യാത്ര.. നടത്തം…

ആ നോക്കെത്താത്ത വഴികളിൽ ഒരുമിച്ച് നടക്കുമ്പോൾ അവർക്ക് വർഷങ്ങളായി അറിയാം എന്ന് തോന്നും. അവർ ആ വഴികളിൽ ഒരുമിച്ച് ജനിച്ചു കളിച്ച് വളർന്നവരാണെന്ന്. ജനിച്ചത് തൊട്ട് ആ വഴികളിൽ അവർ നടന്നു കൊണ്ടേയിരുന്നെന്ന്.

അങ്ങനെയിരിക്കുമ്പോൾ ചില ചോദ്യങ്ങൾ മനസ്സിൽ വരും. ഒരാൾ ഇല്ലാതായാൽ എന്താവും എന്ന്. ആരാണ് ആദ്യം പോകുക എന്ന്. ആ മത്സരത്തിൽ അവർക്കിടയിൽ രണ്ടാൾക്കും ജയിക്കണം. രണ്ടു പേർക്കും ആദ്യം പോകണം. മരണത്തേക്കാൾ ഭയാനകമാണ് അവരിൽ ഒരാൾ അഭിമുകീകരിക്കാൻ പോകുന്ന ആ ഒറ്റപ്പെടൽ.

എന്റെ ചിന്തകൾ അവരിലൊരാൾ കേട്ടത് പോലെ. അയാൾ പറഞ്ഞു. ” ഈ യാത്ര തുടർന്നേ പറ്റു ഒറ്റക്കോ ഒരുമിച്ചോ. യാത്ര തുടരണം… ഈ നടത്തം തുടരണം

Note: ഏപ്രിൽ മാസം അമേരിക്കയിൽ ‘National Poetry Month’ ആണ്. എല്ലാ ദിവസവും ഇംഗ്ലീഷിൽ എന്തെങ്കിലും കുത്തിക്കുറിക്കും. അതിന്റെ മലയാളം ഇവിടെയും ചേർക്കുന്നു.

Leave a comment