ഫ്രഞ്ച് കവി പോൾ വലേറിയുടെ (Paul Valery 30 October 1871 – 20 July 1945) പേര് 12 വർഷങ്ങൾ നോബൽ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു. അദ്ധേഹത്തിന്റെ ‘ദി ലോസ്റ്റ് വൈൻ’ ഇന്നത്തെ വിവർത്തന ശ്രമം
ദി ലോസ്റ്റ് വൈൻ – പോൾ വലേറി
—————————-
ശൂന്യതക്ക് ബലിയർപ്പിച്ച പോലെ
എന്റെ വിലപ്പെട്ട വീഞ്ഞുകളുടെ ശേഖരം
ഞാനൊരു ദിവസം കടലിലേക്ക് വലിച്ചെറിഞ്ഞു
(ഏത് ആകാശത്തിനു കീഴേയാണെന്ന് ഇന്നോർമ്മയില്ല)
നിന്റെ നഷ്ടം ആരുടെ നിയോഗമാണ്.. എന്റെ പ്രിയപ്പെട്ട ദിവ്യ പാനീയമെ..?
ഒരു ദൈവ വിളി അനുസരിച്ചതാവാം
അല്ലെങ്കിൽ മനസ്സ് പറഞ്ഞ വഴിയേ പോയി നോക്കിയതാവാം
രക്തത്തെ കുറിച്ച് ചിന്തിച്ച്, മനുഷ്യർക്ക് വീഞ്ഞ് പകർന്നു കൊടുത്തത് പോലെ
വെളുപ്പാങ്കാലത്ത് മൂടൽ മഞ്ഞിൽ
അല്പനേരത്തേക്ക് മാത്രം മൂടി നിൽക്കുന്ന റോസാപ്പൂവിനെ പോലെ
എല്ലാ മലിനവും ശുദ്ധമാക്കുന്ന കടലിന്
വൈകാതെ തന്നെ അതിന്റെ സ്വതസിദ്ധമായ തെളിമ തിരിച്ചു കിട്ടി
വീഞ്ഞ് നഷ്ടപ്പെട്ടു, തിരമാലകൾക്ക് മത്ത് പിടിച്ചു
ഞാൻ കണ്ടു…
ആരോരുമില്ലാത്തവർ.. ആരും ഗൗനിക്കാത്തവർ
അവരെല്ലാം ആ ചവർപ്പു നിറഞ്ഞ കാറ്റിലുയർന്ന്
കുതിച്ചു ചാടി വരുന്നു….
(പരിഭാഷ-പഹയൻ)
