താഹാ മുഹമ്മദ് അലിയുടെ ‘വെയർ’ | Malayalam Translation
ഫിലിസ്‌ഥീൻ കവി താഹാ മുഹമ്മദ് അലിയുടെ (Taha Muhammad Ali born 1931 in Saffuriyya, Galilee – October 2, 2011) വെയർ (Where) എന്ന കവിതയുടെ മലയാളം പരിഭാഷ.. വെയർ (Where) ————- കവിത എവിടെയ്‌ക്കോ മറഞ്ഞു പോയിരിക്കുന്നു വാക്കുകൾ തീർത്തൊരു രാത്രിയുടെ മറവിൽ, മേഘങ്ങളുടെ കാതോർക്കലിന്റെ പിന്നിൽ, കാഴ്ചയുടെ ഇരുട്ടും കടന്ന്, സംഗീതത്തിന്റെ സായാഹ്നത്തിനുമപ്പുറം, അവിടെ മറഞ്ഞു നിന്നും പ്രകാശിച്ചും അങ്ങിനെ…. ഈ പകൽ വെളിച്ചത്തിൽ എന്റെ പെൻസിൽ പോലും കണ്ടു പിടിക്കാൻ കഴിയാത്തവസ്ഥയിൽ അതിനെ എവിടെയാണൊളിപ്പിച്ചിരിക്കുന്നത് എന്നെനിക്കെങ്ങനെ മനസ്സിലാക്കാൻ കഴിയും? താഹാ മുഹമ്മദ് അലി പരിഭാഷ … Continue reading താഹാ മുഹമ്മദ് അലിയുടെ ‘വെയർ’ | Malayalam Translation
