊരു തീരം തേടിപ്പോകും ഇതിനേക്കാൾ നല്ല മറ്റൊരു നഗരം കണ്ടെത്തും” പക്ഷെ ഞാൻ എന്ത് ചെയ്യാൻ ശ്രമിച്ചാലും അതെല്ലാം തെറ്റാവാൻ വിധിച്ചിരിക്കുന്നു. എന്റെ ഹൃദയം മരിച്ചു പോയ … Continue reading 7/1000 The City \ konstantinos P Kavafis

6/1000 Everyday | Ingeborg Bachmann | Malayalam Translation

ഇങ്ങെബ്ബൊർഖ് ബാഖ്മാൻ (Ingeborg Bachmann- 25 June 1926 – 17 October 1973) എന്ന ഓസ്ട്രിയൻ കവയിത്രിയുടെ ‘എവരി ഡെ’ എന്ന കവിതയാണ് ഇന്ന് National Poetry Month Day#3 പ്രമാണിച്ച് വിവർത്തനത്തിനെടുക്കുന്നത് എവരി ഡെ – ഇങ്ങെബ്ബൊർഖ് ബാഖ്മാൻ ——————————- യുദ്ധം പ്രഖ്യാപിക്കപ്പെടാറില്ല അത് ഒരു തുടർച്ചയായി മാറിയിരിക്കുന്നു ഈ രാക്ഷസീയത സാധാരണമായിരിക്കുന്നു വീരന്മാർ യുദ്ധത്തിൽ നിന്ന് മാറി നിൽക്കുന്നു ദുർബ്ബലർ യുദ്ധഭൂമിയിലേക്ക് പറഞ്ഞയക്കപ്പെടുന്നു ഇപ്പോഴത്തെ യൂണിഫോം സഹനശക്തിയാണ് അതിന്റെ മെഡൽ ഹൃദയത്തിനു മുകളിലുള്ള ശുഭാപ്തി വിശ്വാസത്തിന്റെ പരിതാപകരമായ നക്ഷത്രമാണ് എല്ലാം തീരുമ്പോൾ… ഇനി ഒന്നും നടക്കാനില്ലാത്തപ്പോൾ യുദ്ധായുധങ്ങള്‍ … Continue reading 6/1000 Everyday | Ingeborg Bachmann | Malayalam Translation

5/1000 Sketches of a Contemprory Man | Jorge Carrera Andrade | Malayalam Translation

ഇക്വഡോറിയൻ കവി ഒർഹെ കരേര അന്ദ്രാഡെയുടെ കവിതയാണ് ഇന്ന് വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ബോർജെസും നെരൂദയും ഒക്ടോവിയോ പാസും സെസാർ വലെഹോയും എല്ലാം അന്ദ്രാഡെയെ ഇരുപതാം നൂറ്റാണ്ടിലെ സുപ്രധാനരായ ലാറ്റിൻ കവിയായി കണക്കാക്കിയിരുന്നു. സ്കെച്ചസ് ഓഫ് എ കോൺറ്റെംപ്രറി മാൻ Sketches Of A Contemporary Man —————————— ഈ ലോകം രാത്രികളിൽ പാടുന്ന ആട്ടു കട്ടിലുകളാൽ മൂടിയിരിക്കുന്നു…. ഇന്നത്തെ മനുഷ്യൻ നാളത്തെ മനുഷ്യന്റെ വീടിനായി കല്ലുകൾ സംഭരിക്കുന്നു കാലാവസ്തയുടെ ഭാരം ചുമന്ന് ഗോപുരങ്ങളുടെയും ചിമ്മിനികളുടെയും ആന്റനകളുടെയുമിടയിൽ അവൻ വഴി കണ്ടെത്തുന്നു.. സ്വന്തം നഗരത്തിൽ ഒരു യാത്രക്കാരനായി അഞ്ചു മണിയോടെ അവൻ പരസ്യങ്ങളുടെ … Continue reading 5/1000 Sketches of a Contemprory Man | Jorge Carrera Andrade | Malayalam Translation

4/1000 A Lower East side Poem | MIguel Pinero – Malayalam Translation

രണ്ടു വർഷം മുൻപ് ന്യൂയോർക്കിൽ പോയി പിനേറോ കവിത വായിച്ചിരുന്ന ന്യുയോറിക്കൻ പോയെറ്റ്സ് കഫെയിൽ പോയിരുന്നു. അന്ന് അദ്ധേഹത്തിന്റെ ‘എ ലോവർ ഈസ്റ്റ് സൈഡ് പോയം’ എന്ന കവിതയിലെ ഏതാനും വരികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ ഒരു ശ്രമം നടത്തി. അതിൽ ഒരു രസം തോന്നി, പിന്നെ ഈയടുത്ത് മർത്ത്യലോകത്തിന്റെ ഭാഗമായി മറ്റു ചിലരുടെയും കവിതകൾ മലയാളത്തിലേക്ക് മാറ്റാൻ ശ്രമിച്ചു. ഇന്നലെ ബേ.ഏരിയാ മലയാളി കൂട്ടായ്മയായ സർഗ്ഗവേദിയിൽ വായിക്കാനായി പിനേറോയുടെ ‘എ ലോവർ ഈസ്റ്റ് സൈഡ് പോയം’ മുഴുവനായി തർജ്ജമ ചെയ്തു. അടുത്ത മർത്ത്യലോകം ഏതായാലും പിനേറോക്ക് ഡെഡിക്കേറ്റ് ചെയ്യാം… ഇതാ … Continue reading 4/1000 A Lower East side Poem | MIguel Pinero – Malayalam Translation

