എനിക്ക് ശ്വാസം മുട്ടുന്നു | I Can’t Breathe

എനിക്ക് ശ്വാസം മുട്ടുന്നു….. “I Can’t Breathe”…. എന്ന് പറയുന്നത് കേട്ടിട്ടും തന്റെ മുട്ടുകാൽ എടുക്കാതെ അവിടെ തന്നെ വച്ച് ഇരിക്കുന്ന പോലീസുകാരന്റെ ചിത്രം മനസ്സിൽ നിന്നും അടുത്തൊന്നും പോകില്ല… പോകുകയുമരുത്…. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി ചർച്ച ചെയ്യപ്പെടുകയും അരുത്…. വർണ്ണ വിവേചനം മനസ്സിലുള്ള… മനസ്സിലുണ്ടായിട്ടും പുറത്ത് കാണിക്കാത്ത.. മനസ്സിലുണ്ടെന്ന് തിരിച്ചറിയാത്ത അനേകം പേർ ഇന്നും ലോകത്ത് ജീവിക്കുന്നുണ്ട്… അറിഞ്ഞും അറിയാതെയും ജീവിതത്തിൽ വിവേചനങ്ങൾ ചെയ്ത് ജീവിക്കുന്നവർ…. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകം ഒരു പോലീസ് സംഭവം മാത്രമായി കാണാൻ എനിക്ക് കഴിയില്ല…. ഇത് ചർച്ച ചെയ്യുന്പോൾ വെള്ളക്കാർ കറുത്ത വർഗ്ഗക്കാർ … Continue reading എനിക്ക് ശ്വാസം മുട്ടുന്നു | I Can’t Breathe

ലോക്ക്.ഡൗണിൽ കണ്ടെത്തുന്നവ നമ്മളെ കൊണ്ടു പോകുന്ന വഴികൾ 

ഇന്ന് ഷഫീക്ക് അഹമ്മദ് മെസേജ് ചെയ്തതാണ് ഈ ചിത്രം… ആളുടെ പഴയ  പത്ര ക്ലിപ്പിംഗ് ശേഖരങ്ങളിൽ കൂടി നോക്കുന്പോൾ അതിൽ നിന്നും കിട്ടിയതാണ്…. വേറെ എന്തോ കാര്യത്തിന് വേണ്ടി എടുത്ത് വച്ച പേപ്പറാണ്… അതിൽ ഇങ്ങനെ ഒരു ചിത്രം അവിചാരിതമായി കിട്ടിയപ്പോൾ ആളെ ഒരു പരിചയം തോന്നിയിട്ടാണ് അയച്ച് തന്നത്… വർഷം 1997… അന്ന് റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് (ഇന്നത്തെ NITC) പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കോഴിക്കോട് ചാപ്റ്ററിന്റെ സ്ക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മനോരമ പത്രത്തിൽ വന്നൊരു വാർത്ത… കൂടെയുള്ളത് അന്ന് കോഴിക്കോട് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ടി.സി ജോസ്… ജോസ് ഇപ്പോൾ റിട്ടയർ ആയിട്ടുണ്ടാവും… 1972 ബാച്ച് ആയിരുന്നെന്ന് … Continue reading ലോക്ക്.ഡൗണിൽ കണ്ടെത്തുന്നവ നമ്മളെ കൊണ്ടു പോകുന്ന വഴികൾ 

കേരളം | കൊറോണയുടെ ഹോസ്റ്റും കംപ്യൂട്ടറിന്റെ ഡാറ്റയും | പിന്നെ അവന്റെ ഒലക്കമ്മത്ത് രാഷ്ട്രീയവും

