EP 176 What is Your Definition of Success ?

Success… വിജയം… അതിനെ കുറിച്ച് നമുക്കൊക്കെ വ്യക്തിപരമായ വ്യാഖ്യാനങ്ങളുണ്ടാവാം… ചിലപ്പോൾ അവ ഒരു പോലെ തോന്നുകയും ചെയ്യാം… പിന്നെ സമൂഹത്തിന്റെ കാര്യം പറയുകയും വേണ്ട… സമൂഹത്തിന്റെ success എന്ന പോലെ മ്മക്ക് ആവാനും ബുദ്ധിമുട്ടാണ്… ഈ ചോദ്യത്തിന്റെ ഉത്തരം നമ്മുടെയൊക്കെ അന്വേഷണമാണ്.. ഒറ്റക്കൊറ്റക്ക് ചെയ്യേണ്ട അന്വേഷണം…. എന്നാൽ അതാവട്ടെ ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Spotify Link Continue reading EP 176 What is Your Definition of Success ?

28/1000 | Aboriginal Landscape | Louise Glück | Malayalam Translation

നീ നിന്റെ അപ്പന്റെ മേലാണ് ചവുട്ടി നിൽക്കുന്നത്,അമ്മ പറഞ്ഞുശരിയാണല്ലൊ… ഞാനതിന്റെ ഏതാണ്ട് നടുവിൽ തന്നെയാണ്നല്ലവണ്ണം വെട്ടി നിരത്തിയ ഒരു പുൽമെത്തയുടെഅപ്പന്റെ കുഴിമാടമാകണം ഇത്…പക്ഷെ ഉറപ്പ് വരുത്താൻ അവിടെ കൊത്തിവച്ച കല്ലൊന്നും കണ്ടില്ല.. നിന്റെ അപ്പന്റെ മുകളിലാണ് നീ ചവുട്ടി നിൽക്കുന്നത്,അവർ ആവർത്തിച്ചു..ഇത്തവണ അല്പം ഉച്ചത്തിൽ തന്നെ… പക്ഷെ അതും അല്പം വിചിത്രമായി തോന്നി.അമ്മയും മരിച്ചിരിക്കുന്നല്ലോ… ഡോക്ടർ ശരി വച്ചതാണല്ലോ… ഞാനേതായാലും ഒരോരത്തേക്ക് ഒരൽപം നീങ്ങി നിന്നുഎന്റെ അപ്പൻ അവസാനിക്കുന്നിടത്ത്… അമ്മ തുടങ്ങുന്നിടത്ത്.. ശ്മശാനം നിശ്ശബ്ദമായിരുന്നു… മരങ്ങളിലൂടെ കാറ്റടിക്കുന്നുണ്ട്;കേൾക്കാം, വളരെ പതുക്കെ..അല്പം മാറി ഏതാനും നിരകൾക്കപ്പുറം ഒരു തേങ്ങലിന്റെ ശബ്ദവുമുണ്ട്അതിനുമപ്പുറം, ഒരു നായയുടെ … Continue reading 28/1000 | Aboriginal Landscape | Louise Glück | Malayalam Translation

ചില അധ്യാപക ദിന ചിന്തകൾ

അങ്ങനെ ഒരു അധ്യാപക ദിനം കൂടി കടന്ന് പോകുന്നു… സോഷ്യൽ മീഡിയയിൽ അധ്യാപകരെ നന്ദി പറഞ്ഞും അധ്യാപകരുടെ പ്രശനങ്ങൾ ചുണ്ടി കാട്ടിയും പോസ്റ്റുകൾ കടന്ന് പോകുന്നു…. ഇവിടെ ഇപ്പോഴാണ് സെപ്റ്റംബർ അഞ്ചായത്… അതാണ് അവനെ അധ്യാപക ദിനം തീരുന്ന നേരം പോസ്റ്റുമായി വരുന്നത്… ഈ പോസ്റ്റിൽ ഞാൻ എന്റെ ഒരു അധ്യാപകരെയും ടാഗ് ചെയ്യുന്നില്ല, മുന്പൊക്കെ പതിവുണ്ട്…. വായിക്കുന്നവർക്ക് അറിയാം…. എന്റെ അധ്യാപകർക്കും എനിക്ക് അവരോടുള്ള ബഹുമാനമറിയാം…. ടാഗ് ചെയ്യുന്നില്ല… കഴിഞ്ഞ രണ്ടു വർഷത്തിൽ അഭിപ്രായങ്ങൾ പറഞ്ഞതിന് ധാരാളം സുഹൃത്തുക്കളെയും ശത്രുക്കളെയും ലഭിച്ചിട്ടുണ്ട്…. ഇനി എനിക്ക് വളരെ വേണ്ടപ്പെട്ട അധ്യാപകരെ ടാഗ് … Continue reading ചില അധ്യാപക ദിന ചിന്തകൾ