3/1000 Streets too old | Carl Sandburg | Malayalam Translation

ഞാൻ പഴയൊരു നഗരത്തിലെ വഴികളിലൂടെ നടന്നു. അതിന്റെ വഴികൾ നേരിയതായിരുന്നു വർഷങ്ങളോളം ഭരണികളിൽ ഉപ്പിലിട്ട ഉറപ്പുള്ള കടൽമീനുകളുടെ ചങ്ക് പോലെ എത്ര വയസ്സായി, എത്ര വയസ്സായി, എത്ര വയസ്സായി ഞങ്ങൾക്ക്:- ആ ചുമരുകൾ പറഞ്ഞുകൊണ്ടേയിരുന്നു. പരസ്പരം ചാഞ്ഞു നിൽക്കുന്ന വഴിയോര മതിലുകൾ; വയസ്സായ സ്ത്രീകളെ പോലെ; ക്ഷീണിച്ച വയസ്സായ വയറ്റാട്ടികളെ പോലെ, ചെയ്തിരിക്കെണ്ടത് മാത്രം ചെയ്തു കൊണ്ട്.. എന്നെ പോലൊരു അപരിചിതന് ഏറ്റവും വിലപ്പെട്ടതായി ഈ നഗരത്തിന് നൽകാനുള്ളത് ഈ രാജാക്കന്മാരുടെ പ്രതിമകൾ തന്നെ; എല്ലാ മുക്കിലും മൂലയിലും രാജാക്കന്മാരുടെ വെങ്കല പ്രതിമകൾ; താടി വച്ച പുരാതന രാജാക്കന്മാർ; പുസ്തകങ്ങൾ എഴുതിയ; … Continue reading 3/1000 Streets too old | Carl Sandburg | Malayalam Translation

2/1000 A Father to his Son | Carl SandburgMalayalam Translation

ഒരച്ഛൻ മകൻ പ്രായപൂർത്തി ആവുന്നത് കണ്ടാൽ എന്താണവനോട് പറയേണ്ടത് ?ജീവിതം കഠിനമാണെന്ന്; ഉരുക്കായി മാറാൻ; പാറയാവാൻ പറയണം.അത് ചിലപ്പോൾ അവനെ വരും കൊടുംകാറ്റുകൾക്ക് പ്രാപ്തനാക്കും.അവനെ മുഷിപ്പിക്കുന്ന വിരസതകളിൽ നിന്ന് രക്ഷിക്കും.അപ്രതീക്ഷിതമായ വഞ്ചനകളിൽ വഴികാട്ടിയാകും.തളർന്ന നിമിഷങ്ങളിൽ ഉറപ്പ് കൊടുക്കും.ജീവിതം ഒരു മൃദുവായ നെയ്‌ത്തുയന്ത്രമാണെന്നും പറയുക. സൌമ്യമാകുക; വിനീതനാകുകഇതും അവന് ഗുണം ചെയ്യും…ചാട്ടവാർ തോൽക്കുന്നിടത്ത് ദുഷ്ടന്മാരും ശാന്തമാകുംമുകളിലേക്ക് വളരുന്ന ദുര്‍ബലമായ ഒരു പൂവ് പോലുംചിലപ്പോൾ പാറകളെ ഉടച്ച് രണ്ടാക്കുംദൃഢമായ തിരുമാനങ്ങൾ എന്നും ഗണ്യമാണ്;അതു പോലെ ആഗ്രഹങ്ങളുംശ്രേഷ്ടമായ മൃദുലമായ ആവശ്യങ്ങൾശ്രേഷ്ടമായ ആവശ്യങ്ങളില്ലാതെ ഒന്നും കൈവരില്ല അവനോട് പറയണംകൂടുതൽ പണം മനുഷ്യരെ കൊന്നിട്ടുണ്ടെന്ന്.അവരെ ശവമടക്കുന്നതിന് വർഷങ്ങൾ മുൻപ് തന്നെ … Continue reading 2/1000 A Father to his Son | Carl SandburgMalayalam Translation

1/1000 – ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – Malayalam Translation

ഞാന്‍ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട്‌ എല്ലാവരെയും പോലെ എനിക്കും ഒരമ്മയുണ്ട് കുറെ ജനാലകളുള്ള ഒരു വീടുണ്ട് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട് പിന്നെ… തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട് എന്റേതായ കാഴ്ചകളുണ്ട്…‌ എനിക്ക്… കടൽകാക്കകളാൽ തട്ടിപ്പറച്ച തിരമാല പോലെ ഒന്നധികം പുൽക്കൊടിയുണ്ട് ഞാന്‍… വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ് പക്ഷികളുടെ ഉദാര സംഭാവനയാണ് ഒരു അനശ്വരമായ ഒലീവ് മരമാണ് ഞാന്‍ വാളുകൾക്ക് മുൻപേ ഈ ഭൂമിയിൽ നടന്നിട്ടുണ്ട്… അതിന്റെ ജീവനുള്ള ശരീരം ഒരു ഭാരമുള്ള മേശയാക്കി മാറ്റിയെടുത്തിട്ടുണ്ട് ഞാൻ അവിടുന്ന് വരുന്നു; ആകാശം അതിന്റെ അമ്മക്കായി കരയുമ്പോള്‍.. ആകാശത്തിനെ ഞാനതിന്റെ അമ്മക്ക് മടക്കിക്കൊടുക്കുന്നു.. … Continue reading 1/1000 – ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ് – Malayalam Translation