ഡാറ്റാ ഒരു ആഗോള പ്രതിഭാസമാണ് കൊറോണയും ഒരു ആഗോള പ്രതിഭാസമാണ്…. നിങ്ങളും ഞാനുമൊക്കെ ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിന് വെറും ഡേറ്റയാണ്… കൊറോണക്ക് നമ്മൾ വെറുമൊരു ഹോസ്റ്റും…. ഡാറ്റയാണോ ഹോസ്റ്റാണോ പ്രശ്നം എന്ന ചോദ്യം ഞാൻ ചോദിക്കുന്നില്ല…. മറ്റാർക്കെങ്കിലും നമ്മുടെ ഡാറ്റ കിട്ടിയാൽ നമ്മളെ കുറിച്ച് മനസ്സിലാക്കാനും അതിനനുസരിച്ച് നമ്മുടെ ഡിജിറ്റൽ മൂവേമെന്റിനെയും ഡിജിറ്റൽ പ്രെഫറൻസസിനെയും ചിലപ്പോൾ ഡിജിറ്റൽ സാധ്യതകളെയും ബാധിക്കാൻ സാധ്യതയുണ്ട്… എന്തിന് നിങ്ങൾ വിവാഹിതനാണോ വയസ്സെന്താണ് എന്താണ് ജന്മ തീയതി എന്നതൊക്കെ സത്യത്തിൽ നിങ്ങൾക്ക് എതിരെ ഉപയോഗിക്കാൻ കഴിയുന്ന ഡാറ്റയാണ് പ്രശനമാണ്… അഴിമതിയാണ്… എന്നൊക്കെ വിളിച്ച് കൂവുന്നവർ… ഡാറ്റക്ക് 100 പൗണ്ടാണ് എന്നൊന്നുമല്ലാതെ … Continue reading കേരളം | കൊറോണയുടെ ഹോസ്റ്റും കംപ്യൂട്ടറിന്റെ ഡാറ്റയും | പിന്നെ അവന്റെ ഒലക്കമ്മത്ത് രാഷ്ട്രീയവും

ഇന്ന് നാട്ടിൽ വിഷുവാണ്…..

ഇന്ന് നാട്ടിൽ വിഷുവാണ്…. നാട്ടിലെ പോലെ പ്രവാസികളുടെ ഇടയിലും വിഷുവും ഓണവും വലിയ സംഭവങ്ങളാണ്…. മുൻപൊരിക്കൽ നാട്ടിൽ നിന്നും ആരോ വന്നിട്ട് ഇവിടുത്തെ വിഷു പരിപാടിയിൽ പങ്കെടുത്തിട്ട് പറഞ്ഞു…   “എടൊ ഇവിടെ നാട്ടിനെക്കാളും വലിയ വിഷുവാണല്ലോ… അവിടെ ഇപ്പോൾ ഷോപ്പിംഗ് ആണ് വിഷുവിന്റെ ഹൈലൈറ്റ്” “ഇവിടെയും ഷോപ്പിംഗ് ആണ് മോനെ പക്ഷെ അത് ക്രിസ്ത്മസിനും താങ്ക്സ് ഗിവിങ്ങിനും ഒക്കെയാണെന്ന് മാത്രം…. പക്ഷെ വിഷുവും ഓണവും മലയാളികൾക്ക് സ്വന്തം…. ഷോപ്പിംഗ് ഇല്ല ബഹളമില്ല സ്വകാര്യത മാത്രം… “   ഇന്ന് എല്ലായിടത്തും വിഷു സ്വകാര്യതയുടെ ഭാഗമാണ്… പക്ഷെ ഈ വർഷം വിഷു വളരെ വിഷമം നൽകുന്നതാണ്… ഇന്ന് കിട്ടിയൊരു മെസേജിൽ … Continue reading ഇന്ന് നാട്ടിൽ വിഷുവാണ്…..

ലോക കേരളാ സഭ 2020 | മർത്ത്യലൊകം #38

2020 തുടങ്ങിയത് ബാംഗ്ളൂരിലാണെങ്കിലും ഒന്നാം തിയതി തന്നെ കേരളത്തിലെത്തി…. വൈകീട്ട് ലോക കേരളാ സഭയുടെ ഉദ്ഘാടന ചടങ്ങ് ആയതിനാൽ അവിടേക്ക് വച്ച് പിടിച്ചു…. ഡെലിഗേറ്റ് ആയിരുന്നില്ലെങ്കിലും പല സുഹൃത്തുക്കളും അവിടുണ്ടായിരുന്നു…. കുറെ പേരുമായി സംസാരിച്ചു… കോളേജ് കാലത്ത് നിന്നുമുള്ള പരിചയങ്ങൾ അങ്ങനെ നിശാഗന്ധി ഓഡിറ്റോറിയം വളപ്പിൽ അങ്ങനെ…. അധികം ഫോട്ടോകൾ എടുക്കാൻ മറന്നു…. പക്ഷെ ഇങ്ങനൊരു ബൈറ്റ് എടുത്തത് പോസ്റ്റ് ചെയ്തത് ഇന്ന് കണ്ടു…. അപ്പോൾ അതും വച്ചാകാം ഈ പോസ്റ്റ്….. ഇന്ന് സമൂഹത്തിൽ സംവാദങ്ങൾക്കിടങ്ങൾ കുറവാണ്… ഉള്ള ഇടങ്ങൾ സംവാദങ്ങളിൽ നിന്നും മാറി തർക്കങ്ങളിലേക്കും പോരിലേക്കും വഴുതി പോകുന്നു…. കൂടുതൽ … Continue reading ലോക കേരളാ സഭ 2020 | മർത്ത്യലൊകം #38

പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37

NRC യെ കുറിച്ചും പൗരത്വ ബില്ലിനെ കുറിച്ചുമുള്ള എന്റെ അഭിപ്രായം വളരെ ലളിതമാണ്… അത് ശരിയല്ല… കാരണം എന്നോട് ഒരാൾ ചോദിച്ച ഈ ചോദ്യത്തിലും അതിനുള്ള എന്റെ ഉത്തരത്തിലും അടങ്ങിയിരിക്കുന്നു… നിങ്ങൾ ബാക്കി സ്വയം ചിന്തിച്ചു കൊള്ളുക… എന്നോട് വന്ന ചോദ്യം: Vinod Narayan താങ്കൾ അമേരിക്കയിൽ ജീവിക്കുന്ന ഒരാൾ അല്ലേ ആ രാജ്യത്തെ കുടിയേറ്റക്കാരോട് ഉള്ള സമീപനം അമേരിക്കയുടെ എന്താണെന്ന് താങ്കൾക്കും അറിയാവുന്നതല്ലേ പിന്നെ എന്തിനാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നത് നിങ്ങൾക്ക് കുറച്ചു കോയമാരുടെ കയ്യടി കിട്ടാൻ ആണെങ്കിൽ ഇത് വെറും മോശം പണിയായിപ്പോയി രാജ്യം നിൽക്കുമ്പോൾ മാത്രമാണ് ഒരു … Continue reading പൗരത്വ ബിൽ | NRC | മർത്ത്യലൊകം #37

Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36

പ്രിയപ്പെട്ട കൈയടിക്കാരെ… ഒരു ജനാധിപത്യ രാജ്യത്ത് പോലീസുകാർക്ക് കുറ്റവാളികളെ വെടി വച്ച് കൊന്ന് നീതി നടപ്പാക്കാൻ കഴിയുകയും.. അത് കേട്ട് ജനങ്ങൾ അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കണ്ടാൽ ചില കാര്യങ്ങൾ തോന്നും…. ഒന്ന്… നമ്മുടെ നിയമ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…. നേർ വഴി പോയാൽ നീതി ലഭിക്കില്ല എന്ന വിശ്വാസം ബലപ്പെടുകയും ചെയ്തിരിക്കുന്നു.. രണ്ട്… ഇങ്ങനെ ചെയ്‌താൽ പൊതു സമ്മതം ലഭിക്കുമെന്ന് ചില നിയമപാലകർക്കും തോന്നി തുടങ്ങിയിരിക്കുന്നു….. മൂന്ന്…. മനുഷ്യാവകാശം എന്നതിനെ കുറിച്ച് കൈയടിക്കുന്ന ജനങ്ങൾക്ക് വലിയ ധാരണകളൊന്നുമില്ല…. മനുഷ്യർക്ക് അവകാശപ്പെട്ടതാണ് മനുഷ്യാവകാശം…. ചില മനുഷ്യർക്ക് മറ്റു ചില മനുഷ്യരെ മനുഷ്യരാശിയിൽ … Continue reading Encounter Killing.ഉം സമൂഹത്തിലെ കൈയടിക്കാരും | മർത്ത്യലൊകം #36