ലൂയിസ് പീറ്റർ

ലൂയിസ് പീറ്റർ…. നേരിട്ട് പരിചയമുണ്ടായിരുന്നില്ല…. എങ്കിലും ലൂയി എന്ന് വിളിക്കട്ടെ….  ദീപക് നാരായണന്റെ ഒരു ഡോക്യുമെന്ററി വഴിയാണ് ആദ്യം അറിയുന്നത്…. ഇഷ്ടപ്പെട്ടു… ഫേസ്‌ബുക്കിൽ പോയി വായിച്ചു… എഴുത്തും ഇഷ്ടപ്പെട്ടു…  അന്ന് FB ഫ്രണ്ട് ആയതാണ്… ഞാൻ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോൾ ലൂയി അക്സെപ്റ്റ് ചെയ്തു… പിന്നെ എപ്പോഴോ മെസെഞ്ചർ വഴി സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു ഓർമ്മ… നാട്ടിൽ വരൂന്പോൾ കാണണം എന്നും പറഞ്ഞുറപ്പിച്ചിരുന്നു എന്നും ഒരോർമ്മ… FBയിൽ മുല്ലനേഴിയുടെ ഇന്ത്യൻ റുപ്പിയിലെ ‘ഈ പുഴയും..’ ലൂയി ആലപിച്ചപ്പോൾ ആ വരികളിൽ ഞാൻ പങ്കെടുത്ത ചില സായാഹ്ന സദസ്സുകളും ഓർമ്മ വന്നു… ആ സദസ്സുകളിൽ എവിടെയോ ലൂയിയുമുണ്ടായിരുന്നുവോ? എന്നും ചിന്തിച്ചിരുന്നു….. ന്യുസ് … Continue reading ലൂയിസ് പീറ്റർ

Tokyo Trial | Balle Perdue | The Wasp Network | The Angel

കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സിൽ കണ്ട ചില സിനിമകൾ Tokyo Trial: രണ്ടാം ലോക മഹാ യുദ്ധതിന് ശെഷം Nuremberg Trial പൊലെ ടോക്യോവില്‍ ജാപനീസ് യുദ്ധ കുറ്റാവാളികളെ വിചാരണ ചെയ്തതാണ് Tokyo Trial… ലോകത്തിലെ പല രാഷ്ട്രങ്ങളിൽ നിന്നും വന്ന ജഡ്ജിമാരിൽ ഒരു ഭാരതീയനുമുണ്ടായിരുന്നു ജസ്റ്റിസ് രാധാബിനോദ് പാൽ… ആ റോള് ചെയ്തത് മരിച്ചു പോയ മഹാ നടൻ ഇര്‍ഫാന്‍ ഖാന്‍… ചെറിയ റോളാണെങ്കിലും വളരെ പ്രാധാന്യമുള്ള അല്ലെങ്കിൽ ആ ട്രയലിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് എന്നും പറയാം.. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു ജസ്റ്റിസ് പാലിന്റേത്.. എല്ലാ ജാപ്പനീസ് നേതാക്കളെയും വെറുതെ വിടണം എന്നായിരുന്നു പാലിന്റെ നിർദ്ദേശം… കാരണം പലരും പങ്കെടുത്ത ഇങ്ങനെയൊരു യുദ്ധത്തിൽ അവരെ യുദ്ധം ചെയ്തു എന്ന കുറ്റത്തിന് ശിക്ഷക്ക് വിധിക്കാൻ … Continue reading Tokyo Trial | Balle Perdue | The Wasp Network | The Angel

എന്ത് ചരിത്രം; എന്ത് സിനിമ; എന്ത്‌ മലയാളി… :)

