Tokyo Trial | Balle Perdue | The Wasp Network | The Angel

കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സിൽ കണ്ട ചില സിനിമകൾ Tokyo Trial: രണ്ടാം ലോക മഹാ യുദ്ധതിന് ശെഷം Nuremberg Trial പൊലെ ടോക്യോവില്‍ ജാപനീസ് യുദ്ധ കുറ്റാവാളികളെ വിചാരണ ചെയ്തതാണ് Tokyo Trial… ലോകത്തിലെ പല രാഷ്ട്രങ്ങളിൽ നിന്നും വന്ന ജഡ്ജിമാരിൽ ഒരു ഭാരതീയനുമുണ്ടായിരുന്നു ജസ്റ്റിസ് രാധാബിനോദ് പാൽ… ആ റോള് ചെയ്തത് മരിച്ചു പോയ മഹാ നടൻ ഇര്‍ഫാന്‍ ഖാന്‍… ചെറിയ റോളാണെങ്കിലും വളരെ പ്രാധാന്യമുള്ള അല്ലെങ്കിൽ ആ ട്രയലിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് എന്നും പറയാം.. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു ജസ്റ്റിസ് പാലിന്റേത്.. എല്ലാ ജാപ്പനീസ് നേതാക്കളെയും വെറുതെ വിടണം എന്നായിരുന്നു പാലിന്റെ നിർദ്ദേശം… കാരണം പലരും പങ്കെടുത്ത ഇങ്ങനെയൊരു യുദ്ധത്തിൽ അവരെ യുദ്ധം ചെയ്തു എന്ന കുറ്റത്തിന് ശിക്ഷക്ക് വിധിക്കാൻ … Continue reading Tokyo Trial | Balle Perdue | The Wasp Network | The Angel

എന്ത് ചരിത്രം; എന്ത് സിനിമ; എന്ത്‌ മലയാളി… :)

വാരിയംകുന്നത്തിനെ കുറിച്ച് മനു.എസ്.പിള്ള ന്യൂസ്‌മിനുട്ടിൽ… ഇംഗ്ലീഷിലാണ്… വായിക്കണം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് നിങ്ങൾ സ്വയം ചിന്തിക്കാനും ശ്രമിക്കണം… അതിനുള്ള കഴിവ് ഉണ്ടാകും എന്ന് കരുതുന്നു… മുൻപ് പറഞ്ഞത് വീണ്ടും ഒന്ന് കൂടി പറയുന്നു… ചരിത്രം മനസ്സിലാക്കാൻ എളുപ്പമല്ല. ഒരു സൈഡ് പിടിച്ച് പറയുന്നതല്ല ചരിത്രം… ഒരന്വേഷണമാണ്…. ആ അന്വേഷണത്തിൽ ഒരു ശരി മാത്രമേ കണ്ടെത്തുള്ളു എന്ന മുൻധാരണയിൽ പോകരുത്…. ഇന്ന് നമ്മൾ മനസ്സിലാക്കുന്നതിലെ ശരികളും തെറ്റുകളും എല്ലാം അടങ്ങിയതായിരിക്കാം യാഥാർഥ്യം… ചരിത്രം പഠിക്കുന്നതിന് പകരം തീർപ്പെഴുതുകയും വിധി നിർണ്ണയം നടത്തുകയും രാഷ്ട്രീയ അജണ്ട വച്ച് കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ പിന്നെ … Continue reading എന്ത് ചരിത്രം; എന്ത് സിനിമ; എന്ത്‌ മലയാളി… 🙂