നന്മയുദ്ധങ്ങൾ | മർത്ത്യലൊകം #35

നന്മ യുദ്ധംഏതോ നന്മമരം നന്മ ചെയ്യുന്നത് നിർത്തുന്നു എന്ന് പറഞ്ഞതിന് ലോക സമാധാനം കാംക്ഷിക്കുന്ന ചില ദാന ധർമ്മ കോമരങ്ങൾ മ്മളെ മെക്കിട്ട് കേറാൻ തുടങ്ങി…. ചിലരാണെങ്കിൽ അതിൽ മതത്തിന്റെ നിറവും പൂശി സമുദായത്തിനെ കൂട്ട് പിടിക്കാനും നോക്കുന്നു…. ഇതും നമ്മുടെ കേരളം തന്നെ… പിന്നെ നോക്കുന്പോഴാണ്…. മ്മളൊന്നുമല്ല പ്രശ്നം…. ചില നന്മമരങ്ങൾ തമ്മിൽ തന്നെ ഭയങ്കര തല്ലാണ്… അതായത് നന്മവാദികൾ എല്ലാം തമ്മിൽ പ്രഥമ ദൃഷ്ട്യാ അടുപ്പത്തിലാണെങ്കിലും അവർക്കിടയിലുള്ള ഉൾപ്പോര് സജീവമാണ് എന്ന് വേണം കരുതാൻ… എല്ലാത്തിനും മതത്തിന്റെ നിറം ചാലിക്കാൻ ചില മതഭ്രാന്തന്മാരും തക്കം പാർത്തിരിക്കുകയാണ്… അങ്ങിനെയാണ് സമൂഹത്തിലെ … Continue reading നന്മയുദ്ധങ്ങൾ | മർത്ത്യലൊകം #35

ആദ്യമായിട്ടൊരു സ്റ്റേജ് പ്രോഗ്രാം | മർത്ത്യലൊകം 34

ഒരു പതിനേഴ് വർഷത്തിന് മുൻപാണ് ആദ്യമായി ലോസ് ഏഞ്ചൽസിൽ പോയത്… ആ പൊക്കിൽ തന്നെയാണ് ആദ്യമായി ഒരു സ്റ്റാൻഡ് അപ്പ് കോമഡി (Stand Up) കണ്ടത്… അന്ന് മനസ്സിൽ ചെറിയൊരു ആഗ്രഹം തോന്നിയിരുന്നു…. കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് പറഞ്ഞു… എന്നെങ്കിലും ഇതൊന്ന് ചെയ്ത് നോക്കണം… അവൻ പറഞ്ഞു… പറ്റും സമയം വരും… എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ…. നാളെ (ഇന്നിവിടെ വെള്ളിയാഴ്ച്ചയാണല്ലോ) ശനിയാഴ്ച്ച standup comedy അല്ലെങ്കിലും സ്റ്റേജിൽ കയറി stand up സൊറ പറച്ചിൽ….. ആളുകൾ ചിരിച്ചില്ലെങ്കിലും… മ്മള് ചിരിക്കും…. അയിന് മ്മക്ക് ആരുടേയും സമ്മതം വേണ്ടല്ലോ…. വിഷയം നമുക്ക് പരിചയമുള്ളത് … Continue reading ആദ്യമായിട്ടൊരു സ്റ്റേജ് പ്രോഗ്രാം | മർത്ത്യലൊകം 34

ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനമാണ്… മൗലാനാ അബുൽ കലാം ആസാദിന്റെ ജന്മ വാർഷികം…. ‘വിദ്യ’ എന്നത് ഒരേ ആശയങ്ങളുടെ ഉള്ളിൽ കിടന്ന് വീർപ്പുമുട്ടലല്ല… പകരം വ്യത്യസ്ത ചിന്തകളെ അന്വേഷിച്ച് പോവുകയും ആ ആശയങ്ങളെ മനസ്സിലേക്ക് എടുത്ത് അവയെ പല രീതിയിൽ മനസ്സിലാക്കാനുള്ള ശ്രമവുമാണ്…. ഒരു വ്യക്തി എന്ന രീതിയിൽ വൈരുദ്ധ്യങ്ങളായ ആശയങ്ങൾക്ക് പോലും മനസ്സിൽ ഇടം കൊടുക്കുക എന്നതുമാണെന്ന് തോന്നാറുണ്ട്… ഒരേ ആശയത്തിൽ മാത്രം ഊന്നി നിന്ന് ലോകത്തിനെ നോക്കിയാൽ മറ്റൊരാളെ മനസ്സിലാക്കാൻ നമുക്ക് കഴിയില്ലല്ലോ…  പക്ഷെ ഇന്ന് മറ്റൊരാളെ മനസ്സിലാക്കാൻ നേരമില്ലാതെ പോകുന്നു…. അല്ല എന്തിന് മനസ്സിലാക്കണം…? തോൽവികളുടെയും ജയങ്ങളുടെയും … Continue reading ദേശീയ വിദ്യാഭ്യാസ ദിന ചിന്തകൾ | മർത്ത്യലൊകം #33