വാരിയംകുന്നത്തിനെ കുറിച്ച് മനു.എസ്.പിള്ള ന്യൂസ്‌മിനുട്ടിൽ… ഇംഗ്ലീഷിലാണ്… വായിക്കണം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് നിങ്ങൾ സ്വയം ചിന്തിക്കാനും ശ്രമിക്കണം… അതിനുള്ള കഴിവ് ഉണ്ടാകും എന്ന് കരുതുന്നു… മുൻപ് പറഞ്ഞത് വീണ്ടും ഒന്ന് കൂടി പറയുന്നു… ചരിത്രം മനസ്സിലാക്കാൻ എളുപ്പമല്ല. ഒരു സൈഡ് പിടിച്ച് പറയുന്നതല്ല ചരിത്രം… ഒരന്വേഷണമാണ്…. ആ അന്വേഷണത്തിൽ ഒരു ശരി മാത്രമേ കണ്ടെത്തുള്ളു എന്ന മുൻധാരണയിൽ പോകരുത്…. ഇന്ന് നമ്മൾ മനസ്സിലാക്കുന്നതിലെ ശരികളും തെറ്റുകളും എല്ലാം അടങ്ങിയതായിരിക്കാം യാഥാർഥ്യം… ചരിത്രം പഠിക്കുന്നതിന് പകരം തീർപ്പെഴുതുകയും വിധി നിർണ്ണയം നടത്തുകയും രാഷ്ട്രീയ അജണ്ട വച്ച് കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ പിന്നെ … Continue reading എന്ത് ചരിത്രം; എന്ത് സിനിമ; എന്ത്‌ മലയാളി… 🙂

വാരിയംകുന്നൻ എന്ന സിനിമ

ചിലർ അങ്ങിനെയാണ്.. എവിടെയെങ്കിലും ഒക്കെ പ്രശ്നങ്ങൾ കണ്ടു പിടിച്ച് ജനങ്ങളെ തമ്മിത്തല്ലിക്കണം… ഇപ്പോൾ ഇവർക്ക് കിട്ടിയ ഒന്നാണ് വാരിയംകുന്നൻ എന്ന സിനിമ…. ഈ സിനിമ ഇല്ലായിരുന്നെങ്കിൽ ഇവർ മറ്റെന്തെങ്കിലും കണ്ടു പിടിക്കും.. കുത്തിത്തിരുപ്പിന് വകുപ്പുകൾ ഉണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം… എല്ലാ ചരിത്രവും എല്ലാവരും ഒരു പോലെ അംഗീകരിക്കണം എന്നില്ല… ലോകത്തിൽ ചരിത്രത്തെ ഒരേപോലെ അംഗീകരിച്ച ഒരു ജനതയുമുണ്ടെന്ന് തോന്നുന്നില്ല…. പക്ഷെ ചരിത്രം എന്താണെങ്കിലും ഇന്നും നാളെയും ഒരുമ വേണം എന്ന് ചിന്തിക്കുന്നവർ ധാരാളം ഉണ്ട്… അതില്ലാത്തതാണ് പ്രശ്നം…. ഭൂതകാലമല്ല ഭാവിയാണ് നമുക്കെല്ലാവർക്കും ഒരുപോലെയുള്ളത്… പക്ഷെ ഭൂതകാലത്തെ സംഭവങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ … Continue reading വാരിയംകുന്നൻ എന്ന സിനിമ

വീണ്ടും ഒരു യുദ്ധക്കണക്കിന്റെ ഓർമ്മപ്പെടുത്തൽ

എല്ലാ യുദ്ധങ്ങളും പരാജയമാണ്…. പക്ഷെ ചിലത് പറയാനുണ്ട്… ചൈനയിലെ ഭരണകൂടം ശരിയല്ല… ചൈനീസ് അല്ല… ചൈനയിലെ ഭരണം… അതെന്റെ അഭിപ്രായം…. മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്നത് മാത്രമല്ല… അതിനെതിരെ ശബ്ദിക്കാൻ പറ്റാത്ത ഒരു സ്ഥലമാണ് ചൈനാ എന്നതാണ് പ്രശ്നം… ലോക ശക്തിയാണോ… കഴിവുണ്ടോ… ഭയങ്കര സാന്പത്തിക മുന്നേറ്റം ഉണ്ടായിട്ടുണ്ടോ… ലോകശക്തികളുടെ ബാലൻസ് ചെയ്യലാണ് ഇത്…  ഇതൊന്നും വ്യക്തിപരമായി എനിക്ക് വിഷയമല്ല… ചൈനയിൽ പോയിട്ടില്ല പക്ഷെ ചൈനയിൽ നിന്നും പാലായനം ചെയ്ത പലരുമായി സംസാരിച്ചിട്ടുണ്ട്… ചൈനയിൽ നിന്ന് മാത്രമല്ല… ജനാധിപത്യ വിരുദ്ധ ലോകങ്ങളിൽ നിന്നും രക്ഷപ്പെട്ട പലരുമായിട്ട് ജീവിതത്തിൽ പല പ്രാവശ്യം സംവദിച്ചിട്ടുണ്ട്…. … Continue reading വീണ്ടും ഒരു യുദ്ധക്കണക്കിന്റെ ഓർമ്മപ്പെടുത്തൽ

