ജർമ്മൻ കവി ബെർത്തോൽട്ട് ബെർഖ്‌റ്റ് (Bertolt Brecht)ന്റെ ‘The Burning Of The Books’ എന്ന കവിതയുമായിട്ടാണ്.
ദി ബർണിങ് ഓഫ് ദി ബുക്ക്സ്
———————–
ഭരണവർഗ്ഗം നിയമവിരുദ്ധമായ പുസ്തകങ്ങൾ
കത്തിച്ച് കളയാൻ ആജ്ഞാപിച്ചപ്പോൾ
നിർജ്ജീവമായ കാളകളുടെ ഒരു കൂട്ടം
വണ്ടി നിറയെ അതും വലിച്ച് കൊണ്ടുവന്ന്
തീയിലേക്കിട്ടു…
നാടുകടത്തപ്പെട്ട ഒരെഴുത്തുകാരൻ,
എഴുത്തുകാരിലൊക്കെ കേമനായ ഒരാൾ
വിലക്കപ്പെട്ട പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും
പട്ടികയിലൂടെ പരിശോധന നടത്തി അരിശം കൊണ്ടു
അയാളെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു!!
വെറുപ്പും അമര്‍ഷവും സഹിക്കാതെ അയാൾ
തന്റെ മേശയുടെ അടുത്തേക്ക് പാഞ്ഞു
അധികാരത്തിലിരിക്കുന്ന മണ്ടക്കൂട്ടങ്ങൾക്ക്
മൂർച്ചയേറിയ കത്തുകളെഴുതാൻ
“എന്നെയും കത്തിക്കണം !”
അയാൾ തന്റെ മഷി കത്തി തീരാത്ത പേനകൊണ്ടെഴുതി
ഞാൻ ഇത്രയും കാലം എഴുതിയതോന്നും സത്യമായിരുന്നില്ലേ ?
നിങ്ങളിതാ എല്ലാവരുടെയും മുൻപിൽ
എന്നെ കള്ളങ്ങൾ മാത്രമെഴുതിയവനാക്കുന്നു
“എന്നെയും കൂടെ കത്തിക്കണം !”
-ബെർത്തോൽട്ട് ബെർഖ്‌റ്റ്-
(പരിഭാഷ മർത്ത്യൻ)