വാരിയംകുന്നൻ എന്ന സിനിമ

ചിലർ അങ്ങിനെയാണ്.. എവിടെയെങ്കിലും ഒക്കെ പ്രശ്നങ്ങൾ കണ്ടു പിടിച്ച് ജനങ്ങളെ തമ്മിത്തല്ലിക്കണം… ഇപ്പോൾ ഇവർക്ക് കിട്ടിയ ഒന്നാണ് വാരിയംകുന്നൻ എന്ന സിനിമ…. ഈ സിനിമ ഇല്ലായിരുന്നെങ്കിൽ ഇവർ മറ്റെന്തെങ്കിലും കണ്ടു പിടിക്കും.. കുത്തിത്തിരുപ്പിന് വകുപ്പുകൾ ഉണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം… എല്ലാ ചരിത്രവും എല്ലാവരും ഒരു പോലെ അംഗീകരിക്കണം എന്നില്ല… ലോകത്തിൽ ചരിത്രത്തെ ഒരേപോലെ അംഗീകരിച്ച ഒരു ജനതയുമുണ്ടെന്ന് തോന്നുന്നില്ല…. പക്ഷെ ചരിത്രം എന്താണെങ്കിലും ഇന്നും നാളെയും ഒരുമ വേണം എന്ന് ചിന്തിക്കുന്നവർ ധാരാളം ഉണ്ട്… അതില്ലാത്തതാണ് പ്രശ്നം…. ഭൂതകാലമല്ല ഭാവിയാണ് നമുക്കെല്ലാവർക്കും ഒരുപോലെയുള്ളത്… പക്ഷെ ഭൂതകാലത്തെ സംഭവങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ … Continue reading വാരിയംകുന്നൻ എന്ന സിനിമ

വീണ്ടും ഒരു യുദ്ധക്കണക്കിന്റെ ഓർമ്മപ്പെടുത്തൽ

എല്ലാ യുദ്ധങ്ങളും പരാജയമാണ്…. പക്ഷെ ചിലത് പറയാനുണ്ട്… ചൈനയിലെ ഭരണകൂടം ശരിയല്ല… ചൈനീസ് അല്ല… ചൈനയിലെ ഭരണം… അതെന്റെ അഭിപ്രായം…. മനുഷ്യാവകാശ ലംഘനം നടക്കുന്നു എന്നത് മാത്രമല്ല… അതിനെതിരെ ശബ്ദിക്കാൻ പറ്റാത്ത ഒരു സ്ഥലമാണ് ചൈനാ എന്നതാണ് പ്രശ്നം… ലോക ശക്തിയാണോ… കഴിവുണ്ടോ… ഭയങ്കര സാന്പത്തിക മുന്നേറ്റം ഉണ്ടായിട്ടുണ്ടോ… ലോകശക്തികളുടെ ബാലൻസ് ചെയ്യലാണ് ഇത്…  ഇതൊന്നും വ്യക്തിപരമായി എനിക്ക് വിഷയമല്ല… ചൈനയിൽ പോയിട്ടില്ല പക്ഷെ ചൈനയിൽ നിന്നും പാലായനം ചെയ്ത പലരുമായി സംസാരിച്ചിട്ടുണ്ട്… ചൈനയിൽ നിന്ന് മാത്രമല്ല… ജനാധിപത്യ വിരുദ്ധ ലോകങ്ങളിൽ നിന്നും രക്ഷപ്പെട്ട പലരുമായിട്ട് ജീവിതത്തിൽ പല പ്രാവശ്യം സംവദിച്ചിട്ടുണ്ട്…. … Continue reading വീണ്ടും ഒരു യുദ്ധക്കണക്കിന്റെ ഓർമ്മപ്പെടുത്തൽ

പ്രണയങ്ങൾ പൂത്തുലയട്ടെ…

പ്രണയങ്ങൾ പൂത്തുലയട്ടെ… ഒരാൾ മറ്റൊരാളെ വിവാഹം കഴിക്കുന്നു…. വിവാഹങ്ങൾ ആദ്യമായല്ല ലോകത്ത് നടക്കുന്നത്… സമൂഹത്തിൽ അറിയപ്പെടുന്നവരുടെ വിവാഹങ്ങളും ആദ്യമായല്ല… രണ്ടാം വിവാഹങ്ങളും ആദ്യമായല്ല… പക്ഷെ മലയാളി പോളിയാണ്… രാഷ്ട്രീയ പ്രബുദ്ധതയുടെ ലോകൈക കൊണാണ്ടർമാരാണ്… വിവാഹങ്ങൾ പോലും ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായിട്ടേ കാണുകയുള്ളു….. എന്ത് പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്റ്…? വിവാഹം നടക്കുന്നു അത്രയേ വേണ്ടു…. പോരെ…? അല്ല പഹയാ… പക്ഷെ ഭിന്ന മതമല്ലേ…? അയിനെന്താണ്ടോ…? സമൂഹത്തിൽ അറിയപ്പെടുന്നവർക്ക് എന്നാണ്ടോ ജാതിയും മതവും ഒരു പ്രശ്നമായി തുടങ്ങിയത്….? സമൂഹത്തിൽ പിടിപാടും നിലയും ഉള്ളവർക്ക് പണ്ടും ജാതിയും മതവും ഒന്നും കാര്യമാക്കാതെ പ്രേമിക്കാനും വിവാഹം കഴിക്കാൻ കഴിയുമായിരുന്നു… … Continue reading പ്രണയങ്ങൾ പൂത്തുലയട്ടെ…

