നഡേല നടന്ന വഴികൾ

മൈക്രോസ്‌ഫോഡ്റ്റ് CEO സത്യാ നഡേല കമ്പനിയുടെ അമരക്കാരനായതിന് ശേഷം ആദ്യത്തെ മീറ്റിംഗിന് വന്നതിനെ കുറിച്ച് ഇന്ന് Wired മാസികയിലെ ഒരു ലേഖനത്തിൽ വായിച്ചു. ഒരു കാർട്ടിൽ കുറെ പുസ്തകങ്ങളുമായിട്ടാണ് കോൺഫറൻസ് റൂമിലേക്ക് വന്നതത്രെ. “Nonviolent Communication” എന്ന പുസ്തകത്തിന്റെ കോപികളായിരുന്നു കാർട്ടിൽ. കോൺഫറൻസ് മുറിയിലുള്ള എല്ലാവർക്കും ഓരോ കോപ്പിയും കൊടുത്തു.

ഇതിന്റെ പ്രസക്തി മനസ്സിലാവണമെങ്കിൽ സ്റ്റീവ് ബാമറിന്റെ കിഴിൽ മൈക്രോസോഫ്റ്റിലെ സംസ്കാരം എന്തായി മാറിയിരുന്നു എന്ന് മനസ്സിലാക്കണം. മൈക്രോസോഫ്റ്റ് അതിന്റെ ഏറ്റവും മോശം നിലയിലുള്ളപ്പോഴാണ് സത്യാ നഡേല അമരക്കാരനാവുന്നത്.

“എല്ലാം അറിയാം” എന്ന ധ്രാഷ്ട്യത്തിൽ നിന്നും മൈക്രോസോഫ്റ്റുകാരെ “എല്ലാം പഠിക്കാം” എന്ന ചിന്തയിലേക്ക് കൊണ്ടു വന്ന് ഒരു കമ്പനിയുടെ സംസ്കാരം തന്നെ മാറ്റിയെടുക്കുകയാണ് നഡേല ചെയ്തത്. തന്റെ സൗമ്യമായ പെരുമാറ്റവും സഹാനുഭൂതിയും ഒരേ പോലെ മൈക്രോസോഫ്റ്റിലേക്ക് പ്രാവർത്തികമാക്കി കൊണ്ടു വന്നു. അത് മാത്രമല്ല ധാരാളം ശരിയായ ബിസിനസ് തീരുമാനങ്ങളും എടുത്തതിന്റെ ഫലമാണ് ആ സ്ഥിതിയിൽ നിന്നും മൈക്രോസോഫ്റ്റ് വീണ്ടും ഇത്ര വിലയേറിയ കമ്പനിയായി മാറിയത്.

സഹാനുഭൂതി… ഇന്നും ആ വാക്ക് കമ്പനികളുടെ തലപ്പത്തിരിക്കുന്ന ആളുകളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത് കുറവാണ്. അവിടെയാണ് നഡേല നടന്ന വഴികൾ അറിയണം എന്ന് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ “Hit Refresh” എന്ന പുസ്തകമാണ് അടുത്തതായി വായിക്കണം എന്ന് തീരുമാനിച്ചിരിക്കുന്നത്

വായിച്ചിട്ട് അതിനെ കുറിച്ച് വായനാലോകം യൂട്യൂബ് ചാനലിലും പോഡ്‌കാസ്റ്റിലും അപ്ലോഡ് ചെയ്യാം.

Leave a comment