പ്രണയങ്ങൾ പൂത്തുലയട്ടെ…

പ്രണയങ്ങൾ പൂത്തുലയട്ടെ… ഒരാൾ മറ്റൊരാളെ വിവാഹം കഴിക്കുന്നു…. വിവാഹങ്ങൾ ആദ്യമായല്ല ലോകത്ത് നടക്കുന്നത്… സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിവാഹങ്ങളും ആദ്യമായല്ല… രണ്ടാം വിവാഹങ്ങളും ആദ്യമായല്ല… പക്ഷെ മലയാളി പോളിയാണ്… രാഷ്ട്രീയ പ്രബുദ്ധതയുടെ ലോകൈക കൊണാണ്ടർമാരാണ്… വിവാഹങ്ങൾ പോലും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായിട്ടേ കാണുകയുള്ളു….. എന്ത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്റ്…? വിവാഹം നടക്കുന്നു അത്രയേ വേണ്ടു…. പോരെ…? അല്ല പഹയാ… പക്ഷെ ഭിന്ന മതമല്ലേ…? അയിനെന്താണ്ടോ…? സമൂഹത്തിൽ അറിയപ്പെടുന്നവർക്ക് എന്നാണ്ടോ ജാതിയും മതവും ഒരു പ്രശ്നമായി തുടങ്ങിയത്….? സമൂഹത്തിൽ പിടിപാടും നിലയും ഉള്ളവർക്ക് പണ്ടും ജാതിയും മതവും ഒന്നും കാര്യമാക്കാതെ പ്രേമിക്കാനും വിവാഹം കഴിക്കാൻ കഴിയുമായിരുന്നു… … Continue reading പ്രണയങ്ങൾ പൂത്തുലയട്ടെ…

മനുഷ്യൻ: ഒരു പരിണാമ പരാജയം

ക്രൂരതക്ക് മനുഷ്യൻ കഴിഞ്ഞേ ഉള്ളു…. മനുഷ്യന് ചെയ്യാൻ കഴിയുന്ന ക്രൂരതക്ക് ഒരു പരിമിതികളുമില്ല… മറ്റു മനുഷ്യരോട്… കുട്ടികളോട്… സ്ത്രീകളോട്…. മിണ്ടാ പ്രാണികളോട്…. തമാശക്ക്…. നേരംപോക്കിന്…. വെറുതെ ഒരു രസത്തിന്…. ബോറടിച്ചത് കൊണ്ട്….. വെറുതെ എന്താവും എന്നറിയാൻ… കൗതുകം… സ്നേഹം പോലും ക്രൂരതയിലൂടെ അറിയിച്ച് സന്തോഷിക്കുന്ന മനുഷ്യൻ…. ക്രൂരത എന്നത് മനുഷ്യന്റെ പര്യായമായി തീർന്നിരിക്കുന്നു… ഒരു വശത്ത് അനീതികളോർത്ത് വിലപിക്കുന്ന അതെ മനുഷ്യനാണ് മറുവശത്ത് ക്രൂരതകൾ അഴിച്ച് വിടുന്നത്…. വിലാപങ്ങളും വേദനകളും തനിക്ക് മാത്രമാണുള്ളത് എന്ന് കരുതുന്ന ഓരോ മനുഷ്യ ജന്മങ്ങൾ… പെറ്റു പെരുകുന്ന പാഴ് ജന്മങ്ങൾ…. ചെയ്യുന്നത് തെറ്റാണ്…. ക്രൂരതയാണ് എന്ന് പൂർണ്ണ … Continue reading മനുഷ്യൻ: ഒരു പരിണാമ പരാജയം