മനുഷ്യൻ: ഒരു പരിണാമ പരാജയം

ക്രൂരതക്ക് മനുഷ്യൻ കഴിഞ്ഞേ ഉള്ളു…. മനുഷ്യന് ചെയ്യാൻ കഴിയുന്ന ക്രൂരതക്ക് ഒരു പരിമിതികളുമില്ല… മറ്റു മനുഷ്യരോട്… കുട്ടികളോട്… സ്ത്രീകളോട്…. മിണ്ടാ പ്രാണികളോട്…. തമാശക്ക്…. നേരംപോക്കിന്…. വെറുതെ ഒരു രസത്തിന്…. ബോറടിച്ചത് കൊണ്ട്….. വെറുതെ എന്താവും എന്നറിയാൻ… കൗതുകം… സ്നേഹം പോലും ക്രൂരതയിലൂടെ അറിയിച്ച് സന്തോഷിക്കുന്ന മനുഷ്യൻ…. ക്രൂരത എന്നത് മനുഷ്യന്റെ പര്യായമായി തീർന്നിരിക്കുന്നു… ഒരു വശത്ത് അനീതികളോർത്ത് വിലപിക്കുന്ന അതെ മനുഷ്യനാണ് മറുവശത്ത് ക്രൂരതകൾ അഴിച്ച് വിടുന്നത്…. വിലാപങ്ങളും വേദനകളും തനിക്ക് മാത്രമാണുള്ളത് എന്ന് കരുതുന്ന ഓരോ മനുഷ്യ ജന്മങ്ങൾ… പെറ്റു പെരുകുന്ന പാഴ് ജന്മങ്ങൾ…. ചെയ്യുന്നത് തെറ്റാണ്…. ക്രൂരതയാണ് എന്ന് പൂർണ്ണ … Continue reading മനുഷ്യൻ: ഒരു പരിണാമ പരാജയം

ഞാൻ പോകുന്നു | ദേവികയുടെ ആത്മഹത്യ

ദേവികയുടെ ആത്മഹത്യ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്…. അത് നമ്മുടെ മുന്നിൽ ഒരു സമൂഹം എന്ന രീതിയിൽ പല ചോദ്യങ്ങളും തുറന്നു വയ്‌ക്കുന്നു… അതിന്റെ ഉത്തരങ്ങൾ ഒരു സമൂഹമായി തന്നെ നമ്മൾ കണ്ടെത്തണം… വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ രക്തസാക്ഷി; ധ്രാഷ്ട്യത്തിന്റെ ബലിയാട് എന്നൊക്കെ പറഞ്ഞ് ഈ സംഭവം ഒരു രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന അല്പന്മാരെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല… അവരൊന്നും ശ്രദ്ധ അർഹിക്കുന്നില്ല എന്ന് മാത്രമല്ല ആ പൊലിഞ്ഞ ജീവനെ അവഹേളിക്കുക കൂടിയാണ്… എന്ത് പരിഹാരങ്ങളാണ് നമ്മുടെ മുന്നിലുള്ളത് എന്നും ഭാവിയിൽ എങ്ങിനെ ആത്മഹത്യകൾ ഒഴിവാക്കാം എന്നും നമ്മൾ ചിന്തിക്കണം… ഇവിടെ അമേരിക്കയിൽ വീട്ടിലിരി … Continue reading ഞാൻ പോകുന്നു | ദേവികയുടെ ആത്മഹത്യ

വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍

എല്ലാത്തിനോടും പുച്ഛം തോന്നുക എന്നത് ഒരു മാനസിക രോഗമാണ്…. നമ്മുടെ ഇടയിലുള്ള ചില മലയാളികളുടെ പ്രശ്നവും… പക്ഷെ അങ്ങനെ ചികിത്സിച്ചാൽ ഭേതമാവുന്ന ഒന്നല്ല… കാരണം അറിവിൽ നിന്നല്ല അറിവുകേടിൽ നിന്നാണ് പുച്ഛിസ്റ്റുകൾ ജനിക്കുന്നത്… ചിലപ്പോൾ അറിവുണ്ട് എന്ന ഒരു മിഥ്യ ധാരണയിൽ നിന്നും… ഇപ്പോൾ ഓൺലൈൻ പഠനത്തെ കുറിച്ചുള്ള പുച്ഛമാണ് പുച്ഛിസ്റ്റുകളുടെ പ്രധാന ഭക്ഷണം…. നമ്മുടെ സാധാരണ വിദ്യാഭ്യാസ രീതികൾക്ക് പാടെ ബദലായി വരുന്ന ഒന്നാണ് ഓൺലൈൻ പഠനം എന്ന് ഞാൻ വിശ്വസിക്കുന്നില്ല…. replace അല്ല augment ആണുണ്ടാവുക…. അതിൽ ധാരാളം കാര്യങ്ങൾ ചെയ്യാനും കഴിയും…. കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയാവും ഈ … Continue reading വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍

പ്രശ്നങ്ങളുണ്ട്… പക്ഷെ സ്വാതന്ത്ര്യമുണ്ട്!!!

വർണ്ണ വിവേചനം ഒരു പ്രശ്നമാണ് അമേരിക്കയിലും ലോകത്ത് പലയിടത്തും ജാതീയത പോലെ തന്നെ… പ്രക്ഷോഭങ്ങൾ ഉണ്ടാവും എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഫ്ലോയിഡുമാരും രോഹിത് വെമുലമാരും മരിച്ചിട്ടല്ല… അവർ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്യുന്നതിന് മുൻപ്… എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഈ എതിർപ്പ് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാവണം… നമ്മൾ വിദ്യാഭ്യാസത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പണത്തിന്റെയും ലൈകീകതയുടെയും, വയസ്സിന്റെയും ഒക്കെ പേരിൽ വിവേചനം നടപ്പാക്കുന്നു… നിർത്തണം… മനുഷ്യരാവണം… നാട്ടിൽ നിങ്ങൾ പലരും അമേരിക്കയിലെ അക്രമങ്ങളെ കാണുന്നുണ്ടാവുള്ളു.. അതിനെ ചിലപ്പോൾ ചാനലുകളിൽ റേറ്റിംഗ് ഉണ്ടാവുള്ളൂ… ഇതാ ചില ചിത്രങ്ങൾ നിങ്ങൾക്കായി.. ഇത് ചിലയിടങ്ങളിൽ പോലീസുകാർ … Continue reading പ്രശ്നങ്ങളുണ്ട്… പക്ഷെ സ്വാതന്ത്ര്യമുണ്ട്!!!

ഒരു മെയ് 30

ഇത് എന്റെ അമ്മമ്മ…. അമ്മയുടെ അമ്മ… 37 വർഷം മുൻപ് എന്റെ പിറന്നാൾ ദിവസം ഒരു മെയ് 30നാണ് മരണപ്പെട്ടത്… ജനനവും മരണവും യാഥാർഥ്യങ്ങളാണ്.. ജനനങ്ങൾ നടക്കുമ്പോൾ മരണങ്ങളും നടക്കും… ജനനങ്ങൾ നമ്മളെ സന്തോഷിപ്പിക്കുമ്പോൾ… മരണങ്ങൾ നമ്മളെ വേദനിപ്പിക്കുന്നു… ഓർമ്മകൾ ഉണ്ടാക്കാനായി ജനനങ്ങൾ; ഓർമ്മയായി മാറാനായി മരണങ്ങൾ.. ഈ ലോകത്ത് ആരെങ്കിലും സന്തോഷിക്കുമ്പോൾ ആരെങ്കിലുമൊക്കെ ദുഖിക്കുന്നു എന്നതും യാഥാർഥ്യങ്ങളുടെ ഒരു ഭാഗമാണ്.. ജനിച്ചാൽ മരിക്കണം എന്നതാണല്ലോ ലോകത്തിലെ ഒരേയൊരു നടക്കാവുന്ന കാര്യം… ആ സത്യം ഒന്ന് മാത്രമാണ് ജീവിതത്തിന് എന്തെങ്കിലും അർത്ഥം നൽകുന്നത്… നമ്മുടെയെല്ലാം സമയം പരിമിതമാണ് എന്ന്…. എന്റെ പിറന്നാൾ … Continue reading ഒരു മെയ് 30